പാലാ വിഷൻ ന്യൂസ്
2024 ഫെബ്രുവരി 13, ചൊവ്വ 1199 മകരം 30
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ
🗞🏵 ഖത്തറിൽ തടവിലായിരുന്ന മലയാളിയടക്കം 8 മുൻ നാവിക സേന ഉദ്യോഗസ്ഥരെയും വിട്ടയച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന എട്ടു മുൻ ഇന്ത്യൻ നാവികരെയാണ് ഖത്തർ സ്വതന്ത്രരാക്കിയത്. മലയാളിയായ രാഗേഷ് ഗോപകുമാർ അടക്കം 8 പേരെയും വിട്ടയച്ചു. ഇവരിൽ ഏഴു പേരും നാട്ടിലേക്ക് മടങ്ങി.
🗞🏵 ഷോർട്ട് ഫിലിം മൽസരം : ജലശ്രീ അവാർഡ് പ്രഖ്യാപിച്ചു. ജൽ ജീവൻ മിഷൻ, ജലനിധി പദ്ധതികളു ടെ ഭാഗമായി കോട്ടയം ജില്ലയിലെ സ്കൂളുകൾക്കായി കേരള റൂറൽ വാട്ടർ സപ്ലെ ആന്റ് സാനിറ്റേഷൻ ഏജൻസിയുടെ സഹായത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിച്ച ഷോർട്ട് ഫിലിം മൽസരത്തിൽ ഒന്നാം സ്ഥാനം ഉള്ളനാട് സേക്രഡ് ഹാർട്ട് യു . പി.സ്കൂളിന്റെ “ഒരു തുള്ളി കരുതൽ “കരസ്ഥമാക്കി. രണ്ടാം സ്ഥാനം ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂളിന്റെ “അമൃതധാര ” യും മൂന്നാം സ്ഥാനം ഉരുളികുന്നം സെന്റ് ജോർജ് യു.പി സ്കൂളിലെ “സാഫല്യം “വും കരസ്ഥമാക്കി.
🗞🏵 നിയമസഭയിലെ ബജറ്റ് ചർച്ച സമാപിച്ചു. ബജറ്റ് ചർച്ചയിൽ ഉയർന്ന നിർദ്ദേശങ്ങൾക്കും വിമർശനങ്ങൾക്കും ധനമന്ത്രി KN ബാലഗോപാൽ മറുപടി പറയും. കർഷകർ നേരിടുന്ന പ്രശ്നശ്‌നങ്ങളും കാർഷിക മേഖലയിലെ പ്രതിസന്ധികളുമാണ് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. വന്യജീവി സംഘർഷം തടയാൻ കേന്ദ്രത്തിനോട് നിയമ ഭേദഗതി ആവശ്യപ്പെടുന്ന ഔദ്യോഗിക പ്രമേയവും ഇന്ന് അവതരിപ്പിച്ചു.
🗞🏵 നാടിനെ നടുക്കി ഉഗ്ര സ്ഫോടനം. വമ്പൻ സ്ഫോടനത്തിന്റെ ഞെട്ടലിലാണ് തൃപ്പൂണിത്തുറ പുതിയകാവിനടുത്ത് പടക്കപ്പുരയ്ക്കു തീപിടിച്ചുണ്ടായ സ്ഫോടനത്തിൽ രണ്ടു മരണം നടന്നു. പടക്കശാല ജീവനക്കാരനായ തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണു ആണ് മരിച്ചവരിൽ ഒരാൾ. സമീപത്തെ 25 വീടുകൾക്കു കേടുപാടുകൾ പറ്റി. രണ്ടു കിലോമീറ്റർ അകലേക്കു വരെ സ്ഫോടനത്തിന്റെ ആഘാതമുണ്ടായെന്ന് നാട്ടുകാർ പറയുന്നു. ഒന്നിനുപുറമേ ഒന്നായി നാലുസ്ഫോടനകങ്ങള്‍. ഭൂമി കുലുങ്ങും പോലെ തോന്നി.
