** പാലാ വിഷൻ ന്യൂസ് **
2024 ഫെബ്രുവരി 22, വ്യാഴം 1199 കുംഭം 9
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ
* ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ കുറ്റക്കാരെന്ന് ഹൈക്കോടതി കണ്ടെത്തിയ സിപിഎം നേതാക്കള്‍ കീഴടങ്ങി. പത്താം പ്രതി കെ.കെ കൃഷ്ണന്‍, പന്ത്രണ്ടാം പ്രതി ജ്യോതി ബാബു എന്നിവരാണ് മാറാട് പ്രത്യേക കോടതിയിലെത്തി കീഴടങ്ങിയത്. ജ്യോതി ബാബു കോടതിയിലെത്തിയത് പ്രത്യേക ആംബുന്‍ലസിലാണ്. ഇവരെ റിമാന്‍ഡ് ചെയ്തു.
- പാലാ നഗരസഭയിൽ വീണ്ടും അട്ടിമറി. പാലാ നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തോൽവി. LDFന് ഭൂരിപക്ഷമുണ്ടായിരുന്ന സ്ഥിരം സമിതിയിൽ UDFഅംഗം നറുക്കെടുപ്പിലൂടെ അധ്യക്ഷയായി. എയർപോഡ് മോഷണക്കേസിലെ പരാതിക്കാരൻ ജോസ് ചീരങ്കുഴിയാണ് തോറ്റത്. ആരോപണ വിധേയനായ ബിനു പുളിക്കകണ്ടം വോട്ടിങിൽ നിന്ന് വിട്ടുനിന്നു. എയർപോഡ് മോഷണ ഒതുക്കി തീർക്കാത്തതിനാലാണ് തന്നെ തോൽപ്പിച്ചതെന്ന് ജോസ് ചീരങ്കുഴി പറഞ്ഞു.
* ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടികയ്ക്ക് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമ രൂപം നല്‍കി. ബുധനാഴ്ച ചേര്‍ന്ന സെക്രട്ടേറിയറ്റ് അന്തിമ രൂപം നല്‍കി. ബുധനാഴ്ച ചേര്‍ന്ന സെക്രട്ടേറിയറ്റ് സംസ്ഥാന കമ്മിറ്റി യോഗങ്ങളാണ് പട്ടികയ്ക്ക് അന്തിമ രൂപം നല്‍കിയത്. ഒരു പൊളിറ്റ് ബ്യൂറോ അംഗവും മൂന്നു ജില്ലാ സെക്രട്ടറിമാരും നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെട്ടതാണ് സിപിഎം പാനല്‍.
* ലോണ്‍ ആപ്പില്‍ നിന്ന് ഭീഷണി നേരിട്ടതിന് പിന്നാലെ ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റ്. നാല് ഗുജറാത്ത് സ്വദേശികളെ മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. ബാക്‌സറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് പ്രതികളെ പിടിച്ചത്. അലി, സമീര്‍, യാഷ്, ഹാരീഷ് എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍. പ്രതികളില്‍ നിന്ന് 4 മൊബൈല്‍ ഫോണ്‍, ഒരു ഇന്റര്‍നെറ്റ് മോഡം എന്നിവ പിടിച്ചെടുത്തു.
- ജലശ്രീ ക്ലബ്ബ് അദ്ധ്യാപക സമ്മേളനവും അവാർഡു ദാനവും ചെമ്മലമറ്റത്ത് . പാലാ:കേരള സർക്കാരിന്റെ ജലവിഭവ വകുപ്പിന്റെ കീഴിലുള്ള കേരള റൂറൽ വാട്ടർ സപ്ലെ ആന്റ് സാനിറ്റേഷൻ ഏജൻസി – ജലനിധി – യുടെ നേതൃത്വത്തിൽ കോട്ടയം ജില്ല യിലെ സ്കൂളു കളിലുള്ള ” ജലശ്രീക്ലബ്ബ് ” ചുമതലക്കാരായ അധ്യാപകർക്കുള്ള പരിശീലനവും ഷോർട്ട് ഫിലിം മൽസര വിജയി കൾക്കുള്ള സമ്മാനദാനവും ഫെബ്രുവരി ഇരുപത്തിയാറി ന് തിങ്കളാഴ്ച രാവിലെ പത്തിന് ഈരാറ്റുപേട്ട വിദ്യാഭ്യാസ ഉപജില്ലയിലെ ചെമ്മലമറ്റം ഹൈസ്ക്കൂളിൽ വെച്ച് നടക്കും.
