2025 ഡിസംബർ 30 ചൊവ്വ 1199 ധനു 15
വാർത്തകൾ
🗞️👉 വേടന്റെ പരിപാടിയില്‍ തിക്കും തിരക്കും; വേദിക്ക് സമീപത്തെ റെയില്‍വേ പാളം മുറിച്ചുകടന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ചു
കാസര്‍ഗോഡ് ബേക്കല്‍ ഫെസ്റ്റില്‍ റാപ്പര്‍ വേടന്റെ പരിപാടിക്കിടെ തിക്കും തിരക്കും. പരിപാടി നടന്ന സ്ഥലത്തിന് സമീപത്തെ റെയില്‍വേ പാളം മറികടക്കുന്നതിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. പൊയിനാച്ചി സ്വദേശി ശിവാനന്ദയാണ് മരിച്ചത്. 19 വയസായിരുന്നു. ട്രെയിന്‍ തട്ടി ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കിംസ് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
🗞️👉 ‘തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരം’; കൃത്യമായ തിരുത്തൽ വേണമെന്ന് CPI
തദ്ദേശ തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരവും ശബരിമല വിവാദവുമെന്ന് സിപിഐ. ക്ഷേമാനുല്യങ്ങൾ നൽകിയിട്ടും ഫലം എതിരായത് ഭരണ വിരുദ്ധ വികാരത്തിന്റെ തെളിവെന്നും സിപിഐ സംസ്ഥാന നേതൃയോഗങ്ങളിൽ വിമർശനം. മുഖ്യമന്ത്രിയുടെ ചില കാര്യങ്ങളിലെ നിലപാടുകളിൽ ജനങ്ങൾക്ക് സംശയമുണ്ട്. വെള്ളാപ്പള്ളി നടേശനെ വീണ്ടും ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്നും വിമർശനം.
🗞️👉 യെലഹങ്കയിലെ കുടിയിറക്കപ്പെട്ടവര്‍ക്ക് ബൈപ്പനഹള്ളിയില്‍ ഫ്ലാറ്റിന് പണം നല്‍കേണ്ടി വരില്ല: കര്‍ണാടക സര്‍ക്കാര്‍
യെലഹങ്കയിലെ കുടിയിറക്കപ്പെട്ടവര്‍ക്ക് ബൈപ്പനഹള്ളിയില്‍ ഫ്ലാറ്റിന് പണം നല്‍കേണ്ടി വരില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. ജനറല്‍ വിഭാഗത്തിന് സബ്സിഡിയായി 8.7 ലക്ഷം രൂപ നല്‍കും. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന് 9.5 ലക്ഷം രൂപയാണ് സബ്സിഡിയായി നല്‍കുക. സംസ്ഥാന ഗവണ്മെന്റ് സബ്സിഡിക്ക് പുറമെ കേന്ദ്ര സബ്സിഡിയും ലഭ്യമാക്കും. നേരത്തെ ബിബിഎംപി സബ്സിഡി മാത്രമാണ് പ്രഖ്യാപിച്ചിരുന്നത്. അഞ്ച് ലക്ഷം രൂപ നല്‍കും എന്നായിരുന്നു പ്രഖ്യാപനം. അര്‍ഹരായവരുടെ പട്ടിക നാളെ തയ്യാറാക്കി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരി ഒന്നു മുതല്‍ ഫ്ലാറ്റുകള്‍ കൈമാറി തുടങ്ങും.