🗞🏵 കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് മ ത്സരിച്ചേക്കും. അതേസമയം സോണിയക്ക് പകരമായി മക ളും കോൺഗ്രസ് നേതാവുമായ പ്രിയങ്കാ ഗാന്ധി റായ്ബറേലിയിൽനിന്ന് ലോക്‌സഭ യിലേക്ക് മത്സരിച്ചേക്കും.
🗞🏵 കർഷകരുമായുള്ള മന്ത്രിതല ചർച്ച പരാജയപ്പെട്ടു. ഇതോടെ സമരവുമാ യി മുന്നോട്ടുപോകുാൻ കർഷക നേതാക്ക ൾ തീരുമാനിച്ചു. താങ്ങുവില അടക്കമുള്ള വിഷയത്തിൽ തീരുമാനം ആകാത്തതിനെ തുടർന്നാണ് സമരം.ചൊവ്വാഴ്ച രാവിലെ പത്തിന് ഡൽഹിയിൽ ചലോ മാർച്ച് തുടങ്ങുമെന്ന് കർഷകർ വ്യ ക്തമാക്കി
🗞🏵 തൃപ്പൂണിത്തുറ പടക്ക സംഭരണ ശാലയിലുണ്ടായ സ്ഫോടനവുമായി ബ ന്ധപ്പെട്ട കേസിൽ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. ദേവസ്വം പ്രസിഡന്റ് സജീഷ് കുമാർ, സെക്രട്ടറി രാജേഷ്, ട്ര ഷറർ സത്യൻ എന്നിവരും ജോയിൻ സെക്ര ട്ടറിയുമാണ് അറസ്റ്റിലായത്. പ്രതികളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.
🗞🏵 രാജ്യത്തെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തിന്റെ പൂർണകായ പ്രതിമ അനാച്ഛാദനം ചെയ്ത‌് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഡെറാഡൂണിലെ ടൺസ് ബ്രിഡ്‌ജ് സ്കൂളിലാണ് പ്രതിമ സ്ഥാപിച്ചത്.
ഭാവി തലമുറകൾക്ക് പ്രചോദനമായി നിലകൊള്ളുന്ന ധീര സൈനികനായിരുന്നു ജനറൽ റാവത്തെന്ന് പ്രതിരോധമന്ത്രി ഓർമി
ച്ചു. “
🗞🏵 ചത്തീസ്‌ഗഡിൽ കൊലക്കേസ് പ്രതികളുടെ വീടിൻ്റെ ഭാഗങ്ങൾ പൊളിച്ചു നീക്കി അധികൃതർ. ദുർഗ് ജില്ലയിലെ ഭിലാ യ് നഗരത്തിൽ 17 വയസുകാരനെ കൊല പ്പെടുത്തിയ കേസിൽ അറസ്റ്റിലായ മൂന്ന് പേരുടെ വീടുകളുടെ ചില ഭാഗങ്ങളാണ് അ നധികൃതമായി നിർമിച്ചുവെന്ന കാരണ ത്താൽ പൊളിച്ചു നീക്കിയത്
🗞🏵 ചട്ടലംഘനം ചൂണ്ടിക്കാട്ടി പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിനെതിരെ സ്വീകരിച്ച നടപടികൾ പുനഃപരിശോധിക്കില്ലെന്ന് വ്യക്തമാക്കി റിസർവ് ബാങ്ക് (ആർബിഐ) ഗവർണർ ശക്തികാന്ത ദാസ്. പേയ്ടിഎമ്മിന്റെ പ്രവർത്തനങ്ങൾ വിശദമായി വിലയിരുത്തിയ ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് ശക്തികാന്ത ദാസ് വ്യക്തമാക്കി.
