2024 ഡിസംബർ 31 ചൊവ്വ 1199 ധനു 16
വാർത്തകൾ
- ദൈവവചനം അടിസ്ഥാനമാക്കി ജീവിതത്തെ ക്രമപ്പെടുത്തണം: മാർ ജോസഫ് സ്രാമ്പിയ്ക്കൽ
ഭരണങ്ങാനം: ദൈവവചനം അടിസ്ഥാനമാക്കി ജീവിതത്തെ ക്രമപ്പെടുത്തണമെന്നും അതിനായി വചനം പഠിക്കണമെന്നും അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ അഭിപ്രായപ്പെട്ടു. വിശ്വാസവും പ്രാർത്ഥനയും ശക്തമാണെങ്കിൽ നല്ല ദൈവവിളികൾ യഥാസമയം തെരഞ്ഞെടുക്കാൻ കുട്ടികൾക്ക് സാധിക്കുമെന്ന് പിതാവ് ഓർമ്മപ്പെടുത്തി. ഭരണങ്ങാനം മാതൃഭവനിൽ വച്ച് ചെറുപുഷ്പ മിഷൻലീഗ് പാലാ രൂപത സമിതി സംഘടിപ്പിച്ച ദൈവവിളി ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
- സഹകരണ ബാങ്ക് പൊതുയോഗത്തില്‍ചോദ്യം ചോദിക്കാന്‍ അനുവദിക്കാതെഅപമാനിച്ചുവെന്ന് അംഗത്തിന്റെ പരാതി
ഏറ്റുമാനൂര്‍: സഹകരണ ബാങ്ക് പൊതുയോഗത്തിന് ചോദ്യം ചോദിക്കാനോ അഭിപ്രായങ്ങള്‍ പറയാനോ അനുവദിച്ചില്ലെന്ന് അംഗത്തിന്റെ പരാതി. ഡിസംബര്‍ 22- ന് നടന്ന ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പൊതുയോഗത്തിനെതിരെയാണ് അംഗമായ പി.ജെ.ചാക്കോ(ജെയിംസ് പുളിക്കന്‍ )കോട്ടയം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ(ജനറല്‍) നു പരാതി നല്‍കിയത്.ബാങ്കിന്റ 1744-ാം നമ്പര്‍ അംഗമായ തന്നെ വ്യക്തിഹത്യ നടത്തി അധ്യക്ഷൻ പ്രസംഗിക്കുകയും കഴിഞ്ഞ വാർഷിക പൊതുയോഗത്തിന്റെ മിനിറ്റ്‌സ് പകര്‍പ്പ് ബാങ്കിൽ നിന്നും നല്‍കാത്തതിനെതുടർന്നു കോട്ടയം അസിസ്റ്റന്റ് രജിസ്റ്റാർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം തനിക്കു അനുകൂലമായി നൽകിയ ഉത്തരവ് വായിക്കാന്‍ അധ്യക്ഷൻ അനുവദിക്കാതിരിക്കുകയും ചെയ്തു.ബാങ്കിലെ ചില ക്രമക്കേടുകളുമായി ബന്ധപ്പെട്ടു സഹകരണ വകുപ്പിലേക്കു താൻ പരാതി നൽകിയതിലുള്ള വിരോധമാണ് ഇതിനു പുറകിലെന്നു സംശയിക്കുന്നു.
- കപ്പ് അല്ലാതെ മറ്റൊന്നുമില്ല ലക്ഷ്യം; നാളെ കേരളവും പശ്ചിമബംഗാളും നേര്‍ക്കുനേര്‍
ഒന്നര മാസം കൊണ്ട് 38 ടീമുകള്‍ മാറ്റുരച്ച സന്തോഷ് ട്രോഫിയുടെ 78-ാം എഡിഷന്റെ കലാശപ്പോരില്‍ നാളെ പശ്ചിമബംഗാളും കേരളവും രാത്രി 7.30ന് ഹൈദരാബാദിലെ ജിഎംസി ബാലയോഗി അത്ലറ്റിക് സ്റ്റേഡിയത്തില്‍ കൊമ്പുകോര്‍ക്കും. ആകെയുള്ള 87 മത്സരങ്ങളിലെ അവസാന മാച്ചിനായി ഇരുടീമുകളും സജ്ജരായി കഴിഞ്ഞു.
