പ്രഭാത വാർത്തകൾ

Date:

. പാലാ വിഷൻ   ന്യൂസ് .
2024 ഫെബ്രുവരി 29,   വ്യാഴം 1199 കുംഭം 16

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ

. ലോകായുക്ത നിയമഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഗവർണർ രാഷ്ട്രപതിക്കു വിട്ട ബില്ലിനാണു അംഗീകാരം നൽകിയിരിക്കുന്നത്. ഗവർണർ–സർക്കാർ പോരിനിടെയാണു സംസ്ഥാന സർക്കാരിന് നേട്ടമായി ബില്ലിന് രാഷ്ട്രപതി അനുമതി നൽകിയിരിക്കുന്നത്.  

. രാജീവ് ​ഗാന്ധി വധക്കേസിൽ ജയിലിൽ നിന്ന് മോചിതനായ ശ്രീലങ്കൻ സ്വദേശി ശാന്തൻ മരിച്ചു. ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഓഗസ്റ്റ് വരെ കാലാവധിയുള്ള യാത്രരേഖ ശ്രീലങ്കൻ സർക്കാർ അനുവദിച്ചത്തോടെയാണ് ശാന്തന് നാട്ടിലേക്ക് മടങ്ങാൻ അനുമതി ലഭിച്ചത്. എന്നാൽ രോഗത്തെ തുടർന്ന് പോകാൻ സാധിച്ചിരുന്നില്ല. 

. ഹിമാചല്‍ പ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കവുമായി ബിജെപി. പ്രതിപക്ഷ നേതാവ് ജയ്‌റാം ഠാക്കൂര്‍  ഗവര്‍ണറെ കണ്ടു. കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്ന വിമർശനത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് ബിജെപി നീങ്ങുന്നത്. അതേസമയം, സര്‍ക്കാര്‍ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി.ഭൂപീന്ദര്‍ സിങ് ഹൂഡയും ഡികെ ശിവകുമാറും കോണ്‍ഗ്രസ് എംഎല്‍എമാരുമായി ആശയവിനിയം തുടങ്ങി.

. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാൻ നടപടികള്‍ തുടങ്ങി കേന്ദ്ര സർക്കാർ  ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ മാർച്ചോടെ പ്രഖ്യാപിക്കും . മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന് മുമ്പ് പ്രഖ്യാപനം വരാൻ സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി.രാജ്യത്തെ നിയമമായതിനാല്‍ സിഎഎ നടപ്പാക്കുന്നത് തടയാനാകില്ലെന്ന് ഡിസംബർ 27ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. 

. രാജ്യസഭയിലും ഭൂരിപക്ഷ ത്തിലേക്ക് അടുത്ത് എൻഡിഎ. രാജ്യസഭാ തെരഞ്ഞെടുപ്പിൽ 30 സീറ്റുകളിൽ ബിജെ പി ജയിച്ചു. നാലു സീറ്റുകൾ മാത്രമാണ് ഭൂ രിപക്ഷം ഉറപ്പിക്കാൻ ഇനി ആവശ്യം. 240 അംഗ രാജ്യസഭയിൽ 121 ആണ് ഭൂരിപ ക്ഷത്തിനായി വേണ്ടത്.

. കാൻസർ ചികിത്സാരം​ഗത്ത് അത്ഭുതപ്പെടുത്തുന്ന മരുന്ന് കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ഇന്ത്യയിലെ പ്രശസ്ത കാൻസർ ​ഗവേഷക-ചികിത്സാ കേന്ദ്രമായ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട്. പത്തുവർഷത്തെ ​ഗവേഷണത്തിനൊടുവിലാണ് കാൻസർ തിരിച്ചുവരവിനെ പ്രതിരോധിക്കാനുള്ള ​ഗുളിക കണ്ടെത്തിയതെന്ന് ​ഗവേഷകർ പറയുന്നു. റേഡിയേഷൻ, കീമോതെറാപ്പി പോലുള്ള ചികിത്സാരീതികളുടെ അനന്തരഫലങ്ങളെ കുറയ്ക്കുന്നതാണ് പ്രസ്തുതമരുന്നെന്നും ​ഗവേഷകർ പറഞ്ഞു.
 
