spot_img

പ്രഭാത വാർത്തകൾ 2025 ഡിസംബർ 25

spot_img

Date:

വാർത്തകൾ

🗞️👉 സമഭാവനയുടെ തിരുപ്പിറവി സ്മൃതി: ഇന്ന് ക്രിസ്മസ്

മണ്ണിലും മനസിലും വിശ്വാസത്തിന്റെ നക്ഷത്രവെളിച്ചം നിറച്ച് മറ്റൊരു ക്രിസ്മസ് കൂടി. തിരുപ്പിറവിയുടെ സന്ദേശമുൾക്കൊണ്ട് ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കുകയാണ്. ശൈത്യത്തിന്റെ കാഠിന്യത്തിലും സ്‌നേഹത്തിന്റെ ചൂടു പകരുന്നു ഈ ഉത്സവം.

🗞️👉 ‘പാവപ്പെട്ടവരെ നിന്ദിക്കുന്നത് ദൈവത്തെ നിന്ദിക്കുന്നതിന് തുല്യം; കുടിയേറ്റക്കാരെ ചേർത്തു നിർത്തണം’; മാർപ്പാപ്പ

സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും പ്രതീക്ഷയുടെയും ആഘോഷമായ ക്രിസ്മസിനെ വരവേറ്റ് ലോകം.വത്തിക്കാനിൽ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്ത് ലിയോ മാർപ്പാപ്പ. ദരിദ്രരെ പരിഗണിക്കേണ്ടതിന്റെ ആവശ്യകതയാണ് ക്രിസ്മസ് നൽകുന്ന പാഠമെന്ന് വത്തിക്കാനിൽ തടിച്ചുകൂടിയ വിശ്വാസികളോട് മാർപ്പാപ്പ പറഞ്ഞു.

🗞️👉 ക്രിസ്മസ് അവധി മാറ്റിയതിനെ കുറിച്ച് ഉയർന്ന വിവാദം അനാവശ്യം: ലോക്ഭവൻ

ക്രിസ്മസ് അവധി മാറ്റിയതിനെ കുറിച്ച് ഉയർന്ന വിവാദം അനാവശ്യമെന്ന് ലോക്ഭവൻ. നാളെ നടക്കുന്ന സദ്ഭരണ ദിനാചരണത്തിൽ താല്പര്യമുള്ളവർ മാത്രം പങ്കെടുത്താൽ മതി. ആരോടും പങ്കെടുക്കാൻ നിർബന്ധിച്ചിട്ടില്ലെന്നും വിശദീകരണം. ക്രിസ്മസിന് അവധിയില്ല എന്ന് അറിയിച്ചുകൊണ്ടുള്ള സർക്കുലർ പുറത്തിറക്കിയിരുന്നു. നാളെ എല്ലാവരും ഹാജരാകണമെന്ന് ലോക്ഭവൻ കൺട്രോളുറുടെ ഉത്തരവ് പുറത്തുവന്നിരുന്നു.

🗞️👉 തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ BJP മേയർ ആരാകും? തീരുമാനം ഇന്ന്

തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ ബിജെപി മേയർ ആരാകും എന്നതിൽ തീരുമാനം ഇന്ന്. മുൻ ഡിജിപി ആർ ശ്രീലേഖ മേയർ പദവിയിലേക്ക് എത്തുമെന്നാണ് വിവരം. തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരുടെയും മുതിർന്ന നേതാക്കളുടെയും പിന്തുണ ശ്രീലേഖയ്ക്ക് അനുകൂലമാണ്. ശ്രീലേഖയെ കൂടാതെ, ബിജെപി നേതാവ് വി.വി. രാജേഷിന്റെ പേരും മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.

🗞️👉 വിസി നിയമനത്തിൽ സമവായത്തിന് തയാറായത് ​ഗവർണർ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഗവർണർ തന്നെ രണ്ടു തവണ വിളിച്ചെന്നും ഗവർണർ വിളിച്ചത് അനുസരിച്ചാണ് സംസാരിക്കാൻ പോയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇത്തരം കാര്യങ്ങളിൽ സമവായം ഉണ്ടാകണം എന്ന അഭിപ്രായക്കാർ തന്നെയാണ് സർക്കാരിന്. സുപ്രീംകോടതിയുടെ നിർദേശം വന്നപ്പോൾ അതിന്ന് അനുകൂലമായി പ്രതികരിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

🗞️👉 ക്രിസ്മസ് ദിനത്തിൻറെ പ്രാധാന്യം തകർത്ത് കളയാൻ അനേകർ ശ്രമിക്കുന്നു, കരോൾ സംഘങ്ങളെ മർദ്ദിക്കുന്ന സാഹചര്യം; ക്ലിമീസ് കത്തോലിക്ക ബാവ

കരാൾ സംഘങ്ങളെ മർദ്ദിക്കുന്ന പ്രതികൂല സാഹചര്യങ്ങൾ ദേശത്ത് വർധിച്ച് വരുന്നുവെന്ന് ക്ലിമീസ് കത്തോലിക്ക ബാവ. രാജ്യത്തെമ്പാടും ഇത്തരം ആക്രമണം ഉണ്ടാകുന്നു. ഇങ്ങനെ വെറുപ്പ് ഉണ്ടാക്കുന്നവരോട് എന്താണ് പറയേണ്ടത്. അവരുടെ ഹൃദയത്തിൽ വെളിച്ചം കൊടുക്കണം. രക്ഷയുടെ നാമം എടുത്തു കളയാൻ മനുഷ്യർക്ക് ആകില്ല. ജീവനെടുക്കാനും മർദ്ദിക്കാനും ഭയപ്പെടുത്താനുമെ ഇവർക്കാവു. ഭരണാധികാരികൾക്ക് വേണ്ടി പ്രാർത്ഥിക്കാമെന്നും ക്ലിമീസ് കത്തോലിക്ക ബാവ പറഞ്ഞു.

🗞️👉 ബംഗ്ലദേശിൽ കലാപം രൂക്ഷം; ധാക്കയിലെ സ്ഫോടനത്തിൽ ഒരു മരണം

ബംഗ്ലദേശിൽ കലാപം രൂക്ഷമാകുന്നു. ധാക്കയിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മോഗ്ബസാറിലെ ഫ്ലൈഓവറിൽ നിന്ന് അക്രമികൾ സ്ഫോടകവസ്തു എറിയുകയായിരുന്നു. മോഗ്ബസാർ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മാരകത്തിന് മുന്നിലുള്ള ഫ്ലൈഓവറിന് താഴെയാണ് സ്ഫോടനം നടന്നത്. ഫ്ലൈഓവറിന് മുകളിൽ നിന്ന് സ്ഫോടകവസ്തു എറിയുകയും താഴെ വീണ് പൊട്ടിത്തെറിക്കുകയും ചെയ്തുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

🗞️👉 തൃശൂര്‍ അതിരൂപത ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ കണ്ട് അണ്ണാമലൈ

തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന് അരമനയില്‍ എത്തി ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് ബിജെപി തമിഴ്‌നാട് മുന്‍ സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ. വൈകിട്ട് 5 മണിയോടെ അരമനയിലെത്തിയ അദ്ദേഹത്തെ ബിഷപ്പ് സ്വീകരിച്ചു. ഇരുവരും ചേര്‍ന്ന് ക്രിസ്മസ് കേക്ക് മുറിച്ചു. തൃശ്ശൂരില്‍ എസ്‌ഐആര്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു അണ്ണാമലൈ.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related