2024 ഡിസംബർ 21 ശനി 1199 ധനു 06
വാർത്തകൾ
- മറ്റുള്ളവരിലേക്ക് തുറന്നിരിക്കുന്ന മുഖമായിരിക്കണം നമ്മുടേത്- മാർ ജേക്കബ് അങ്ങാടിയത്ത്
കുറവുകളും പോരായ്മകളുമുള്ള നമ്മെ ദൈവം സ്നേഹിക്കുന്നു എന്നതിലാണ് മഹത്വം. അല്ലാതെ നാം ദൈവത്തെ സ്നേഹിക്കുന്നു എന്നതിലല്ല. പരസ്പരം സംസാരിച്ചും, തിരുത്തിയും, സ്നേഹിച്ചും മറ്റുള്ളവർക്ക് നന്മ ചെയ്തു പാവങ്ങളിലേയ്ക്ക് നടന്നടുക്കണം. അങ്ങനെ നാമും ഉയരണം. മറ്റുള്ളവർക്ക് നന്മ ചെയ്തു അവരെ ഉയർത്തുമ്പോൾ നമുക്ക് ഉയരാൻ പറ്റും. മറ്റുള്ളവരിലേക്ക് സ്നേഹത്തിൻ്റെ നീർച്ചാലുകൾ തുറക്കണമെന്നും പാലാ രൂപത കൺവൻഷൻ്റെ രണ്ടാം ദിനം വിശുദ്ധ കുർബ്ബാനമധ്യേ പിതാവ് നമ്മെ ഓർമ്മപ്പെടുത്തി.
- യുവജനങ്ങളെ കൃപാഭിഷേകത്തിലൂടെ നവീകരിക്കുവാനും , ശക്തിപ്പെടുത്തുവാനും വേണ്ടി യുവജന സംഗമം; ‘എൽ റോയ്’
യുവജനവര്‍ഷ ആചരണത്തിന്റെ ഭാഗമായി യുവജനസംഗമം എല്‍ റോയി ബൈബിള്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ഇന്ന് രാവിലെ 8.30 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെയാണ് കണ്‍വെന്‍ഷന്‍ ഗ്രൗണ്ടില്‍ യുവജന സംഗമം ക്രമീകരിച്ചിരിക്കുന്നത്. സീറോ മലബാര്‍ സഭ മുന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി യുവജനസംഗമം ഉദ്ഘാടനം ചെയ്യും. രൂപതയിലെ മുഴുവന്‍ യുവജനസംഘടനകളുടെയും ഇടവകകളുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഈ മഹാസംഗമം ആത്മീയപ്രഭാഷണങ്ങളാലും ഭക്തിസാന്ദ്രമായ ആരാധനയാലും മ്യൂസിക് ബാന്റുകളാലും അനുഗ്രഹീതമായിരിക്കും. യുവജനങ്ങളെ ആത്മീയമായി നവീകരിക്കുകയും ഐക്യത്തിലും സമുദായസ്‌നേഹത്തിലും ശക്തിപ്പെടുത്തുക എന്നതാണ് സംഗമത്തിന്റെ ലക്ഷ്യം.
- ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി വർഷത്തിൽ വിപുലമായ ക്രിസ്മസ് ആഘോഷം നടത്തി
കൂത്താട്ടുകുളം :. കുട്ടികളെല്ലാം പങ്കെടുത്തു കൊണ്ട് ക്രിസ്മസ് സന്ദേശ റാലി സ്കൂൾ മാനേജർ റവ. ഫാദർ ജോസഫ് ഇടത്തും പറമ്പിൽ ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ, സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ. ഫാ. ജോസഫ് ആലാനിക്കൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം പി ജോസഫ്, മാജി സന്തോഷ് , പി.ടിmഎ പ്രസിഡന്റ് ജീസ് ഐസക് പി.റ്റി. എ പ്രതിനിധികൾ പള്ളി കൈകാരന്മാർ എന്നിവർ അദ്ധ്യാപകരോടൊപ്പം നേതൃത്വം നൽകി.
