പ്രഭാത വാർത്തകൾ

Date:

പാലാ വിഷൻ ന്യൂസ്
2024 ഫെബ്രുവരി 25, ഞായർ 1199 കുംഭം 12
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ

* പൂഞ്ഞാർ സെൻ്റ് മേരീസ് പള്ളിയിൽ വൈദികനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 27 പേരെ പോലീസ് അറസ്റ്റു ചെയ്തു. ഇവർക്കെതിരേ കൊ ലപാതകശ്രമത്തിനു പോലീസ് കേസ് രജി സ്റ്റർ ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ പേ രുവിവരം പോലീസ് വെളിപ്പെടുത്തിയില്ല. പ്രായപൂർത്തിയാകാത്തവരുടെ പേരുകൾ വെളിപ്പെടുത്തുന്നതിനു നിയമതടസമുണ്ട ങ്കിലും ബാക്കിയുള്ളവരുടെ പേരുകൾ വെളി പ്പെടുത്താൻ പോലീസ് തയാറാകാത്തതിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.

* 2023ലെ ഏറ്റവും മികച്ച ക്രിസ്ത്യൻ സിനിമയ്ക്കുള്ള ഇൻ്റർനാഷണൽ ക്രിസ്ത്യ ൻ വിഷ്വൽ മീഡിയ (ഐസിവിഎം) ഗോൾ ഡൻ ക്രൗൺ അവാർഡ് ‘ദ ഫേസ് ഓഫ് ദ ഫേ‌സ്ലെസ്’കരസ്ഥമാക്കി. അമേരിക്കയിലെ ടെന്നിസിൽ നടന്ന ചടങ്ങി ൽ സിനിമയുടെ സംവിധായകനായ ഷൈ സൺ പി. ഔസേഫ്, നിർമാതാവായ സാന്ദ്രാ ഡിസൂസ റാണാ എന്നിവർ അംഗീകാരം ഏ റ്റുവാങ്ങി.

* പരാതികളിൽ വിശദീകര ണം തേടി സർക്കാർ ശിപാർശ ചെയ്‌ത സം സ്ഥാന വിവരാവകാശ കമ്മീഷണർമാരുടെ പട്ടിക ഗവർണർ തിരിച്ചയച്ചു. പട്ടികയിൽ ഉൾപ്പെട്ട ചിലർക്കെതിരേ ഉയർ ന്ന കേസുകളിൽ വിജിലൻസ് ക്ലിയറൻസ് തേടിയും, ഒഴിവുകൾ സംബന്ധിച്ചു പത്രങ്ങ ളിൽ പരസ്യം ചെയ്യാതെയും നടപടിക്രമങ്ങ ൾ പാലിക്കാതെയും തെരഞ്ഞെടുത്തു എന്നതടക്കമുള്ള പരാതികളിൽ വിശദീകര ണം തേടിയുമാണ് ഇതു സംബന്ധിച്ച ഫയൽ മുഖ്യമന്ത്രിക്ക് മടക്കി അയച്ചത്.

  • കുരിശു വരയ്ക്കാനും വോട്ടുചെയ്യാനും മാത്രമല്ല ക്രൈസ്തവർ കൈ വിരലുയർത്തുന്നതെന്നോർക്കണം : ഡാന്റീസ് കൂനാനിക്കൽ. കുരിശു വരയ്ക്കുന്നതിനും വോട്ടുചെയ്യുന്നതിനും മാത്രമല്ല ക്രൈസ്തവർ കൈവിരലുയർത്തുന്നതെന്ന് ക്രൈസ്തവ സ്ഥാപനങ്ങളിലും കാമ്പസുകളിലും അതിക്രമിച്ചു കടന്ന് സമുദായത്തിന് ഭീഷണി ഉയർത്തുന്ന സാമൂഹിക വിരുദ്ധർ തിരിച്ചറിയണമെന്ന് പാലാ രൂപതാപാസ്റ്ററൽ കൗൺസിൽ സാമൂഹ്യക്ഷേമ വിഭാഗം സമിതി ചെയർമാൻ ഡാന്റീസ് കൂനാനിക്കൽ അഭിപ്രായപ്പെട്ടു.

* ആർആർആർഎഫ് ക്യാമ്പിലെ പോലീസുകാരനെ കാണാനില്ലെന്ന് പരാ തി. തിരുവനന്തപുരം കൂതാളി സ്വദേശി ബി ജോയിയെയാണ് കാണാതായത്. ബന്ധുക്കൾ വെള്ളറട പോലീസിൽ പരാതി നൽകി. സംഭവത്തിൽ ആർആർആർഎഫി ന്റെ പരാതിയിൽ മലപ്പുറം കൽപകഞ്ചേരി പോലീസ് കേസെടുത്തു. സംഭവത്തിൽ അ ന്വേഷണം ആരംഭിച്ചു.

* തെലങ്കാനയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങൾ കണ്ടെത്തി പുരാവസ്തു ഗവേഷകർ. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലെ മുദിമാണിക്യം ഗ്രാമത്തിൽ നിന്നാണ് അതിപുരാതന ക്ഷേത്രത്തിലെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ബദാമി ചാലൂക്യ കാലഘട്ടത്തിലേതാണ് ഇരു ക്ഷേത്രങ്ങളും. ക്ഷേത്രങ്ങളിൽ അപൂർവമായ ലിഖിതങ്ങളും കണ്ടെത്തിയിട്ടുണ്ട്.
 
* പുതുതായി നടപ്പിലാക്കിയ മൂന്ന് ക്രിമിനൽ നിയമങ്ങൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ പൂർണ്ണമായും മാറ്റിമറിക്കുന്നതാകും ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ നിയമം എന്നീ ക്രിമിനൽ നിയമങ്ങൾ. കൊളോണിയൽ കാലത്തെ ഇന്ത്യൻ പീനൽ കോഡ് (ഐപിസി), ക്രിമിനൽ നടപടിച്ചട്ടം, 1872-ലെ ഇന്ത്യൻ എവിഡൻസ് ആക്റ്റ് എന്നിവയാണ് യഥാക്രമം മാറ്റിയത്.

* ഇന്ത്യയിലെ ഏറ്റവും നീളമേറിയ കേബിൾ സ്റ്റേയ്ഡ് പാലമായ ‘സുദർശൻ സേതു’ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും. ഗുജറാത്തിലെ ഓഖ മെയിൻ ലാന്റിനെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്ന പാലമാണിത്. ഇന്നാണ് പാലത്തിന്റെ ഉദ്ഘാടനം. പാലം നിർമ്മിച്ചിരിക്കുന്നത് നാലുവരി പാതയായാണ്.
 
* ചികിത്സ ലഭിക്കാതെ വീട്ടിൽ വച്ച് പ്രസവിച്ചതിനെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവ് നയാസിന്റെ ആദ്യ ഭാര്യയെയും പ്രതി ചേര്‍ത്തു. യുവതിയെ വീട്ടില്‍ പ്രസവിക്കാന്‍ പ്രേരിപ്പിച്ചത് നയാസിന്റെ ഒന്നാം ഭാര്യയായ റജീന ആണെന്ന് തെളിഞ്ഞു. കേസെടുത്തതിന് പിന്നാലെ റജീന ഒളിവില്‍ പോയതായി പൊലീസ് അറിയിച്ചു.വീട്ടില്‍ ചികിത്സ കിട്ടാതെ ഷെമീറ മരിക്കുന്ന സമയത്ത് റജീനയും മകളും സ്ഥലത്തുണ്ടായിരുന്നു. 

* മൂന്നാം സീറ്റിന്‍റെ കാര്യത്തില്‍ ഒരു കാലത്തുമില്ലാത്ത കടുത്ത നിലപാട് പാര്‍ട്ടിക്കുളളില്‍ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്. ആവശ്യമെങ്കില്‍ ഒറ്റയ്ക്ക് മല്‍സരിക്കാന്‍ പോലും മടിക്കില്ലെന്ന സന്ദേശമാണ് പ്രധാന നേതാക്കള്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്.  കൊച്ചിയില്‍ നടക്കുന്ന യുഡിഎഫ് യോഗം കോണ്‍ഗ്രസും ലീഗും മാത്രം പങ്കെടുക്കുന്ന ഉഭയകക്ഷി യോഗമാക്കി മാറ്റി

* സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷന് കോടികൾ അനുവദിച്ചു. അടിയന്തരമായി 203.9 കോടി രൂപയാണ് അനുവദിച്ചതെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. നെല്ല് സംഭരണത്തിന് സംസ്ഥാന സബ്സിഡിയായി 195.36 കോടി രൂപയും, കൈകാര്യ ചെലവുകൾക്കായി 8.54 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. ഇതിന് മുൻപ് രണ്ട് തവണകളായി 380 കോടി രൂപ അനുവദിച്ചിരുന്നു.