- സംസ്ഥാനത്ത് എസ്എസ്എല്‍സി-പ്ലസ് ടു ക്ലാസുകളിലെ പരീക്ഷ നടത്താൻ പണമില്ല. ബദൽ മാർഗം തേടി വിദ്യാഭ്യാസവകുപ്പ്. പണമില്ലാത്ത സാഹചര്യത്തിൽ സ്കൂളുകളുടെ നിത്യ ചിലവിനുള്ള ഫണ്ട് ഉപയോഗിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. എസ്എസ്എല്‍സി ഐടി പരീക്ഷ, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് പണം കണ്ടെത്താനാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ വഴി തേടിയത്.
* താങ്ങുവില ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് കർഷകസം ഘടനകൾ പുനഃരാരംഭിച്ച ഡൽഹി ചലോ മാർച്ച് രണ്ട് ദിവസത്തേക്ക് നിർത്തിവച്ചതാ യി കർഷകർ അറിയിച്ചു. യുവ കർഷകൻ മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് മാർച്ച് നി ർത്തിവയ്ക്കാൻ തീരുമാനിച്ചത്.എന്നാൽ മരണം പോലീസ് സ്ഥിരീകരിച്ചിട്ടി ല്ല.
* വിദ്യാർഥി സംഘർഷത്തെ തുടർ ന്നു കേരളവർമ കോളജ് അനിശ്ചിത കാല ത്തേക്ക് അടച്ചു. കോളജിൽ നടത്തുന്ന നാ ടക റിഹേഴ്സലുമായി ബന്ധപ്പെട്ട് ദിവസ ങ്ങൾക്കു മുമ്പ് നടന്ന തർക്കമാണ് സംഘർ ഷത്തിൽ കലാശിച്ചത്.
പരിക്കേറ്റ നിലയിൽ രണ്ട് വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടി. മുൻ എ സ്എഫ്ഐ പ്രവർത്തകർക്കാണ് പരിക്കേ റ്റത്.
* ഹയർസെക്കൻഡറി അ ധ്യാപകരുടെ പൊതുസ്ഥലമാറ്റത്തിനു സ്റ്റേ. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണ ലാണ് സ്റ്റേ ചെയ്തത്.പൊതുസ്ഥലം മാറ്റം പരിഗണിക്കുമ്പോൾ മാതൃജില്ല, സമീപ ജില്ല എന്നിവ ഒഴിവാക്കി ഔട്ട് സ്റ്റേഷൻ ഡ്യൂട്ടിക്കു മതിയായ മുൻഗ ണന നൽകണമെന്ന് ട്രൈബ്യൂണൽ നിർദേ ശിച്ചിരുന്നു. ഇത് പരിഗണിക്കാതെ ഇക്കഴി ഞ്ഞ വെള്ളിയാഴ്‌ച ഇറക്കിയ ഉത്തരവിനാ ണ് സ്റ്റേ.
* ബ്രിട്ടനിൽ 24 മണിക്കൂറിനിടെ കാൻസർ ബാധിതരായ മൂന്നു മലയാളികൾ മരണപ്പെട്ടു. മാഞ്ചസ്റ്ററിൽ ഐടി എൻജിനീയറായ രാഹുലും ലിവർപൂളിലെ വിസ്റ്റോണിൽ നഴ്‌സായ ജോമോൾ ജോസും വാറിങ്ടനിലെ മെറീന ബാബു എന്ന നഴ്‌സിങ് വിദ്യാർഥിയുമാണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്കാണ് മെറീന മരിച്ചത്.
* മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ ഫാലി എസ്. നരിമാന്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ ഡൽഹിയിലായിരുന്നു അന്ത്യം.1971 മുതല്‍ സുപ്രീംകോടതി അഭിഭാഷകനാണ്. 1972- 75 കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരുന്നു. 1991-ല്‍ രാജ്യം പദ്മഭൂഷണും 2007-ല്‍ പദ്മ വിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1999- 2005 വരെ രാജ്യസഭാംഗമായിരുന്നു. ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
* യുകെയിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് സുവർണാവസരം. ഇന്ത്യൻ പൗരന്മാർക്ക് ബാലറ്റ് സമ്പ്രദായത്തിലൂടെ 3000 വിസകളാണ് യുകെ ഭരണകൂടം വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യ യംഗ് പ്രൊഫഷണൽസ് സ്കീമിന് കീഴിൽ ബ്രിട്ടനിൽ താമസിക്കാനോ, ജോലി ചെയ്യാനോ, പഠിക്കാനോ ആഗ്രഹക്കുന്ന ബിരുദധാരികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ബാലറ്റ് സംവിധാനം വഴിയാണ് ഇന്ത്യൻ പൗരന്മാർ അപേക്ഷ നൽകേണ്ടത്.
* മുംബൈയിലെ കല്യാൺ റെയിൽവേ സ്റ്റേഷൻ്റെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിന് പുറത്ത് 54 സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തി. റെയിൽവേ പോലീസും ലോക്കൽ പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി തിരച്ചിൽ ഊർജ്ജിതമാക്കി. റിപ്പോർട്ടുകൾ പ്രകാരം, ഇത് പർവതങ്ങൾ തകർക്കാൻ ഉപയോഗിക്കുന്ന ഒരു ഇലക്ട്രോണിക് ഡിറ്റണേറ്ററാണ്. കാര്യങ്ങളിൽ വ്യക്തത വരുത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.
* വര്‍ക്കല വെറ്റക്കട ബീച്ചില്‍ തിരയില്‍ പെട്ട് അവശ നിലയിലായ റഷ്യന്‍ വനിത മരിച്ചു. യുവതിയുടെ ശരീരത്തില്‍ മുറിവുകളും ചതവുകളുമുണ്ട്. തിരയില്‍ പെട്ട് അപകടം സംഭവിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ച സ്ത്രീയ്ക്ക് 35നും 40നും ഇടയില്‍ പ്രായമുള്ളതായി പൊലീസ് പറയുന്നു.
* തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ പ്രസവിക്കുന്നതിനിടെ യുവതി രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് നയാസിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ പോലീസ്. നയാസിനെതിരെ നരഹത്യാകുറ്റം ചുമത്തും. മരിച്ച പാലക്കാട് സ്വദേശിനി ഷെമീറ ബീവിയ്ക്ക് നയാസ് ചികിത്സ നിഷേധിച്ചതായി പോലീസ് വ്യക്തമായിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് നടപടി.
* പോലീസ് വകുപ്പിൽ 190 പോലീസ് കോൺസ്റ്റബിൾ – ഡ്രൈവർ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ എം എബ്രഹാമിന് ക്യാബിനറ്റ് പദവി നൽകാനും തീരുമാനിച്ചു.