- അബ്ദുൽ റഹീമിന്റെ മോചനം ഇനിയും വൈകും
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം ഇനിയും വൈകും. കേസ് പരിഗണിക്കുന്നത് റിയാദ് കോടതി വീണ്ടും മാറ്റിവച്ചു. ജനുവരി പതിനഞ്ചിലേക്കാണ് കേസ് മാറ്റിയത്. ഇന്ത്യൻ സമയം 10.30 ന് റിയാദ് ക്രിമിനൽ കോടതി പരിഗണിക്കും. മകനെ വേഗം തിരിച്ചെത്തിക്കാൻ നടപടി വേണമെന്ന് അബ്ദുൽ റഹീമിന്റെ മാതാവ് ഫാത്തിമ പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
- യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കും
യമൻ പ്രസിഡന്റിന്റെ അനുമതി ഒരുമാസത്തിനകം നടപ്പാക്കും. കൊല്ലപ്പെട്ട തലാൽ അബ്ദുമെഹ്ദിയുടെ കുടുംബവുമായും അദ്ദേഹമുൾപ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചർച്ചകൾ വഴിമുട്ടിതോടെയാണ് വധശിക്ഷ നടപ്പാക്കാൻ അനുമതി നൽകിയിരിക്കുന്നത്.
- മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ഇത് സംബന്ധിച്ച് കത്ത് അയച്ചു. ഇതോടെ സാമ്പത്തിക സഹായം ഇതനുസരിച്ച് സംസ്ഥാനത്തിന് ലഭിക്കും. നാളുകളായി സംസ്ഥാന ആവശ്യപ്പെട്ടിരുന്ന കാര്യമാണ് ഇപ്പോൾ കേന്ദ്രം അംഗീകരിച്ചിരിക്കുന്നത്.
- മൂന്നാറിലെ സഞ്ചാരികൾക്ക് KSRTC യുടെ പുതുവത്സര സമ്മാനം
സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലേക്ക് ഡബിൾ ഡക്കർ ബസ് വരുന്നു. ബസിന്റെ ഔപചാരിക ഉദ്‌ഘാടനം നാളെ (31) വൈകീട്ട് 5 ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ തിരുവനന്തപുരത്ത് നിർവ്വഹിക്കും.യാത്രക്കാർക്ക് കാഴ്‌ചകൾ പൂർണ്ണമായും ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ പൂർണ്ണമായും സുതാര്യമായ രീതിയിലാണ് ബസ് സജ്ജീകരിച്ചിട്ടുള്ളത്.
- മൻമോഹൻ സിംഗിന് ഭാരതരത്ന നൽകണം; പ്രമേയം പാസാക്കി തെലങ്കാന നിയമസഭ
അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് ഭാരത് രത്ന നൽകണമെന്ന പ്രമേയം പാസാക്കി തെലങ്കാന നിയമസഭ. പ്രമേയത്തെ പ്രധാനപ്രതിപക്ഷ പാർട്ടിയായ ബിആർഎസ്സും അനുകൂലിച്ചു. മൻമോഹൻ സിംഗിന് ആദരമർപ്പിക്കാൻ നിയമസഭാ മന്ദിരത്തിന്‍റെ വളപ്പിൽ അദ്ദേഹത്തിന്‍റെ പ്രതിമ സ്ഥാപിക്കുമെന്നും തെലങ്കാന സർക്കാർ വ്യക്തമാക്കി.
- ഉമ തോമസിൻറെ അപകടം; ഇവൻ്റ് മാനേജർ കസ്റ്റഡിയിൽ
കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന ‘മൃദംഗനാദം’ പരിപാടിക്കിടെ ഉമാ തോമസ് എംഎൽഎയ്ക്ക് അപകടമുണ്ടായ സംഭവത്തിൽ ഇവൻ്റ് മാനേജറെ കസ്റ്റഡിയിൽ എടുത്തു. ‘ഓസ്കാർ ഇവൻ്റ്’ മാനേജർ കൃഷ്ണകുമാറിനെയാണ് പാലാരിവട്ടം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും. പരിപാടിക്ക് അനുമതി തേടിയതുമായി ബന്ധപ്പെട്ട കാര്യങ്ങളടക്കം കൃഷ്ണകുമാറിൽ നിന്നും പൊലീസ് തേടും.
- ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ സ്മൃതി മന്ദാനയും അര്‍ഷ്ദീപ് സിങും
ഐസിസി ട്വന്റി ട്വന്റി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച് ഇന്ത്യതാരങ്ങളായ അര്‍ഷ്ദീപ് സിങും സ്മൃതി മന്ദാനയും. ഇക്കഴിഞ്ഞ ട്വന്റി ട്വന്റി ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ബൗളറായിരുന്നു അര്‍ഷ്ദീപ് സിങ്. ഈ വര്‍ഷം പതിനെട്ട് മത്സരങ്ങളില്‍ നിന്ന് ആകെ 36 വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്. സ്മൃതി മന്ദാന ഈ വര്‍ഷം പന്ത്രണ്ട് മത്സരങ്ങളാണ് കളിച്ചത്. 743 റണ്‍സ് ഇത്രയും മത്സരങ്ങളില്‍ നിന്ന് സ്മൃതി കണ്ടെത്തി. പാക്‌സ്താന്റെ ബാബര്‍ അസമും പട്ടികയിലുണ്ട്.