2024 ഡിസംബർ 26 വ്യാഴം 1199 ധനു 11
വാർത്തകൾ
- മലയാളത്തിന്റെ എം ടി വിടവാങ്ങി
സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ അന്തരിച്ചു. 91 വയസായിരുന്നു. ശ്വാസ തടസ്സത്തെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിച്ച എംടി ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ 15ന് രാവിലെയാണ് ശ്വാസ തടസ്സത്തെ തുടർന്ന് എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ ഹൃദയസ്തംഭനമുണ്ടാവുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്നു.
- 2019 ലെ പ്രളയം; ദുരിതാശ്വാസ തുക തിരിച്ചു നൽകാൻ 125 കുടുംബങ്ങൾക്ക് നോട്ടീസ് അയച്ച് റവന്യു വകുപ്പ്
2019ലെ പ്രളയ ദുരിതാശ്വാസ തുക തിരിച്ചടക്കാൻ ആവശ്യപ്പെട്ട് ദുരന്തബാധിതർക്ക് നോട്ടീസ്. സാങ്കേതിക പിഴവ് മൂലം 10,000 രൂപ അധികമായി നൽകിയെന്ന് പറഞ്ഞാണ് അഞ്ച് വർഷത്തിന് ശേഷം റവന്യൂവകുപ്പിന്റെ വിചിത്ര നടപടി. മലപ്പുറം തിരൂരങ്ങാടിയിൽ 125 കുടുംബങ്ങൾക്ക് നോട്ടീസ് ലഭിച്ചു. പ്രളയം കഴിഞ്ഞു അഞ്ചു വർഷത്തിന് ശേഷമാണ് നോട്ടീസ് അയച്ചത്.
- കെ സുരേന്ദ്രന്‍ തൃശൂര്‍ അതിരൂപതാ ആസ്ഥാനത്തെത്തി ബിഷപ്പിനെ കണ്ടു
ക്രിസ്മസ് ദിനത്തില്‍ തൃശൂര്‍ അതിരൂപതാ ആസ്ഥാനത്തെത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തി. സാമുദായിക സൗഹാര്‍ദം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കൂടിക്കാഴ്ചയെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.
- എംടിയുടെ സംസ്കാരം നാളെ; സംസ്ഥാനത്ത് 2 ദിവസത്തെ ദുഃഖാചരണം
അന്തരിച്ച സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ സംസ്കാരം ഇന്ന്. പൊതുദർശനം വീട്ടിൽ നടക്കും. മാവൂർ റോഡ് ശ്മശാനത്തിലാണ് സംസ്കാരം നടക്കുക. വൈകുന്നേരം അഞ്ചു മണിയ്ക്കാണ് സംസ്കാരം. എംടിയുടെ വിയോഗത്തെ തുടർന്ന് സംസ്ഥാനത്ത് 2 ദിവസത്തെ ദുഃഖാചരണം. നാളത്തെ മന്ത്രിസഭാ യോഗം മാറ്റി. മറ്റ് സർക്കാർ പരിപാടികളും മാറ്റിവച്ചു.
- കോടതി ജീവനക്കാരിയോട് മോശമായി പെരുമാറി; കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജിക്ക് സസ്പെൻഷൻ
ജീവനക്കാരിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജിയ്ക്ക് സസ്പെൻഷൻ. ജഡ്ജി എം.സുഹൈബിനെയാണ് സസ്പെൻഡ് ചെയ്തത്. ഹൈക്കോടതി രജിസ്ട്രാറുടേതാണ് നടപടി. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതായിരുന്നു തീരുമാനം.
- മൂലമറ്റം സെൻ്റ് ജോർജിൽ”ഒരു വട്ടം കൂടി” 27 ന്
മൂലമറ്റം : സെൻ്റ് ജോർജ് യു.പി സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഡിസംബർ 27 ന് ” ഒരു വട്ടം കൂടി ” എന്ന പേരിൽ പൂർവാധ്യാപക – അനധ്യാപക – വിദ്യാർഥി മഹാസംഗമം നടത്തും . ഉച്ച കഴിഞ്ഞ് 1.15 ന് രജിസ്ട്രേഷൻ . 1.30 ന് മൺമറഞ്ഞ പൂർവാധ്യാപകരെയും വിദ്യാർഥികളെയും അനുസ്മരിച്ചുള്ള “സ്മരണാഞ്ജലി ” . തുടർന്നുള്ള പൊതുസമ്മേളനം സർക്കാർ ചീഫ് വിപ്പ് ഡോ : എൻ ജയരാജ് ഉദ്ഘാടനം ചെയ്യും . മാനേജർ ഫാ : കുര്യൻ കാലായിൽ അധ്യക്ഷത വഹിക്കും . ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് റ്റി.കെ മുഖ്യാതിഥിയായിരിക്കും . പൂർവ വിദ്യാർഥിയും സിവിൽ ജഡ്ജിയുമായ അരവിന്ദ് ബി എടയോടി സന്ദേശം നൽകും . പഞ്ചായത്ത് പ്രസിഡൻറ് കെ.എസ് വിനോദ് , വാർഡ് മെമ്പർ ഉഷ ഗോപിനാഥ് , ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് , പി. റ്റി .എ പ്രസിഡൻ്റ് സിനോയി താന്നിക്കൽ , എസ് എസ് ജി കൺവീനർ ഫ്രാൻസീസ് കരിമ്പാനി , ജൂബിലി ജനറൽ കൺവീനർ റോയ് ജെ കല്ലറങ്ങാട്ട് എന്നിവർ പ്രസംഗിക്കും .മുൻ പ്രഥമാധ്യാപകർ , അനധ്യാപകർ , കലാ – സാംസ്കാരിക – സാഹിത്യ- സാമൂഹ്യ – രാഷ്ട്രീയ മേഖലകളുടെ പ്രതിനിധികളായ പൂർവവിദ്യാർഥികൾ എന്നിവർ ഓർമകൾ പങ്കുവയ്ക്കും . പൂർവാധ്യാപകരെയും ആദ്യ ബാച്ചിലെ വിദ്യാർഥികളെയും ആദരിക്കും . സ്നേഹ വിരുന്നും കലാസന്ധ്യയും ഉണ്ടായിരിക്കും .
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision