2025 ഡിസംബർ 21 ഞായർ 1199 ധനു 06
വാർത്തകൾ
🗞️👉 അവനവനിലേക്ക് നോക്കാൻ പഠിപ്പിച്ച കലാകാരനാണ് ശ്രീനിവാസൻ.
ശ്രീനിവാസന്റെ എഴുത്തിലും അഭിനയത്തിലും യാഥാർഥ്യ ബോധത്തോടെയുള്ള സാമൂഹിക പ്രതിഫലനങ്ങൾ കാണാം. 48 വർഷത്തെ സിനിമാ ജീവിതം മലയാളിത്തത്തെ കുറിച്ചുള്ള പാഠപുസ്തകം കൂടിയാണ്. എനിക്കും നിങ്ങൾക്കും അറിയാവുന്ന ഒരാൾ. ഒരുപക്ഷേ, നമ്മൾ തന്നെയല്ലേ ഇതെന്ന് തോന്നിപ്പോകുന്ന ഒരാൾ. ശരാശരി മലയാളിയുടെ ഭാവഭേദങ്ങളും, പ്രാരാബ്ധങ്ങളും, സന്തോഷ, സങ്കടങ്ങളുമൊക്കെ അതീവ സൂക്ഷ്മമായി പകർത്തിയ നമ്മളിലൊരാൾ… മലയാളത്തിന്റെ സ്വന്തം ശ്രീനിവാസൻ.
🗞️👉 പാലക്കാട് നഗരസഭയില്‍ ഭരണം ഉറപ്പിച്ച് ബിജെപി
പാലക്കാട് നഗരസഭയില്‍ ഭരണമുറപ്പിച്ച് ബിജെപി. കോണ്‍ഗ്രസുമായി കേരളത്തില്‍ എവിടേയും സഖ്യമില്ലെന്ന് സിപിഐഎം വ്യക്തമാക്കിയതോടെ സഖ്യ സാധ്യതയ്ക്ക് ഇനി പ്രസക്തിയില്ലെന്ന് കോണ്‍ഗ്രസും നിലപാട് വ്യക്തമാക്കി. തങ്ങള്‍ മതേതരത്വ നിലപാട് സ്വീകരിക്കുന്ന ആരുമായും കൂട്ടുകൂടാന്‍ തയ്യാറാണെന്നും സിപിഐഎം നിലപാട് വ്യക്തമാക്കിയ സ്ഥിതിക്ക് സഖ്യമെന്ന സാധ്യത ഉദിക്കുന്നില്ലല്ലോ എന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാട്.
🗞️👉 വൈറ്റിലയിൽ കണ്ടെയ്നർ ലോറിയും ട്രാവലറും കൂട്ടിയിടിച്ച് അപകടം
എറണാകുളം വൈറ്റിലയിൽ കണ്ടെയ്നർ ലോറിയും ട്രാവലറും കൂട്ടിയിടിച്ച് അപകടം. ഫയർഫോഴ്സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് ട്രാവലർ ഡ്രൈവറെ പുറത്തെടുത്തത്. ഇയാളുടെ നില ഗുരുതരമാണ്. ആലപ്പുഴ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കണ്ടെയ്നറിന് പിന്നിൽ അതെ ദിശയിൽ തന്നെ പോകുകയായിരുന്ന ട്രാവലർ ഇടിക്കുകയായിരുന്നു. ട്രാവലർ വളരെ വേഗത്തിലാണ് വന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ട്രാവലർ ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇയാളുടെ കാലിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റു. നിലവിൽ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തെ തുടർന്ന് വൈറ്റിലയിൽ വൻ ഗതാഗത കുരുക്ക് തുടരുകയാണ്. അപകടത്തിൽ ട്രാവലറിന്റെ മുൻഭാഗം പൂർണമായും തകർന്നു.
🗞️👉 പഴയ സര്‍ക്കാര്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ വേഗത്തില്‍ വിറ്റ് ഒഴിവാക്കാന്‍ സര്‍ക്കാര്‍; നിബന്ധനകളില്‍ ഇളവ് വരുത്തി
ഉപയോഗ ശൂന്യമായ സര്‍ക്കാര്‍ വാഹനങ്ങളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഫര്‍ണീച്ചറുകളും വിറ്റ് ഒഴിവാക്കാന്‍ നിബന്ധനകളില്‍ ഇളവ് വരുത്തി സംസ്ഥാന ധനവകുപ്പ്. ഇ-ലേലത്തില്‍ വിറ്റ് പോയില്ലെങ്കില്‍ വകുപ്പുകള്‍ക്ക് നേരിട്ട് ഈ വസ്തുക്കളുടെ വില്‍പ്പന നടത്താം. ഇ- ലേലത്തില്‍ ആക്രി വിറ്റ് പോകാത്ത പശ്ചാത്തലത്തിലാണ് ആക്രി വില്‍പ്പനയ്ക്കുള്ള കര്‍ശന നിബന്ധനകളില്‍ ധനവകുപ്പ് ഇളവുകള്‍ നല്‍കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഇ- കൊമേഴ്സിന് വേണ്ടിയുള്ള വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഒരു നിശ്ചിത ദിവസം ഇ-ലേലം നടത്തണമെന്നുമായിരുന്നു നിബന്ധന.