* പാലക്കാട് പഴകിയ മീന്‍ പിടികൂടി. ചെര്‍പ്പുളശേരി മാര്‍ക്കറ്റില്‍ 75 കിലോ പഴകിയ മത്സ്യമാണ് പിടികൂടിയത്. ഒറ്റപ്പാലം റോഡിലെ മാര്‍ക്കറ്റില്‍ നിന്നാണ് ആരോഗ്യ ഭക്ഷ്യ വിഭാഗം പരിശോധന നടത്തിയത്. ഒരാഴ്ച പഴക്കമുള്ള മീനാണ് കണ്ടെത്തിയത്. സ്ഥാപന ഉടമകള്‍ക്ക് ആരോഗ്യ വകുപ്പ് പിഴ ചുമത്തി.
* ചെക്കിംഗ് നടപടികള്‍ കഴിഞ്ഞ് വിമാനത്തിനുള്ളിലെത്തിയ മലയാളി യുവതി അപ്രതീക്ഷിതമായി വിമാനത്തിനുള്ളില്‍നിന്നു പുറത്തേക്ക് ഇറങ്ങി ഓടി. ചൊവ്വാഴ്ച വൈകുന്നേരം 6.30ന് ദുബായി വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടിലാണ് നാടകീയവും അപകടകരവുമായ സംഭവങ്ങള്‍ അരങ്ങേറിയത്. ദുബായില്‍ നിന്നു കണ്ണൂരിലേക്ക് വരികയായിരുന്ന ഐഎക്‌സ് 748-ാം നമ്പര്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ നിന്നാണ് 30 വയസുള്ള യുവതി ഗ്രൗണ്ടിലേക്ക് ഇറങ്ങി ഓടിയത്. ഒറ്റയ്ക്കായിരുന്നു ഇവരുടെ യാത്ര.
* കെ.എസ്.ആര്‍.ടി.സി. ബസില്‍ സ്‌കൂട്ടര്‍ ഇടിച്ച് വിദ്യാർഥികൾ മരിച്ചു. കൊല്ലം കൈക്കുളങ്ങര അപ്പൂസ് ഡെയിലിൽ സജി വർഗീസിന്റെയും ബെറ്റ്സിയുടേയും മകൻ ആൾസൺ എസ്. വർഗീസ്(17), ചിന്നക്കട ബംഗ്ലാവ് പുരയിടം ഷീജ ഡെയിലിൽ സേവ്യറിന്റെയും ഷീജയുടേയും മകൻ അലൻ സേവ്യർ(17) എന്നിവരാണ് മരിച്ചത്..ഇരുവരും ക്രിസ്തുരാജ് ഹയർസെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു (സയൻസ്) വിദ്യാർഥികളാണ്.
* വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്നയെ മയക്കുവെടി വച്ച് പിടികൂടുന്ന കാര്യത്തില്‍ ആക്ഷന്‍പ്ലാന്‍ തയ്യാറാക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. ആനശല്യവും വന്യമൃഗശല്യവും കൂടിവരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്, കേരള, കര്‍ണാടക വനംവകുപ്പുകള്‍ സംയുക്തമായി ഒരു സമിതി രൂപവത്കരിക്കണമെന്നും വന്യജീവി ശല്യം തടയുന്നതിന് സംയുക്തമായി നീങ്ങണമെന്നും കോടതി പറഞ്ഞു.
* തലസ്ഥാനത്ത് പതിമൂന്നുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷിക്കാന്‍ ഉത്തരവ്. തിരുവനന്തപുരം പോലീസ് ക്വാര്‍ട്ടേഴ്‌സിലെ ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട പതിമൂന്നുകാരി മരിച്ച കേസാണ് സിബിഐ ഏറ്റെടുക്കുന്നത്.
* ഉറങ്ങുന്നതിനിടെ യുവാവിന്റെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. തൃശൂര്‍ ജില്ലയിലെ ചാവക്കാടാണ് സംഭവം. ചാവക്കാട് സ്വദേശി കാസിമിന്റെ മകന്‍ മുഹമ്മദ് ഹമീദിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. ഇന്നലെ പുലര്‍ച്ചെ നാല് മണിയോടയായിരുന്നു സംഭവം.ഫോണ്‍ അടുത്ത് വച്ച് ഉറങ്ങുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. റെഡ്മി കമ്പനിയുടെ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്.
* സംസ്ഥാനത്ത് സ്കൂൾ വാർഷിക പരീക്ഷയുടെ ടൈംടേബിൾ പുനക്രമീകരിച്ചു. ക്ലാസ് മുറിയുടെ അഭാവം, ഹയർസെക്കൻഡറി പരീക്ഷ എഴുതുന്ന ഭിന്നശേഷിക്കാർക്ക് സഹായികൾ ഇല്ലാത്ത സ്ഥിതി തുടങ്ങിയ പരാതികൾ പരിഗണിച്ചാണ് ടൈംടേബിൾ പുനക്രമീകരിച്ചത്. ഒമ്പതാം ക്ലാസുകളിലെ പരീക്ഷാ സമയം ഉച്ചയ്ക്ക് ശേഷമാക്കിയിട്ടുണ്ട്. സ്വതന്ത്രമായി നിൽക്കുന്ന എൽപി, യുപി സ്കൂളുകളിലെ പരീക്ഷകൾ മാർച്ച് 15 ന് ആരംഭിക്കുന്ന രീതിയിൽ പുനക്രമീകരിച്ചു. നേരത്തെ മാർച്ച് 18 തുടങ്ങാനാണ് നിശ്ചയിച്ചിരുന്നത്. അതേസമയം, ഹൈസ്കൂളുകളോട് ചേർന്നുള്ള എൽപി, യുപി സ്കൂളുകളിലെ പരീക്ഷാ ടൈംടേബിളിൽ മാറ്റമില്ല.
* സംസ്ഥാനത്തെ ആദ്യത്തെ ലിഫ്റ്റ് പാലം യാഥാർത്ഥ്യമായി. മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം നാടിന് സമർപ്പിച്ചത്. തിരുവനന്തപുരത്തെ കരിക്കകത്ത് കോവളം-ബേക്കൽ ജലപാതയിൽ പാർവതി പുത്തനാറിന് കുറുകയാണ് ലിഫ്റ്റ് പാലം നിർമ്മിച്ചിട്ടുള്ളത്. റിമോട്ട് കൺട്രോളർ കൊണ്ട് പ്രവർത്തിപ്പിക്കാൻ കഴിയുമെന്നതാണ് പാലത്തിന്റെ പ്രധാന സവിശേഷത. വൈദ്യുതിയിലും ജനറേറ്ററിലും പാലം പ്രവർത്തിപ്പിക്കാൻ സാധിക്കും.
* കോളേജ് വിദ്യാര്‍ത്ഥികളില്‍ വിഷാദവും ആത്മഹത്യാ ചിന്തയും വര്‍ദ്ധിക്കുന്നതായി പഠനത്തിലൂടെ കണ്ടെത്തി. ഇന്ത്യയില്‍ യുവാക്കള്‍ക്കിടയിലെ വിഷാദരോഗത്തിന്റെ തോത് കൂടുതലാണെന്ന് മുന്‍ പഠനത്തിലൂടെ കണ്ടെത്തിയിരുന്നു.സയന്‍സ്, സോഷ്യല്‍ സയന്‍സ് കോളേജ് വിദ്യാര്‍ത്ഥികളുടെ വിഷാദവും ആത്മഹത്യാ ചിന്തയും തമ്മിലുള്ള ബന്ധം കണ്ടെത്താനായി അടുത്തിടെ ഒരു പഠനം നടത്തിയിരുന്നു.
* രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കോടികളുടെ മയക്കുമരുന്ന് കടത്ത്. ഡൽഹി, പൂനെ എന്നീ നഗരങ്ങളിൽ നിന്നായി 2500 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന പോലീസ് പരിശോധനയിൽ 1100 കിലോഗ്രാം മെഫെഡ്രോൺ ആണ് പിടിച്ചെടുത്തത്. നിലവിൽ, അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തത്.