🗞🏵 നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ (പിഎഫ്ഐ) മാസ്റ്റർ ട്രെയിനർ അറസ്റ്റിൽ. ഒട്ടേറെ കൊലക്കേസുകളിൽ ഉൾപ്പെടെ പ്രതിയായ ജാഫർ ഭീമന്റവിടയാണ് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പിടിയിലായത്. ഒളിവിലായിരുന്നു ജാഫറിനെ, കണ്ണൂരിലെ വീട്ടിൽനിന്നാണ് എൻഐഎ സംഘം പിടികൂടിയത്.പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ് സ്ക്വാഡുകൾക്ക് ആയുധപരിശീലനം നൽകിയിരുന്നത് ജാഫറാണെന്നാണ് എൻഐഎ കണ്ടെത്തൽ.
🗞🏵 ഹമാസ് ബന്ദികളാക്കിയ ഇസ്രായേലികളെ മോചിപ്പിച്ച് പ്രതിരോധ സേന. തെക്കൻ ഗാസയിലെ റഫ നഗരത്തിൽ ഞായർ അർദ്ധരാത്രി നടത്തിയ നിർണായക നീക്കത്തിനൊടുവിൽ രണ്ട് ബന്ദികളെയാണ് സേന മോചിപ്പിച്ചത്. 100 പേർ ഇപ്പോഴും ഹമാസിന്റെ തടവിലാണെന്ന് അധികൃതർ അറിയിച്ചു.
ഇസ്രായേൽ പ്രതിരോധ സേന, ഇസ്രായേൽ സെക്യൂരിറ്റി ഏജൻസി, ഇസ്രായേൽ പോലീസ് എന്നിവരുടെ സംയുക്ത സംഘമാണ് ബന്ദികളെ മോചിപ്പിച്ചത്
🗞🏵 വന്യജീവി ആക്രമണം : ചൊവ്വാഴ്ച ഹർത്താൽ പ്രഖ്യാപിച്ച് കർഷകർ. വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർത്താലിന് ആഹ്വാനം ചെയ്ത് കർഷകർ. വയനാട് ജില്ലയിൽ ചൊവ്വാഴ്ച ഹർത്താൽ നടത്താൻ കാർഷിക സംഘടനകളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
🗞🏵 പ്രധാനമന്ത്രി കാണാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞാണ് ഫോൺ വന്നതെന്നും സൗഹൃദവിരുന്നിനായല്ല വിളിച്ചതെന്നും കൊല്ലം എംപിയും ആര്‍എസ്പി നേതാവുമായ എൻകെ പ്രേമചന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വിരുന്നിൽ പങ്കെടുത്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഒരക്ഷരം രാഷ്ട്രീയം ഭക്ഷണത്തിനിടെ മോദി പറഞ്ഞില്ലെന്നും പ്രേമചന്ദ്രൻ വിശദമാക്കി.
🗞🏵 കൊച്ചി കത്രിക്കടവിലെ ഇടശേരി ബാറില്‍ നടന്ന വെടിവെപ്പില്‍ രണ്ട് ജീവനക്കാര്‍ക്ക് വെടിയേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ 12-മണിക്കായിരുന്നു സംഭവം. സുജിന്‍ ജോണ്‍സണ്‍, അഖില്‍നാഥ് എന്നിവര്‍ക്കാണ് വെടിയേറ്റത്. ആക്രമണത്തില്‍ ബാര്‍ മാനേജര്‍ ജിതിന് ക്രൂരമായി മര്‍ദനമേറ്റു. രാത്രിയോടെ ബാറിലെത്തിയ സംഘം മാനേജരെ അസഭ്യം പറഞ്ഞതിനെ തുടര്‍ന്നുണ്ടായ തർക്കം കൈയ്യാങ്കളിയിലെത്തി. അക്രമി സംഘത്തെ തടയാന്‍ ശ്രമിക്കവെയാണ് ജീവനക്കാർക്ക് വെടിയേറ്റത്
🗞🏵 പാലക്കാട് മുതലമടയിലെ യുവാക്കളുടെ തിരോധാനം അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ചപ്പക്കാട് ലക്ഷംവീട് കോളനിയില്‍ നിന്ന് സ്റ്റീഫന്‍, മുരുകേശന്‍ എന്നീ യുവാക്കളെ കാണാതായ കേസാണ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത്. 2021 ഓഗസ്റ്റ് 30ന് രാത്രി 10 മുതലാണ് യുവാക്കളെ കാണാതായത്.
🗞🏵 എട്ട് മുൻ ഇന്ത്യൻ നാവികരെ ഖത്തർ വിട്ടയച്ചതിന് പിന്നിലെ നയതന്ത്ര ദൗത്യത്തിൽ പങ്കെടുത്തവർക്ക് അഭിനന്ദനം അറിയിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നമ്മുടെ എട്ട് പൗരൻമാർ മോചിതരായി നാട്ടിലേക്ക് മടങ്ങിയത് വലിയ ആശ്വാസമാണെന്ന് അദ്ദേഹം പറഞ്ഞു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
🗞🏵 തൃപ്പൂണിത്തുറ പുതിയകാവ് സ്‌ഫോടനത്തില്‍ അടിമുടി ദുരൂഹത. നിയമങ്ങളും ചട്ടങ്ങളുമെല്ലാം കാറ്റില്‍പ്പറത്തിയാണ് ജനസാന്ദ്രതയേറിയ പ്രദേശത്ത് വെടിക്കെട്ടിനായി ഉഗ്രസ്‌ഫോടകവസ്തുക്കള്‍ എത്തിച്ചത്. കരിമരുന്ന് പ്രയോഗത്തിനായി ഉത്സവഭാരവാഹികള്‍ യാതൊരനുമതിയും തേടിയിട്ടില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയതോടെ വടക്കുംഭാഗം കരയോഗത്തിനെതിരെ നാട്ടുകാരും രംഗത്തുവന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
🗞🏵 മാസപ്പടി കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് എസ്എഫ്ഐഒ. രേഖകള്‍ വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും എസ്എഫ്ഐഒ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, ഒരു തെളിവും ഇല്ലാതെയാണ് അന്വേഷണമെന്ന് കെഎസ്ഐഡിസി വാദിച്ചു. ഇതിനെ വിമര്‍ശിച്ച കോടതി അന്വേഷണത്തില്‍ ആശങ്ക എന്തിനെന്നും തടയാന്‍ ശ്രമിക്കുന്നത് എന്തിനാണെന്നും ചോദിച്ചു.
🗞🏵 കടവന്ത്രയിലെ ബാറിലുണ്ടായ വെടിവയ്പ്പില്‍ ലഹരിമാഫിയ ക്വട്ടേഷന്‍ സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍. പ്രതികളെ ബാറിലെ സിസിടിവി ദൃശ്യങ്ങളിലൂടെ തിരിച്ചറിഞ്ഞ പോലീസ് നടത്തിയ അന്വേഷത്തിലാണ് പ്രതികള്‍ പിടിയിലായത്.സമീര്‍,വിജയ്, ദില്‍ഷന്‍ എന്നിവരാണ് പിടിയിലായത്. ബാറിന് മുന്നിലെ ഈ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.
🗞🏵 അയോധ്യ ശ്രീരാമ ക്ഷേത്രത്തിൽ വൻ ഭക്തജന പ്രവാഹം തുടരുന്നു. രാമക്ഷേത്രം ഭക്തർക്കായി തുറന്നുനൽകി വെറും 15 ദിവസം മാത്രം പിന്നിടുമ്പോൾ 12.8 കോടി രൂപയാണ് കാണിക്കകയായി മാത്രം ലഭിച്ചിട്ടുള്ളത്. അനുദിനം അയോധ്യയിലേക്ക് ഭക്തരുടെ തിരക്ക് വർദ്ധിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നിലവിൽ, 30 ലക്ഷത്തിലധികം ആളുകൾ ക്ഷേത്രദർശനം നടത്തിയിട്ടുണ്ട്. പ്രതിദിനം ശരാശരി 2 ലക്ഷം പേരെന്ന നിലയിലാണ് ദർശനം നടത്തുന്നത്.
