. പാലാ വിഷൻ ന്യൂസ് .
2024 ഫെബ്രുവരി 28, ബുധൻ 1199 കുംഭം 15
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ
. ഇന്ത്യയുടെ അഭിമാനമായ ഗഗന്‍യാന്‍ ദൗത്യത്തിനായുള്ള സംഘാംഗങ്ങള്‍ ആരെന്ന് വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് സ്വദേശിയായ വ്യോമ സേന ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ അംഗദ് പ്രതാപ്, അജിത് കൃഷ്ണന്‍, വിങ് കമാന്‍ഡര്‍ ശുഭാന്‍ശു ശുക്ല എന്നിവരാണ് ഗഗന്‍യാന്‍ ദൗത്യത്തിനായി പരിശീലനത്തിലുള്ളവര്‍. തുമ്പ വിഎസ്എസ്‌യില്‍ നടന്ന ചടങ്ങില്‍ ഇവര്‍ നാലുപേരെയും വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടാണ് നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്.
. ഇത്തവണ കേരളത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി രണ്ട് സീറ്റുകളില്‍ കൂടുതല്‍ നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2019നേക്കാള്‍ 2024ല്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ആവേശമുണ്ടെന്നും കേരളത്തില്‍ എന്‍ഡിഎക്ക് രണ്ടു സീറ്റിലധികം നേടാനാകുമെന്ന് പ്രതീക്ഷയുണ്ടെന്നും മോദി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
. വാഹനാപകടത്തിൽ ടൊവിനോയുടെ ഷെഫ് മരണപ്പെട്ടു. വിഷ്ണു എന്ന 31 കാരനാണ് മരണപ്പെട്ടത്. മണർകാട്-പട്ടിത്താനം ബൈപ്പാസിൽ പേരൂർ ഭാഗത്തായിരുന്നു അപകടം. തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം നടന്നത്. പേരൂരിലെ ബന്ധു വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്കുള്ള യാത്രക്കിടെ എതിർ ദിശയിൽ നിന്നെത്തിയ ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച്ച രാവിലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്ന് പേരുകൾ അന്തിമമായി അംഗീകരിക്കുകയായിരുന്നു. ഇതിന് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്.
. ടിപി ചന്ദ്രശേഖരന്റെ കൊലപാതക കേസില്‍ പ്രതികള്‍ക്ക് വധശിക്ഷയില്ല. കേസിലെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ഹൈക്കോടതി വിധിച്ചു. വിചാരണക്കോടതി വിധിച്ച ഇവരുടെ ജീവപര്യന്തം ശിക്ഷാകാലയളവ് ഉയര്‍ത്തിക്കൊണ്ടാണ് ഹൈക്കോടതി വിധി. ആറാം പ്രതിക്ക് ജീവപര്യന്തം തടവിനൊപ്പം ആറു മാസം കൂടി തടവിനും ഹൈക്കോടതി ശിക്ഷിച്ചിട്ടുണ്ട്. ഏഴു വരെയുള്ള പ്രതികള്‍ക്ക് അടുത്ത 20 വര്‍ഷത്തേക്ക് പരോള്‍ നല്‍കരുതെന്നും ഹൈക്കോടതി വിധിച്ചിട്ടുണ്ട്
. ശബരിമല മേല്‍ശാന്തി വിഷയത്തിലെ ഹർജി ഹൈക്കോടതി തള്ളി. മേല്‍ശാന്തി മലയാളി ബ്രാഹ്മണന്‍ ആയിരിക്കണമെന്ന വ്യവസ്ഥ ചോദ്യം ചെയ്തുള്ള ഹർജിയാണ് തള്ളിയത്. ഇത്തരമൊരു വ്യവസ്ഥ തൊട്ടുകൂടായ്മ ആണെന്നും ഭരണഘടനാ ഉറപ്പു നൽകുന്ന തുല്യാവകാശത്തിനു വിരുദ്ധമാണെന്നും ആയിരുന്നു ഹർജിയിലെ വാദം. ക്ഷേത്രപ്രവേശനം ഉൾപ്പെടെ കാര്യങ്ങളിലുള്ള അവകാശം പരിപൂർണമല്ല. ആചാരാനുഷ്ഠാനങ്ങൾ പാലിക്കാൻ ദേവസ്വം ബോർഡിനു ബാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
. ടി.പി ചന്ദ്രശേഖരന്‍ വധകേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തമടക്കമുള്ള ശിക്ഷ വിധിച്ച ഹൈക്കോടതി ഉത്തരവിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ക്ക് ജയില്‍ ശിക്ഷയ്‌ക്കൊപ്പം ഹൈക്കോടതി കനത്ത പിഴയും ചുമത്തിയിട്ടുണ്ട്. ടി പിയുടെ ഭാര്യ കെ.കെ രമയ്ക്കും
മകനും പ്രതികള്‍ പിഴ നല്‍കണമെന്നാണ് കോടതി വിധിച്ചത്. കെ.കെ രമയ്ക്ക് ഏഴര ലക്ഷം രൂപയും മകന് അഞ്ച് ലക്ഷം രൂപയും പിഴയായി പ്രതികള്‍ നല്‍കണം.
. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ കേന്ദ്രനീക്കം ആരംഭിച്ചു. 2019-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ മാര്‍ച്ച് ആദ്യവാരം വിജ്ഞാപനം ചെയ്യും. പൗരത്വത്തിന് അപേക്ഷ നല്‍കുന്നതിന് പ്രത്യേക പോര്‍ട്ടല്‍ കേന്ദ്രആഭ്യന്തരമന്ത്രാലയം സജ്ജമാക്കി. തിരഞ്ഞെടുപ്പിന് മുമ്പ് സി.എ.എ. നടപ്പാക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ അറിയിച്ചിരുന്നു
. കര്‍ണാടകയില്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മൂന്ന് സ്ഥാനാര്‍ഥികള്‍ക്കും ജയം. എ.ഐ.സി.സി. ട്രഷറര്‍ അജയ് മാക്കന്‍, ഡോ. സയ്യിദ് നാസര്‍ ഹുസൈന്‍,ജി.സി. ചന്ദ്രശേഖര്‍ എന്നിവരാണ് വിജയിച്ചത്. ബി.ജെ.പിയുടെ നാരായണാ ഭാണ്ഡഗെയും രാജ്യസഭയിലേക്ക് ജയിച്ചു.
. ഹിമാചല്‍ പ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിക്ക് വിജയം. സംസ്ഥാനത്തെ ഏക രാജ്യസഭാ സീറ്റില്‍ നിയമസഭയില്‍ ഭൂരിപക്ഷമുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി അഭിഷേക് മനു സിങ്‌വിയെ പരാജയപ്പെടുത്തി ബി.ജെ.പിയുടെ ഹര്‍ഷ് മഹാജന്‍ വിജയിച്ചു..ഏഴ് കോണ്‍ഗ്രസ് എം.എല്‍.എമാരും രണ്ട് സ്വതന്ത്രരും ബി.ജെ.പി. സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്‌തെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
. മുൻ മന്ത്രിയും കോൺഗ്രസ് മഹാരാഷ്ട്ര സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റുമായ ബസവരാജ് പാട്ടീൽ (Basavaraj Patil) മുരുംകർ പാർട്ടിയിൽ നിന്ന് രാജിവച്ചു. പാട്ടീൽ ഇന്ന് ബിജെപി (BJP) ചേർന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയുടെയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡാൻവിസിൻ്റെയും സാന്നിധ്യത്തിൽ ബസവരാജ് പാട്ടീൽ ബിജെപിയിൽ ചേർന്നേക്കുമെന്നാണ് വിവരം .
. രാഹുൽ ഗാന്ധി ഇക്കുറി വയനാട്ടിൽ മത്സരിച്ചേക്കില്ലെന്ന് സൂചന. സിപിഐ ദേശീയ നേതാവും ദേശീയ ജനറൽ സെക്രട്ടറി ഡി രാജയുടെ ഭാര്യയുമായ ആനി രാജയെ സിപിഐ വയനാട്ടിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ കോൺഗ്രസ് ദേശീയ നേതൃത്വം സമ്മർദ്ദത്തിലായിരിക്കുകയാണ്. ഇന്ത്യ മുന്നണിയിലെ പ്രധാനപ്പെട്ട മുഖങ്ങളിലൊന്നാണ് ഡി രാജ. ആനി രാജയും രാഹുൽ ഗാന്ധിയും തമ്മിൽ മത്സരിക്കുന്നത് ബിജെപിക്ക് ഒരു പ്രചരണായുധമാകുമെന്ന് കോൺഗ്രസ് ഭയക്കുന്നുണ്ട്
. ആറ്റുകാൽ പൊങ്കാലയ്ക്കുശേഷം ഒറ്റ ദിവസംകൊണ്ട് കോർപ്പറേഷൻ ജീവനക്കാർ ശേഖരിച്ചത് മൂന്നുലക്ഷത്തോളം ഇഷ്ടികകൾ. വിവിധ ഭവനപദ്ധതികളിൽ ഉൾപ്പെട്ടവർക്ക് ഭവനനിർമാണത്തിനായി ഇവ സൗജന്യമായി നൽകും. ഭവനനിർമാണ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് സൗജന്യ ഇഷ്ടികക്ക് അപേക്ഷ നൽകാം
. നിലമ്പൂര്‍ എംഎൽഎ പി.വി.അൻവറിനെ ഇഡി ചോദ്യം ചെയ്തു. ബെൽത്തങ്ങാടി ക്വാറി കേസിലാണ് ചോദ്യം ചെയ്യൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി ഓഫീസിലേക്ക് ചോദ്യം ചെയ്യലിനായി രാവിലെ പിവി അൻവര്‍ എത്തിയിരുന്നു.
