spot_img

പ്രഭാത വാർത്തകൾ 2025 ഡിസംബർ 24

spot_img

Date:

വാർത്തകൾ

🗞️👉 അഭിഷേകത്തിൻ്റെ തിരുശേഷിപ്പുകൾ സമ്മാനിച്ചുകൊണ്ട് പാലാ ബൈബിൾ കൺവെൻഷന് ഭക്തി നിർഭരമായ സമാപനം.

പാലാ. അഭിഷേകത്തിൻ്റെ അനന്തമായ തിരുശേഷിപ്പുകളുമായി പുതിയൊരു ആത്മീയ യാത്രയിലേക്ക് വിശ്വാസികളെ ആനയിച്ച 43 മത് പാലാ രൂപത ബൈബിൾ കൺവെൻഷൻ – കൃപാഭിഷേകത്തിന് – പാലാ സെൻ്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ ഭക്തിനിർഭരമായ സമാപനം. ഡിസംബർ 19 മുതൽ 23 വരെ സായാഹ്ന കൺവെൻഷനായി ക്രമീകരിച്ച കൺവെൻഷൻ എല്ലാ ദിവസവും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.

🗞️👉 പഞ്ചലോഹ വിഗ്രഹ കടത്തിന് പിന്നിൽ ആരെന്ന് കണ്ടെത്തണം, : രാജീവ്‌ ചന്ദ്രശേഖർ

2019-20 കാലയളവിൽ ശബരിമലയിൽ നടന്ന പഞ്ചലോഹ വിഗ്രഹക്കടത്തിൽ പണം കൈപ്പറ്റിയ ‘ഉന്നതൻ’ ആരെന്ന് കണ്ടെത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ ആവശ്യപ്പെട്ടു. ഹൈന്ദവ വിശ്വാസികളോട് ചെയ്ത ഈ കൊടും വഞ്ചനയ്ക്ക് പിണറായി സർക്കാർ മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ സ്വർണ്ണക്കൊള്ളയും വിഗ്രഹക്കടത്തും അത്യന്തം ഗൗരവകരമായ വിഷയമാണ്. 2019-20 കാലഘട്ടത്തിൽ മാത്രം നാല് പഞ്ചലോഹ വിഗ്രഹങ്ങളാണ് അവിടെനിന്നും കടത്തപ്പെട്ടത്.

🗞️👉 വിക്ടറി ലൈബ്രറിയുടെ ക്രിസ്തുമസ് പുതുവത്സരാഘോഷം നടത്തി

വെട്ടിമുകൾ : വെട്ടിമുകൾ വിക്ടറി ലൈബ്രറി & റീഡിങ് റൂമിന്റെ ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷം 2025 ഡിസംബർ 22-ാം തീയതി തിങ്കളാഴ്ച 5:30 പി. എം ന് ലൈബ്രറി അങ്കണത്തിൽ വച്ച് നടത്തപ്പെട്ടു . പ്രസിഡന്റ്‌ സിറിൾ. ജി. നരിക്കുഴി അധ്യക്ഷത വഹിച്ചു. വെട്ടിമുകൾ സെന്റ് മേരീസ് പള്ളി വികാരി റവ. ഫാ. സിറിൾ നാൽപ്പതാംകളം ക്രിസ്തുമസ് സന്ദേശം നൽകി . മുൻസിപ്പൽ കൗൺസിലർമാരായ ശ്രീമതി ലൗലി ജോർജ്, ഇ. എസ് ബിജു, ലൈബ്രറി താലൂക്ക് കൗൺസിൽ അംഗം ഡോ. വി ആർ ജയചന്ദ്രൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു .

🗞️👉 വിജയ് മല്യയോട് മടങ്ങിയെത്താൻ ബോംബെ ഹൈക്കോടതി

വിജയ് മല്യ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി നിർദേശം. തന്നെ പിടികിട്ടാപ്പുള്ളിയായ ‘സാമ്പത്തിക കുറ്റവാളി’ എന്ന് പ്രഖ്യാപിച്ചതിനെതിരെയായിരുന്നു വിജയ് മല്യയുടെ ഒരു ഹർജി. ഇങ്ങനെ പ്രഖ്യാപിക്കുന്നതിന്റെ ഭരണഘടനാ സാധ്യത ചോദ്യം ചെയ്തതായിരുന്നു രണ്ടാമത്തെ ഹർജി. ആദ്യം മടങ്ങിയെത്തിയിട്ട് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ഇന്ത്യയിൽ സാമ്പത്തിക തിരിമറി കേസിൽ നിയമ നടപടികൾ നേരിടുന്ന വിജയ് മല്യയും നിലവിൽ ലണ്ടണിലാണ് താമസിക്കുന്നത്. വിജയ് മല്യ വിവിധ ബാങ്കുകള്‍ക്ക് 22,065 കോടി രൂപ നല്‍കാനുണ്ടെന്നും ഇതില്‍ 14,000 കോടിയിലധികം രൂപ ആസ്തികള്‍ പിടിച്ചെടുത്തും വിറ്റഴിച്ചും ബാങ്കുകള്‍ വീണ്ടെടുത്തിട്ടുണ്ടെന്നും പാർലമെന്റിൽ സമർപ്പിച്ച കണക്കിൽ കേന്ദ്രം വ്യക്തമാക്കിയിരുന്നു. വിജയ് മല്യ അടക്കമുള്ള സാമ്പത്തിക കുറ്റവാളികള്‍ ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നെടുത്ത വായ്പയുടെ കണക്കുകളും കേന്ദ്രം പാർലമെന്റിൽ സമർപ്പിച്ചിരുന്നു.

🗞️👉 ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി

ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്ത്യൻ ദേവാലയം സന്ദർശിക്കും.ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷൻ പള്ളിയാണ് പ്രധാന മന്ത്രി സന്ദർശിക്കുക. രാവിലെ 8.30 നാണ് പ്രധാന മന്ത്രി സന്ദർശനം നടത്തുക. ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുമ്പോൾ ക്രൈസ്തവ വിഭാഗങ്ങൾക്കെതിരായ ആക്രമണം ഉൾപ്പെടെയുള്ള വിഷയങ്ങൾ നിലനിൽക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം ശ്രദ്ധയിൽപ്പെടുത്തിയേക്കുമെന്നാണ് സൂചന. സമീപ ദിവസങ്ങളിൽ ഉണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട് സിബിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

🗞️👉 വര്‍ക്കലയില്‍ വന്ദേഭാരത് ട്രെയിന്‍ ഓട്ടോയില്‍ ഇടിച്ച് അപകടം

തിരുവനന്തപുരം വര്‍ക്കല അകത്തുമറിയില്‍ വന്ദേഭാരത് ട്രെയിന്‍ ഓട്ടോയിലിടിച്ച് അപകടം. റയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലൂടെ വന്ന ഓട്ടോ ട്രാക്കിലേക്ക് മറിയുകയായിരുന്നു. കല്ലമ്പലം വെട്ടിയൂർക്കോണം സ്വദേശി സുധിയുടെ ഓട്ടോയാണ് ട്രാക്കിലേക്ക് മറിഞ്ഞത്.

ഓട്ടോ ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്നാണ് നിഗമനം. അപകടമുണ്ടാക്കിയ ആളെ റെയിൽവേ പോലീസിന് കൈമാറി. 

🗞️👉 ഇന്ത്യ- ബംഗ്ലാദേശ് ബന്ധം വഷളായതോടെ അനുരഞ്ജന ശ്രമവുമായി ബംഗ്ലാദേശ്.

ഇന്ത്യയുമായുള്ള ബന്ധം വഷളാക്കാൻ ബംഗ്ലാദേശ് ഇടക്കാല ഭരണകൂടത്തിന് ഉദ്ദേശ്യമില്ലെന്നും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലാണ് ശ്രദ്ധയെന്നും ഇടക്കാല സർക്കാരിന്റെ ധനകാര്യ ഉപദേഷ്ടാവ് സാലിഹുദ്ദീൻ അഹമ്മദ് വ്യക്തമാക്കി. ബന്ധം സാധാരണനിലയിലാക്കാനുള്ള ശ്രമത്തിലാണെന്ന് ഇടക്കാല സർക്കാർ നയിക്കുന്ന മുഹമ്മദ് യൂനുസ് പറഞ്ഞു.

🗞️👉 കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് കൊച്ചി മേയറാകില്ല

വി.കെ മിനി മോളും ഷൈനി മാത്യുവും മേയർ പദം പങ്കിടും. പാർലമെന്ററി പാർട്ടി യോഗത്തിൽ കൗൺസിലർമാരുടെ പിന്തുണയാണ് മിനി മോൾക്ക് അനുകൂലമായത്. ലത്തീൻ സമുദായം എന്നതും അനുകൂലമായി. രണ്ടാമത്തെ ടേം ഷൈനി മാത്യുവിന് നൽകാനും ധാരണയായി. ദീപക് ജോയ് ഡെപ്യൂട്ടി മേയറാകും.

🗞️👉 SIR കരട്​ വോട്ടർ പട്ടിക; പരാതികളും ആക്ഷേപങ്ങളും ഇന്ന് മുതൽ അറിയിക്കാം

എസ്​.ഐ.ആർ കരട്​ വോട്ടർ പട്ടികയിൽ പരാതികളും ആക്ഷേപങ്ങളും ഇന്ന് മുതൽ നൽകി തുടങ്ങാം. പട്ടികയിൽ നിന്ന് പുറത്തായോയെന്ന് പൊതുജനങ്ങൾക്ക് വെബ്സൈറ്റിൽ പ്രവേശിച്ച്, നിയോജക മണ്ഡലം, ബൂത്ത് അടിസ്ഥാനത്തിൽ പരിശോധിക്കാം. ബൂത്ത് തലത്തിൽ പട്ടികയുടെ പി.ഡി.എഫ് ഡൗൺലോഡ് ചെയ്തും കരട് പരിശോധിക്കാം. കരട് പട്ടികയിൽ 24.08 ലക്ഷം വോട്ടർമാർ മാരാണ് പുറത്തായതായത്. കരട് പട്ടികയുടെ കോപ്പി ജില്ലാ കളക്ട്രേറ്റുകൾ മുഖേനെ വിവിധ രാഷ്​ട്രീയ പാർട്ടികൾക്കും കൈമാറിയിട്ടുണ്ട്. പേരില്ലാത്തവർക്ക് ഉൾപ്പെടെ ജനുവരി 22 ആം തീയതി വരെ പരാതികൾ അറിയിക്കാം.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related