spot_img

പ്രഭാത വാർത്തകൾ 2024 ഡിസംബർ 18

spot_img

Date:

വാർത്തകൾ

  • പാലാ സെൻ്റ്.തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക പരിശീലന ശില്പശാല-ഇംഗ്ലീഷ് വോയേജ് ഉദ്ഘാടനം

പാല കോർപ്പറേറ്റ് എഡ്യുക്ക ഷണൽ ഏജൻസിയുടെയും അക്കാദമിക് കൗൺസിലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തി വരുന്ന ഇംഗ്ലീഷ് വോയേജ് എന്ന അധ്യാപക പരിശീലന ശിൽപ്പശാല പാലാ സെൻ്റ്.തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ് ഉദ്ഘാടനം ചെയ്തു . പാല സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ഉദ്ഘാടന സമ്മേള നത്തിൽ കോർപ്പറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലിൽ, അക്കാദമിക് കൗൺസിൽ സെക്രട്ടറി ഫാ. ജോർജ് പറമ്പിതടത്തിൽ, സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ ശ്രീ റജിമോൻ കെ മാത്യു, ഹെഡ്മാസ്റ്റർ ഫാ. റജി തെങ്ങും പള്ളിൽ എന്നവർ പ്രസംഗിച്ചു. പരമ്പരാഗത പഠനരീതികളിൽ നിന്ന് വ്യത്യസ്തമായി ‘ഗെയിമിഫിക്കേഷൻ’ എന്ന ആശയം മുൻ നിർത്തി കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ഇംഗ്ലീഷ് ഭാഷ അധ്യാപകരിലേയ്ക്കും അവരിലൂടെ വിദ്യാർത്ഥി കളിലേയ്ക്കും എത്തിക്കുക എന്നതാണ് ഈ ശില്പശാലയുടെ ഉദ്ദേശ്യം.

  • യുഗപ്പിറവിയുടെ പുതുചരിത്രമെഴുതാൻ പാലാ സെന്റ് തോമസ് കോളേജ്വിജ്ഞാനത്തിന്റെ വിസ്മയകാഴ്ച്ചകളൊരുക്കി ലുമിനാരിയ 2025

പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് 2025 ജനുവരി 19 മുതൽ 26 വരെ വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിക്കും. പൊതുജനങ്ങൾ, സ്കൂൾ-കോളേജ് വിദ്യാർത്ഥികൾ, അക്കാദമിക് മേഖലകളിലുള്ളവർ, കർഷകർ, കലാസാഹിത്യപ്രതിഭകൾ, കായികപ്രതിഭകൾ എന്നിവരെയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമാകുന്ന വിവിധ പരിപാടികളാണ് സെന്റ് തോമസ് കോളേജിൽ തുടർച്ചയായ 8 ദിവസങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്നത്. വിക്രം സാരാഭായ് സ്പേസ് സെന്റർ ഒരുക്കുന്ന ശാസ്ത്രപ്രദർശനം, മെഡെക്സ്, കോളേജിലെ 18 ഡിപ്പാർട്ടുമെന്റുകൾ ചേർന്നൊരുക്കുന്ന ശാസ്ത്രം, സാഹിത്യം, ഭാഷ, ചരിത്രം, പുരാവസ്തു വിജ്ഞാനീയം എന്നിങ്ങനെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ, സൂപ്പർ കാറുകൾ, സൂപ്പർ ബൈക്കുകൾ, വിന്റേജ് കാറുകൾ എന്നിവയുടെ പ്രദർശനം, കുതിരസവാരിയും ഒട്ടകസവാരിയും ഉൾപ്പെടെയുള്ള പെറ്റ് ഷോ, പാലാ സോഷ്യല്‍ വെല്ഫെർയർ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള കാർഷിക വിളകളുടെയും മൂല്യവർധിത ഉല്പന്നങ്ങളുടെയും പ്രദർശനം, പെയിന്റിംഗ് ബിനാലെ, ഫിലിം ഫെസ്റ്റിവൽ, പോട്ടറി വർക്ക്ഷോപ്പ്, കയാക്കിംഗ്, സന്ദർശകർക്ക് കുടുംബാഗങ്ങൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കത്തക്കവിധത്തിൽ ഇരിപ്പിടങ്ങളോടുകൂടി മുപ്പതിനായിരം സ്ക്വയർ ഫീറ്റിലൊരുക്കുന്ന ഫുഡ് ഫെസ്റ്റ് തുടങ്ങിയ ആകർഷകങ്ങളായ ഒട്ടേറെ വ്യത്യസ്ത ഇനങ്ങളാണ് 19 മുതലുള്ള ദിവസങ്ങളിൽ ഒരുക്കിയിരിക്കുന്നത്. പ്രസിദ്ധബോളിവുഡ് ഗായിക ശില്പ റാവു, ജൂലിയ ബ്ലിസ്, അറിവ്, ഗബ്രി, ബ്രോധവി, താമരശ്ശേരി ചുരം എന്നിങ്ങനെ ഇന്ത്യയിലെ പ്രസിദ്ധ ഗായകരും മ്യൂസിക് ബാൻഡുകളും അണിനിരക്കുന്ന സംഗീത പരിപാടികളും ആഘോഷ പരിപാടികളിലെ മുഖ്യ ഇനമാണ്.

