2024 ഡിസംബർ 25 ബുധൻ 1199 ധനു 10
വാർത്തകൾ
- പാലാ സെൻ്റ് തോമസ് കോളജ്ആഗോള പൂർവവിദ്യാർഥി സംഗമം
പാലാ സെൻ്റ് തോമസ് കോളജ് ഓട്ടോണമസ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഡിസംബർ 27 ന് വെള്ളിയാഴ്ച കോളജ് മൈതാനത്ത് പ്രത്യേകം സജ്ജമാക്കുന്ന ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിൽ നഗറിൽ വിവിധ പരിപാടികളോടെ ആഗോള പൂർവവിദ്യാർഥിസംഗമം നടത്തുമെന്ന് കോളജ് പ്രിൻസിപ്പൽ ഡോ.സിബി ജെയിംസ്, അലംനൈ അസോസിയേഷൻ പ്രസിഡൻ്റ് ഡിജോ കാപ്പൻ, സെക്രട്ടറി ഡോ.സാബു ഡി മാത്യു , ജനറൽ കൺവീനർ ഡോ. ആശിഷ് ജോസഫ് എന്നിവർ അറിയിച്ചു.27 ന് രാവിലെ 11.30 ന് മുൻ വൈസ് ചാൻസിലർ ഡോ.സിറിയക് തോമസ് പതാക ഉയർത്തുന്നതോടെ പരിപാടികൾ ആരംഭിക്കും.ഉച്ചകഴിഞ്ഞ് 2 ന് കോളജ് കാമ്പസിലെ വ്യത്യസ്തയിടങ്ങളിലായി വിവിധബാച്ചുകളുടെ ഒത്തുചേരലോടെ സതീർഥ്യരുടെ കൂട്ടായ്മ ഒരു വട്ടം കൂടി നടക്കും.കോളജിൻ്റെ നിർമ്മാണാരംഭത്തിൽ ധനസഹായം നൽകിയവരുടെ പിൻതലമുറയിൽപ്പെട്ടവർ, മുൻ മാനേജർമാർ , മുൻ പ്രിൻസിപ്പൽമാർ , കടന്നുപോയ 75 വർഷത്തിനിടെ ജീവിതത്തിൻ്റെ വിവിധ മേഖലകളിൽ ഉന്നത സ്ഥാനത്തെത്തിയ വിദ്യാർത്ഥികൾ തുടങ്ങിയവരെ ആദരിക്കുന്ന ആർപ്പ് എന്ന ചടങ്ങിന് 3.30 ന് സോണി ടിവി റിയാലിറ്റിഷോ സൂപ്പർ സ്റ്റാർ സിങ്ങർ ജേതാവ് ആവിർഭവ് ആരംഭം കുറിക്കും.
- അൾത്താരയിലെ മാലാഖമാരുടെ സംഗമം
കടപ്ലാമറ്റം : ചേർപ്പുങ്കൽ ഫോറോനയിലെ അൾത്താര ബാലമ്മാരുടെ സംഗമം ദക് യൂസാ കടപ്ലാമറ്റം സെന്റ്. മേരീസ് പള്ളിയിൽ വച്ച് നടത്തപ്പെട്ടു.പ്രസ്‌തുത യോഗത്തിൽ റോയി വർഗീസ് കുളങ്ങര അധ്യക്ഷസ്ഥാനം വഹിച്ചു.മോൺ. ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം നിർവഹിച്ചു. ഇടവക വികാരി ഫാ. ജോസഫ് മുളഞ്ഞനാൽ, സഹ.വികാരി ഫാ.ജോൺ കുറ്റാരപ്പള്ളി, മേഖല ഡയറക്ടർ ഫാ .തോമസ് പരിയാരത്ത് വൈസ് ഡയറക്ടർ സി.ട്രിനിറ്റ CMC എന്നിവരുടെ മഹനീയ സാന്നിധ്യം ഉണ്ടായിരുന്നു. ചേർപ്പുങ്കൽ ഫൊറോനയിലെ 15 ഇടവകകളിൽ നിന്നും 200 ലധികം കുട്ടികൾ പങ്കെടുത്തു. വിശുദ്ധീകരിക്കുക എന്നതാണ് ദക് യൂസയുടെ അർത്ഥം . ഉദ്ഘാടന ചടങ്ങിനു ശേഷം ഗുഡ് ഷെപ്പേർഡ് മൈനർ സെമിനാരിയിലെ പ്രൊഫസർ ഫാ. വിൻസെൻ്റ് മൂങ്ങാമാക്കൽ കുട്ടികൾക്കായി ക്ലാസ്സ് നയിച്ചു.
- നെറ്റ് പ്രാക്ടീസിന് ഇന്ത്യന്‍ താരങ്ങള്‍ക്ക് പഴയ പിച്ച്
ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യ-ഓസ്‌ട്രേലി ടീമുകള്‍ക്ക് അനുവദിച്ച പിച്ചിനെ ചൊല്ലി വിവാദം. നെറ്റ് പ്രാക്ടീസ് ചെയ്യാനായി ഇന്ത്യക്ക് അനുവദിച്ചിരിക്കുന്നത് പഴയ പിച്ചുകളാണ് നല്‍കിയിരിക്കുന്നതെന്നാണ് പരാതി. ഇതേ സമയത്ത് തന്നെ ഓസ്‌ട്രേലിയക്ക് അനുവദിച്ച പിച്ചുകള്‍ പുതിയവയാണെന്നും ആരോപണമുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഈ പിച്ചുകളിലാണ് ടീം ഇന്ത്യ പരിശീലനം നടത്തിയതെന്ന് പറയുന്നു.
- ഖേല്‍ രത്ന പുരസ്‌കാരത്തിന് ഒളിമ്പിക് മെഡല്‍ ജേതാവ് മനു ഭാക്കറിനെ പരിഗണിച്ചില്ലെന്ന് റിപ്പോര്‍ട്ട്
രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന പുരസ്‌കാരത്തിന് ഇന്ത്യയുടെ 22-കാരിയായ ഒളിമ്പിക് മെഡല്‍ ജേതാവും 2020-ലെ അര്‍ജുന അവാര്‍ഡ് ജേതാവുമായ മനു ഭാക്കറിനെ പരിഗണിച്ചില്ലെന്ന് റിപ്പോര്‍ട്ട്.
- ഐസിസി ചാമ്പ്യന്‍സ് ട്രോഫി: മത്സര ക്രമത്തിന്റെ ഒദ്യോഗിക പ്രഖ്യാപനം ഉടന്‍
പാകിസ്ഥാന്‍ വേദിയാകുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരക്രമത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ഫ്രബ്രുവരി 19ന് ആണ് മാച്ചുകള്‍ ആരംഭിക്കുന്നത്. ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിനും ന്യൂസിലന്‍ഡിനുമൊപ്പം പാക്കിസ്ഥാന്റെ അതേ ഗ്രൂപ്പിലാണ് ഇന്ത്യ ഇടംപിടിച്ചിട്ടുള്ളത്. ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരം ഫെബ്രുവരി 23-ന് ഞായറാഴ്ചയായിരിക്കും.
- ബസും സ്കൂട്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരിയെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
പാലാ . കെ എസ് ആർ ടി സി ബസും സ്കൂട്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരി മുക്കൂട്ടുതറ സ്വദേശിനി അനറ്റ് മരിയ ആൻ്റണിയെ (23) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു . രാവിലെ 8 മണിയോടെ മുക്കൂട്ടുതറ ഭാഗത്തു വച്ചായിരുന്നു അപകടം.
- ജമ്മുകശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു, 5 സൈനികർക്ക് വീരമൃത്യു
ജമ്മുകാശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് 5 സൈനികർക്ക് വീരമൃത്യു. നിരവധി സൈനികർക്ക് പരുക്കേറ്റു. 18 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവറടക്കം 10 പേർക്ക് പരുക്കേറ്റു. ഇതിൽ 5 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
- പടക്കം പൊട്ടിക്കുന്നതിനിടെ പൊള്ളലേറ്റ് പരുക്കേറ്റു
പാലാ . പടക്കം പൊട്ടിക്കുന്നതിനിടെ പൊള്ളലേറ്റ് പരുക്കേറ്റ വാകക്കാട് സ്വദേശികളായ മിൻ്റോ റെജി ( 18 ) ജോസഫ് കുര്യൻ ( 20 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. ഓലപ്പടക്കം കൈയ്യിലിരുന്നു പൊട്ടിയായിരുന്നു സംഭവം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision