2025 ഡിസംബർ 19 വെള്ളി 1199 ധനു 04
വാർത്തകൾ
🗞️👉 എറണാകുളത്ത് ഗർഭിണിയ്ക്ക് നേരെ പൊലീസ് മർദനം; കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഗർഭിണിയായ സ്ത്രീയെ പൊലീസ് മർദിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി. കർശന നടപടി എടുക്കണമെന്നും കേസിന്റെ പുരോഗതി അറിയിക്കണമെന്നും മുഖ്യമന്ത്രി DGP ക്ക് നിർദേശം നൽകി.
🗞️👉 വിജയ് മല്യയുടെ പിറന്നാൾ; ലണ്ടനില്‍ പിറന്നാളാഘോഷമൊരുക്കി ലളിത് മോദി
വ്യവസായി വിജയ് മല്യയുടെ എഴുപതാം പിറന്നാളിന് മുന്നോടിയായി നടന്ന ആഘോഷം ഗംഭീരമാക്കി ഐപിഎല്‍ മുൻ ചെയര്‍മാൻ ലളിത് മോദി. ഡിസംബർ 16 ന് ലളിത് മോദിയുടെ ലണ്ടനിലുള്ള ബെല്‍ഗ്രേവ് സ്ക്വയറിലുള്ള വസതിയിൽ വെച്ചായിരുന്നു ആഘോഷ ചടങ്ങുകൾ നടന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഫാര്‍മ കമ്പനിയായ ബയോകോണിൻ്റെ സ്ഥാപക കിരണ്‍ മജുംദാര്‍ ഷാ അടക്കമുള്ളവർ പാർട്ടിയിൽ പങ്കെടുത്തു.
🗞️👉 ഉമ്മൻചാണ്ടിയുടെ പേര് പരാമർശിച്ച് ഇടത് പ്രൊഫൈലുകൾ പാരഡി പ്രചരിക്കുന്നു
“പോറ്റിയെ കേറ്റിയെ“ എന്ന പാരഡി ഗാനത്തിൽ എതിർപരാതിയുമായി കോൺഗ്രസ്. പോറ്റിയെയും കോൺഗ്രസിനെയും ബന്ധിപ്പിച്ചിട്ടുള്ള പാരഡി ഗാനത്തിലാണ് പരാതി. നിലവിൽ കേസെടുത്ത “പോറ്റിയെ കേറ്റിയെ” എന്ന വരികൾ ആവർത്തിച്ചാണ് ഇടതുപക്ഷ പ്രൊഫൈലുകളിൽ കോൺഗ്രസിനെതിരായി പാരഡി പ്രചരിക്കുന്നത്.
🗞️👉 ദിലീപിന് ആശ്വാസം; പാസ്പോർട്ട് തിരിച്ചു നൽകും
നടിയെ ആക്രമിച്ച കേസിൽ ദിലീപിൻ്റെ പാസ്പോർട്ട് തിരിച്ചു നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് തീരുമാനം. ദിലീപിൻ്റെ അപേക്ഷ അംഗീകരിച്ചു. പുതിയ സിനിമ ഇന്ന് റിലീസായെന്നും ഇതിൻ്റെ പ്രമോഷൻ ആവശ്യത്തിനായി വിദേശത്തേക്ക് പോകേണ്ടിവരുമെന്നും ദിലീപ് അറിയിച്ചു. കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യ ബോണ്ടുകൾ അവസാനിച്ചെന്ന് കോടതി വ്യക്തമാക്കി.
ഇത് പരിഗണിച്ചാണ് പാസ്പോർട്ട് തിരികെ നൽകാനുള്ള തീരുമാനം.
🗞️👉 കലൂർ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിലെ പെറ്റ് ഷോ; റിപ്പോർട്ട് തേടി വനംവകുപ്പ്
എറണാകുളം കലൂരിലെ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിൽ ഓമന മൃഗങ്ങളെ അണിനിരത്തിയ പെറ്റ് ഷോയിൽ റിപ്പോർട്ട് തേടി വനംവകുപ്പ്. സോഷ്യൽ ഫോറസ്റ്റട്രി വിഭാഗമാണ് റിപ്പോർട്ട് തേടിയത്. കുട്ടികളെ ആനപ്പുറത്ത് കയറ്റിയതിനും സ്കൂൾ പ്രിൻസിപ്പൽ വിശദീകരണം നൽകണം. ഷെഡ്യൂൾഡ് വിഭാഗത്തിൽപ്പെട്ട മൃഗങ്ങളെ സ്കൂളിൽ എത്തിച്ചിട്ടുണ്ടെങ്കിൽ നടപടി ഉണ്ടായേക്കും.
🗞️👉 എറണാകുളത്ത് ഗർഭിണിക്ക് പോലീസ് മർദ്ദനം
എറണാകുളം നോർത്ത് പൊലീസ് സ്‌റ്റേഷനിൽ ഗർഭിണിക്ക് പൊലീസ് മർദ്ദനം. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ വച്ചാണ് മർദ്ദനത്തിന് ഇരയായത്. ഗർഭിണിയായിരുന്ന സമയത്താണ് പോലീസിൽ നിന്നും മർദ്ദനമേറ്റത്. പൊലീസ് യുവതിയുടെ മുഖത്തടിക്കുന്ന സിസിടിവി ദൃശ്യം പുറത്ത്. നോർത്ത് പൊലീസ് സ്റ്റേഷൻ സി ഐ ആയിരുന്ന പ്രതാപചന്ദ്രൻ സ്ത്രീയുടെ മുഖത്തടിച്ചത്. 024 ജൂണിലാണ് കേസിനു ആസ്പദമായ സംഭവം നടന്നത്. പൊലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത യുവാവിന്‍റെ ഭാര്യയെ അന്നത്തെ എറണാകുളം നോർത്ത് എസ്.എച്ച്.ഒ
🗞️👉 ഒ. സദാശിവൻ കോഴിക്കോട് കോർപറേഷൻ മേയറാകും
ഒ. സദാശിവൻ കോഴിക്കോട് കോർപറേഷനിൽ എൽഡിഎഫിന്റെ മേയർ സ്ഥാനാർഥി. ഡോക്ടർ എസ്.ജയശ്രീയാണ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയായി തിരഞ്ഞെടുത്തത്. എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടേത് ആണ് തീരുമാനം. തടമ്പാട്ടുതാഴം ഡിവിഷനിൽ നിന്നാണ് ഒ. സദാശിവൻ വിജയിച്ചത്. എൽഡിഎഫിന്റെ മുതിർന്ന നേതാവായ ഒ. സദാശിവൻ മൂന്ന് തവണയാണ് കോഴിക്കോട് കോർപറേഷനിൽ നിന്ന് മത്സരിച്ച് വിജയിച്ചിട്ടുള്ളത്.