  • ആരെങ്കിലും യുവജനങ്ങളോട്, ചരിത്രത്തെ അവഗണിക്കുവാൻ പറയുന്നുവെങ്കിൽ, അവർക്ക് വേണ്ടത് പൊള്ളയായ, വേരില്ലാത്ത, വിശ്വാസമില്ലാത്ത യുവ ജനങ്ങളെയാണ്

പൊതുവായി പറഞ്ഞാൽ വൈദികാർത്ഥികൾക്കു മാത്രമല്ല നമുക്കെല്ലാം ചരിത്രത്തെക്കുറിച്ച് പുതിയ ഒരു അവബോധം ഉണ്ടാവണം. ഈ പശ്ചാത്തലത്തിലാണ് ഞാൻ ഈ നിരീക്ഷണം നടത്തിയത്. “ആരെങ്കിലും യുവജനങ്ങളോട്, ചരിത്രത്തെ അവഗണിക്കുവാൻ പറയുന്നുവെങ്കിൽ, മുതിർന്നവരുടെ അനുഭവങ്ങളെ തിരസ്ക്‌കരിക്കുവാൻ പറയുന്നുവെങ്കിൽ, കഴിഞ്ഞകാലത്തെ നിന്ദിക്കുവാനും അവൻ ലക്ഷ്യംവയ്ക്കുന്ന ഭാവിയിലേക്ക് മാത്രം നോക്കുവാനും പറയുന്നുവെങ്കിൽ താൻ പറയുന്നതുമാത്രം ചെയ്യുന്ന പാതയിലേക്ക് അവൻ യുവജനങ്ങളെ എളുപ്പത്തിൽ വശീകരിക്കുകയല്ലേ ചെയ്യുന്നത്?

  • മാരക മയക്കുമരുന്നായ മെത്തഫിറ്റമൈനും, കഞ്ചാവുമായി യുവാക്കളെ പാലാ എക്സൈസ് അറസ്റ്റ് ചെയ്തു

പാലാ എക്സൈസ് റേഞ്ചിന്റെ പരിധിയിൽ എക്സൈസ് ഇൻസ്പെക്ടർ
ബി ദിനേശിന്റെ നേതൃത്വത്തിൽ ഇന്നലെ (16-12-2024)നടന്ന രാത്രി കാല പട്രോളിങ്ങിൽ മെത്ത ഫിറ്റാമൈനും, കഞ്ചാവുമായി യുമായി വ്യത്യസ്ത കേസുകളിലായി രണ്ട് യുവാക്കളെ പാലാ റെയിഞ്ച് എക്സൈസ് ടീം അറസ്റ്റ് ചെയ്തു. പാലാ ഏറ്റുമാനൂർ ബൈപ്പാസ് റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ കാണപ്പെട്ട യുവാവിനെ എക്സൈസ് ഇൻസ്പെക്ടർ ദിനേശ് ബി യുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരവെ പ്രതി ഓടി രക്ഷപെടാൻ ശ്രമിച്ചു.ഇയാളെ EI ദിനേശ് ബി യും സംഘവും സാഹസികമായി പിടികൂടി 0.7.5 ഗ്രാം methamphitamine അടങ്ങിയ പ്ലാസ്റ്റിക് പാക്കറ്റാണ് ഇയാളിൽ നിന്ന് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് മീനച്ചിൽ താലൂക്കിൽ രാമപുരം വില്ലേജിൽ രാമപുരം കരയിൽ പൈക്കാട്ട് വീട്ടിൽ സുധിഷ് കുമാർ മകൻ ക്രിസ്റ്റിൻ പി. സ് (22 വയസ്സ്) പാലാ എക്സൈസ് ക്രൈം നമ്പര്‍ 56/24 U/s 22( a ) of NDPS Act പ്രകാരം കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തുടർന്ന് 12 10 am മണിയോടുകൂടി നടന്ന മറ്റൊരു റെയ്‌ഡിൽ മോഷണക്കേസ് ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയായ മീനച്ചിൽ താലൂക്കിൽ വെള്ളിലാപ്പള്ളി വില്ലേജിൽ രാമപുരം കരയിൽ പുലിയനാട്ട് വീട്ടിൽ അലക്സ് ജോയ്( 24 വയസ്സ്) എന്ന യുവാവിനെ
ഗഞ്ചാവുമായി അറസ്റ്റിലായി.

  • സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന തൃശൂര്‍ സ്വദേശി പി.പി.മാധവന്റെ സംസ്‌കാരം നടത്തി

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന തൃശൂര്‍ സ്വദേശി പി.പി.മാധവന്റെ സംസ്‌കാരം ഇന്നലെ നടത്തി. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു. അന്തരിച്ച പി പി മാധവന് നെഹ്‌റു കുടുംബവുമായി ഉണ്ടായിരുന്നത് നാല് പതിറ്റാണ്ടില്‍ ഏറെ നീണ്ട ആത്മബന്ധമായിരുന്നു. ജോലി തേടി രാജ്യ തലസ്ഥാനത്തെത്തിയ പി പി മാധവന്‍ പിന്നീട് നെഹ്റു കുടുംബത്തിലെ മൂന്ന് തലമുറകളുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായി മാറി.

  • ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിന് അവതരണ അനുമതി നല്‍കരുതെന്ന് പ്രതിപക്ഷം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കാനിരിക്കെ പ്രതിഷേധവുമായി പ്രതിപക്ഷം. ബില്ലിന് അവതരണ അനുമതി നല്‍കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ അംഗങ്ങള്‍ കത്തു നല്‍കി. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളാണ് കത്ത് നല്‍കിയത്. അതേസമയം, ലോക്‌സഭയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും വിപ്പ നല്‍കിയിട്ടുണ്ട്. എല്ലാ ലോക്‌സഭാംഗങ്ങളും സഭയില്‍ ഹാജരാകണം എന്നാണ് നിര്‍ദ്ദേശം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് അവതരിപ്പിക്കുന്ന പശ്ചാത്തലത്തില്‍ തന്നെയാണ് നടപടി.

  • ചരിത്രബോധം വലിയ അളവിൽ നഷ്‌ടപ്പെടുന്നതിലൂടെ വലിയ തകർച്ചകൾ സംഭവിക്കുന്നു

വൈദികാർത്ഥികളിൽ ചരിത്രബോധം ഉണർത്തേണ്ടതിന്റെ ആവശ്യം വ്യക്തമാണ്. ‘ചരിത്രബോധം വലിയ അളവിൽ നഷ്‌ടപ്പെടുന്നതിലൂടെ വലിയ തകർച്ചകൾ സംഭവിക്കുന്ന നമ്മുടെ കാലത്ത് അത് ഏറെ പ്രസക്തവുമാണ്. ഒരുതരം അപനിർമ്മാണ സമ്പ്രദായം ശക്തമാകുന്ന കാലമാണിത്. അതിലൂടെ എല്ലാം പുതിയതായി സൃഷ്ടിക്കാം എന്ന ചിന്ത ഇന്നത്തെ സംസ്‌കാരത്തിൽ നുഴഞ്ഞുകയറുന്നു, അത് ആഴപ്പെടുന്നു. അന്തസാരശൂന്യമായ വ്യക്തി ത്വവാദത്തിൻ്റെ പരിധിയില്ലാത്ത ഉപഭോഗവും ആവിഷ്ക്കാരങ്ങളുമാണ് അത് ഉണ്ടാക്കുന്നത്.

  • ബംഗ്ലാദേശിലെ ന്യൂനപക്ഷത്തിനൊപ്പം, പ്രിയങ്ക ഗാന്ധി

ബംഗ്ലാദേശ് ന്യൂനപക്ഷത്തിന് ഐക്യദാർഢ്യവുമായി പ്രിയങ്ക ഗാന്ധി. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യൻ വിഭാഗത്തിനും ഒപ്പം എന്ന് എഴുതിയ ബാഗുമായാണ് പാർലമെൻറിൽ എത്തിയത്. പലസ്തീന് പിന്തുണ അറിയിച്ച ബാഗുമായി പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം പാർലമെന്റിൽ എത്തിയിരുന്നു. ഇന്ന് പാർലമെൻ്റ് വളപ്പിൽ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും നേരെ നടന്ന അതിക്രമങ്ങൾക്കെതിരെ കോൺഗ്രസ് എംപിമാർ നടത്തിയ പ്രതിഷേധത്തിന് ‘ബംഗ്ലാദേശ്’ ബാഗുമായി പ്രിയങ്ക ഗാന്ധി നേതൃത്വം നൽകി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

  • ആലുവ മുനിസിപ്പൽ ഗ്രൗണ്ടിലെ ടർഫ് നിർമ്മാണം

ആലുവ നഗരസഭ മുനിസിപ്പൽ സ്റ്റേഡിയം എം.പി. ഫണ്ട് ഉപയോഗിച്ച് ടർഫ് ചെയ്യുന്നതിനെടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നതിനോടൊപ്പം അതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എത്രയും വേഗം ടർഫിന്റെ നിർമ്മാണം പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആലുവയിലെ മുൻകാല ഫുട്‌ബോൾ കളിക്കാരുടെ സംഘടനയായ ആലുവ വെറ്ററൻസ് ഫുട്ബോൾ അസോസിയേഷൻ ആലുവ മുനിസിപ്പൽ സെക്രട്ടറി, മുനിസിപ്പൽ ചെയർമാൻ, പ്രതിപക്ഷ നേതാവ് എന്നിവർക്ക് നിവേദനം നൽകി.

  • ഗവർണറുടെ ക്രിസ്മസ് വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടുനിന്നു

ചീഫ് സെക്രട്ടറി മാത്രമാണ് സർക്കാർ പ്രതിനിധിയായി പങ്കെടുത്തത്. സർവ്വകലാശാലകളിലെ ഗവർണറുടെ ഇടപെടലിൽ അസംതൃപ്തി തുടരുന്നതിനിടയിലാണ് വിട്ടുനിൽക്കൽ. മുഖ്യമന്ത്രി, സ്പീക്കർ, മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ മതമേലദ്ധ്യക്ഷന്മാർ അടക്കം 400പേരെ ക്ഷണിച്ചിട്ടുണ്ടായിരുന്നു. വൈകിട്ട് അഞ്ചരയ്ക്കായിരുന്നു വിരുന്ന് സംഘടിപ്പിച്ചത്. സത്കാരത്തിനായി 5ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു. ഈ മാസം 13 നാണ് 5 ലക്ഷം അനുവദിച്ചത്. നവംബർ 27 ന് പണം ആവശ്യപ്പെട്ട് രാജ്ഭവനിൽ നിന്ന് സർക്കാരിന് കത്ത് നൽകിയിരുന്നു. മുഖ്യമന്ത്രി അനുമതി നൽകിയതോടെ ധനമന്ത്രി പണം അനുവദിക്കുക ആയിരുന്നു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related