. ഗുജറാത്ത് തീരത്ത് വന്‍ മയക്കുമരുന്ന് വേട്ട. ഇന്ത്യന്‍ നാവികസേനയും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും (എന്‍സിബി) ചേര്‍ന്ന് ഗുജറാത്തിലെ പോര്‍ബന്തറിന് സമീപം ബോട്ടില്‍ നിന്ന് 3,300 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു. 3089 കിലോഗ്രാം ചരസും 158 കിലോ മെത്താംഫെറ്റമിനും 25 കിലോ മോര്‍ഫിനുമാണ് കണ്ടെടുത്തത്. കപ്പലിലെ ജീവനക്കാരായ അഞ്ച് പാക് പൗരന്മാരെ അറസ്റ്റ് ചെയ്തു.

. യൂണിഫോം സിവിൽ കോഡ് (യുസിസി) ഒരു സുപ്രധാന സാമൂഹിക പരിഷ്‌കരണത്തെ പ്രതിനിധീകരിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. യുസിസി ജനാധിപത്യത്തിൻ്റെ അടിസ്ഥാന ആവശ്യകതയായി നിലകൊള്ളുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. യൂണിഫോം സിവിൽ കോഡ് ഒരു സുപ്രധാന സാമൂഹിക പരിഷ്കരണമാണെന്നും ഇത് ജനാധിപത്യത്തിൻ്റെ അടിസ്ഥാന തത്വം ഉൾക്കൊള്ളുന്നുവെന്നും മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് അമിത് ഷാ പറഞ്ഞു.

. തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനില്‍ യാത്രക്കാരന്‍ പുകവലിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിട്ടു. വന്ദേഭാരത് ട്രെയിനിലെ സി5 കോച്ചിലാണ് സ്മോക്ക് അലാറം മുഴങ്ങിയത്. കളമശേരിക്കും ആലുവയ്ക്കും ഇടയില്‍വെച്ചാണ് പുക കണ്ടത്.പുകവലിച്ച യാത്രക്കാരനില്‍ നിന്ന് ഭീമമായ തുക പിഴയായി ഈടാക്കുമെന്നും റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്. 23 മിനിറ്റാണ് ട്രെയിന്‍ നിര്‍ത്തിയിടേണ്ടി വന്നത്. ട്രെയിനില്‍ പുകവലിക്കരുതെന്ന് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് യാത്ര പുനരാരംഭിച്ചത്

. ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൻ്റെ (ഐഎസ്ആർഒ) പുതിയ ബഹിരാകാശ പോർട്ടിനായുള്ള സർക്കാർ പരസ്യത്തിൽ ചൈനീസ് പതാക ചിഹ്നമുള്ള റോക്കറ്റിൻ്റെ ചിത്രം ഉൾപ്പെടുത്തി തമിഴ്നാട്. ഇതോടെ ഭരണകക്ഷിയായ ഡിഎംകെ ശാസ്ത്രജ്ഞരെ അപമാനമാനിക്കുകയാണ് ചെയ്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിച്ചു.

. ഗതാഗത വകുപ്പിൽ 79 പേരുടെ സ്ഥലം മാറ്റം സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവു വെട്ടി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ചെക്ക് പോസ്റ്റുകളിലെ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർ മുതൽ ഓഫിസ് അസിസ്റ്റന്റ് വരെയുള്ള 79 പേരെ സ്ഥലം മാറ്റി ശനിയാഴ്ച കമ്മിഷണർ എസ്. ശ്രീജിത് ഇറക്കിയ ഉത്തരവാണ് തിങ്കളാഴ്ച മരവിപ്പിച്ചത്. മന്ത്രിയുടെ നിർദേശത്തെ തുടർന്ന് ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ എല്ലാ ആർടിഒമാർക്കും കമ്മിഷണറുടെ ഉത്തരവ് മരവിപ്പിച്ച നിർദേശം വാട്സാപ് വഴി നൽകി.