- കെ ഐ ആർ എഫ് റാങ്കിങ്ങിൽ ദേവമാതായ്ക്ക് മികച്ച നേട്ടം
കുറവിലങ്ങാട്: കേരളത്തിലെ സർക്കാർ, എയ്ഡഡ് കോളേജുകളുടെ ഗുണനിലവാരം മൂല്യനിർണയം ചെയ്യുന്ന കെഐആർഎഫ് റാങ്കിങ്ങിൽ കുറവിലങ്ങാട് ദേവമാതാ കോളേജ് മുപ്പത്തിരണ്ടാം സ്ഥാനം നേടി. കോട്ടയം ജില്ലയിലെ ഓട്ടോണമസല്ലാത്ത ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ഏറ്റവും ഉയർന്ന റാങ്ക് ലഭിച്ചിരിക്കുന്നത് ദേവമാതായ്ക്കാണ്.
- തിരുപ്പിറവിയുടെ ദിവ്യസന്ദേശം വിളിച്ചോതി സെൻ്റ് മേരീസ് എൽ.പി.സ്കൂളിൽ കുരുന്നുകളുടെ ക്രിസ്തുമസ് ആഘോഷം
പാലാ: തിരുപ്പിറവിയുടെ രക്ഷാകര സന്ദേശം വിളിച്ചോതി പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂളിൽ കുരുന്നുകളുടെ ക്രിസ്തുമസ് ആഘോഷം വർണ്ണാഭമായ കലാപരിപാടികളോടെ നടത്തപ്പെട്ടു.കൊച്ചു പാപ്പാമാരും ,ചുമപ്പും വെള്ളയും വസ്ത്രങ്ങൾ അണിഞ്ഞ കുരുന്നുകളും ഗാനങ്ങൾക്ക് ചുവടുവച്ചപ്പോൾ കാണികൾക്ക് അത് നവ്യാനുഭവമായി.
- IFFK 2024: മികച്ച ചിത്രമായി ‘ഫെമിനിച്ചി ഫാത്തിമ’
29-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീപക്ഷ രാഷ്‌ട്രീയം ഉയർത്തിപ്പിടിച്ച മേള ഐക്യത്തിന്റെയും ഒരുമയുടേയും പ്രതീകമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടിച്ചമർത്തപ്പെട്ടവരുടേയും ദുരിതമനുഭവിക്കുന്നവരുടേയും അവകാശത്തോടൊപ്പമാണ് ഈ മേള നിലകൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംവിധായിക പായൽ കപാഡിയക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് മുഖ്യമന്ത്രി സമ്മാനിച്ചു. ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന സിനിമയ്‌ക്കാണ് പുരസ്കാരം.
- വയനാട് പുനരധിവാസം; ദുരന്തബാധിതരുടെ പട്ടിക ഉടൻ: മന്ത്രി കെ.രാജൻ
വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിനുള്ള ഗുണഭോക്താക്കളുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. വീട് വാഗ്ദാനം ചെയ്ത എല്ലാവരുമായും മുഖ്യമന്ത്രി ജനുവരിയിൽ ചർച്ച നടത്തും. കേന്ദ്ര സഹായം ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും, കോടതി മനുഷ്യത്വപരമായ സമീപനം തുടരുമെന്ന് കരുതുന്നതായും കെ രാജൻ പറഞ്ഞു.
- ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയ്‌നിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ പെട്ട് യാത്രക്കാരന്‍ മരിച്ചു
കണ്ണൂർ റെയില്‍വേ സ്‌റ്റേഷനില്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ പെട്ട് യാത്രക്കാരന്‍ മരിച്ചു. നാറാത്ത് സ്വദേശി കുഞ്ഞി മടലികത്ത് ഹൗസില്‍ പി കാസിം(62) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.40ന്റെ കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ ചാടിക്കയറുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയ്‌നിനും ഇടയില്‍ പെടുകയായിരുന്നു.
