2024 ഡിസംബർ 28 ശനി 1199 ധനു 13
വാർത്തകൾ
- കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
പാലാ : കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ തിരുവഞ്ചൂർ സ്വദേശികളായ സബിൻ ജേക്കബ് ( 34) ജേക്കബ് മാത്യു ( 70) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ മണർകാട് ഭാഗത്ത് വച്ചായിരുന്നു അപകടം.
- ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ജൂബിലി വർഷത്തിലേക്ക് പ്രവേശിക്കുന്ന പുളിങ്കുന്ന് ഫൊറോന പള്ളി
മൂന്ന് കൈക്കുഞ്ഞുങ്ങളെ ഭർത്താവിനെ ഏൽപ്പിച്ച് മാരകമായ ക്യാൻസർ രോഗ ബാധിതയായി മരണമടഞ്ഞ ഒരു യുവതിയുടെ കുടുംബത്തിന് ഡിസംബർ 24 ന് വൈകുന്നേരം അഞ്ചുമണിക്ക് “ഉണ്ണിക്കൊരു പുൽക്കൂട്” എന്നപേരിൽ പുളിങ്കുന്ന് വലിയ പള്ളിയിൽ നിന്നും ഒരു വീട് മുഴുവനായി പണിപൂർത്തീകരിച്ച് താക്കോൽ ദാനം നിർവഹിച്ചു. തീർത്തും നിർധനമായ പശ്ചാത്തലത്തിൽ ആസ്പറ്റോസ് ഷീറ്റ് കൊണ്ട് മറച്ച കൂരയ്ക്കുള്ളിൽ നിന്നും കെട്ടുറപ്പുള്ള ഒരു ഭവനത്തിലേക്ക് ഈ കൈക്കുഞ്ഞുങ്ങളെ താമസിപ്പിക്കേണ്ടത് അടിയന്തര ആവശ്യമായിരുന്നു. സെപ്റ്റംബർ ആറാം തീയതി അഭിവന്ദ്യ കർദിനാൾ മർ ജോർജ് ആലഞ്ചേരി പിതാവ് ഇടവകപള്ളി തിരുനാളിന് വന്നപ്പോൾ തറക്കല്ലിട്ട ഭവനം നവംബർ 28ന് അഭിവന്ദ്യ മാർ തോമസ് തറയിൽ മെത്രാപ്പോലീത്ത വെഞ്ചരിച്ച് നൽകി. ഉണ്ണിക്കൊരു പുൽക്കൂട് എന്ന പേരിൽ ആരംഭിച്ച നിർമ്മാണം മുഴുവനായി പണി തീർത്ത് ക്രിസ്തുമസ് സായാഹ്നത്തിൽ താക്കോൽ കൈമാറാൻ സാധിച്ചത് പുളിങ്കുന്ന് വലിയപള്ളി ഇടവകാംഗങ്ങൾക്ക് ചാരിതാർത്ഥ്യത്തിന്റെ നിമിഷമായി മാറി.
കളർ എ ഹോം പദ്ധതി വഴി ഇടവകാംഗങ്ങളും, CMC, CMI എന്നീ സന്യാസ സമൂഹങ്ങളും, പുളിങ്കുന്ന് ലിറ്റിൽ ഫ്ലവർ ഹൈസ്കൂളും, വിദേശത്തും സ്വദേശത്തും ആയുള്ള ചില വ്യക്തികളും കുടുംബങ്ങളും, KLM പുളിങ്കുന്ന് ഫൊറോന സെൻട്രൽ യൂണിറ്റ് അംഗങ്ങളും എല്ലാം ഈ സംരംഭത്തിന്റെ വേഗത്തിലുള്ള പൂർത്തീകരണത്തിന് ഔദാര്യമായി സഹായിച്ചവരാണ്. മനുഷ്യാവതാരാത്തിന്റെ 2025 – ജൂബിലിയിലേക്ക് പ്രവേശിക്കുമ്പോൾ ഉണ്ണിക്കൊരു പുൽക്കൂട് എന്ന പേരിൽ തികച്ചും ശോചനീയുമായ കൂരയ്ക്കുള്ളിൽ കഴിയുന്ന ഒരു കുടുംബത്തിന് പുതിയൊരു വീട് പണിതീർത്ത് നൽകുവാൻ പുളിങ്കുന്ന് വലിയപള്ളി തയ്യാറെടുക്കുകയാണ്.
