spot_img

പ്രഭാത വാർത്തകൾ 2024 ഡിസംബർ 30

Date:

വാർത്തകൾ

    • കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളി ശതോത്തര രജത ജൂബിലി യിൽ : ഉണ്ണിമിശി ഹായുടെ ദർശന ത്തിരുനാളും ജൂബിലി ഉദ്ഘാട നവും കുടുംബ കൂട്ടായ്മാ വാർഷികവും

    കാഞ്ഞിരമറ്റം: ക്രിസ്തുവർഷം ആയിരത്തിതൊള്ളായിരത്തി ഒന്നിൽ പരിശുദ്ധ ത്രിത്വത്തിൻ്റെ തിരുനാൾ ദിനത്തിൽ സ്ഥാപിതമായ കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളിയുടെ ശതോത്തര രജത ജൂബിലിയാഘോഷ പരിപാടികൾക്ക് ജനുവരി പതിനൊന്നിന് തുടക്കമാകും. തിരുനാളിന് മുന്നോടിയായുള്ള നവനാൾ നൊവേന ജനുവരി മൂന്നിന് വെള്ളിയാഴ്ച ആരംഭിക്കും. അഞ്ചാം തീയതി ഞായറാഴ്ച വൈകിട്ട് മൂന്നരയ്ക്കുള്ള ആഘോഷമായ വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും ശേഷം കുടുംബകൂട്ടായ്മകൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ നടക്കും. ജനുവരി പത്തിന് വെള്ളിയാഴ്ച മരിച്ചവരുടെ ഓർമ്മ ദിനമായി ആചരിക്കും. വൈകിട്ട് നാലിന് വികാരി ഫാ. ജോസഫ് മണ്ണനാൽ തിരുനാളിൻ്റെ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ച് വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് സിമിത്തേരി സന്ദർശനവും നടക്കും. പതിനൊന്നാം തീയതി ശനിയാഴ്ച ഇടവക ദിനമായിട്ട് ആചരിക്കും. വൈകിട്ട് മൂന്നരയ്ക്ക് ഇടവകാംഗങ്ങളായ വൈദികരുടെ നേതൃത്വത്തിൽ ആഘോഷമായ സമൂഹബലി അർപ്പിക്കും. അഞ്ചരയ്ക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ വെച്ച് ശതോത്തര രജത ജൂബിലിയുടയും കുടുംബകൂട്ടായ് മാ വാർഷികത്തിൻ്റെയും സംയുക്ത ഉദ്ഘാടനം മുഖ്യ വികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ നിർവ്വഹിക്കും. വികാരി. ഫാ. ജോസഫ് മണ്ണനാൽ അദ്ധ്യക്ഷത വഹിക്കും.

    സമ്മേളനാന്തരം സ്നേഹ വിരുന്ന് നടക്കും. പ്രധാന തിരുനാൾ ദിനമായ പന്ത്രണ്ടിന് ഞായറാഴ്ച രാവിലെ അഞ്ചരയ്ക്ക് വിശുദ്ധ കുർബാനയുണ്ട്. ഇടവകയിലെ എഴുപത്തഞ്ചു വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായി പ്രത്യേക വിശുദ്ധ കുർബാന ഏഴിന് ആരംഭിക്കും. രണ്ടരയ്ക്ക് ചെണ്ടമേളവും മൂന്നിന് ബാൻ്റു മേളവും നടക്കും. മൂന്നേ കാലിന് ഉണ്ണീശോയുടെ തിരുസ്വരൂപം മോണ്ടളത്തിൽ പ്രതിഷ്ഠിക്കുന്നതും നേർച്ച കാഴ്ചകൾക്ക് അവസരം ഉണ്ടായിരിക്കുന്നതുമാണ്. മൂന്നരയ്ക്ക് ആരംഭിക്കുന്ന ആഘോഷമായതിരുനാൾ പാട്ടുകുർബാനയ്ക്ക് ഇവാഞ്ച‌ലൈസേഷൻ്റെയും കുടുംബകൂട്ടായ്മയുടയും രൂപതാ ഡയറക്ടർ ഫാ. ജേക്കബ് വെള്ള മരുതുങ്കൽ മുഖ്യകാർമ്മികനാകും. അഞ്ചരയ്ക്ക് ആഘോഷമായ തിരുനാൾ പ്രദക്ഷിണം ആരംഭിക്കും. ടൗൺ കുരിശു പള്ളി ചുറ്റി സ്വർഗ്ഗാരോഹണചാപ്പലിലെത്തിച്ചേരുമ്പോൾ ലദീഞ്ഞിനു ശേഷം പൊൻകുന്നംപള്ളി സഹ വികാരി ഫാ. തോമസ് ചേനപ്പുരയ്ക്കൽ തിരുനാൾ സന്ദേശം നൽകും. ഏഴേ മുക്കാലിന് പ്രദക്ഷിണം പള്ളിയിൽ തിരിച്ചെത്തി സമാപന ആശീർവ്വാദത്തിനു ശേഷം എറണാകുളം ഫ്രണ്ട്സ് ക്ലബ്ബ് ഒരുക്കുന്ന മെഗാ മാജിക് ഷോയും നൃത്ത സംഗീത നിശയും നടക്കും. വികാരി. ഫാ. ജോസഫ് മണ്ണനാൽ, സഹ വികാരി ഫാ. ജോസഫ് മഠത്തിപ്പറമ്പിൽ, കൈക്കാരൻമാരായ സണ്ണി കളരിക്കൽ, ബെന്നി വേങ്ങത്താനം, ജെയ്മോൻ പുത്തൻപുരയ്ക്കൽ, ജയിംസ് കുട്ടി ജോസ് ഉതിരക്കുളം,ജനറൽ കൺവീനർ സജിമോൻ ജോസഫ് നാഗമറ്റത്തിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പരിപാടികൾക്ക് നേതൃത്വം കൊടുക്കും.ഇടവകാംഗങ്ങൾ ഏവർക്കും പ്രസുദേന്തിമാരാനാകും വിധത്തിൽ തയ്യാറാക്കിയ തിരുനാൾ കൂപ്പൺ നറുക്കെടുപ്പിൽ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ വിതരണം

    • നരകയാതന അനുഭവിക്കുന്ന നിക്കരാഗ്വേക്ക് വേണ്ടി ബിഷപ്പ് അല്‍വാരെസിന്റെ ആദ്യ പൊതു കുര്‍ബാന

    ഏകാധിപത്യ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലില്‍ ശ്വാസം മുട്ടി കഴിയുന്ന നിക്കരാഗ്വേക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് റോമില്‍ പ്രവാസ ജീവിതം നയിക്കുന്ന നിക്കരാഗ്വേ ബിഷപ്പ് റോളാണ്ടോ അല്‍വാരെസ് ആദ്യമായി പൊതു കുര്‍ബാന അര്‍പ്പിച്ചു. സ്പെയിനിലെ സെവില്ലേ പ്രവിശ്യയില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയുടെ അവസാനം ബിഷപ്പ് തന്റെ മാറത്ത് ധരിച്ചിരുന്ന കുരിശ് പരിശുദ്ധ കന്യകാമാതാവിന് സമര്‍പ്പിച്ചു.

    • ഇടുക്കി മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

    മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി ഇലാഹിക്ക് (22) ആണ് മരിച്ചത്. തേക്കിൻ കൂപ്പിൽ വെച്ചാണ് കാട്ടാന ആക്രമിച്ചത്. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴാണ് ആക്രമണം. അമർ ഇലാഹിയെ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണം സംഭവിച്ചു. കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അമറിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്.

    • ദക്ഷിണ കൊറിയയില്‍ വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 179 ആയി

    ദക്ഷിണ കൊറിയയില്‍ വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 179 ആയി. വാര്‍ത്താ ഏജന്‍സിയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി മതിലില്‍ ഇടിക്കുകയായിരുന്നു. ലാന്‍ഡിങ് ഗിയറിന്റെ തകരാറാണ് അപകടത്തിലേക്ക് നയിച്ചതെന്ന് സൂചന. ദാരുണാപകടത്തില്‍ വിമാനകമ്പനി മാപ്പ് പറഞ്ഞു. ലജ്ജിച്ച് തലത്താഴ്ത്തുന്നുവെന്ന് ജൈജു എയര്‍ലൈന്‍സ് വ്യക്തമാക്കി.

    • ഗവര്‍ണര്‍ സ്ഥാനം ഒഴിയുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയിലേക്ക് പോകുന്നതിനായി യാത്ര തിരിച്ചു.

    ഗവര്‍ണര്‍ സ്ഥാനം ഒഴിയുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയിലേക്ക് പോകുന്നതിനായി തിരുവനന്തപുരത്ത് നിന്നും യാത്ര തിരിച്ചു. മലയാളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് യാത്ര പറഞ്ഞ അദ്ദേഹം കേരളവുമായി ഇനി ആജീവനാന്ത ബന്ധം ആയിരിക്കുമെന്ന് വ്യക്തമാക്കി. ഗവര്‍ണറുടെ കാലാവധി തീര്‍ന്നു. പക്ഷേ ബന്ധം തുടരും. കേരളവുമായി ഇനി ആജീവനാന്ത ബന്ധം ആയിരിക്കും. കേരള ജീവിതത്തിന്റെ എറ്റവും സുന്ദരമായ ഓര്‍മ്മകളും കൊണ്ടാണ് പോകുന്നത്. നിങ്ങളെയെല്ലാം ഞാന്‍ എന്നും ഓര്‍ക്കും. കേരളത്തിലെ എല്ലാവര്‍ക്കും നല്ലതു വരട്ടെ – ഗവര്‍ണര്‍ മലയാളത്തില്‍ പറഞ്ഞു.

    • അപകടകരമായി ബസ് ഓടിച്ച സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ് 

    കോട്ടയം പതിനെട്ടാം മൈൽ അപകടകരമായ രീതിയിൽ ബസ്സോടിച്ച കെഎസ്ആർടിസി ഡ്രൈവർക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്. അപകടകരമായ രീതിയ ബസ് ഓടിച്ചതിനാണ് കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസ്. പള്ളിക്കത്തോട് പൊലീസ് സ്വമേധയാ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. വഴിയിൽ നിർത്തി ആളെ ഇറക്കിയതിന് സ്വകാര്യ ബസ്സിനെതിരെയും കേസെടുത്തിട്ടുണ്ട്.

    • മൻമോഹൻ സിങ്ങിന് മാത്രം സ്മാരകം നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ല; നവ്ജോത് സിംഗ് സിദ്ദു

    അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിങ്ങിന് സ്മാരകം വേണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് നവ്ജോത് സിംഗ് സിദ്ദു. മൻമോഹൻസിങ്ങിന് മാത്രം സ്മാരകം നിഷേധിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും തരംതാഴ്ന്ന രാഷ്ട്രീയ കളികൾ അവസാനിപ്പിക്കണമെന്നും കത്തിൽ പറയുന്നു. ശനിയാഴ്ച ഡല്‍ഹിയിലെ നിഗംബോധ് ഘട്ടില്‍ എല്ലാ ബഹുമതികളോടും കൂടിയായിരുന്നു മൻമോഹൻ സിങ്ങിന്റെ സംസ്‌കാരം നടന്നിരുന്നത്.

    • സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ തട്ടിപ്പിൽ  9 വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

    സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ തട്ടിപ്പിൽ സർക്കാർ അച്ചടക്ക നടപടി തുടരുന്നു. വനം വകുപ്പ് ജീവനക്കാരായ 9 ഉദ്യോഗസ്ഥര്‍ അനര്‍ഹമായ രീതിയില്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രകാരം അവരെ സര്‍വീസില്‍ നിന്നും അന്വേഷണ വിധേയമായി സസ്പെന്‍ഡു ചെയ്യാന്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഉത്തരവിട്ടു. ഒരു എല്‍ഡി ടൈപ്പ്സ്റ്റ്, വാച്ചര്‍, ഏഴ് പാര്‍ട്ട ടൈം സ്വീപർമാര്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. 

    • ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; ആശുപത്രിയിൽ പ്രതിഷേധം

    ഇടുക്കി മുള്ളരിങ്ങാട് അമേൽ തൊട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ആശുപത്രിയിൽ പ്രതിഷേധം. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന തൊടുപുഴ താലൂക്ക് ആശുപത്രിക്ക് മുൻപിൽ യൂത്ത് ലീ​ഗ് പ്രവർത്തകരാണ് പ്രതിഷേധം നടത്തുന്നത്. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹിയാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. സംഭവത്തിൽ വനംമന്ത്രി എ.കെ ശശീന്ദ്രൻ ചീഫ് വൈൽഡ് ലൈഫ് വാർഡനോട് റിപ്പോർട്ട് തേടി.

    വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
    https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
    പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
    https://whatsapp.com/channel/0029VaOkK347dmeU81dBvf2X
    പാലാ വിഷൻ ഇൻസ്റ്റാഗ്രാം
    https://www.instagram.com/pala.vision
    വിഷൻ യൂ ട്യൂബ് ചാനൽ
    https://youtube.com/@palavision
    പാലാ വിഷൻ വെബ്സൈറ്റ്
    http://pala.vision

    • ഇടുക്കിയിലെ കാട്ടാന ആക്രമണത്തിൽ വണ്ണപ്പുറം പഞ്ചായത്തിൽ നാളെ UDF ഹർത്താൽ

    ഇടുക്കി മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് നാളെ യുഡിഎഫ് ഹർത്താൽ. വണ്ണപ്പുറം പഞ്ചായത്തിലാണ് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി ഇലാഹിക്ക് (22) ആണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. അമർ ഇലാഹിയെ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അമറിന്റെ മൃതദേഹം സംസ്കരിക്കുന്നതിന് മുൻപ് കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് മോർച്ചറിക്ക് മുൻപിൽ പ്രതിഷേധിക്കുകയാണ്. 

    • കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഉമ തോമസിന് ഗുരുതര പരുക്ക്

    കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് തൃക്കാക്കര MLA ഉമ തോമസിന് ഗുരുതര പരുക്ക്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ വച്ചായിരുന്നു അപകടം. ആർട്ട് മാഗസിൻ ആയ മൃദംഗ വിഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ ആയിരുന്നു അപകടം. ഒന്നാം നിലയിൽ നിന്നാണ് തീഴേക്ക് വീണത്.

    spot_img
    spot_img

    LEAVE A REPLY

    Please enter your comment!
    Please enter your name here

    spot_img

    Share post:

    spot_img

    Subscribe

    spot_imgspot_img
    spot_imgspot_img

    Popular

    More like this
    Related