🗞️👉 ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ മെറ്റാ ഗ്ലാസ് ധരിച്ച് കയറിയ ശ്രീലങ്കന്‍ സ്വദേശി പിടിയില്‍
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ മെറ്റാ ഗ്ലാസ് ധരിച്ച് കയറിയ ശ്രീലങ്കന്‍ സ്വദേശി പിടിയില്‍. ഫോര്‍ട്ട് പൊലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. കേസെടുക്കണോ എന്നതില്‍ പൊലീസ് അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ല. ആറ് മാസം മുന്‍പാണ് സമാനമായ മറ്റൊരു സംഭവം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നടക്കുന്നത്. അന്ന് ഗുജറാത്ത് സ്വദേശിയായ ഒരാളാണ് മെറ്റാ ഗ്ലാസ് ധരിച്ചെത്തിയത്.
🗞️👉 ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശിക്ക് മാർ സ്ലീവാ മെഡിസിറ്റി പാലായിൽ പുനർജന്മം
പാലാ: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 27-കാരനായ തമിഴ്നാട് സ്വദേശിക്ക് മാർ സ്ലീവാ മെഡിസിറ്റി പാലായിൽ നടത്തിയ സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്കൊടുവിൽ പുനർജന്മം. 2025 ഓഗസ്റ്റ് 28-ന് നടന്ന ബൈക്ക് അപകടത്തിനു ശേഷം ഗുരുതരാവസ്ഥയിലാണ് യുവാവിനെ മാർ സ്ലീവായിൽ എത്തിച്ചത്. അത്യാഹിത വിഭാഗത്തിലെ ചികിത്സക്കും സ്കാനിങ്ങിനുമൊടുവിൽ, ആദ്യ പരിശോധനയിൽ തന്നെ, പാൻക്രിയാസിന്റെ മദ്ധ്യഭാഗം ചതവുപറ്റിയതായും, ഇടതു വൃക്കക്ക് ഗുരുതര പരുക്കും, നിരവധി ആന്തരിക പരിക്കുകളും അമിത രക്തസ്രാവം ഉള്ളതായും സർജിക്കൽ ഗ്യാസ്ട്രോസർജറി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. മഞ്ജുരാജ് കെ.പി കണ്ടെത്തി. 2025 ഓഗസ്റ്റ് 28-ന് നടന്ന ബൈക്ക് അപകടത്തിനു ശേഷം ഗുരുതരാവസ്ഥയിലാണ് യുവാവിനെ മാർ സ്ലീവായിൽ എത്തിച്ചത്. അത്യാഹിത വിഭാഗത്തിലെ ചികിത്സക്കും സ്കാനിങ്ങിനുമൊടുവിൽ, ആദ്യ പരിശോധനയിൽ തന്നെ, പാൻക്രിയാസിന്റെ മദ്ധ്യഭാഗം ചതവുപറ്റിയതായും, ഇടതു വൃക്കക്ക് ഗുരുതര പരുക്കും, നിരവധി ആന്തരിക പരിക്കുകളും അമിത രക്തസ്രാവം ഉള്ളതായും സർജിക്കൽ ഗ്യാസ്ട്രോസർജറി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. മഞ്ജുരാജ് കെ.പി കണ്ടെത്തി.
🗞️👉 കോട്ടയത്ത് ഓട്ടോറിക്ഷയിൽ മദ്യവിൽപ്പന; വെള്ളുത്തുരുത്തി സ്വദേശി എക്സൈസ് വലയിലായി
കോട്ടയം: ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് ഫോണിൽ ബന്ധപ്പെടുന്ന കസ്റ്റമേഴ്സിന് മദ്യം വീട്ട് പടിക്കൽ എത്തിച്ച് നൽകുന്ന വെള്ളുത്തുരുത്തി പള്ളിപ്പറമ്പിൽ ബിജോയ് ചെറിയാൻ (46) നെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ആനന്ദരാജിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. വീട് വാടകയ്ക്ക് എടുക്കുവാൻ എന്ന വ്യാജേന എക്സൈസ് സംഘം ഇയാളെ സമീപിക്കുകയും ആളറിയാതെ എക്സൈസുകാർക്ക്മദ്യം നൽകുകയുമായിരുന്നു.
🗞️👉 പാലാ രൂപത എസ്എംവൈഎം പ്രവർത്തകരായ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി
പാലാ : പാലാ രൂപത എസ്എംവൈഎം ന്റെ ആഭിമുഖ്യത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയം നേടിയ സംഘടനാ പ്രവർത്തകർക്ക് സ്വീകരണം നൽകി. തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിധി തേടിയ ഒമ്പത് സംഘടനാ പ്രവർത്തകരിൽ എട്ടുപേരും വിജയിച്ചിരുന്നു.
🗞️👉 തൃശൂരില്‍ യുവതി പൊള്ളലേറ്റ് മരിച്ച നിലയില്‍
യുവതി വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍. പഴുവില്‍ വെസ്റ്റ് ആണ് സംഭവം. വീടിന്റെ അടുക്കളയിലാണ് യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പഴുവില്‍ വെസ്റ്റ് വലിയകത്ത് സുല്‍ഫത്ത് ആണ് മരിച്ചത്. 38 വയസായിരുന്നു.