🗞🏵 ചെന്നൈ-ബെംഗളൂരു മഹാനഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന എക്‌സ്പ്രസ് വേ ഈ വര്‍ഷം അവസാനത്തോടെ യാഥാര്‍ത്ഥ്യമാകുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഡിസംബര്‍ മാസം മുതല്‍ക്ക് ചെന്നൈ-ബെംഗളൂരു ദൂരം രണ്ട് മണിക്കൂറായി ചുരുങ്ങുമെന്ന് ഗഡ്കരി സഭയില്‍ പറഞ്ഞു.
🗞🏵 തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു. ഫെബ്രുവരി 17-നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. പാര്‍ട്ടി നേതാക്കളായ സുസ്മിത ദേവ്, എംഡി നദിമുല്‍ ഹഖ്, മമത ബാല റാക്കൂര്‍ എന്നിവര്‍ക്ക് പുറമെ പ്രശസ്ത മാധ്യമപ്രവര്‍ത്തകയായ സാഗരിക ഘോഷും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
🗞🏵 സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച തമിഴ്‌നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിക്കെതിരെ വക്കീല്‍ നോട്ടീസ്. വിജയ് പാര്‍ട്ടിക്ക് തമിഴക വെട്രി കഴകം (ടിവികെ) എന്ന് പേര് നല്‍കിയതിനെതിരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. തമിഴക വാഴുറിമൈ കച്ചി (ടിവികെ) നേതാവ് ടി വേല്‍മുരുകനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
🗞🏵 മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും എംഎല്‍എയുമായ അശോക് ചവാന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. വൈകാതെ ബിജെപിയില്‍ ചേരുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. സ്പീക്കറുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം രാജി സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്റ ബിജെപിയിലേക്ക് ചേക്കേറി ഒരു മാസത്തിനുള്ളിലാണ് രണ്ടാമതൊരു നേതാവ് കൂടി പാര്‍ട്ടി വിടുന്നത്.
🗞🏵 രാജ്യത്ത് ഈ വര്‍ഷം ജൂണോടെ എല്‍ നിനോ സാഹചര്യം അവസാനിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ആഗോള കാലാവസ്ഥയെ ബാധിച്ച എല്‍ നിനോ ദുര്‍ബലമാകാന്‍ തുടങ്ങിയെന്നും ഓഗസ്റ്റില്‍ ലാ നിന പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നും ആഗോള കാലാവസ്ഥാ ഏജന്‍സികള്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ജൂണ്‍-ഓഗസ്റ്റ് മാസത്തോടെ ലാ നിന പ്രതിഭാസമുണ്ടാകുകയാണെങ്കില്‍ ഈ വര്‍ഷം രാജ്യത്ത് മണ്‍സൂണ്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ലഭിക്കുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ പ്രവചിച്ചു.
🗞🏵 അയോദ്ധ്യയിലേക്ക് ഭക്തര്‍ക്കായി ഒരുക്കിയ പ്രത്യേക ട്രെയിനിന് നേരെ വ്യാപക കല്ലേറ്. മഹാരാഷ്ട്രയിലെ നന്ദുര്‍ബാറിന് സമീപം ഞായറാഴ്ച രാത്രിയാണ് കല്ലേറുണ്ടായത്. അപ്രതീക്ഷിതമായി ട്രെയിനിന് നേരെ നടന്ന ആക്രമണം യാത്രക്കാരില്‍ പരിഭ്രാന്തി പരത്തി.
🗞🏵 പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെക്കൂടി അടിമാലി പോലീസ് പിടികൂടി. ഇതില്‍ ഒരാള്‍ക്ക് 15 വയസ്സും മറ്റൊരാള്‍ക്ക് 17 വയസ്സുമാണ്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി. ഇനി മൂന്നുപേര്‍കൂടി അറസ്റ്റിലാകാനുണ്ട്. കഴിഞ്ഞയാഴ്ച പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് കാണാതായിരുന്നു. ഒരാഴ്ചയ്ക്കുശേഷം കണ്ടെത്തി. പോലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് അഞ്ചുപേര്‍ തന്നെ പീഡിപ്പിച്ചതായി കുട്ടി മൊഴിനല്‍കിയത്.
🗞🏵 കോഴിക്കോട് പ്രായപൂർത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച് നാടുവിട്ട വീട്ടമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ. ഭർത്താവിന്റെ പരാതിയെ തുടർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. ആനക്കാംപൊയിൽ സ്വദേശിനിയായ ജിനു കല്ലടയിൽ, സുഹൃത്തായ കോടഞ്ചേരി കണ്ണോത്ത് സ്വദേശി ടോം ബി ടോംസി ചീരാങ്കുഴി എന്നിവരാണ് അറസ്റ്റിൽ ആയിട്ടുള്ളത്. ജനുവരി 16നാണ് ജിനുവിനെ കാണാനില്ലെന്ന് കാണിച്ച ഭർത്താവ് പോലീസിൽ പരാതി നൽകിയിരുന്നത്
🗞🏵 നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ . ജിദ്ദയിൽ നിന്ന് വന്ന മലപ്പുറം സ്വദേശി സിദ്ദിഖിനെയാണ് കസ്റ്റംസ് പിടികൂടിയത്. ഇയാൾ 41 ലക്ഷം രൂപയുടെ സ്വർണമാണ് കടത്താൻ ശ്രമിച്ചത്.ഗുളിക രൂപത്തിലാക്കിയ 480 ഗ്രാം സ്വർണവും, 269 ഗ്രാമിന്‍റെ സ്വർണാഭരണങ്ങളും 20 ഗ്രാമിന്‍റെ സ്വർണ കട്ടിയുമാണ് ഇയാളിൽ നിന്ന് കസ്റ്റംസ് പിടികൂടിയത്.
🗞🏵 നൈജീരിയയിലെ പങ്ക്‌ഷിന്‍ രൂപത പരിധിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ട് വൈദികര്‍ക്കു മോചനം. ക്ലരീഷ്യന്‍ മിഷ്ണറിമാര്‍ എന്നറിയപ്പെടുന്ന മിഷ്ണറീസ് സൺസ് ഓഫ് ദ ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി കോൺഗ്രിഗേഷൻ അംഗങ്ങളായ ഫാ. കെന്നത്ത് കൻവ, ഫാ. ജൂഡ് നവാച്ചുക്വു എന്നീ വൈദികരാണ് മോചിതരായിരിക്കുന്നത്. ‘ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ’യുടെ (CAN) പ്ലേറ്റോ ചാപ്റ്ററിന്റെ ചെയർമാൻ ഫാ. പോളികാർപ്പ് ലൂബോ, മാധ്യമങ്ങള്‍ക്കു നൽകിയ അഭിമുഖത്തിൽ വൈദികരുടെ മോചന വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
🗞🏵 ലൂര്‍ദ് നാഥയുടെ തിരുനാള്‍ ദിനത്തില്‍ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന വിശുദ്ധ കുർബാനയിൽ മാമ അന്തൂല എന്നറിയപ്പെടുന്ന മരിയ അന്റോണിയോ ഡി പാസിനെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. അർജന്‍റീനയുടെ ആദ്യത്തെ വനിത വിശുദ്ധയാണ് മരിയ അന്റോണിയോ.
ഇഗ്നേഷ്യൻ ആത്മീയത സംരക്ഷിക്കുന്നതിൽ മരിയ ഉറച്ചുനിന്നുവെന്ന് അർജൻ്റീന സ്വദേശി കൂടിയായ ഫ്രാന്‍സിസ് പാപ്പ സ്മരിച്ചു.