- ഖത്തറില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് മലയാളി വിദ്യാര്‍ത്ഥി മരിച്ചു
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഖത്തറിലെ ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ത്ഥി മരിച്ചു. നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പന്ത്രണ്ടാം ക്ളാസ് വിദ്യാര്‍ഥി മുഹമ്മദ് ഹനീന്‍ (17) ആണ് മരിച്ചത്.തൃശൂര്‍ പുന്നയൂര്‍ക്കുളം സ്വദേശി വീട്ടിലെ വളപ്പില്‍ ഷാജഹാന്‍,ഷംന ദമ്പതികളുടെ മകനാണ്.
- ഗസയിലെ അതിശൈത്യത്തിൽ മൂന്ന് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം
കഴിഞ്ഞ ദിവസങ്ങളിൽ തെക്കൻ ഗസയിലെ അതിശൈത്യത്തെ തുടര്‍ന്ന് മൂന്ന് നവജാത ശിശുക്കൾ മരിച്ചു. അൽ-മവാസി അഭയാർത്ഥി ക്യാമ്പിലെ കുഞ്ഞുങ്ങളാണ് മരണപ്പെട്ടത്. മരിച്ച കുട്ടികളില്‍ മൂന്ന് ദിവസം പ്രായമുള്ള കുട്ടിയും ഉള്‍പ്പെടുന്നു. മറ്റു രണ്ട് കുട്ടികള്‍ക്ക് ഒരുമാസമാണ് പ്രായം.
- ബിഹാർ ഗവർണറായി പോകുന്ന ആരിഫ് മുഹമ്മദ് ഖാന് നാളെ രാജ്ഭവൻ യാത്രയയപ്പ് നൽകും
ബിഹാർ ഗവർണറായി പോകുന്ന ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകാനൊരുങ്ങി രാജ്ഭവൻ.ഇന്ന് വൈകിട്ട് 4.30 ന് രാജ് ഭവനിലാണ് യാത്രയയപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. സർക്കാർ യാത്രയയപ്പ് ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഞായറാഴ്ച ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്ന് മടങ്ങും.ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് കൊച്ചി വഴിയാണ് മടക്കം.
- മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി സോണിയ ഗാന്ധി
ജ്ഞാനത്തിൻ്റെയും വിനയത്തിൻ്റെയും പ്രതിരൂപവും പൂർണ്ണമനസ്സോടെ രാജ്യത്തെ സേവിക്കുകയും ചെയ്ത നേതാവിനെയാണ് നഷ്ടമായിരിക്കുന്നതെന്ന് സോണിയ ഗാന്ധി പറഞ്ഞു. കോൺഗ്രസിന് വഴികാട്ടിയായിരുന്നു. അദ്ദേഹത്തിൻ്റെ അനുകമ്പയും കാഴ്ചപ്പാടും ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതത്തെ ശാക്തീകരിച്ചു. വഹിച്ച പദവികളിൽ എല്ലാം മികവു പുലർത്തി. തനിക്ക് സുഹൃത്തും തത്വചിന്തകനും വഴികാട്ടിയുമായിരുന്നുവെന്നും സോണിയ ഗാന്ധി പറഞ്ഞു.
- മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിൽ സർക്കാരിന് ആശ്വാസം
മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിൽ സർക്കാരിന് ആശ്വാസം. ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്ക് ടൗൺഷിപ്പ് നിർമ്മിക്കാൻ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഭൂമി ഏറ്റെടുക്കലിന് എതിരെയുള്ള എസ്റ്റേറ്റ് ഉടമകളുടെ ഹർജി കോടതി തള്ളി.ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്ന് നിർദേശം നൽകി. ലാൻഡ് അക്വിസിഷൻ നിയമപ്രകാരം ഏറ്റെടുക്കാമെന്ന് ഹൈക്കോടതി നിർദേശിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
- പത്തനംതിട്ടയില്‍ സിപിഐഎമ്മില്‍ ചേര്‍ന്നവരില്‍ റൗഡിയും; വെട്ടൂര്‍ സ്വദേശി സിദ്ദിഖ് റൗഡി പട്ടികയില്‍ ഉള്‍പ്പെട്ട ആള്‍
പത്തനംതിട്ടയില്‍ സിപിഎമ്മില്‍ ചേര്‍ന്നവരില്‍ റൗഡിയും. ഇന്ന് സിപിഎമ്മില്‍ ചേര്‍ന്നവരില്‍ റൗഡി പട്ടികയില്‍ ഉള്‍പ്പെട്ട ആളും ഉള്‍പ്പെട്ടിട്ടുണ്ട്. വെട്ടൂര്‍ സ്വദേശി സിദ്ധിഖ് മലയാലപ്പുഴ സ്റ്റേഷനിലെ റൗഡി പട്ടികയില്‍ ഉള്‍പ്പെട്ട ആളാണ്. പോലീസുകാരനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതടക്കം 4 കേസുകളിലെ പ്രതിയാണ് സിദ്ദിഖ്.