. ഗഗന്‍യാന്‍ ദൗത്യം 2025ല്‍ ഉണ്ടാകുമെന്ന് ഇസ്രോ ചെയര്‍മാന്‍ എസ്.സോമനാഥ്. വിക്ഷപണത്തിന് മുമ്പ് മൂന്ന് തവണ ആളില്ലാ ദൗത്യങ്ങള്‍ നടത്തും. ആദ്യ ആളില്ലാ ദൗത്യം ഈ വര്‍ഷം ജൂലൈ മാസത്തോടെയുണ്ടാകും. അടുത്ത വര്‍ഷം രണ്ട് ആളില്ല ദൗത്യങ്ങള്‍ കൂടി നടത്തുമെന്നും ഇസ്രോ ചെയര്‍മാന്‍ പറഞ്ഞു.
 
. വടകര ലോക്‌സഭ മണ്ഡലത്തില്‍ ഇത്തവണയും കോണ്‍ഗ്രസ് വിജയിക്കുമെന്ന് കെ.മുരളീധരന്‍ എംപി. ടി പി കേസ് വിധി തെരഞ്ഞെടുപ്പ് ചര്‍ച്ചയാവും. ‘2014ല്‍ ഒരു ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു ടിപി കേസിലെ സെഷന്‍സ് കോടതി വിധിയെങ്കില്‍ മേല്‍ക്കോടതി വിധിയും മറ്റൊരു തെരഞ്ഞെടുപ്പ് കാലത്താണ്. സിപിഎമ്മിനെ ഇത്രകണ്ട് രാഷ്ട്രീയമായി പരിക്കുണ്ടാക്കിയ മറ്റൊരു കൊലക്കേസ് കേരളത്തിലുണ്ടായിട്ടില്ല എംപി പറഞ്ഞു.


 
. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി തീർപ്പാക്കി. പ്രത്യേക കോടതിയുടെ ഉത്തരവിലെ പരാമർശങ്ങൾ വിചാരണയെ ബാധിക്കരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയാണ് ഹൈക്കോടതി ഹർജി തീർപ്പാക്കിയത്

. കടുത്ത ശ്വാസതടസവുമായി ആശുപത്രിയിലെത്തിയ 55 കാരന്റെ ശ്വാസകോശത്തിൽ നിന്നും പാറ്റയെ പുറത്തെടുത്തു. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ വ്യക്തിയുടെ ശ്വാസകോശത്തിൽ നിന്നാണ് പാറ്റയെ കണ്ടെത്തിയത്. നാല് സെന്റിമീറ്ററോളം നീളമുള്ള പാറ്റയെയാണ് പുറത്തെടുത്തത്. ഇന്റർവെൻഷണൽ പൾമണോളജി വിഭാഗം മേധാവി ഡോ ടിങ്കു ജോസഫിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ചികിത്സ നടത്തിയത്.

. ബിജെപി നേതാവ് അഡ്വക്കറ്റ് രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ വധശിക്ഷക്കെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഒന്ന് മുതല്‍ നാല് വരെയുള്ള പ്രതികളായ നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. അപ്പീലില്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹര്‍ജി മാര്‍ച്ച് 13ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.

. എസ്എസ്എൽസി പരീക്ഷ മാർച്ച് 4ന് . ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 4,27105 കുട്ടികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. 2,971 പരീക്ഷ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഇതിനായി തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ 2955, ഗൾഫ് മേഖലയിൽ 7, ലക്ഷദ്വീപിൽ 9 ഉൾപ്പെടെ ആകെ 2,971 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. റഗുലർ വിഭാഗത്തിൽ 4,27,105 വിദ്യാർഥികളും പ്രൈവറ്റ് വിഭാഗത്തിൽ 118 വിദ്യാർഥികളും പരീക്ഷ എഴുതും.
 

. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് ഇ.ടി.മുഹമ്മദ് ബഷീറും പൊന്നാനിയില്‍ അബ്ദുസമദ് സമദാനിയും മത്സരിക്കും. മലപ്പുറത്ത് സമദാനിയും പൊന്നാനിയില്‍ ഇ.ടി.മുഹമ്മദ് ബഷീറും സിറ്റിങ് എംപിമാരാണ്. ഇത്തവണ ഇരുവരും മണ്ഡലം വെച്ചുമാറുകയാണ് ഉണ്ടായത്.

.കണ്ണൂര്‍ സര്‍വകലാശാല മുന്‍ വി.സി ഗോപിനാഥ് രവീന്ദ്രനെതിരെ കെ.എസ്.യു. 20 ലക്ഷം രൂപ സര്‍വകലാശാല ഫണ്ടില്‍ നിന്നും കേസ് നടത്താന്‍ ഉപയോഗിച്ചുവെന്ന വിവരാവകാശ രേഖകള്‍ കെ.എസ്.യു പുറത്തുവിട്ടു.പുനര്‍നിയമന കാലത്ത് ശമ്പളമായി വിസി 59 ലക്ഷം രൂപ കൈപ്പറ്റി. വീട് മോടിപിടിപ്പിക്കാന്‍ സര്‍വകലാശാല ഫണ്ട് ഉപയോഗിച്ചുവെന്നും വിസിയുടെ വീട്ടില്‍ കര്‍ട്ടന്‍ വാങ്ങാന്‍ 42,396 രൂപ വിനിയോഗിച്ചെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.
 
. കടമെടുപ്പ് പരിധിയില്‍ കേരളവുമായി വീണ്ടും ചര്‍ച്ചക്ക് തയ്യാറാണെന്ന് അറിയിച്ച് കേന്ദ്രം. സംസ്ഥാനവുമായി ചര്‍ച്ചയ്ക്ക് വീണ്ടും തയ്യാറാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി കെ.വി തോമസ് അറിയിച്ചു. ഇന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് അമിത് ഖരെയുമായി കെ.വി തോമസ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കൂടിക്കാഴ്ച്ചക്ക് ശേഷമാണ് കെ.വി തോമസ് ഇക്കാര്യം അറിയിച്ചത്. 


. പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിൽ രണ്ടാം വർഷ ബിവിഎസ്‌സി വിദ്യാർഥി തിരുവനന്തപുരം സ്വദേശി ജെ.എസ്.സിദ്ധാർഥിനെ (20) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആറുപേരെ പൊലീസ് കസ്റ്റഡ‍ിയിൽ എടുത്തു. നേരത്തേ ഉണ്ടായിരുന്ന 12 പേർക്കു പുറമേയാണു ആറുപേരെ കൂടി പ്രതിപ്പട്ടികയിൽ ചേർത്തത്. ആകെ 18 പ്രതികൾ ഉണ്ടെന്നു പൊലീസ് ‌പറഞ്ഞു.എസ്എഫ്ഐ നേതാക്കൾ അടക്കം 12 പേർ ഇപ്പോഴും ഒളിവിൽ കഴിയുകയാണ്.

. സ്‌കൂളില്‍ പോകാതെ തോട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന മകനെ അമ്മ വഴക്കുപറഞ്ഞ് വീട്ടിലേക്ക് വിട്ടു. വീട്ടിലെത്തിയ ഉടനെ മകന്‍ ജീവനൊടുക്കി. വയനാട് മേപ്പാടിയിലാണ് ഏഴ് വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേട്ടനാട് ചെമ്പോത്ര കോളനിയിലെ ബബിലാഷ് ആണ് മരിച്ചത്.

