2024 ഡിസംബർ 20 വെള്ളി 1199 ധനു 05
വാർത്തകൾ
- പാലാ രൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ ആരംഭിച്ചു
കണ്‍വെന്‍ഷന്‍ ഒന്നാം ദിവസമായ ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് ജപമാലയെത്തുടര്‍ന്ന് ഫാ. മാത്യു പുല്ലുകാലായില്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തി. തുടര്‍ന്നു വിശുദ്ധ കുര്‍ബാനയ്ക്ക് മോണ്‍.ജോസഫ് മലേപ്പറമ്പില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ.ജേക്കബ് വെള്ളമരുതുങ്കല്‍ സ്വാഗതം പറഞ്ഞു. മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ തിരി തെളിച്ചു. മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്മനാല്‍, പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, മോണ്‍. ജോസഫ് മലേപറമ്പില്‍, മോണ്‍. ജോസഫ് കണിയോടിയ്ക്കല്‍, മാണി സി കാപ്പന്‍ എം എല്‍ എ, ഫാ. ആല്‍ബിന്‍ പുതുപ്പറമ്പില്‍, ഫാ. മാത്യു പുന്നത്താനത്തുകുന്നേല്‍, ഫാ. മാത്യു പുല്ലുകാലായില്‍,ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, ഫാ. ജോസഫ് മുത്തനാട്ട്, ഫാ. ജോസഫ് കുറ്റിയാങ്കല്‍, ഫാ. ജോസ് കാക്കല്ലില്‍, റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഫാ.സഖറിയാസ് ആട്ടപ്പാട്ട്, ഫാ.ജോസഫ് തടത്തില്‍, ജോര്‍ജുകുട്ടി ഞാവള്ളില്‍, സണ്ണി പള്ളിവാതുക്കല്‍, വി.വി.ജോര്‍ജുകുട്ടി, ബിനു വാഴേപ്പറമ്പില്‍, സെബാസ്റ്റ്യന്‍ കുന്നത്ത്, സെബാസ്റ്റ്യന്‍ പയ്യാനിമണ്ഡപത്തില്‍, ബാബു പെരിയപ്പുറം, ജോണ്‍സണ്‍ തടത്തില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
- തിരുവചനം വെളിച്ചം പകരേണ്ടതാണ് ; മാര്‍ ജോസഫ് കല്ലറങ്ങാട്ട്
ദൈവം പിറക്കുന്നത് പാര്‍ശ്വവല്‍ക്കരിപ്പെട്ട ഇടങ്ങളിലാണെന്നും വലിയ സത്രങ്ങളിലല്ലയെന്നും മംഗള വാര്‍ത്ത കാലം നമ്മെ ഓര്‍മ്മിപ്പിക്കുന്നതായി ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്‌ബോധിപ്പിച്ചു. പാലാ രൂപത 42ാമത് ബൈബിള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്. ഈശോ എന്ന കുഞ്ഞിനെ കുറിച്ചുള്ള ഭയമാണ് ഹേറോദോസിനുണ്ടായിരുന്നത്. അസൂയ വളര്‍ന്നു മക്കളെയും ബന്ധുക്കളെയും കൊല്ലാന്‍ മടിയില്ലാത്ത ഹേറോദിയന്‍ മനോഭാവം ഇപ്പൊൾ സാധാരണമാണ്. അതിനെതിരെയുള്ള ശക്തി മംഗലവര്‍ത്ത കാലത്തില്‍ നാം സ്വീകരിക്കണം. അസൂയ ഒരു വലിയ രോഗമാണ്. അസൂയ പിറക്കുന്ന സ്ഥലത്ത് സമാധാന പിറവി ക്ലേശകരമാണ്. തിരുപിറവിയുടെ കാലത്ത് നമ്മുടെ ഉള്ളിലെ കൃത്രിമത്വം അഴിച്ചു മാറ്റേണ്ട സമയമാണ്. ഭൗതികത വെടിഞ്ഞ് ശാലീനതയും കുലീനതയും സ്വന്തമാക്കുമ്പോഴാണ് പിറവിയുടെ സന്ദേശം നമുക്ക് സ്വന്തമാക്കാന്‍ പറ്റുന്നത്. നമ്മുടെ ഉള്ളിലെ ശൈശവ നൈര്‍മല്യം വീണ്ടടുക്കണം. ആത്മീയത ഉണ്ടെങ്കിലേ ദൈവം പിറക്കൂവെന്നും ബിഷപ്പ് പറഞ്ഞു. കണ്‍വെന്‍ഷനില്‍ നാം പഠിക്കുന്നത് ദൈവ വചനമാണ്. മനുഷ്യരുടെ മുഖം നോക്കാതെ സത്യത്തിന്റെ മുഖം നോക്കി ജീവിച്ച നമ്മുടെ പിതാക്കന്മാരുടെ പാരമ്പര്യം നാം സ്വീകരിക്കണം. നമ്മുടെ പിതാക്കന്മാരെ കുറിച്ച് പഠിക്കുമ്പോഴാണ് കണ്‍വെന്‍ഷന്‍ പൂര്‍ത്തിയാകുന്നത്. എഴുതപെട്ട വചനവും ആഘോഷിക്കുന്ന വചനവും പാരമ്പര്യങ്ങളും കണ്‍വന്‍ഷന്റെ ഭാഗമാണ്. തിരുവചനം വെളിച്ചം പകരേണ്ടതതാണെന്നും പടരേണ്ടതാണെന്നും പകര്‍ത്തേണ്ടതാണെന്നും വെളിച്ചം ജീവിതത്തില്‍ കൊണ്ട് നടക്കേണ്ടതാണെന്നും ബിഷപ്പ് പറഞ്ഞു.
- മുണ്ടക്കൈ – ചൂരൽമല – കെ.സി.ബി സി പുനരധിവാസ ഭവന പദ്ധതി തോമാട്ടുചാലിൽ ഉൽഘാടനം ചെയ്തു
മാനന്തവാടി: ദുരന്തങ്ങളിൽ എല്ലാം നഷ്ടമായ മനുഷ്യരെ ചേർത്തുനിർത്തുമ്പോഴാണ് മനുഷ്യൻ ദൈവത്തിന്റെ ഛായ ഉള്ളവനായി മാറുന്നതെന്ന് കർദ്ദിനാൾ ക്ലീമീസ് ബാവ അഭിപ്രായപ്പെട്ടു. മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ കെ.സി ബി.സി യുടെ സഹകരണത്തോടുകൂടി മാനന്തവാടി രൂപത നടപ്പിലാക്കുന്ന ഭവന നിർമ്മാണ പദ്ധതിയുടെ ഉൽഘാടനം നിർവഹിക്കുകയാ യിരുന്നു KCBC ചെയർമാൻ കാർഡിനൽ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്ക ബാവ. തോമാട്ടുചാലിൽആദ്യവീടിന് തറക്കല്ലിട്ട് കൊണ്ട് കെ സി ബിസി നിർമ്മിക്കുന്ന ആദ്യ വീടിന്റെ നിർമ്മാണം ആരംഭിച്ചത്.
- തേൻ ഗ്രാമമാകുവാൻ ഒരുങ്ങി നീണ്ടൂർ ഗ്രാമപഞ്ചായത്ത്
നീണ്ടൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ മുഖേന നടപ്പിലാക്കുന്ന 2024-25 വർഷത്തെ ജനകീയാസൂത്രണ പദ്ധതികളുടെ ഉൽഘാടനം ബഹുമാനപെട്ട ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആര്യ രാജൻ നിർവഹിച്ചു.2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് പരിധിയിൽ പെട്ട തേനീച്ച വളർത്തലിൽ താല്പര്യം ഉള്ള 15 കർഷകരെ തിരഞ്ഞെടുത്തു പരിശീലനം നൽകുകയും, തേനീച്ച കോളനിയും, പെട്ടിയും, സ്റ്റാൻഡും ഉൾപ്പടെ സബ്‌സിഡി നിരക്കിൽ നൽകിയാണ് തേൻ ഗ്രാമം പദ്ധതി നടപ്പിലാക്കിയത്. കൂടുതൽ കർഷകരെ പദ്ധതിയിൽ ഉൾപെടുത്തുന്നതിനായി 2024 – 25 വർഷത്തെ വാർഷിക പദ്ധതിയിലും തേൻ ഗ്രാമം പദ്ധതിക്കായി തുക വകയിരുത്തിയിട്ടുണ്ട്.
- ശതാബ്ദി വർഷത്തിൽ ക്രിസ്തുമസ് ആഘോഷം ;അന്തീനാട് സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്കൊപ്പം ആഘോഷിച്ച് കടനാട് സെൻ്റ്. മാത്യൂസിലെ കുരുന്നുകൾ
ശതാബ്ദി വർഷത്തിലെ ക്രിസ്തുമസ് ആഘോഷം കടനാട് സെൻ്റ് മാത്യൂസിലെ കുട്ടികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും വേറിട്ടൊരനുഭവമായി. സ്കൂളിലെ കുട്ടികൾ അന്തീനാട് സ്പെഷ്യൽ സ്കൂൾ സന്ദർശിക്കുകയും ശാന്തി നിലയത്തിലെ കുട്ടികളോടൊപ്പം വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും കേക്ക് മുറിക്കുകയും ചെയ്തു. ഈ ക്രിസ്തുമസ് കാലത്ത് കുട്ടികൾ സമാഹരിച്ച അവരുടെ സംഭാവനകളും സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി.ലിനറ്റ് ശാന്തി നിലയം പ്രിൻസിപ്പാൾ സി. ആനി CMC ക്ക് കൈമാറി. കുട്ടികളിൽ ഈ പുൽക്കൂടനുഭവം കൗതുകകരവും ആനന്ദകരവും അതുപോലെ നേരനുഭവം പകരുന്നതുമായിരുന്നു.
- അധിക നൈപുണ്യവികസനത്തിന് ഏർപ്പെടുത്തിയ അവാർഡ് മുട്ടുചിറ സെന്റ് ആഗ്നസ് എൽ പി സ്കൂളിന്
കടുത്തുരുത്തി: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ പാലാ കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി അധിക നൈപുണ്യ വികസനത്തിന് ഏർപ്പെടുത്തിയ അവാർഡ് മുട്ടുചിറ സെന്റ് ആഗ്നസ് എൽ പി സ്കൂളിന്. അധിക നൈപുണ്യ വികസന വിഭാഗത്തിൽ മികച്ച കോ ഓർഡിനേറ്റർക്കുള്ള അവാർഡ് സ്കൂളിലെ അധ്യാപികയായ ശ്രീമതി സോൻജ എലിസബത്ത് ബേബിക്കും ലഭിച്ചു. പാലാ സെന്റ് തോമസ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടന്ന അധ്യാപക-അനധ്യാപക മഹാസംഗമത്തിൽ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അവാർഡ് സമ്മാനിച്ചു. മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ പുരസ്കാരങ്ങൾ നേടിയ സ്കൂളംഗങ്ങളെ കോർപറേറ്റ് സെക്രട്ടറി റവ.ഫാ.ജോർജ് പുല്ലു കാലായിൽ , സ്കൂൾ മാനേജർ റവ. ഫാ.എബ്രാഹം കൊല്ലിത്താനത്തു മലയിൽ, ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ റോസ് ജോ CMC, എന്നിവർ അനുമോദിച്ചു
- പാര്‍ലമെന്റ് വളപ്പിലെ സംഘര്‍ഷം: രാഹുല്‍ ഗാന്ധിക്കെതിരെ കേസ്
പാര്‍ലമെന്റ് വളപ്പിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തു. ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ബിജെപി എംപിമാരുടെ പരാതി പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
- പാലായിൽ വൻ മയക്ക് മരുന്ന് വേട്ട
100 രൂപയുടെ മെഫറ്റ് ടെർമിൻ എന്ന മയക്ക് മരുന്ന് വിൽക്കുന്നത് 600 രൂപയ്ക്ക് ,ദിവസം മുഴുവൻ ഉന്മാദം ലഭിക്കും. കടപ്പാട്ടുർ സ്വദേശിയായ കാർത്തിക് ബിനുവിനെയാണ് പാലാ എക്‌സൈസ് കൃത്യമായ നിരീക്ഷണത്തിലൂടെ കുടുക്കിയത് .ഈ യുവാവുമായി ബന്ധപ്പെട്ട കൂടുതൽ പേരെ നിരീക്ഷിച്ച് കൊണ്ടിരിക്കയാണെന്ന് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
- ’ഗഗൻയാൻ’: റോക്കറ്റ് കൂട്ടിച്ചേർക്കൽ ജോലികൾക്ക് തുടക്കം
‘ഗഗൻയാൻ’ വഴി മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഹ്യൂമൻ റേറ്റഡ് ലോഞ്ച് വെഹിക്കിൾ മാർക്ക്-3 (എച്ച്.എൽ.വി.എം.3) യുടെ ഘടകങ്ങൾ കൂട്ടിയോജിപ്പിക്കുന്ന പ്രവൃത്തി ബുധനാഴ്ച ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്സ് സെന്ററിൽ തുടങ്ങി. റോക്കറ്റ് പൂർണരൂപത്തിലാക്കുന്ന ജോലികൾ തുടങ്ങുന്നത് ദൗത്യത്തിന്റെ വിളംബരമായാണ് കണക്കാക്കുന്നത്. അടുത്തവർഷം ആദ്യമായിരിക്കും ആളില്ലാത്ത ക്രൂ മൊഡ്യൂൾ വഹിച്ചുള്ള വിക്ഷേപണം നടക്കുക.
- കളമശ്ശേരിയിൽ മഞ്ഞപ്പിത്ത വ്യാപനം
എറണാകുളം കളമശ്ശേരിയിൽ മഞ്ഞപ്പിത്തം പടരുന്നു. കുട്ടികൾ ഉൾപ്പെടെ നാൽപ്പതിലധികം പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതിൽ ഒരു കുട്ടിയുടെ നിലഗുരുതരമാണ്. എച്ച്.എം.ടി എസ്റ്റേറ്റ് ഭാഗത്ത് 21 പേർക്ക് രോഗം സ്ഥിരീകരിച്ചു. പൈപ്പ് ലൈൻ, പെരിങ്ങഴ, കുറുപ്ര പ്രദേശങ്ങളിലാണ് രോഗബാധ കൂടുതൽ റിപ്പോർട്ട് ചെയ്തത്. വിട്ടുമാറാത്ത പനി, ഛർദി, തലകറക്കം, ക്ഷീണം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് മിക്കവരും ആശുപത്രിയിലെത്തിയത്