2025 ഡിസംബർ 29 തിങ്കൾ 1199 ധനു 14
വാർത്തകൾ
🗞️👉 കേന്ദ്രവിരുദ്ധ സമരത്തിന് എല്‍ഡിഎഫ്: ജനുവരി 12ന് തിരുവനന്തപുരത്ത് പ്രതിഷേധ സമരം
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും കേന്ദ്ര വിരുദ്ധ സമരത്തിന്. ജനുവരി 12ന് തിരുവനന്തപുരത്താണ് സമരം. ഇന്നത്തെ എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ജാഥനടത്താനും ധാരണയായി. തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെയാണ കേന്ദ്രവിരുദ്ധ സമരത്തിന് എല്‍ഡിഎഫ് ഇറങ്ങുന്നത്. ലോകസഭാ തിരഞ്ഞെടുപ്പിന്മുന്‍പ് ഡല്‍ഹിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ സമരത്തിന്റെ മാതൃകയിലാണ് തിരുവനന്തപുരത്തും സമരം നടത്തുന്നത്. സമരവേദി എവിടെ
എന്ന് നിശ്ചയിച്ചിട്ടില്ല.
🗞️👉 റണ്‍ മഴയ്ക്കൊടുവില്‍ ഇന്ത്യന്‍ വിജയഗാഥ
ശ്രീലങ്കക്കെതിരായ നാലാം ട്വന്റി-ട്വന്റിയില്‍ ഇന്ത്യയ്ക്ക് ജയം. 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കന്‍ പോരാട്ടം ആറിന് 191ല്‍ അവസാനിച്ചു. പരമ്പരയില്‍ ഇന്ത്യ 4-0 ന് മുന്നിലാണ്. പരമ്പരയിലെ അവസാന മത്സരം ചൊവ്വാഴ്ച കാര്യവട്ടത്ത് നടക്കും.
ശ്രീലങ്കക്കെതിരായ നാലാം ട്വന്റി-ട്വന്റിയില്‍ ഇന്ത്യയ്ക്ക് ജയം. 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കന്‍ പോരാട്ടം ആറിന് 191ല്‍ അവസാനിച്ചു. പരമ്പരയില്‍ ഇന്ത്യ 4-0 ന് മുന്നിലാണ്. പരമ്പരയിലെ അവസാന മത്സരം ചൊവ്വാഴ്ച കാര്യവട്ടത്ത് നടക്കും.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെന്ന കൂറ്റന്‍ സ്കോറാണ് പടുത്തുയര്‍ത്തിയത്.
🗞️👉 ആരാധകരെ നിയന്ത്രിക്കാനായില്ല; ചെന്നൈ വിമാനത്താവളത്തിൽ തിരക്കിനിടെ വിജയ് നിലത്ത് വീണു
തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് ചെന്നൈ വിമാനത്താവളത്തിൽ നിലത്ത് വീണു. വിജയ്യുടെ ഏറ്റവും പുതിയ ചിത്രമായ ജനനായകന്റെ ഓഡിയോ ലോഞ്ചിനായി മലേഷ്യയിൽ നിന്ന് തിരികെ ചെന്നൈയിൽ എത്തിയപ്പോഴായിരുന്നു ആരാധകരുടെ നിലവിട്ടുള്ള പ്രവർത്തി. വിജയ് വിമാനത്താവളത്തിന് പുറത്തെത്തിയപ്പോൾ തന്നെ ആരാധകർ വട്ടം കൂടുകയായിരുന്നു, അങ്ങിനെയുണ്ടായ തിക്കിലും തിരക്കിലുമാണ് കാറിൽ കയറുന്നതിനിടെ സ്റ്റെപ്പിൽ തട്ടി വിജയ് നിലത്തുവീണത്. ഒപ്പമുണ്ടായിരുന്ന ആളുകൾ ഉടൻ തന്നെ പിടിച്ച് കാറിൽ കയറ്റാൻ സഹായിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
🗞️👉 ട്രെയിനില്‍ നിന്ന് വീണ് കാല് അറ്റുപോയ സംഭവം; സിദ്ധാര്‍ത്ഥ് കെ ഭട്ടതിരിക്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ഹൈക്കോടതി ഉത്തരവ്
ട്രെയിനില്‍ നിന്ന് വീണ് കാല് അറ്റു പോയ സംഭവത്തില്‍ യാത്രക്കാരന് നഷ്ടപരിഹാരം നല്കാന് ഹൈക്കോടതി ഉത്തരവ്. മൂന്നുവര്‍ഷം നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് മാധ്യമപ്രവര്‍ത്തകനായ സിദ്ധാര്‍ത്ഥ് കെ ഭട്ടതിരി ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് നേടിയത്. സ്വയം വരുത്തിവെച്ച പരുക്കെന്ന് ട്രൈബ്യൂണല്‍ ഉത്തരവിനെതിരെയായിരുന്നു സിദ്ധാര്‍ത്ഥിന്റെ നിയമ പോരാട്ടം.