* തീർഥാടകർ സഞ്ചരിച്ച വാഹനം കുളത്തിലേക്ക് മറിഞ്ഞ് 15 പേർ മരണപ്പെട്ടു. ഉത്തർപ്രദേശിലാണ് സംഭവം. തീർഥാടകർ സഞ്ചരിച്ച ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിയുകയായിരുന്നു. മരണപ്പെട്ടവരിൽ 7 പേർ കുട്ടികളും എട്ട് പേർ സ്ത്രീകളുമാണ്. ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ നിന്ന് പൂർണിമ ദിനത്തിൽ ഗംഗാ നദിയിൽ പുണ്യസ്‌നാനം നടത്തുന്നതിനായി തീർത്ഥാടകർ കാദർഗഞ്ചിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്. 

* വാർത്താ സമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവിനെ തെറിപറഞ്ഞ് കെ സുധാകരൻ. മാധ്യമങ്ങളുടെ മൈക്കും ക്യാമറകളും ഓണാണ് എന്നോർക്കാതെയാണ് പ്രതിപക്ഷ നേതാവിനെ കെപിസിസി പ്രസിഡന്റ് തെറി പറഞ്ഞത്. ആലപ്പുഴയിലെ സമരാഗ്‌നി പരിപാടിക്കിടെയാണ് സംഭവം.ജാഥയുടെ ഭാ​ഗമായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ എത്താൻ വൈകിയതാണ് കെ സുധാകരനെ ചൊടിപ്പിച്ചത്.
 
* പ്രവാസികൾക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് യുഎഇ ഭരണകൂടം. അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ സംവിധാനത്തിനാണ് ഇക്കുറി ദുബൈ തുടക്കമിട്ടിരിക്കുന്നത്. രാജ്യത്ത് 90 ദിവസം വരെ തുടരാൻ അനുവദിക്കുന്ന ഒന്നാണ് മൾട്ടിപ്പിൾ എൻട്രി വിസ. ഇവ വീണ്ടും 90 ദിവസത്തേക്ക് കൂടി നീട്ടാനാകും. തുടർച്ചയായി അല്ലെങ്കിലും അഞ്ച് വർഷത്തിനുള്ളിൽ യുഎഇയിൽ 900 ദിവസം വരെ താങ്ങാൻ അനുവദിക്കുന്ന വിസയാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്.

* സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്നു. വരും ദിവസങ്ങളിൽ 9 ജില്ലകളിലെ താപനില 2 ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കൂടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. താപനില ഉയരുന്ന സാഹചര്യത്തിൽ പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ യെല്ലോ പ്രഖ്യാപിച്ചു.
 
* തിരുവല്ലയിൽ സ്കൂളിലേയ്ക്ക് പോയ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോയവരുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. ചിത്രത്തില്‍ കാണുന്നവരെ തിരിച്ചറിയുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ, തിരുവല്ല പൊലീസ് സ്റ്റേഷനിലോ അറിയിക്കാനാണ് അറിയിപ്പ്. ബസ് സ്റ്റാൻഡിൽ വെച്ച് പെൺകുട്ടി യൂണിഫോം മാറി പുതിയ വസ്ത്രം ധരിച്ചാണ് പോയതെന്നും പോലീസ് പറയുന്നു.

* വയനാട്ടിൽ ജനവാസമേഖലയിലിറങ്ങി ഒരാളെ കൊന്ന ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്‌നയെ ഇനി കേരളത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് കർണാടക. കാട്ടാനയെ ഉൾവനത്തിലേക്ക് തുരത്തുമെന്ന ഉറപ്പാണ് കർണാടക വനം വകുപ്പ് നൽകുന്നത്. കേരളത്തിലേക്ക് ആന വരുന്നത് തടയുമെന്ന് കർണാടക ഉറപ്പ്‌ നൽകി. അന്തർ സംസ്ഥാന ഏകീകരണ സമിതി യോഗത്തിലാണ് കർണാടക വനംവകുപ്പ് കേരളത്തിന്‌ ഉറപ്പ്‌ നൽകിയത്.

