പാലാ വിഷൻ ന്യൂസ്
2024 ഫെബ്രുവരി 20, ചൊവ്വ 1199 കുംഭം 7
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ
- * എറണാകുളം കളക്ടറേറ്റിൽ തീപ്പിടിത്തം. രണ്ടാംനിലയിൽ പ്രവർത്തിക്കുന്ന ജി.എസ്.ടി. ഓഫീസിലാണ് തീ ഉയർന്നത്. ഫയലുകൾ, ഫോട്ടോസ്റ്റാറ്റ് മെഷീൻ, ടേബിൾ ഫാൻ, കംപ്യൂട്ടർ മോണിറ്റർ എന്നിവ കത്തിനശിച്ചു. ഭിത്തിയിൽ ഒട്ടിച്ചിരുന്ന മരത്തിന്റെ പാനലും കത്തി ചാരമായി. കളക്ടറേറ്റ് സുരക്ഷാ ജീവനക്കാരും പിന്നാലെ അഗ്നിരക്ഷാസേനയും പാഞ്ഞെത്തി തീ പൂർണമായും അണച്ചതിനാൽ മറ്റ് ഓഫീസുകളിലേക്ക് പടർന്നില്ല.
- സംസ്ഥാനത്തെ ഐ.എ.എസ്. തലപ്പത്ത് അഴിച്ചുപണി. ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറുമായുള്ള ഭിന്നതയെ തുടര്‍ന്ന് പദവിയിൽ മാറ്റം ആവശ്യപ്പെട്ട ഗതാഗത വകുപ്പ് സെക്രട്ടറിയും കെഎസ്ആര്‍ടിസി എം.ഡിയുമായ ബിജു പ്രഭാകറിനെ വ്യവസായ വകുപ്പിലേക്ക് മാറ്റി. കെ. വാസുകിക്കാണ് ഗതാഗത വകുപ്പിന്റെ അധിക ചുമതല. ലോക കേരള സഭയുടെ ഡയറക്ടര്‍ പദവി കൂടി അവർ വഹിക്കും.
* ഞായറാഴ്ച നടന്ന നാലാംവട്ട മന്ത്രിതല ചർച്ചയില്‍ സർക്കാര്‍ മുന്നോട്ടുവച്ച അഞ്ചുവർഷ ഫോർമുലയെ തള്ളി കർഷക സംഘടനകൾ. സമരത്തിൽ നേരിട്ടു പങ്കെടുക്കാത്ത സംയുക്ത കിസാന്‍ മോർച്ച (എസ്കെഎം) സർക്കാരിന്റെ നിർദേശം അംഗീകരിക്കാനാവില്ലെന്ന തീരുമാനം സ്വീകരിച്ചതിനു പിന്നാലെയാണ് പ്രതിഷേധക്കാർ നിലപാട് വ്യക്തമാക്കിയത്.
* രാഹുൽ ഗാന്ധി വയനാട് ഉപേക്ഷിച്ച് അമേഠിയിൽ മത്സരിക്കണമെന്ന് വെല്ലുവിളിച്ച് കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി. ഭാരത് ജോഡോ ന്യായ് യാത്ര ഉത്തർപ്രദേശിലെത്തിയ പശ്ചാത്തലത്തിലാണ് വെല്ലു വിളിയുമായി സ്‌മൃതി ഇറാനി രംഗത്ത് എത്തിയത്. 2019ലെ തെരഞ്ഞെടുപ്പിൽ 55,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സ്‌മൃതി ഇറാനി അമേഠിയിൽ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയിരുന്നു.
* ശരദ് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗത്തിന് ‘നാഷണലി സ്റ്റ് കോൺഗ്രസ് പാർട്ടി -ശരദ്ചന്ദ്ര പവാർ’ എന്ന പേര് അനുവദിച്ച ഫെബ്രുവരി ഏഴിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ഇനിയൊരുത്തവ് ഉണ്ടാകുന്നതുവരെ നിലനിൽക്കുമെന്ന് സുപ്രീംകോടതി.
* സ്ഥാപക അംഗത്തിൽനിന്നു പാർട്ടിയെ തട്ടിയെടുത്ത രീതി തെറ്റാണെന്നും പാർട്ടിയും ചിഹ്നവും തിരികെ നൽകണമെന്നും എൻസിപി-ശരദ്‌ചന്ദ്ര പവാർ നേതാവ് സുപ്രിയ സുലെ. രാജ്യത്ത് ജനാധിപത്യമുണ്ട്, ഇത് തെറ്റാണെന്നും സുലെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
* ഭാരതരത്നയിൽ ഒരു കുടുംബ ത്തിലെ അംഗങ്ങൾക്ക് മാത്രമേ അവകാശ മുള്ളൂവെന്നാണ് കോൺഗ്രസ് വിശ്വസിക്കു ന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശിൽ 10 ലക്ഷം കോടി രൂപയില ധികം മൂല്യമുള്ള 14,000 പദ്ധതികളുടെ തറ ക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായി രുന്നു പ്രധാനമന്ത്രി.
* പ്രിയ വർഗീസിൻ്റെ അസോ സിയേറ്റ് പ്രഫസർ നിയമനവുമായി ബന്ധ പ്പെട്ട് യുജിസി ചട്ടം ഹൈക്കോടതി തെറ്റാ യി വ്യാഖ്യാനിച്ചു എന്ന സംശയം പ്രകടിപ്പി ച്ച് സുപ്രീംകോടതി. യുജിസി സെക്ഷൻ മൂ ന്നിലെ വ്യാഖ്യാനം സംബന്ധിച്ചാണ് കോട തി സംശയമുയർത്തിയത്.
യുജിസി സെക്ഷൻ 3 (11) ൽ പറയുന്നത് പ്ര കാരം എംഫിൽ, പിഎച്ച്‌ഡി എടുക്കുന്ന കാ ലയളവ് ടീച്ചിംഗ് എക്സ‌്‌പീരിയൻസായി ക ണക്കാക്കാനാവില്ലെന്ന് വ്യക്തമാക്കുന്നു.
* സംസ്ഥാനത്ത് വേനൽച്ചൂട് കനത്തതോടെ തൊഴിലാളികളുടെ സമയം പുനക്രമീകരിച്ചു. ലേബർ കമ്മീഷണറാണ് പുതുക്കിയ തൊഴിൽ സമയം ഇറക്കിയത്. പകൽ സമയം വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് 12 മണി മുതൽ 3 മണിവരെ വിശ്രമം ആയിരിക്കും. ഇത് കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് അറിയാൻ പ്രത്യേക സ്ക്വാഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്
* തലസ്ഥാനത്ത് നിന്ന് തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിയെ കണ്ടെത്തി. കൊച്ചുവെളി റെയിൽ വേ സ്റ്റേഷൻ സമീപത്തു നിന്നുള്ള ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി എങ്ങനെ അവിടെയെത്തി എന്നതിനെ കുറിച്ച് പിന്നീട് വിശദീകരിക്കുമെന്ന് ഡിസിപി നിധിൻ രാജ് പറഞ്ഞു. കാഴ്ച്ചയിൽ കുട്ടിക്ക് പ്രശ്നങ്ങളില്ലെന്നും ബാക്കി കാര്യങ്ങൾ മെഡിക്കൽ പരിശോധനയിൽ അറിയുമെന്നും ഡിസിപി പറഞ്ഞു.
* ഷൊർണൂരിലെ ഒന്നര വയസുകാരിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മാവേലിക്കരയിൽ വെച്ചാണ് ഒന്നര വയസുകാരിയെ അമ്മ ശില്‍പ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ശേഷം കുഞ്ഞിന്റെ മൃതദേഹം ഭർത്താവിന്റെ ഓഫീസിൽ വെച്ച് മടങ്ങാനും ശ്രമിച്ചു. അറസ്റ്റിലായ ശില്‍പ നല്‍കിയ മൊഴിയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. കുഞ്ഞിനെ കൊല്ലുമെന്ന് പങ്കാളിക്ക് മെസേജ് അയച്ചശേഷമാണ് ശില്‍പ കൃത്യം നടത്തിയത്. മാവേലിക്കര സ്വദേശി ശില്പയുടെയും പാലക്കാട് ഷോർണൂർ സ്വദേശി അജ്മലിന്‍റെയും മകളാണ് കൊല്ലപ്പെട്ട ഒന്നര വയസുകാരി ശിഖന്യ.
* കഴിഞ്ഞദിവസം ദുരൂഹസാഹചര്യത്തിൽ വീടിനുള്ളിൽ യുവതി മരിച്ചുകിടന്നത് കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. തെക്കേക്കര വാത്തികുളം ശാന്താഭവനം വീട്ടിൽ പ്രശാന്തിന്റെ ഭാര്യ ലൗലിയെയാണ് മരിച്ചനിലയിൽ കാണപ്പെട്ടത്. ഇവർ വാടകയ്ക്കു താമസിക്കുന്ന എരുവ കിഴക്ക് ശ്രീനിലയം വീട്ടിലെ സ്വീകരണമുറിയിലാണ് മൃതദേഹം കണ്ടത്.ഞായറാഴ്ച പോസ്റ്റ്‌മോർട്ടം നടത്തി. കഴുത്തുഞെരിച്ചു ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചു.