* രാജസ്ഥാനിലെ അജ്മീറിലെത്തിയ കേരള പൊലീസ് സംഘത്തിന് നേരെ വെടിവയ്പ്പ്. സ്വർണമോഷണ സംഘത്തെ പിടികൂടാനെത്തിയ എറണാകുളത്തു നിന്നുള്ള പൊലീസുകാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമികൾ പൊലീസുകാർക്ക് നേരെ മൂന്ന് റൗണ്ട് വെടിവച്ചെന്നാണ് വിവരം.എന്നാൽ, വെടിവയ്പ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അജ്മീർ ദർഗ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവമുണ്ടായത്. സംഭവത്തിലെ പ്രതികളായ ഷെഹ്സാദ്, സാജിദ് എന്നിവർ പിടിയിലായി.
- ഇസ്രായേൽ – ഹമാസ് സംഘർഷത്തിനിടെ യേശുവിലുള്ള വിശ്വാസം മുറുകെ പിടിച്ച് ഗാസയിലെ ക്രൈസ്തവ സമൂഹം. ഗാസയിലെ ഇടവകയിൽ അഭയം പ്രാപിച്ചിരിക്കുന്ന നിരവധി ആളുകൾ ബോംബാക്രമണത്തിന്റെ ഭീഷണിയിലാണെങ്കിലും അവരുടെ ക്രൈസ്തവ സാക്ഷ്യം വെളിപ്പെടുത്തുന്നതാണ് തുടർച്ചയായി അർപ്പിക്കുന്ന കുരിശിന്റെ വഴി പ്രാർത്ഥനകളെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
* ഞായറാഴ്ച വൈകുന്നേരം ലാറ്റിൻ അമേരിക്കൻ രാജ്യമായ ഹെയ്തിയിലുണ്ടായ സ്‌ഫോടനത്തിൽ കത്തോലിക്ക മെത്രാന് പരിക്ക്. ഹെയ്തിയൻ ബിഷപ്പ് കോൺഫറൻസ് വൈസ് പ്രസിഡൻ്റും അൻസെ-ഇ-വ്യൂ/മിറാഗൊനെ രൂപതയിലെ ബിഷപ്പുമായ പിയറി-ആന്ദ്രേ ഡുമസിനാണ് പരിക്കേറ്റത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. രാജ്യത്തിൻ്റെ തലസ്ഥാനമായ പോർട്ട്-ഓ-പ്രിന്‍സ് സന്ദർശനത്തിനിടെ അദ്ദേഹം താമസിച്ചിരുന്ന ഭവനത്തില്‍ സ്ഫോടനം നടക്കുകയായിരിന്നുവെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തിൻ്റെ പടിഞ്ഞാറൻ മേഖലയിലെ സുരക്ഷാ സ്ഥിതി മെച്ചപ്പെടുവാന്‍ യാതൊരു സാധ്യതയുമില്ലെന്ന സൂചനയാണ് പുതിയ അക്രമ സംഭവത്തിലൂടെ വെളിവായിരിക്കുന്നത്.
* ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ഗോൾ നേട്ടത്തിന് പിന്നാലെ ജേഴ്സിയിലെ ക്രിസ്തീയ വിശ്വാസവും ബൈബിൾ വചനവും ടെലവിഷൻ കാമറകൾക്കും, കാണികൾക്കും മുന്നിൽ പ്രദർശിപ്പിച്ച് പ്രീമിയർ ലീഗ് താരത്തിന്റെ സാക്ഷ്യം. തൈവോ അവോനിയി എന്ന നോട്ടിംഗ്ഹാം ഫോറസ്റ്റ് ടീമിന്റെ താരം ദൈവത്തിന് കൃതജ്ഞത അര്‍പ്പിച്ചുക്കൊണ്ട് നടത്തിയ സമർപ്പണം സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പങ്കുവെയ്ക്കപ്പെടുകയാണ്