spot_img

പ്രഭാത വാർത്തകൾ 2025 ഡിസംബർ 20

spot_img

Date:

വാർത്തകൾ

🗞️👉 ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സമാപന ചടങ്ങ് ഉദ്ഘടാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം അസാധാരണമായ പ്രതിസന്ധി മേളയിലുണ്ടാക്കിയെന്നും 19 സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചുകൊണ്ട് മേളയുടെ ആവിഷ്‌കാര സ്വാതന്ത്രത്തിന് മേലുള്ള കടന്നുകയറ്റം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

🗞️👉 ശബരിമല സ്വര്‍ണക്കൊള്ളയിൽ എസ്ഐടിക്കെതിരെ ഹൈക്കോടതി

ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിൽ ഹൈക്കോടതിയ്ക്ക് അതൃപ്തി. ചില കുറ്റവാളികളെ ഒഴിവാക്കുന്നുവെന്ന് സംശയം. ബോർഡ് മെമ്പർമാരായിരുന്ന വിജയകുമാർ ,ശങ്കർദാസ് എന്നിവരെ അറസ്റ്റ് ചെയ്യാത്തതിൽ കോടതിയക്ക് ആശ്ചര്യം. കേസ് സംരക്ഷകര്‍ തന്നെ വിനാശകരായി മാറിയ അപൂര്‍വമായ കുറ്റകൃത്യമാണെന്ന് ഹൈക്കോടതി. കേസിലെ പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളികൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലാണ് ഗുരുതര പരാമര്‍ശങ്ങളുള്ളത്.

🗞️👉 തിരൂര്‍ RTO ഓഫീസില്‍ പണം വാങ്ങി ലേണേഴ്‌സ് ടെസ്റ്റില്‍ ജയിപ്പിച്ചതായി വിജിലന്‍സ് കണ്ടെത്തല്

മലപ്പുറം തിരൂരില്‍ ലേണേഴ്‌സ് ടെസ്റ്റിന്റെ പേരില്‍ വന്‍ അഴിമതി. പണം വാങ്ങി ലേണേഴ്‌സ് ടെസ്റ്റില്‍ ജയിപ്പിച്ചതായി വിജിലന്‍സിന്റെ കണ്ടെത്തല്‍. വിദേശ രാജ്യങ്ങളില്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് നടത്തുന്ന പരീക്ഷയിലാണ് ക്രമക്കേട്. ചോദ്യങ്ങള്‍ കഠിനമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ്. വിദേശരാജ്യങ്ങളില്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് ഇന്ത്യയില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കണമെങ്കില്‍ അവര്‍ക്ക് റോഡ് ടെസ്റ്റ് പാസാകേണ്ടതില്ല. മറിച്ച് ലേണേഴ്‌സ് പരീക്ഷ മാത്രം പാസായാല്‍ മതി എന്നുള്ളതാണ്. ഈ പരീക്ഷ പാസാകണമെങ്കില്‍ വലിയ ബുദ്ധിമുട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഏജന്റുമാര്‍ മുഖേന ആര്‍ടിഒ ഓഫീസിലേക്ക് ലൈസന്‍സ് ആവശ്യമുള്ള ആളുകള്‍ എത്തുന്നു. ഇവരില്‍ നിന്ന് പണം വാങ്ങിച്ചുകൊണ്ട് ലേണേഴ്‌സ് ലൈസന്‍സ് നല്‍കുന്നു എന്നുള്ളതാണ് വിവരം.

🗞️👉 ആരോഗ്യസംരക്ഷണത്തിന് പുത്തൻ ഉണർവ്; അങ്കമാലി മാരത്തൺ 2026

അങ്കമാലിയിലെ ആരോഗ്യ സംസ്‌കാരത്തിനും മാനവികതയ്ക്കുമൊരു പുതു വഴിത്താര തീര്‍ത്തുകൊണ്ടാണ് ജീവധാര ഫൗണ്ടേഷന്‍ കഴിഞ്ഞ വര്‍ഷം അങ്കമാലി മാരത്തണ്‍ 2025 വിജയകരമായി സംഘടിപ്പിച്ചത്. 1500-ത്തിലധികം വിവിധ പ്രായക്കാര്‍ പങ്കെടുത്ത അങ്കമാലി മാരത്തണ്‍, ആരോഗ്യകരമായ ജീവിതശൈലിയേയും വ്യായാമത്തേയും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം സമൂഹത്തിന്റെ ഐക്യവും ഉത്തരവാദിത്വബോധവും ഉയര്‍ത്തിക്കാട്ടി. ആ മഹത്തായ വിജയത്തെ മുന്‍നിര്‍ത്തി വലിയ ലക്ഷ്യങ്ങളോടും പങ്കാളിത്ത പ്രതീക്ഷയോടും കൂടി അങ്കമാലി മാരത്തണ്‍ 2K26- രണ്ടാം എഡിഷന്‍ ഒരുക്കുകയാണ് ജീവധാര ഫൗണ്ടേഷന്‍.

🗞️👉 ‘വോട്ടര്‍ പട്ടികയില്‍ നിന്ന് 25 ലക്ഷം പേര്‍ പുറത്തായെന്ന വാര്‍ത്ത ആശങ്കയുണ്ടാക്കുന്നു’: മുഖ്യമന്ത്രി

എസ്‌ഐആര്‍ നടപടികളുടെ ഭാഗമായി കരട് വോട്ടര്‍ പട്ടികയില്‍ നിന്നും 25 ലക്ഷം പേര്‍ പുറത്തായി എന്ന മാധ്യമ വാര്‍ത്ത ആശങ്ക സൃഷ്ടിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപാകതകള്‍ നിറഞ്ഞ പട്ടികയാണ് തയ്യാറാവുന്നത് എന്ന കാര്യത്തില്‍ സംശയമില്ലെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. സമ്മതിദാനാവകാശം നിഷേധിക്കുന്നത് ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ക്കുന്നതിന് തുല്യമാണ്. വോട്ടര്‍ പട്ടിക പരിഷ്‌കരണം അനാവശ്യ തിടുക്കത്തോടെ നടപ്പിലാക്കിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. 

🗞️👉 ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണസംഘത്തെ സർക്കാർ നിയന്ത്രിക്കുന്നു; തുറന്നടിച്ച് സണ്ണി ജോസഫ്

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ വിമര്‍ശിച്ച ഹൈക്കോടതി നടപടിയില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഹൈക്കോടതി വിമര്‍ശനം സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹൈക്കോടതി അന്വേഷണത്തെപ്പറ്റി വസ്തുനിഷ്ഠമായ ഉത്തരവ് പുറപ്പെടുവിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ കൂടുതല്‍ ഉന്നതന്‍മാര്‍ക്ക് പങ്കുണ്ടെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ആ ഉന്നതന്‍മാരിലേക്ക് അന്വേഷണ സംഘം എത്തിയിട്ടില്ല. ആ ഉന്നതന്‍മാരെ പ്രതിചേര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ആ ഉന്നതന്‍മാരെ ചോദ്യം ചെയ്യുന്നതില്‍ പോലും അന്വേഷണ സംഘം മടിച്ച് നില്‍ക്കുകയാണ്. അന്വേഷണ സംഘത്തെ സര്‍ക്കാര്‍ നിയന്ത്രിക്കുകയാണ്. 

🗞️👉

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related