- കോയമ്പത്തൂരിൽ കെ അണ്ണാമലൈയേയും ബിജെപി പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി
കോയമ്പത്തൂരിലെ ബിജെപി റാലിക്കിടെയാണ് അറസ്റ്റ്. 1998ലെ കോയമ്പത്തൂർ സ്ഫോനത്തിൻറെ സൂത്രധാരൻ എസ് എ ബാഷയുടെ വിലാപയാത്രയ്ക്ക് അനുമതി നൽകിയതിൽ പ്രതിഷേധിച്ചാണ് റാലി നടത്തിയത്. പൊലീസ് അനുമതി നൽകിയത് യോഗത്തിന് മാത്രമെന്നും പൊലീസ് മേധാവി അറിയിച്ചു.
- വയനാട്ടിൽ ‘ബോച്ചെ 1000 ഏക്കര്‍’ എന്ന സ്ഥലത്ത് നടത്താനിരുന്ന സണ്‍ബേണ്‍ ന്യൂഇയര്‍ പാര്‍ട്ടി ഹൈക്കോടതി തടഞ്ഞു
പരിസരവാസികള്‍ നല്‍കിയ കേസിലാണ് കോടതിയുടെ ഉത്തരവ്. മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ പ്രദേശത്തിൻ്റെ സമീപം തോട്ടഭൂമി അനധികൃതമായി തരംമാറ്റി നിര്‍മ്മാണങ്ങള്‍ നടത്തുകയും മണ്ണെടുക്കുകയും ചെയ്തിടത്താണ് ന്യൂയര്‍ പാര്‍ട്ടി നടത്തുന്നത്.
- ക്രിസ്തുമസ് ആഘോഷങ്ങൾക്ക് നിറം പകർന്ന് അരുവിത്തുറ സെന്റ്.മേരീസ് .എൽ.പി.സ്കൂൾ
അരുവിത്തുറ:- ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി വിവിധങ്ങളായ പരിപാടികളാണ് അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂൾ കുട്ടികൾക്കായി ഒരുക്കിയത്. ചുവന്ന ഡ്രസും ക്രിസ്തുമസ് തൊപ്പിയും ധരിച്ചാണ് കുട്ടികൾ എല്ലാവരും തന്നെ സ്കൂളിൽ എത്തിയത്. പലവിധ വർണങ്ങളാൽ കുട്ടികൾ തയാറാക്കിയ നക്ഷത്രങ്ങൾ സ്കൂളിനെ അലങ്കരിച്ചിരുന്നു. മനോഹരമായ പുൽക്കൂടും ക്രിസ്തുമസ് ട്രീയും ഏറെ ആകർഷകമായി. പാപ്പാ മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ പുൽക്കൂടിനു സമീപം അണി നിരന്നതും പാട്ടിനൊത്ത് ചുവടു വച്ചതും കൗതുകക്കാഴ്ചകളായിരുന്നു. പാപ്പാമാരോ ടൊപ്പം കുട്ടികൾ എല്ലാവരും സ്കൂൾ മുറ്റത്ത് അണിനിരന്ന് നൃത്തച്ചുവടുകൾ വച്ചത് ആഘോഷങ്ങൾക്ക് കൂടുതൽ നിറം പകർന്നു.
- യൂത്ത് വിംഗ് പാലാ “ക്രിസ്തുമസ് കരോൾ ഡിസംമ്പർ 22 ഞായർ 2024 “
പാലാ:പാലായിലെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പാലാ മരിയസദനവും വ്യാപാരി വ്യവസായി ഏകോപന സമിതിയും, യൂത്ത് വിംഗും, സംയുക്തമായി സംഘടിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ 2024 ഡിസംമ്പർ 22 ഞായറാഴ്ച 5.30ന് വൈകുന്നേരം പാലായില്‍ നടക്കും. അശരണരേയും, അലംബഹീനയേരും, മനോരോഗികളെയും, അനാഥരെയും സംരക്ഷിക്കുകയും, പുനരധിവസിപ്പിക്കുകയും, സഹായിക്കുകയും ചെയ്യുന്ന പാലാ മരിയസദനം ഈ പ്രോഗ്രാമിൽ യൂത്ത്വിങ്ങുമായി കൈ കോർക്കുന്നതു ഈ ആഘോഷത്തിന് കൂടുതൽ അഭിമാനകാര്യമാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
- എം ടി വാസുദേവന്‍ നായരുടെ നില ഗുരുതരമായി തുടരുന്നു
എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെ നില ഗുരുതരമായി തുടരുന്നു. ബേബി മെമ്മോറിയല്‍ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി. ഹൃദയസ്തംഭനം ഉള്‍പ്പെടെ ഗുരുതരാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. കാര്‍ഡിയോളജി വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ചികിത്സ നല്‍കിവരികയാണ്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഈ മാസം 15നാണ് എം ടിയെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കാണ് ചികിത്സ തേടിയിരുന്നത്. ചികിത്സയ്ക്കിടയില്‍ അദ്ദേഹത്തിന് വീണ്ടും ഹൃദയസ്തംഭനമുണ്ടായെന്നും സാധ്യമായ എല്ലാ ചികിത്സയും ഉറപ്പാക്കുന്നുണ്ടെന്നും ബേബി മെമ്മോറിയല്‍ ആശുപത്രി അറിയിച്ചു.
- പുനഃസംഘടന ചര്‍ച്ചകള്‍ക്കിടെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കെ മുരളീധരനുമായി കൂടിക്കാഴ്ച
കോണ്‍ഗ്രസിലെ പുനസംഘടന ചര്‍ച്ചകള്‍ക്കിടെ കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ കെ മുരളീധരനുമായി കൂടിക്കാഴ്ച നടത്തി. കെ മുരളീധരന്റെ തിരുവനന്തപുരത്തെ ഓഫീസില്‍ എത്തിയിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം എ.കെ ആന്റണി, രമേശ് ചെന്നിത്തല എന്നിവരെയും കെ സുധാകരന്‍ നേരില്‍ കണ്ടിരുന്നു. കെ.പി.സി.സി അധ്യക്ഷനെ മാറ്റണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നതിന് പിന്നാലെയാണ് കെ സുധാകരന്റെ നീക്കം. പ്രധാന നേതാക്കളില്‍ നിന്ന് പിന്തുണ ഉറപ്പാക്കല്‍ ലക്ഷ്യമെന്ന് സൂചന. കെ. സുധാകരനുമായി കൂടിക്കാഴ്ച നടത്തിയെന്ന് കെ. മുരളീധരന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
- ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ കൂടുതല്‍ നടപടി
ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ കൂടുതല്‍ നടപടി. അനധികൃതമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയതില്‍ പൊതുഭരണ വകുപ്പില്‍ ആറ് പാര്‍ട്ട് ടൈം സ്വീപ്പര്‍മാരെ പിരിച്ചുവിടാന്‍ ശിപാര്‍ശ. പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടേതാണ് ശിപാര്‍ശ. ഇവര്‍ ഇതുവരെ വാങ്ങിയ ക്ഷേമ പെന്‍ഷന്‍ 18 ശതമാനം പലിശയോടെ തിരിച്ചു പിടിക്കണമെന്നും നിര്‍ദേശമുണ്ട്. മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ജീവനക്കാരെ ഇതുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊതുഭരണ വകുപ്പിലെയും ജീവനക്കാര്‍ക്കെതിരെയും ശിപാര്‍ശ വന്നിരിക്കുന്നത്. ശിപാര്‍ശ നിലവില്‍ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.