🗞️👉 യുവതിയോട് ഭര്‍ത്താവിന്റെ ക്രൂരത; മാനസികരോഗിയാക്കി ചിത്രീകരിച്ചു, കുട്ടിയേയും യുവതിയേയും നാല് ദിവസമായി വീട്ടില്‍ കയറ്റുന്നില്ല
കോഴിക്കോട് പരുത്തിപ്പാറയില്‍ യുവതിയേയും കുട്ടിയേയും വീട്ടില്‍ കയറ്റാതെ ഭര്‍ത്താവിന്റേയും കുടുംബത്തിന്റേയും ക്രൂരത. നാല് ദിവസമായി യുവതിയും കുട്ടിയും വീടിന്റെ വരാന്തയിലാണ് കഴിയുന്നത്. മണ്ണാറയ്ക്കല്പറമ്പ് മുഹമ്മദ് ഫാസിലിനെതിരായാണ് പരാതി. യുവതിയെ മാനസിക രോഗിയാക്കി ചിത്രീകരിക്കാന്‍ ഭര്‍ത്താവും കുടുംബവും ശ്രമിക്കുന്നുവെന്നും പരാതിയുണ്ട്.
🗞️👉 കാസർഗോഡ് വേടന്റെ പരുപാടിക്കിടെ തിക്കും തിരക്കും; കുട്ടികൾക്കടക്കം പരുക്ക്
കാസർഗോഡ് ബേക്കൽ ഫെസ്റ്റിൽ റാപ്പർ വേടന്റെ പരിപാടിക്കിടെ തിക്കും തിരക്കും. നിരവധി പേർക്ക് പരുക്കേറ്റു. കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകൾ ആശുപത്രിയിലാണെന്നാണ് വിവരം. ഇതിനിടെ പരിപാടിക്ക് സമീപം റെയിൽവേ പാളം മറികടക്കുന്നതിനിടെ യുവാവിനെ ട്രെയിൻ തട്ടി. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതീക്ഷിച്ചതിലധികം ആളുകളെത്തിയതാണ് അപകടത്തിന് കാരണം.
🗞️👉 ന്യൂയർ ആഘോഷം; ബാർ ഹോട്ടലുകൾക്ക് മുൻപിൽ വാഹന സൗകര്യം ഉണ്ടായിരിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ്
പുതുവത്സരാഘോഷങ്ങൾ പ്രമാണിച്ച് ഹോട്ടൽ ബാർ ഉടമകൾക്ക് നിർദേശവുമായി മോട്ടോർ വാഹന വകുപ്പ്. ബാർ ഹോട്ടലുകൾക്ക് മുൻപിൽ വാഹന സൗകര്യം ഉണ്ടായിരിക്കണം. മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാൻ ആണ് ലക്ഷ്യമിടുന്നത്. മദ്യപിച്ച് വാഹനം ഓടിക്കരുതെന്നും തയാറാക്കിയ വാഹന സർവീസ് ഉപയോഗിക്കമെന്നും ഹോട്ടലിലെ മാനേജർമാർ നിർദേശിക്കണം. എറണാകുളം റീജിണൽ ട്രാൻസ്പോർട്ട് ഓഫീസറാണ് ഉത്തരവിട്ടത്.
🗞️👉 ‘കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് സൗജന്യ വീടുകളില്ല, 5 ലക്ഷം അടയ്ക്കണം’; സിദ്ധരാമയ്യ
ബംഗളൂരുവിലെ യെലഹങ്കയിൽ നിന്ന് കുടിയിറക്കപ്പെട്ടവർക്ക് സൗജന്യ വീടുകളില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. അഞ്ച് ലക്ഷം രൂപ കുടുംബങ്ങൾ അടയ്ക്കണം. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിൽ നടത്തിയ കൂടികാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. ബൈപ്പനഹള്ളിയിലാണ് വീടുകൾ നൽകുക. നേരത്തെ സൗജന്യ പുനരധിവാസം എന്ന തരത്തിൽ സൂചനകൾ ഉണ്ടായിരുന്നെങ്കിലും അത് തള്ളുകയാണ് മുഖ്യമന്ത്രി. 11 ലക്ഷത്തി ഇരുപതിനായിരം രൂപയാണ് ഒരു വീടിന്റെ വില. ഇതിൽ അഞ്ച് ലക്ഷം രൂപ കുടുംബങ്ങൾ നൽകണം. ജനുവരിയിൽ വീടുകൾ നൽകുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.