* അട്ടിമറിയിലൂടെ ചണ്ഡിഗഢ് മേയറായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി അംഗം മനോജ് സോങ്കർ സ്ഥാനം രാജിവെച്ചു. മേയർ തെരഞ്ഞെടുപ്പിനെതിരായ ഹരജി തിങ്കളാഴ്ച സുപ്രീം കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് രാജി. അതേസമയം, ഭരണം തിരിച്ചുപിടിക്കാനുള്ള കരുനീക്കവുമായി ബി.ജെ.പി വീണ്ടും രംഗത്തെത്തിയിട്ടുണ്ട്.മൂന്ന് എ.എ.പി കൗണ്‍സിലർമാർ ബി.ജെ.പിയിൽ ചേർന്നിട്ടുണ്ട്
* നടൻ കമൽഹാസൻ കോൺഗ്രസ് സ്ഥാനാർത്ഥി ആയേക്കുമെന്ന് റിപ്പോർട്ട്. താരത്തിന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യം കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് തീരുമാനം എന്നാണ് റിപ്പോർട്ട്. തമിഴ്നാട്ടിൽ കോൺഗ്രസും ഡിഎംകെ സഖ്യത്തിലാണ് മത്സരിക്കുന്നത്. മക്കൾ നീതി മയ്യത്തിന് ഡിഎംകെ സീറ്റ് നൽകുന്നില്ലെങ്കിൽ കോൺഗ്രസന് ലഭിക്കുന്ന സീറ്റുകളിൽ ഒന്ന് കമൽഹാസന് നൽകിയേക്കും. അങ്ങനെയെങ്കിൽ കൈപ്പത്തി ചിഹ്നത്തിലാകും കമൽ മത്സരിക്കുക.
* കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാനന്തവാടി പയ്യമ്പള്ളി പടമല ചാലിഗദ്ദ പനച്ചിയിൽ അജീഷിന്റെയും പാക്കത്തെ പോളിന്റെയും വീടന് സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കുടുംബാംഗങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.കൂടാതെ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ ശരത്തിന്റെയും വീട് അദ്ദേഹം സന്ദർശിച്ചു.തുടർന്ന്, അദ്ദേഹം കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാകേരി പ്രജീഷിന്റെ വീടും സന്ദര്‍ശിച്ചു. മാനന്തവാടി ബിഷപ്‌സ് ഹൗസില്‍ മതമേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വൈകിട്ടോടെ വിമാന മാര്‍ഗം തിരികെ തിരുവനന്തപുരത്തേക്കു മടങ്ങി
* ടി. പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് തിരിച്ചടി. വിചാരണ കോടതി വിധി ഹൈക്കോടതി ശരിവച്ചു. രണ്ടു പ്രതികളെ വെറുതെവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി. കെ കെ കൃഷ്ണൻ ജ്യോതിബാബു എന്നിവരെ വെറുതെവിട്ട വിധിയാണ് റദ്ദാക്കിയത്. രണ്ടു പ്രതികളും ഈ മാസം 26ന് കോടതിയിൽ ഹാജരാക്കണം. ഇവർക്കുള്ള ശിക്ഷ 26ന് പ്രഖ്യാപിക്കും.പ്രതികളും സർക്കാരും ടി.പിയുടെ ഭാര്യ കെ.കെ. രമ എംഎൽഎയും നൽകിയ അപ്പീലുകളാണു ജസ്റ്റിസ് എ. കെ. ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്
* ഉള്ളി കയറ്റുമതി നിരോധനം ഭാഗികമായി പിൻവലിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് രണ്ടു മാസമായി തുടരുന്ന ഉള്ളി കയറ്റുമതി നിരോധനം ഭാഗികമായി പിൻവലിക്കാൻ തീരുമാനിച്ചത്.
* ക്ഷേത്ര നഗരിയായ അയോധ്യയിലേക്കുളള മൂന്ന് റോഡുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കാനൊരുങ്ങി യുപി സർക്കാർ. ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് മൂന്ന് റോഡുകൾ നിർമ്മിക്കുന്നത്. ലക്ഷ്മൺ പാത, അവധ് അഗ്മാൻ പാത, ക്ഷീരസാഗർ പാത എന്നീ പേരുകളിലാണ് പുതുതായി നിർമ്മിക്കുന്ന റോഡുകൾ അറിയപ്പെടുക.
* പുതിയ ആറ് എയിംസുകൾ രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. വരുന്ന ആറ് ദിവസത്തിനുള്ളിൽ ജമ്മു കശ്മീരിലടക്കം പുതിയ ആറ് എയിംസുകൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ജമ്മുകശ്മീരിലെത്തുന്ന പ്രധാനമന്ത്രി സാംബ ജില്ലയിലെ എയിംസ് ഉദ്ഘാടനം ചെയ്യും.
* തിരുവനന്തപുരത്ത് കോടതി വളപ്പിൽ രഞ്ജിത് വധക്കേസിലെ പ്രതി മറ്റൊരു പ്രതിയെ ആക്രമിച്ചു. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പരിസരത്താണ് സംഭവം. കൃഷ്ണകുമാറാണ് മറ്റൊരു കേസിലെ പ്രതിയായ റോയിയെ ആക്രമിച്ചത്.
കോടതിയിൽ കൊണ്ടുവന്നപ്പോൾ കൈയിൽ കരുതിയ ബ്ലെയ്ഡ് കൊണ്ട് കഴുത്തിൽ വരയുകയായിരുന്നു. അഞ്ചുതെങ്ങ് റിക്‌സന്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയാണ് റോയി.
* ചേര്‍ത്തലയില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. കടക്കരപ്പിള്ളി സ്വദേശി ആരതിയെയാണ് ഭര്‍ത്താവ് ശ്യാംജിത്ത് ആക്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും യുവതി പിന്നീട് മരിച്ചു.ചേര്‍ത്തല താലൂക്ക് ആശുപത്രിക്ക് സമീപം ഇന്നലെ രാവിലെയാണ് സംഭവം.
* സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പാലക്കാട്ടെ ഒരു കുടുംബത്തിന് ഊര് വിലക്ക്. കൊടുമ്പ് വാക്കില്‍പാടത്തുള്ള കുടുംബത്തെയാണ് സിപിഎം ലോക്കല്‍ സെക്രട്ടറി കലാധരന്റെ നേതൃത്വത്തില്‍ സമുദായം ഊര് വിലക്കേര്‍പ്പെടുത്തിയത്.സിപിഎം ബ്രാഞ്ച് സെക്രട്ടറിയേയും മകനേയുമാണ് സമുദായം ഊരുവിലക്കിയത്. സംഭവത്തെ തുടര്‍ന്ന് കുടുംബം ജില്ലാ പൊലീസ് മേധാവിക്കും പാര്‍ട്ടി നേതൃത്വത്തിനും പരാതി നല്‍കി.
* നാദാപുരം ചേലക്കാട് തട്ടുകടയിൽനിന്ന് അൽഫാമും പൊറോട്ടയും പാഴ്സൽ വാങ്ങി കഴിച്ച ഗൃഹനാഥയെയും മകനെയും ദേഹാസ്വാസ്ത്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു വയറുവേദന, ഛർദ്ദി എന്നീ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയത്. ഭക്ഷ്യ വിഷബാധയാണെന്ന സംശയത്തെ തുടർന്ന് തട്ടുകട അടച്ചുപൂട്ടാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.
* ട്രാൻസ്ജെൻഡർ ആക്ടിവസ്റ്റായിരുന്ന വ്യക്തിയുടെ മൃതസംസ്കാര ശുശ്രൂഷ വിവാദമായതിന് പിന്നാലെ ന്യൂയോർക്കിലെ പ്രശസ്തമായ സെന്റ് പാട്രിക്സ് കത്തീഡ്രൽ ദേവാലയത്തിൽ പാപപരിഹാര ബലിയര്‍പ്പണം. സ്ത്രീ വേഷത്തിൽ നടന്നിരുന്ന സിസിലിയ ജെന്റിലി എന്ന പുരുഷന്റെ സംസ്കാര ശുശ്രൂഷയാണ് ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി കത്തീഡ്രൽ ദേവാലയത്തിൽവെച്ച് നടന്നത്. ന്യൂയോർക്ക് സംസ്ഥാനത്ത് ലൈംഗികവൃത്തി നിയമവിധേയമാക്കാൻ ശക്തമായി നിലക്കൊണ്ട വ്യക്തിത്വം കൂടിയായിരിന്നു ജെന്റിലിയുടേത്.
* ഘോരമായ വേദനയുടെ നടുവില്‍ പുഞ്ചിരിയോടെ നിത്യതയിലേക്ക് യാത്രയായി ആഗോള ശ്രദ്ധ നേടിയ കര്‍മ്മലീത്ത സന്യാസിനി സിസ്റ്റര്‍ സിസിലിയയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ഉത്തരവിൽ അര്‍ജന്റീനിയന്‍ രൂപത ഒപ്പുവച്ചു. ‘കര്‍മലീറ്റിന്‍ ഓഫ് സാന്റാ ഫീ’ സന്യാസിനിയായ സിസ്റ്റര്‍ സിസിലിയയുടെ നാമകരണ നടപടികള്‍ ആരംഭിക്കുന്നതിനായുള്ള ആദ്യപടിയായി അർജൻ്റീനയിലെ സാന്താ ഫെ ഡി ലാ വെരാ ക്രൂസ് ആർച്ച് ബിഷപ്പ് സെർജിയോ ഫെനോയാണ് പ്രാഥമിക ഉത്തരവിൽ ഒപ്പുവച്ചത്.