* മലപ്പുറം എടവണ്ണപ്പാറയിലെ പതിനേഴുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കരാട്ടെ അധ്യാപകനെതിരേ കൂടുതല്‍ വെളിപ്പെടുത്തല്‍. ഊര്‍ക്കടവ് സ്വദേശി സിദ്ദീഖലി(48)ക്കെതിരേയാണ് കൂടുതല്‍ പേര്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. കരാട്ടെ ക്ലാസിനെത്തുന്ന ആൺകുട്ടികളോട് പോലും സിദ്ദീഖലി മോശമായി പെരുമാറിയെന്നും ‘ബ്രെയിന്‍ വാഷ്’ ചെയ്ത ശേഷമാണ് ഇയാള്‍ കുട്ടികളെ ഉപദ്രവിച്ചിരുന്നതെന്നും യുവതി പറയുന്നു. 

* പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. മാനന്തവാടി എടവക സ്വദേശി കമ്മോം കെസി മൊയ്തു (32) എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.

* ടെലിവിഷൻ അവതാരകനെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കാൻ ശ്രമിച്ച വനിതാ സംരംഭക അറസ്റ്റിൽ. ഹൈദരാബാദിലാണ് സംഭവം. 31 കാരിയായ തൃഷ്ണ ബോഗി റെഡ്ഡി എന്ന യുവതിയാണ് അറസ്റ്റിലായത്. മ്യൂസിക്ക് ചാനലിൽ അവതാരകനായ പ്രണവിനെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ഡിജിറ്റൽ മാർക്കറ്റിംഗ് ബിസിനസ്സ് നടത്തുകയായിരുന്നു യുവതി.

* അസം മുസ്ലിം വിവാഹ & വിവാഹമോചന രജിസ്ട്രേഷന്‍ നിയമം 1935 റദ്ദാക്കി അസം മന്ത്രിസഭ. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. ഏക സിവില്‍ കോഡ് കൊണ്ടുവരുന്നതിന് മുന്നോടിയാണ് ഈ തീരുമാനമെന്ന് മന്ത്രി ജയന്ത മല്ലബറുവ പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കി. മുസ്ലിം വിവാഹവും വിവാഹ മോചനവും ഇനി സ്പെഷ്യല്‍ മാര്യേജ് ആക്ടിന്റെ പരിധിയിലായിരിക്കുമെന്നാണ് മന്ത്രിസഭാ തീരുമാനം.
 
* ഒച്ചുകളിൽനിന്നു പകരുന്ന ഇസി നോഫിലിക് മെനിംഗോ എൻസെഫലൈറ്റി സ് എന്ന ഗുരുതരമായ രോഗാവസ്ഥ ദക്ഷി ണേന്ത്യയിലെ കുട്ടികൾക്കിടയിൽ വ്യാപക മാകുന്നതായി പഠനം. കൊച്ചി അമൃത ആശുപത്രി കഴിഞ്ഞ 14 വർ ഷമായി നടത്തിയ പഠനത്തിലാണ് രോഗിയു ടെ മരണത്തിന് ഇടയാക്കുന്നതോ മസ്ത‌ിഷ് കത്തിനും ഞരമ്പിനും ശാശ്വതമായി തകരാ റുണ്ടാക്കുന്നതോ ആയ ഇസിനോഫിലിക് മെനിംഗോ എൻസെഫലൈറ്റിസ് കുട്ടികളിൽ വ്യാപിക്കുന്നുവെന്ന് കണ്ടെത്തിയത്.

* പാലാ രൂപതയിലെ പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിക്കും വൈദികനു മെതിരേ ഉണ്ടായ അതിക്രമം തികച്ചും അപ ലപനീയമാണെന്നും സർക്കാർ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും സീ റോമലബാർ സഭ പബ്ലിക് അഫയേഴ്സ് ക മ്മീഷൻ. ഇവ വെറും സാമൂഹികവിരുദ്ധ, ലഹരി മാഫിയാ പ്രവർത്തനങ്ങൾ മാത്രമല്ല മതസ്‌പർധവളർത്തുകയെന്ന ലക്ഷ്യം കൂടിയുള്ളവയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. അതിനാൽ ചെറുപ്പക്കാരെ ഇതിനു പ്രേരിപ്പിക്കുന്നവരെയും ഇതിനുപിന്നിൽ ഗൂഢാലോചനകൾ നടത്തുന്നവരെയും നിയമത്തിനുമുമ്പിൽ
കൊണ്ടുവരേണ്ടതുണ്ട്.
 
* പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയങ്ക ണത്തിൽ നടന്ന അക്രമസംഭവങ്ങൾ കേരള സമൂഹത്തെ ഞെട്ടിക്കുന്നതാണെന്ന് കേര ള കത്തോലിക്ക മെത്രാൻ സമിതി അധ്യക്ഷ ൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമി സ് കതോലിക്കാ ബാവ. അനധികൃതമായി ദേവാലയത്തിൽ കടന്ന് ആരാധന തടസ പ്പെടുത്തുന്നതിനുള്ള ഹീനമായ ശ്രമമാണ് അവിടെ നടന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേവാലയമുറ്റത്ത് നടത്തിയ ഈ ആക്രമണ ത്തിലും സമുദായ സൗഹാർദം തകർക്കാ നുള്ള ശ്രമങ്ങളിലും കേരള കത്തോലിക്കാ സഭയ്ക്കുള്ള പ്രതിഷേധം ബന്ധപ്പെട്ടവരെ അറിയിക്കുന്നു. ഗവൺമെന്റ്റ് ഇക്കാര്യത്തി ൽ ഇടപെട്ട് കുറ്റക്കാർക്ക് അർഹമായ ശി ക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

* പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ ആരാധന തടസ്സപ്പെടുത്തിയതിനെ ചോദ്യം ചെയ്‌ത അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുചാലിലിനെ അപായപ്പെടുത്താൻ ശ്രമിച്ച പശ്ചാത്തലത്തില്‍ പാലാ രൂപതയില്‍ ഇന്ന് പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ ആഹ്വാനം. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടാണ് ആഹ്വാനം നല്കിയിരിക്കുന്നത്.

* ലോക പ്രശസ്തമായ റോമിലെ നാല് മേജർ ബസിലിക്കകളുടെ സമഗ്ര ചിത്രവുമായി യുവജനങ്ങള്‍ ഒരുക്കിയ വെബ്സൈറ്റ് ശ്രദ്ധ നേടുന്നു. പത്തു രാജ്യങ്ങളിൽനിന്നുള്ള പതിനാറ് യുവജനങ്ങള്‍ ഒരുക്കിയ വെബ്സൈറ്റ് 2025 ജൂബിലി വര്‍ഷത്തോട് അനുബന്ധിച്ച് വത്തിക്കാന്‍ സന്ദര്‍ശിക്കുവാന്‍ ഇരിക്കുന്ന ലക്ഷങ്ങള്‍ക്ക് വലിയ സഹായകരമാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. റോമിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്ക, സെന്‍റ് പോള്‍സ് ബസിലിക്ക, സെന്‍റ് മേരി മേജര്‍ ബസിലിക്ക, സെന്‍റ് ജോണ്‍ ലാറ്ററന്‍ ബസിലിക്ക തുടങ്ങിയ മേജർ ബസിലിക്കകളുടെ വെബ്സൈറ്റ് ആണ് ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  08

2024 സെപ്റ്റംബർ    08     ഞായർ   1199  ചിങ്ങം  23 വാർത്തകൾ സാഹോദര്യവും സഹവർത്തിത്വവും...

ദേവമാതായിൽ ഫിസിക്സ് അസ്സോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും നടന്നു

കുറവിലങ്ങാട്: ദേവമാതാ കോളേജിൽ ഫിസിക്സ് അസോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും സംഘടിപ്പിച്ചു....

സ്നേഹവീടിന്റെ താക്കോൽ കൈമാറി

ചേർപ്പുങ്കൽ :ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളജ് ചേർപ്പുങ്കൽ എൻ...

64 പി.ജി. റാങ്കുകളുടെ ദീപപ്രഭയില്‍ പാലാ സെന്റ് തോമസ് കോളജ്

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ പി.ജി. പരീക്ഷകളില്‍ പാലാ സെന്റ് തോമസ് കോളജ് പ്രഥമ...