. പര്‍ദ ധരിച്ചെത്തി പട്ടാപ്പകല്‍ പണവും ആഭരണവും കവര്‍ച്ച ചെയ്ത കേസിലെ പ്രതി കൂടത്തായി മോഡലിൽ ഭർതൃപിതാവിനെ ഭക്ഷണത്തിൽ വിഷംകലർത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ശിക്ഷിക്കപ്പെട്ട യുവതി. ചിട്ടി സ്ഥാപനമുടമയെ മുളകുപൊടി സ്പ്രേ ചെയ്ത് ആക്രമിച്ച് പണവും ആഭരണവും കവര്‍ച്ച ചെയ്ത കേസില്‍ പാലക്കാട് കരിമ്പുഴ പടിഞ്ഞാറേതില്‍ ഫസീല (36) യെയാണ് ഹില്‍പാലസ് പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസില്‍ പ്രതിയായ ഫസീല ഒറ്റപ്പാലത്ത് കൂടത്തായി മോഡല്‍ കൊലപാതക ശ്രമക്കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസില്‍ ഇരുപത്തിനാലുകാരന് 50 വര്‍ഷം കഠിനതടവും മൂന്ന് ലക്ഷത്തി എഴുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. വലക്കാവ് മണ്ണൂര്‍ ഇമ്മട്ടി വീട്ടില്‍ എബിനെയാണ് കോടതി ശിക്ഷിച്ചത്.2021 ഏപ്രില്‍ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ മാധ്യമവിഭാഗമായ വയകോം 18 ഉം വാൾഡ് ഡിസ്നിയുടെ ബിസിനസ് വിഭാഗമായ സ്റ്റാർ ഇന്ത്യയും തമ്മിലുള്ള ലയനകരാറിൽ ഒപ്പുവച്ചു. ഇതോടെ വയകോം 18 സ്റ്റാർ ഇന്ത്യയിൽ ലയിക്കും. ഡിസ്‌നി കണ്ടന്റുകളുടെ ലൈസന്‍സ് സംയുക്തസംരംഭത്തിന് കൈമാറും. റിലയന്‍സ് 11,500 കോടി രൂപ പുതിയ സംയുക്തസംരഭത്തില്‍ നിക്ഷേപിക്കും. റിലയന്‍സിന് 63.16 ശതമാനവും ഡിസ്‌നിക്ക് 36.84 ശതമാനവും ഓഹരികളാണുണ്ടാവുക.

. കോഴിക്കോട് തോട്ടുമുക്കത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ വയോധികയ്ക്ക് ഗുരുതര പരിക്ക്. റിട്ട.അധ്യാപിക കൂടിയായ എഴുപതുകാരി, നടുവാനിയില്‍ ക്രിസ്റ്റീനയ്ക്കാണ് പരുക്കേറ്റത്.
ഇന്നലെ രാവിലെ ഒൻപത് മണിയോടെയാണു സംഭവം. വീട്ടുമുറ്റത്ത് ജോലി ചെയ്യുന്നതിനിടെയായിരുന്നു കാട്ടുപന്നിയുടെ ആക്രമണം.

. ജാർഖണ്ഡില്‍ യാത്രക്കാർക്കിടയിലേക്ക് ട്രെയിൻ ഇടിച്ച്‌ കയറി 12 പേർ മരിച്ചതായി റിപ്പോർട്ട്. മരണസംഖ്യ കൃത്യമല്ല. ജംതാരയിലെ കലജാരിയ റെയില്‍വേ സ്റ്റേഷനിലാണ് സംഭവമുണ്ടായത്. ഭാഗല്‍പുരിലേക്ക് പോകുകയായിരുന്ന അംഗ എക്സ്പ്രസില്‍ യാത്രചെയ്തവരാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച വൈകുന്നേരമാണ് അപകടം.

. പ്രായപൂർത്തി ആകാത്ത പെൺകു ട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്ര തിക്ക് 37 വർഷം കഠിനതടവും പിഴയും മതിലകം പൊന്നാംപടി വട്ടംപറമ്പിൽ അലി അഷ്കർ (24) നെയാണ് കോടതി ശിക്ഷിച്ച ത്. കഠിനതടവ് കൂടാതെ 3,10000 രൂപ പിഴ യും കോടതി വിധിച്ചു.
കേസിൽ പിഴ അടക്കാത്ത പക്ഷം ഒരു വർ ഷവും എട്ട് മാസവും കൂടി പ്രതി തടവ് അ നുഭവിക്കണം.

. ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിൽ പന്ത്രണ്ടാം നൂറ്റാണ്ട് മുതൽ ചരിത്രമുള്ള സന്യാസ ആശ്രമത്തിൽ നാല് ക്രൈസ്തവ സന്യാസികള്‍ കൊല്ലപ്പെട്ടു. എത്യോപ്യൻ ഓർത്തഡോക്സ് തെവാഹിതോ സഭയാണ് ഈ വിവരം പുറത്തുവിട്ടത്. പരിക്കേറ്റ ഒരു സന്യാസി ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. ഓർത്തഡോക്സ് സഭയില്‍ ഏറെ ആദരിക്കപ്പെടുന്ന വിശുദ്ധ അബുനെ ജിബ്രേ മെൻഫസ് കിടുസുമായി ബന്ധമുള്ളതാണ് ഈ സന്യാസ ആശ്രമം. തീവ്ര ദേശീയവാദികളായ ഒറോമോ വിഭാഗക്കാരാണ് അക്രമണം നടത്തിയതെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
. ക്രിസ്തുവിൻറെ പിൻഗാമികളുടെ ഇടയിലെ അനൈക്യം സുവിശേഷ സന്ദേശത്തിനും, സുവിശേഷവത്കരണത്തിനും വിരുദ്ധമായ സാക്ഷ്യം ആണെന്ന് കൂദാശകൾക്കും, ആരാധനയ്ക്കും വേണ്ടിയുള്ള വത്തിക്കാൻ തിരുസംഘത്തിൻറെ മുൻ തലവൻ കർദ്ദിനാൾ റോബർട്ട് സാറ. നാം ഒന്നല്ലെങ്കിൽ, നാം വിഘടിച്ചു നിന്നാൽ, നമ്മുടെ ക്രിസ്തു സാക്ഷ്യവും വിഘടിച്ചു പോവുകയും ലോകം സുവിശേഷത്തിൽ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥ സംജാതമാകും. 

. ആന്ധ്രപ്രദേശിലെ രൂപതയായ കർണൂലിന്റെ പുതിയ ഇടയനായി കർമ്മലീത്ത വൈദികനായ ഫാ. ഡോ. ജോഹാന്നസ് ഗൊരാന്റലയെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. വൈദികന്റെ 50ാം ജന്മദിനത്തിലാണ് ഫ്രാന്‍സിസ് പാപ്പ നിയമന പ്രഖ്യാപനം നടത്തിയതെന്നത് ശ്രദ്ധേയമാണ്. .

. മലപ്പുറം വേങ്ങരയിൽ സ്‌കൂളിൽ ഭക്ഷ്യവിഷബാധ. കണ്ണമംഗലം എടക്കാപറമ്പ് ജിഎ ൽപി സ്കൂളിലെ 18 കുട്ടികൾക്കും ഒരു അ ധ്യാപികയ്ക്കുമാണ് ഭക്ഷ്യവിഷബാധയേറ്റ ത്. ഇവർ തിരൂരങ്ങാടി താലൂക്ക് ആശുപത്രി യിൽ ചികിത്സ തേടി. എൽഎസ്എസ് പരീക്ഷയ്ക്ക് എത്തിയ വി ദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനു ഭവപ്പെട്ടത്.

. മലപ്പുറം താനൂരിൽ മാതാവ് നവ ജാത ശിശുവിനെ കൊന്ന് കുഴിച്ച് മൂടി. കുട്ടി യുടെ മാതാവ് താനൂർ ഒട്ടുംപുറം സ്വദേശി ജുമൈലത്തിനെ (29) പോലീസ് അറസ്റ്റ് ചെ യ്തു. മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

“സെമിത്തേരി സന്ദർശിക്കുമ്പോൾ, നമ്മുടെ രക്ഷയ്ക്കായി മരിക്കുകയും അടക്കപ്പെടുകയും ഉത്ഥാനം ചെയ്യുകയും ചെയ്ത‌ ക്രിസ്‌തുവിലുള്ള വിശ്വാസം നാം നവീകരിക്കുകയാണ്”

നമ്മുടെ വേർപെട്ടുപോയ സഹോദരീസഹോദരന്മാർ അന്ത്യവിശ്രമം കൊള്ളുന്ന സെമിത്തേരി സന്ദർശിക്കുമ്പോൾ, നമ്മുടെ രക്ഷയ്ക്കായി...

ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്

ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്. തുടക്കം മുതൽ അവസാനം വരെ എതിരാളികൾക്ക്...

പാലക്കാടൻ കോട്ട കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മിന്നും വിജയം. ...

കൂട്ടായ്മയിലൂടെ ഒരു ബൈബിൾ നാടകം ഒരുങ്ങുന്നു

ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ തിരുനാളിനോട് അനുബന്ധിച്ച് -...