. എറണാകുളം പള്ളുരുത്തിയിൽ മയക്കുമരുന്ന് വിൽപന സംഘത്തിൽപ്പെട്ടവരും ഗുണ്ടാസംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊലക്കേസ് പ്രതിയായ യുവാവിനെ കുത്തിക്കൊന്നു. ഏലൂർ കാഞ്ഞിരക്കുന്നത്ത് വീട്ടിൽ കരീമിന്റെ മകൻ ലാൽജു (40) ആണ് മരിച്ചത്. പ്രതി ഫാജിസിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം..
. മാര്‍ച്ച് ആദ്യ ആഴ്ചയില്‍ തന്നെ ഗാസയിലെ വെടിനിര്‍ത്തല്‍ നടപടികള്‍ ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇസ്രയേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഉടമ്പടിയ്ക്ക് സമീപമെത്തിയതായി ദേശീയ സുരക്ഷാഉപദേഷ്ടാവ് അറിയിച്ചിട്ടുണ്ടെന്ന് ഇതുസംബന്ധിച്ചുള്ള ചോദ്യത്തിന് ബൈഡന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അടുത്ത തിങ്കളാഴ്ചതന്നെ വെടിനിര്‍ത്തല്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ബൈഡന്‍ പറഞ്ഞു.
. ജീവിതവും ജോലിയും ക്രമീകരിക്കാൻ ക ഴിയാതെ 34 ശതമാനം സ്ത്രീകൾ ഇന്ത്യയിലെ കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ജോലി ഉപേക്ഷി ക്കുന്നതായി സർവേ റിപ്പോർട്ട്.
രാജ്യത്തെ 73 ശതമാനം കോർപ്പറേറ്റ് സ്ഥാപനങ്ങ ളും ജെൻഡർ വൈവിധ്യ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചി ട്ടുണ്ടെങ്കിലും അവയിൽ 21 ശതമാനം മാത്രമാണ് ലക്ഷ്യങ്ങൾ കൈവരിക്കാൻ സമീപനങ്ങൾ സ്വീക രിക്കുന്നത്. 59% ശതമാനം സ്ഥാപനങ്ങളിൽ നിർ ബന്ധിതമായ ഇന്റേണൽ പരാതി സമിതികൾ ഇല്ല.
. പുൽപ്പള്ളി മുള്ളൻകൊല്ലി ടൗണിൽ വീണ്ടും കടു വയിറങ്ങി. ചൊവ്വാഴ്‌ച രാവിലെ ടൗണിനു സമീപ ത്ത് സ്വകാര്യവ്യക്തിയുടെ പറമ്പിൽ ജോലിചെ യ്തുകൊണ്ടിരുന്ന അതിഥിതൊഴിലാളി പനീറാണ് കടുവയെ കണ്ടത്. ജോലി ചെയ്തു കൊണ്ടിരുന്ന തന്റെ മുന്നിലൂടെ ക ടുവ കാട്ടുപന്നികളെ ഓടിച്ചുകൊണ്ടു പോകുകയാ യിരുന്നുവെന്ന് പനീർ പറഞ്ഞു
. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യാ അസംബ്ലി ഡെപ്യൂട്ടി സ്പീക്കറായി പിപിപിയിലെ ക്രിസ്‌ത്യൻ നേതാവ് ആൻ്റണി നവീദ് തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്റെ ചരിത്രത്തിൽ ഈ സ്ഥാനത്തെത്തുന്ന ആദ്യ മുസ്‌ലിം ഇതര വിഭാഗക്കാരനാണ് നവീദ്. ക്രിസ്ത്യൻ മനുഷ്യാവകാശ പ്രവർത്തകനും പിപിപിയുടെ ക്രിസ്‌ത്യൻ മുഖവുമായ നവീദിന് 111 വോട്ടും എംക്യുഎം-പി പാർട്ടിയിലെ റാഷിദ് ഖാന് 36 വോട്ടുമാണു ലഭിച്ചത്.
. ക്രൈസ്തവ പ്രാർത്ഥനകളും ബൈബിൾ സംഭവ കഥകളും, അനുദിന വചനവിചിന്തനങ്ങളും ഉൾപ്പെടുത്തി ഒന്നര കോടിയിലധികം ആളുകള്‍ ഉപയോഗിച്ചിരുന്ന പ്രേ ഡോട്ട് കോം എന്ന പ്രശസ്തമായ അപ്ലിക്കേഷൻ ചൈനയിലെ ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു. നേരത്തെ സമാനമായ ക്രൈസ്തവ ആപ്പുകൾ നീക്കം ചെയ്യപ്പെട്ടപ്പോഴും പ്രേ ഡോട്ട് കോമിന് രാജ്യത്ത് പ്രവർത്തിക്കാൻ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എന്നാൽ സർക്കാരിൻറെ നയം മാറുന്നതിന്റെ സൂചനയായി ഇപ്പോഴത്തെ നടപടി കരുതപ്പെടുന്നു.
. കൊല്ലം വീട്ടിവൽ മാരകായുധവുമായെത്തി യുവാവിനെ ആക്രമിച്ച പ്രതി പിടിയിൽ. കുലശേഖരപു രം പുന്നകുളം കുറവൻ തറ കിഴക്കതിൽ തോമ എ ന്ന മുഹമ്മദ് ആഷിഖ് (27) ആണ് പിടിയിലായത്. തിങ്കളാഴ്‌ച ഉച്ചയോടുകൂടിയാണ് സംഭവം. ആഷിഖ് എന്ന യുവാവിനെയാണ് പ്രതി ആക്രമിച്ച ത്. ഫോൺ വിളിച്ചാൽ എടുക്കില്ല എന്നാരോപിച്ചാ യിരുന്നു മർദ്ദനം.
. കല്ലട തണ്ണി റബ്ബർ തോട്ടത്തിൽ വൻ തീപ്പിടിത്തം. ചടയമംഗലം പഞ്ചായത്ത് ഒന്നാം വാർഡ് തെരുവിൻഭാഗം വട്ടത്തിൽ പ്രദേശത്ത് നൂറ് ഏക്കറോളം വരുന്ന തോട്ടത്തിലാണ് തീ പടർന്നത്. കടയ്ക്കൽ നാവായിക്കുളം എന്നിവിടങ്ങളിൽ നിന്ന് നാല് യൂണിറ്റ് അഗ്നിരക്ഷാസേന എത്തി മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. സായിപ്പിൻ തോട്ടം എന്നറിയപ്പെടുന്ന എസ്റ്റേറ്റിലാണ് തീപിടിത്തമുണ്ടായത് എന്നാണ് വിവരം. ആർക്കും ആളപായമില്ല.
. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ ഹൈക്കോടതി വിധിയോട് പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഒരു കോടതി ശിക്ഷിച്ചത് കൊണ്ട് പാര്‍ട്ടിക്കു ബന്ധം വരുമോയെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. യുഡിഎഫ് നിരപരാധികളെ ഉള്‍പ്പെടുത്തുകയായിരുന്നു. കോടതി ശിക്ഷിച്ചത് കൊണ്ട് കുറ്റവാളിയാകില്ല. വിധിയില്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്നും ഇപി പറഞ്ഞു.
. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലും ബി.ജെ.പിക്ക് അട്ടിമറി ജയം. ആകെയുള്ള പത്ത് ഒഴിവില്‍ എട്ടു സീറ്റിലും ബി.ജെ.പി. ജയിച്ചു. സമാജ്‌വാദി പാര്‍ട്ടിയുടെ രണ്ട് സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. നിലവിലെ കക്ഷിനില പ്രകാരം എസ്.പിക്ക് ജയിക്കാന്‍ കഴിയുമായിരുന്ന ഒരു സീറ്റിലാണ് ബി.ജെ.പി. അട്ടിമറി വിജയം..എസ്.പിയുടെ ഏഴുപേരും എസ്.ബി.എസ്.പിയുടെ രണ്ടുപേരും ക്രോസ് വോട്ട് ചെയ്തതോടെയാണ് എസ്.പിയുടെ മൂന്നാം സ്ഥാനാര്‍ഥി പരാജയപ്പെട്ടത്.
. തിരുവനന്തപുരം പേട്ടയിൽ ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ച് തീപിടിത്തം. പേട്ട പോലീസ് സ്റ്റേഷനുസമീപം ചൊവ്വാഴ്ച രാത്രി 11.15-നാണ് സംഭവം. ട്രാൻസ്ഫോമറിൽനിന്നുംആദ്യം പുക ഉയരുന്നതുകണ്ട സമീപത്തെ കടക്കാരാണ് പോലീസിൽ വിവരമറിയിച്ചത്..
. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ 16-ാം ഗഡു ഫെബ്രുവരി 28ന് കർഷകരുടെ അക്കൗണ്ടിൽ എത്തും. 2000 രൂപയാണ് കർഷകർക്ക് ലഭിക്കുക. കർഷകരുടെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്ക് തുക നേരിട്ട് ക്രെഡിറ്റാകും. ചെറുകിട, ഇടത്തരം കർഷകർക്ക് വരുമാന പിന്തുണ ഉറപ്പ് വരുത്തുന്നതിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി.