പ്രഭാത വാർത്തകൾ

Date:

  • വയനാട് മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് കർണാടക സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. 15 ലക്ഷം രൂപയാണ് കർണാടക അജീഷിന്റെ കുടുംബത്തിന് ധനസഹായമായി നൽകുന്നത്. വനംമന്ത്രി ഈശ്വർ ഖണ്ഡ്രെയാണ് ഇക്കാര്യം അറിയിച്ചത്.
  • മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനിൽ നിന്നും എസ് എഫ് ഐ ഒ ഉടൻ മൊഴിയെടുക്കും. ഇതിനായി ഈ ആഴ്ച്ച തന്ന വീണ വിജയന് നോട്ടീസ് നൽകുമെന്നാണ് സൂചന. എക്സാലോജിക്കിനെതിരായ എസ് എഫ് ഐ ഒ അന്വേഷണം തുടരാമെന്ന കർണാടക ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് വീണ വിജയനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
  • എറണാകുളം കളക്ട്രേറ്റിൽ ജിഎസ്ടി ഓഫീസിൽ തീപിടിച്ചു. ഓഫീസ് മുറിയിലെ ഫോട്ടോസ്റ്റാറ്റ് മെഷീനിൽനിന്ന് തീ പടർന്ന് പിടിക്കുകയായിരുന്നു.നിലവിൽ തീപിടിത്തത്തിൽ എന്തെല്ലാം നാ ശനഷ്ടങ്ങൾ സംഭവിച്ചെന്ന് വ്യക്തമല്ല. തീ പടർന്ന് പിടിച്ചതിനെത്തുടർന്ന് ഫയർഫോ ഴ്സ് സ്ഥലത്തെത്തിയാണ് തീ കെടുത്തിയതു.
  • തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടതായ ആരോപണത്തിൽ പാക്കിസ്ഥാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ഇതിനായി പ്രത്യേക സമിതി രൂപീകരിച്ചു.
    പാക്കിസ്ഥാനിലെ പൊതുതെരഞ്ഞെടുപ്പിൽ വൻ ക്രമക്കേട് നടന്നുവെന്നും അതിന്റെ ഉത്തരവാദിത്വം ഏൽക്കുന്നുവെന്നും പറഞ്ഞ് റാവൽപണ്ടിയിലെ ഇലക്ഷൻ കമ്മീഷണർ ലിയാക്കത്ത് അലി ചത്താ രാജിവച്ചിരുന്നു.
     
    * ഉത്തർപ്രദേശിൽ പോലീസ് കോ ൺസ്റ്റബിൾ പരീക്ഷ തട്ടിപ്പ് കേസിൽ 244 പേർ അറസ്റ്റിൽ. പരീക്ഷയിൽ അന്യായമായ മാർഗങ്ങൾ സ്വീകരിക്കുകയും ആസൂത്രണം നടത്തുകയും ചെയ്‌തതിന് കഴിഞ്ഞ മൂ ന്ന് ദിവസങ്ങളിലായാണ് ഇവരെ പിടികൂടി യത്. ഫെബ്രുവരി 17, 18 തീയതികളിലായിരുന്നു ഉത്തർപ്രദേശ് പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് പരീക്ഷ നടന്നത്.
  • മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗികവാഹനത്തിന് പിഴയീടാക്കി മോട്ടോർവാഹനവകുപ്പ്. മുൻസീറ്റിലിരുന്ന വ്യക്തി സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാണ് 500 രൂപ പിഴയിട്ടിരിക്കുന്നത്. മുണ്ടക്കയം കുട്ടിക്കാനം റോഡിൽ വെച്ച് 2023 ഡിസംബർ 12-ന് നാലു മണിയോടെയാണ് കാർ ക്യാമറയിൽ കുടുങ്ങിയത്.
     
    * ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ മേൽപ്പാലം സ്ഥിതി ചെയ്യുന്ന രാജ്യം എന്ന നേട്ടം ഇനി ഇന്ത്യയ്ക്ക് സ്വന്തം. കശ്മീരിലുള്ള ചെനാബ് പാലമാണ് ലോകത്തിലെ ഏറ്റവും വലിയ മേൽപ്പാലം. ഫെബ്രുവരി 20 ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാലത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. 1400 കോടി രൂപയാണ് കശ്മീരിലുള്ള ചെനാബ് പാലത്തിന്റെ മുതൽ മുടക്ക്.
  • ഹൈബ്രിഡ് റൈസ് വികസിപ്പിച്ചെടുത്ത് ദക്ഷിണ കൊറിയൻ ഗവേഷകരുടെ സംഘം. ഉയർന്ന പോഷകമൂല്യമുള്ള ഭക്ഷണമാണ് ഗവേഷകർ വികസിപ്പിച്ചിരിക്കുന്നത്. സെൽ കൾച്ചേർഡ് പ്രോട്ടീൻ റൈസാണിതെന്നും ഗവേഷകർ പറയുന്നു. ഈ നോൺ വെജിറ്റേറിയൻ അരിയിൽ നിന്നും നമുക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കുമെന്നും കന്നുകാലി പേശികളും കൊഴുപ്പ് കോശങ്ങളും ഉപയോഗിച്ച് ലാബിൽ വികസിപ്പിച്ചെടുത്തതാണ് ഈ അരിയെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.
  • ചണ്ഡിഗഡ് മേയറായ ബിജെപി നേതാവ് മനോജ് സൊൻകർ രാജിവച്ചു. തിരഞ്ഞെടുപ്പ് കേസിൽ സുപ്രീം കോടതി ഇന്നു വാദം കേൾക്കാനിരിക്കെയാണ് രാജി..
  • ദില്ലി ചലോ’ സമരം ചെയ്യുന്ന കർഷകരും കേന്ദ്രസർക്കാരും തമ്മിലുള്ള നാലാംവട്ട ചർച്ചകൾ ചണ്ഡീഗഡിൽ നടത്തി. നടത്തി. എൻസിസിഎഫ്, നാഫെഡ് തുടങ്ങിയ സഹകരണസ്ഥാപനങ്ങൾ അടുത്ത 5 വർഷത്തേക്ക് കർഷകരുമായി കരാറുണ്ടാക്കാനും മിനിമം താങ്ങുവിലയിൽ ധാന്യങ്ങൾ വാങ്ങാനും കോട്ടൺ കോർപറേഷൻ ഓഫ് ഇന്ത്യ ഇതേ രീതിയിൽ പരുത്തി വാങ്ങാനും വാങ്ങാനും കരാറുണ്ടാക്കുന്ന പദ്ധതി മുന്നോട്ടുവച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ രാത്രി അറിയച്ചു.
  • മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരായ ആരോപണത്തിൽ ഷോൺ ജോർജിനെതിരെ കേസ് എടുത്തു. വീണ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം സൈബർ ക്രൈം പോലീസാണ് കേസെടുത്തത്.
     
    * ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു. കോഴിക്കോട് വടകര ആയഞ്ചേരിയിലാണ് സംഭവം. ആദ്യം കാറിൽ നിന്ന് പുക ഉയരുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ കാറിന് ഉള്ളിലുള്ളവർ പുറത്തേക്കിറങ്ങി ഓടി. തുടർന്ന് നിമിഷങ്ങൾക്കകം കാർ ആളിക്കത്തുകയായിരുന്നു. ഇതോടെ, വൻ ദുരന്തമാണ് ഒഴിവായത്. ഉടൻ വടകരയിൽ നിന്ന് ഫയർഫോഴ്സ് എത്തി അണച്ചു. എന്നാൽ, കാർ പൂർണമായും കത്തിനശിച്ചിരുന്നു.
     
    * കൊല്ലം പത്തനാപുരത്ത് ആംബുലൻസിന്റെ മറവിൽ കഞ്ചാവ് കടത്തിയ രണ്ട് പേർ പിടിയിൽ. ആംബുലൻസിനെ മറയാക്കി വിവിധ ജില്ലകളിലേക്ക് കഞ്ചാവ് കടത്തുന്ന സംഘമാണ് പോലീസിന്റെ വലയിലായിരിക്കുന്നത്. കറവൂർ സ്വദേശി വിഷ്ണു, പുനലൂർ സ്വദേശി നസീർ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ആംബുലൻസിൽ പുനലൂരിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇരുവരും പോലീസിന്റെ വലയിലായത്. ഇവരുടെ പക്കൽ നിന്ന് 4 കിലോ കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്.
  • കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  ഇന്ന് വയനാട് സന്ദർശിക്കും.  കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട് ഗവർണർ സന്ദർശിക്കുന്നതാണ്. നേരത്തെ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഗവർണറുടെ സന്ദർശനം മാറ്റിവച്ചിരുന്നു. കാട്ടാന ആക്രമണങ്ങൾ തുടർക്കഥയായതോടെ വയനാട്ടിൽ പ്രതിഷേധം അതിശക്തമാണ്.
  • പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പിണറായിയുടെ രാഷ്ട്രീയ ജീവിതത്തിലെ വാര്‍ട്ടര്‍ ലൂ ആയിരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. മാസപ്പടി കേസിലെ സി.പിഎം നേതാക്കളുടെ മൗനം ചോദ്യചിഹ്നമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. തൃശ്ശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
  • കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബായി മാറ്റുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് ഉന്നത വിദ്യാഭ്യാസ മേഖലയിലാണെന്നും വിദേശത്തേക്ക് പോയവരെ തിരിച്ചെത്തിക്കുമെന്നും അദ്ദേഹം അവകാശവാദമുയർത്തി. പൊതുവിദ്യാഭ്യാസരംഗത്ത് ഉണ്ടായ നേട്ടം ഉന്നത വിദ്യാഭ്യാസ മേഖലയിലും നേടാൻ വിദ്യാർത്ഥികൾക്ക് കഴിയണം. രാജ്യത്തെ 200 മികച്ച കോളജുകളിൽ 41 എണ്ണം കേരളത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
     
    * ഫെബ്രുവരി 20ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു കാശ്മീർ സന്ദർശിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഡ്രോണുകൾ, പാരഗ്ലൈഡുകൾ, റിമോട്ട് നിയന്ത്രിത മൈക്രോ ലൈറ്റുകൾ എന്നിവയ്ക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. സുരക്ഷാ ഭീഷണികൾ നിലനിൽക്കുന്ന പ്രദേശങ്ങളിൽ ഇതിനോടകം തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ഉത്തരവ് ജില്ലാ മജിസ്ട്രേറ്റ് സച്ചിൻ കുമാർ വൈശ്യ പുറത്തിറക്കിയിട്ടുണ്ട്.
  • പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ നവജോത് സിംഗ് സിദ്ദു ബിജെപി പ്രവേശനത്തിനൊരുങ്ങുന്നതായി അഭ്യൂഹം. സിദ്ദുവിന്റെയും മൂന്ന് എംഎല്‍എമാരുടെയും ബിജെപി പ്രവേശനം അടുത്തയാഴ്ച്ച ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.സംസ്ഥാനത്ത് റാലികളും സമാന്തര യോഗവും ചേര്‍ന്നതില്‍ സിദ്ദുവിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് പാര്‍ട്ടി വിടാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.
  • കർഷക പ്രക്ഷോഭം നടക്കുന്ന ഹരിയാനയിൽ ഇന്റർനെറ്റ് നിരോധനം തുടരും. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ഫെബ്രുവരി 19 വരെയാണ് ഇന്റർനെറ്റ് നിരോധനം ഉണ്ടായിരിക്കുക. ഇതോടെ, സംസ്ഥാനത്തെ 7 ജില്ലകളിൽ ഫെബ്രുവരി 19 വരെ മൊബൈൽ ഇന്റർനെറ്റ്, ബൾക്ക് എസ്എംഎസ് സേവനങ്ങൾ താൽക്കാലികമായി ലഭിക്കുകയില്ല. അംബാല, കുരുക്ഷേത്ര, കൈതാൽ, ജിന്ദ്, ഹിസാർ, ഫത്തേഹാബാദ്, സിർസ എന്നീ ജില്ലകളിലാണ് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.
  • ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 370 സീറ്റ് നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നൂറ് ദിവസം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും ഇറങ്ങിച്ചെന്നുള്ള പ്രചാരണം നടത്തണമെന്ന് പ്രധാനമന്ത്രി പ്രവർത്തകർക്ക് നിർദ്ദേശം നൽകി. ബിജെപി ദേശീയ കൺവെൻഷനിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
  • കേന്ദ്രത്തിന്റെ വിദേശനയത്തെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘2014-ല്‍ താന്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ പലരും പരിഹസിച്ചു. ഒരു സംസ്ഥാനത്തിന് പുറത്ത് മോദിക്ക് എന്ത് അനുഭവമാണുള്ളതെന്ന് ചോദിച്ചു. എന്നാല്‍ അടുത്തിടെ യുഎഇയും ഖത്തറും സന്ദര്‍ശിച്ചപ്പോള്‍ രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധം എത്രമാത്രം ദൃഢമാണെന്ന് എല്ലാവര്‍ക്കും മനസിലായി’, പ്രധാനമന്ത്രി പറഞ്ഞു.
  • ഉത്തർപ്രദേശിനെ ഒരു ട്രില്യൺ സമ്പദ് വ്യവസ്ഥയിലേക്ക് വൈകാതെ എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 14,000 പദ്ധതികൾ ഇതിനായി ഉത്തർപ്രദേശിൽ ആരംഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ലക്നൗവിലെ ഇന്ദിരഗാന്ധി പ്രതിഷ്ഠാനിൽ 10 ലക്ഷം കോടി ചെലവഴിച്ചുള്ള പദ്ധതികളുടെ തറക്കല്ലിടൽ നിർവ്വഹിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
  • മംഗളൂരു പരീക്ഷ എഴുതുന്നതിനിടെ മൊബൈൽഫോൺ ഉപയോഗിച്ചത് അധ്യാപകൻ ചോദ്യംചെയ്തതിനെ തുടർന്ന് വിദ്യാർഥി കോളേജ് കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു. കഴിഞ്ഞ ദിവസം മണിപ്പാൽ എം.സി.എച്ച്.പി. കോളേജിലാണ് സംഭവം. മൂന്നാം വർഷ ബിരുദവിദ്യാർഥിയും ബിഹാർ സ്വദേ
  • മാരകമായ അസുഖങ്ങൾക്ക് വരെ കാരണമാകുന്ന പഞ്ഞി മിഠായിക്ക് നിരോധനം ഏർപ്പെടുത്തി തമിഴ്നാട്. വിൽപ്പന നിരോധിച്ചതുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. പഞ്ഞി മിഠായിയെ ഏറെ ആകർഷകമാക്കാൻ ലെതറിനും തുണിക്കും നിറം പകരാൻ ഉപയോഗിക്കുന്ന റോഡാമൈൻ ബി എന്ന രാസവസ്തു ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു.
     
    * വായു ശക്തി-2024-ൽ കരുത്തറിയിച്ച് ഇന്ത്യൻ വ്യോമസേന. പൊഖ്റാനിൽ രാവും പകലും നീണ്ടുനിന്ന അഭ്യാസപ്രകടനങ്ങൾ വ്യോമസേനയുടെ ശക്തിയുടെ പ്രകടനമായി മാറിയിരിക്കുകയാണ്. ഇക്കുറി 120-ലധികം വിമാനങ്ങളാണ് പ്രകടനത്തിൽ പങ്കെടുത്തത്. തദ്ദേശീയമായി വികസിപ്പിച്ച വിമാനങ്ങളും ഹെലികോപ്റ്ററുകളും ഏറെ ശ്രദ്ധയാകർഷിച്ചു.
  • മാനന്തവാടി പടമലയിലെ അജീഷ് എന്ന കർഷകന്‍റെ ജീവനെടുത്ത ബേലൂർ മഖ്നയെന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം പ്രതിസന്ധിയിൽ. ആന കേരളം കടന്ന് നാഗർഹോളയിലെത്തിയതായി റിപ്പോർട്ട്. വനംവകുപ്പ് അധികൃതര്‍ ആണ് ഇക്കാര്യം അറിയിച്ചത്. അറിയിച്ചു. വനാതിർത്തിയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് നിലവിൽ ആനയുടെ സ്ഥാനം. ആനയിപ്പോൾ സഞ്ചരിക്കുന്നത് കർണാടക വനത്തിന്റെ കൂടുതൽ ഉൾവശത്തേക്കാണ്.
     