🗞️👉 നിലമ്പൂർ വനത്തിൽ സ്വർണ ഖനനം; 7 പേർ പിടിയിൽ
മലപ്പുറം നിലമ്പൂർ വനത്തിൽ നിന്ന് സ്വർണ ഖനനം ചെയ്ത കേസിൽ ഏഴ് പേർ പിടിയിൽ. മമ്പാട് പുള്ളിപ്പാടം സ്വദേശികളെയാണ് വനം ഇന്റലിജൻസും റേഞ്ച് ഓഫീസറും ചേർന്ന് പിടികൂടിയത്. റസാക്, ജാബിർ , അലവികുട്ടി , അഷറഫ്, സക്കീർ , ഷമീം , സുന്ദരൻ എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ അറസ്റ്റ് ഉടൻ തന്നെ രേഖപ്പെടുത്തും.
🗞️👉 കഴക്കൂട്ടത്ത് നാല് വയസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി
തിരുവനന്തപുരം കഴക്കൂട്ടത്ത് നാല് വയസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി. പശ്ചിമബംഗാള്‍ സ്വദേശിനി മുന്നി ബീഗത്തിന്റെ മകന് ഗില്‍ദറിനെയാണ് കഴക്കൂട്ടത്തെ ആശുപത്രിയില്‍ മരിച്ചനിലയില്‍ എത്തിച്ചത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് ആകാമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ അമ്മയേയും ആണ്‍സുഹൃത്തിനേയും കഴക്കൂട്ടം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
🗞️👉 ബെംഗളൂരു യെലഹങ്ക കുടിയൊഴിപ്പിക്കൽ
ബെംഗളൂരു യെലഹങ്കയിലെ കുടിയൊഴിപ്പിക്കലിൽ നിർണായക യോഗം വിളിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. നാളെ വൈകീട്ടാണ് യോഗം ചേരുക. ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും യോഗത്തിൽ പങ്കെടുക്കും. കുടിയൊഴിപ്പിച്ചവരെ പുനരധിവസിപ്പിക്കുമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. യെലഹങ്ക വസീംലേഔട്ടിലെ ഫക്കീര്‍ കോളനിയും സമീപ പ്രദേശങ്ങളും കഴിഞ്ഞ പതിനെട്ടിനു പുലര്‍ച്ചെയാണ് ഗ്രേറ്റര്‍ ബെംഗളുരു അതോറിറ്റി ഒഴിപ്പിച്ചത്. മുസ്ലിം ഭൂരിപക്ഷ മേഖലയിലെ 300 വീടുകളിള്‍ ബുള്‍ഡോസര്‍ കയറ്റി ഇറക്കി. മാലിന്യസംസ്കരണത്തിനായി നീക്കിവച്ച ക്വാറി കയ്യേറിയതാണന്നായിരുന്നു വാദം. മുഖ്യമന്ത്രി പിണറായി വിജയനും വിമര്‍ശനമുയര്‍ത്തി.












