spot_img

പ്രഭാത വാർത്തകൾ 2024 ഡിസംബർ 19

spot_img
spot_img

പ്രഭാത വാർത്തകൾ 2024 ഡിസംബർ 19

spot_img

Date:

വാർത്തകൾ

  • പൗരസമൂഹത്തിന്, നമ്മുടെ ക്രൈസ്‌തവ സമൂഹങ്ങൾക്ക് പോലും ചരിത്രബോധം ഇല്ല

ഇക്കാലത്ത് നമുക്ക് സ്‌മരണകളുടെ ഒരു പ്രളയം തന്നെ ഉണ്ട്. പലതും തെറ്റാണ്. കൃത്രിമമാണ് കളവാണ്. അതേസമയം അവയിൽ ചരിത്രം ഇല്ല. പൗരസമൂഹത്തിന്, നമ്മുടെ ക്രൈസ്‌തവ സമൂഹങ്ങൾക്ക് പോലും ചരിത്രബോധം ഇല്ല. അഡ്ഹോക്ക് സ്‌മരണകളും, സ്വത്വാധിഷ്ഠിത സ്മരണകളും, ചിലരെ ഒഴിവാക്കുന്ന സ്മരണകളും നിർമ്മിക്കുന്നതിനുള്ള തികഞ്ഞ ലക്ഷ്യബോധത്തോടെ, ഗൂഢമായി സൃഷ്‌ടിക്കപ്പെടുന്ന ചരിത്രങ്ങളെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ കാര്യങ്ങൾ കൂടുതൽ മോശമാവുകയാണെന്നു മനസിലാകുന്നു. ചരിത്രകാരന്മാരുടെ രചനകളും അവരുടെ കണ്ടെത്തലുകളെ ക്കുറിച്ചുള്ള അറിവും ഇന്ന് നിർണ്ണായക പ്രാധാന്യം ഉള്ളവയാണ്. അജ്ഞതയിലും മുൻവിധിയിലും അടിത്തറയിടുന്ന വിദ്വേഷത്തിൻ്റെ മാരകമായ ഭരണത്തിന് മരുന്നാകുവാൻ അവയ്ക്ക് സാധിക്കും.

  • സർക്കാരിന് തിരിച്ചടി തദ്ദേശ വാർഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി

തദ്ദേശ വാര്‍ഡ് പുനര്‍ വിഭജനത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. ഒന്‍പത് തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി. എട്ട് നഗരസഭകളിലെയും ഒരു ഗ്രാമ പഞ്ചായത്തിലെയും വാര്‍ഡ് പുനര്‍ വിഭജന നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്.സര്‍ക്കാരിന്റെ വാര്‍ഡ് പുനര്‍ വിഭജന ഉത്തരവും ഡീലിമിറ്റേഷന്‍ കമ്മീഷന്റെ മാര്‍ഗ നിര്‍ദേശങ്ങളും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.

  • കാൻസർ വാക്സിൻ വികസിപ്പിച്ചെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയം

കാൻസറിനെതിരെ എംആർഎൻഎ വാക്സിൻ വികസിപ്പിച്ചുവെന്നാണ് പ്രഖ്യാപനം. റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ റേഡിയോളജി മെഡിക്കൽ റിസ‍ർച്ച് സെൻ്റർ ജനറൽ ഡയറക്ടർ ആൻഡ്രി കപ്രിൻ ആണ് ഇക്കാര്യം അറിയിച്ചത്. വാക്‌സിൻ 2025 ആദ്യം തന്നെ രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം. കാൻസർ വാക്സിനുകൾ ഉടൻ വികസിപ്പിക്കുമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ നേരത്തെ അറിയിച്ചിരുന്നു.

  • കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ മാലിന്യം തമിഴ്‌നാട്ടില്‍ തള്ളുന്നതായി പരാതി

കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ മാലിന്യം തമിഴ്‌നാട്ടില്‍ തള്ളുന്നതായി പരാതി. ആര്‍സിസിയില്‍ നിന്നുള്ള മാലിന്യം അടക്കമാണ് തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലായി തള്ളുന്നത്. മാലിന്യപ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടാത്തതിനെതിരെ തമിഴ്‌നാട് ബിജെപി രംഗത്തെത്തി. പൊതുജനങ്ങളെ കൂട്ടി കേരളത്തിലേക്ക് ജനുവരി ആദ്യവാരം മാര്‍ച്ച് നടത്തുമെന്ന് കെ അണ്ണാമലൈ പറഞ്ഞു. പൊലീസില്‍ പരാതിനല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

  • പി.പി ദിവ്യയുടെ ജാമ്യ ഉപാധികളിൽ ഇളവ്

എഡിഎം ആയിരുന്ന കെ നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ സിപിഐഎം നേതാവ് പി പി ദിവ്യയുടെ ജാമ്യ ഉപാധികളിൽ ഇളവ്. ജില്ല വിട്ട് പോകരുതെന്ന ഉപാധി ഒഴിവാക്കി. ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പി പി ദിവ്യയ്ക്ക് പങ്കെടുക്കാം. തലശ്ശേരി സെഷൻസ് കോടതിയാണ് ഇളവ് നൽകിയിട്ടുണ്ട്. എല്ലാ തിങ്കളാഴ്ചയും പൊലീസിന് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയിലും ഇളവ് ലഭിച്ചു.

  • ഇനി വിമാനത്താവളത്തിലേക്ക് വ്യാജ ബോംബ് സന്ദേശമയച്ചാൽ പണികിട്ടും

വിമാനങ്ങളെയും വിമാനത്താവളങ്ങളെയും ലക്ഷ്യമിട്ട് എത്തുന്ന വ്യജ ഫോൺ കോളുകൾക്കും ബോംബ് സന്ദേശങ്ങൾക്കും ഇനി മുതൽ പിടിവീഴും. വ്യാജ ഭീഷണികൾ തടയാൻ കേന്ദ്ര സർക്കാർ പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണിത്. വ്യാജ ബോംബ് ഭീഷണിക്കാരെ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ഒരു ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്യും. വ്യാജ ഭീഷണികൾക്ക് ഒരു സംഘടനയോ സ്ഥാപനമോ ഉത്തരവാദിയാണെങ്കിൽ, പിഴ ഒരു കോടി രൂപ വരെ നീട്ടാം.

  • ക്രിസ്തു സ്നേഹത്തിന്റെ പ്രതീകമായിരുന്നു ;ശ്രീരാമ കൃഷ്ണ ആശ്രമത്തിലെ അധിപതി  സ്വാമി വിത സംഗാനന്ദ മഹാരാജ്

പാലാ :സ്വാമി വിവേകാനന്ദന്റെ ഗുരുവായ ശ്രീരാമ പരമ ഹംസർ തന്റെ ദര്ശനത്തിലൂടെ ക്രിസ്തുവിനെ ദർശിച്ചിരുന്നു.മൂക്ക് പരന്ന യുവാവിന്റെ രൂപം ദർശിച്ചത് അദ്ദേഹം ലോകത്തോട് പറഞ്ഞപ്പോൾ അതുവരെയുള്ള വിശ്വാസങ്ങളിൽ നിന്നും വ്യത്യസ്തമായി രുന്നു ക്രിസ്തുവിന്റെ രൂപം.ക്രിസ്തു സ്നേഹത്തിന്റെ പ്രതീകമായിരുന്നു.പാലാ കൊട്ടാരമറ്റത്തുള്ള ഓൺലൈൻ പത്രക്കാരുടെ കൂട്ടായ്മയായ മീഡിയ അക്കാദമി യുടെ ക്രിസ്മസ് ആഘോഷത്തിൽ മുഖ്യ പ്രഭാഷണം നിർവഹിച്ച് ശ്രീരാമ കൃഷ്ണ ആശ്രമത്തിലെ അധിപതി  സ്വാമി വിത സംഗാനന്ദ മഹാരാജ് സംസാരിച്ചപ്പോൾ അവിടെ കൂടിയ പാലായിലെ പൗര പ്രമുഖർക്കും അതൊരു നവ്യാനുഭവമായി . ക്രിസ്തുവിനെക്കുറിച്ചുള്ള ആഴത്തിലുള്ള സ്വാമിയുടെ പഠനം മൊഴിമുത്തുകളായി പെയ്തിറങ്ങിയപ്പോൾ പാലായിലെ പൗര പ്രമുഖർ മനസ്സിൽ കുറിച്ചു ഇത് തന്നെ ഏറ്റവും വലിയ ക്രിസ്മസ് സന്ദേശം .ശ്രീരാമ കൃഷ്ണ പരമ ഹംസരുടെ ശിഷ്യനായ സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുള്ളതും മനുഷ്യാവതാരമെടുത്ത ഏക ദൈവം ക്രിസ്തുവാണെന്നാണ്.കലഹത്തിന്റെ സന്ദേശങ്ങളല്ല മറിച്ച് മനുഷ്യ സ്നേഹത്തിന്റെ ആഹ്വാനങ്ങളാണ് ക്രിസ്‌തു സമൂഹത്തോട് അരുളിചെയ്തത്.

  • രാജിവെയ്ക്കില്ലെന്ന നിലപാടില്‍ എ കെ ശശീന്ദ്രന്‍

മന്ത്രിമാറ്റം ചര്‍ച്ചയാക്കിയതില്‍ എ കെ ശശീന്ദ്രന് അതൃപ്തി. പാര്‍ട്ടിക്ക് മന്ത്രി വേണ്ടെന്ന നിലപാട് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നതിനെ ഉത്കണ്ഠയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. തോമസിന് മന്ത്രിയാവാന്‍ സാധ്യതയില്ലെങ്കില്‍ താന്‍ എന്തിനു രാജിവെയ്ക്കണമെന്ന് അദ്ദേഹം ചോദിച്ചു. താന്‍ രാജിവെച്ചാല്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ എതിര്‍ക്കുന്നത് പോലെയാകും. മുഖ്യമന്ത്രിയുടെ നിലപാടിനെ താന്‍ എതിര്‍ക്കില്ലെന്ന് വ്യക്തമാക്കിയ ശശീന്ദ്രന്‍ രാജിവെയ്ക്കില്ലെന്ന നിലപാട് പരോക്ഷമായി വെളിപ്പെടുത്തി.

  • ഘാനയിൽ ഇന്ത്യന്‍ വൈദികര്‍ക്ക് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് ദേശീയ മെത്രാന്‍ സമിതി

ഇന്ത്യയില്‍ നിന്നുള്ള മൂന്ന് കത്തോലിക്ക മിഷ്ണറി വൈദികര്‍ക്ക് നേരെ ഘാനയിൽ നടന്ന ആക്രമണത്തെ അപലപിച്ച് ഘാന ദേശീയ മെത്രാന്‍ സമിതി. ഡിസംബർ 11ന് വൈദികര്‍ക്ക് നേരെ നടന്ന ആക്രമണം നിർഭാഗ്യകരവും അപലപനീയവുമാണെന്ന് ഘാന കത്തോലിക്കാ ബിഷപ്പ് കോൺഫറൻസ് (ജിസിബിസി) കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. ദിയു-ഡോണെ പ്രസ്താവിച്ചു. രാജ്യത്തെ നിയമങ്ങൾക്കനുസൃതമായി കുറ്റവാളികളെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വൈദികര്‍ തങ്ങൾക്ക് മാത്രമല്ല, എൻക്വാൻ്റ സൗത്ത് മുനിസിപ്പാലിറ്റിക്കും ഘാനയ്ക്കും മൊത്തത്തിൽ പ്രയോജനകരമാകുന്ന യഥാർത്ഥ ദൗത്യത്തിലായിരുന്നുവെന്നും കുറ്റകൃത്യത്തെ അപലപിക്കുകയാണെന്നും ബിഷപ്പ് ഗബ്രിയേൽ അക്വാസി പറഞ്ഞു.

  • മലപ്പുറത്ത് യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണം

ലപ്പുറം മങ്കട വലമ്പൂരില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണം. കരുവാരകുണ്ട് സ്വദേശി ഷംസുദ്ദീന്‍ ഒരു മണിക്കൂറോളം റോഡില്‍ രക്തം വാര്‍ന്നു കിടന്നു. സ്‌കൂട്ടര്‍ റോഡില്‍ സഡന്‍ ബ്രേക്കിട്ടത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. ഷംസുദ്ദീന് ഇടതു കണ്ണിന് പരിക്കേറ്റു. ഞായറാഴ്ച്ച വൈകിട്ടാണ് സംഭവം.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related