    * വന്യജീവി ആക്രമണങ്ങളെ തുടർന്ന് വയനാട്ടിൽ നടന്ന ഹർത്താലിനിടെയുണ്ടായ സംഘർഷങ്ങളിൽ കേസെടുത്ത് പോലീസ്. നിലവിൽ, പുൽപ്പള്ളി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 100 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവർക്കെതിരെ ഐപിസി 283, 143, 147, 149 എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. പ്രതിഷേധത്തെ തുടർന്ന് വനം വകുപ്പിന്റെ വാഹനം ആക്രമിച്ചതിനും, ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതിനുമാണ് കേസെടുത്തിരിക്കുന്നത്.
  • കൊല്ലത്ത് മകൾ കാമുകനൊപ്പം ഇറങ്ങിപ്പോയതിൽ മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി. പാവുമ്പ സ്വദേശി സൈനികനായ ഉണ്ണികൃഷ്ണപിള്ള (52), ഭാര്യ ബിന്ദു (48) എന്നിവരാണ് മരിച്ചത്. അമിതമായി ഗുളിക കഴിച്ച് ഇരുവരും ജീവനൊടുക്കുകയായിരുന്നു. ഇവരുടെ കിടപ്പുമുറിയ്ക്കുള്ളിൽ നിന്നും ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
  • സമൂഹ മാധ്യമങ്ങളില്‍ വിശ്വാസ സാക്ഷ്യവുമായി ഹോളിവുഡ് താരങ്ങൾ. ലത്തീൻ ആരാധനക്രമത്തിലെ വിഭൂതി തിരുനാൾ ദിവസമായിരുന്ന ബുധനാഴ്ച, നിരവധി ഹോളിവുഡ് താരങ്ങൾ നെറ്റിയിൽ ചാരം പൂശിയുള്ള ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് തങ്ങളുടെ വിശ്വാസത്തിന് സാക്ഷ്യം നൽകി. ഹോളിവുഡ് നടന്മാരായ മാർക്ക് വാൽബർഗും, ജോനാഥൻ റൂമിയും ഫോക്സ് ന്യൂസ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിൽ  തങ്ങളുടെ പ്രാർത്ഥനാ ദിനചര്യ വിവരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പരിശുദ്ധാത്മാവ് പ്രത്യാശ പകർന്നുകൊണ്ട് നമ്മുടെ കണ്ണുനീർ തുടയ്ക്കുകയും നമ്മെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു

പരിശുദ്ധാത്മാവ് ഉറപ്പുള്ള ഒരു വഴികാട്ടിയാണെന്നും എല്ലാവരിലൂടെയും എല്ലാ കാര്യങ്ങളിലും അവൻ സംസാരിക്കുന്നതിനാൽ...

ഖത്തറിലെ അഞ്ച് ഇന്ത്യൻ സ്‌കൂളുകളിൽ ഈവിനിംഗ് ഷിഫ്റ്റിന് അനുമതി

സിബിഎസ്ഇ പാഠ്യപദ്ധതി പിന്തുടരുന്ന ഖത്തറിലെ ചില സ്‌കൂളുകൾ 2024-25 അധ്യയന വർഷത്തേക്ക്...

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കില്ല

 സഖ്യത്തിൽ ഒന്നോ രണ്ടോ സീറ്റുകൾക്ക് വേണ്ടി വിലപേശുന്നതിൽ കാര്യമില്ലെന്നും ആംആദ്മി. സംസ്ഥാനത്ത്...

രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ മാക്സ്പെക്ട്ര 18 ന്

രാമപുരം : രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന...