2025 ഡിസംബർ 15 തിങ്കൾ 1199 വൃശ്ചികം 29
വാർത്തകൾ
🗞️👉 വിസി നിയമനം: സുപ്രീം കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
വിസി നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഇടപെടലിനെ പരസ്യമായി വിമർശിച്ച് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ. വിസിയെ നിയമിക്കാനുള്ള അധികാരം ചാൻസിലർക്കാണെന്ന് ഗവർണർ പറഞ്ഞു. നിയമം പാലിക്കാൻ പറയുന്നതിന് പകരം നിങ്ങളുടെ ജോലി ഞങ്ങൾ ചെയ്യാമെന്ന് കോടതി പറയുന്നത് ശരിയല്ലെന്നും വിമർശനമുണ്ട്. സാങ്കേതിക, ഡിജിറ്റൽ സർവകലാശാല വിസിമാരെ സുപ്രീംകോടതി തീരുമാനിക്കുന്നതിനെതിരെയാണ് ഗവർണറുടെ വിമർശനം. യുജിസി ചട്ടവും കണ്ണൂർ വിസി കേസിലെ വിധിയും പരാമർശിച്ചായിരുന്നു ഗവർണർ സുപ്രീംകോടതിയെ വിമർശിച്ചത്.
🗞️👉 കൃഷിയെ അവഗണിക്കുന്നവർ മനുഷ്യരല്ല: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ :കർഷകന്റെ പ്രവർത്തികളെ അവജ്ഞയോടെ കാണുന്നവൻ മനുഷ്യൻ എന്ന പേരിനു പോലും യോഗ്യരല്ല എന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് . കത്തോലിക്ക കോൺഗ്രസ് പാലാ രൂപത സമിതി നടത്തിയ പതിനൊന്നാമത് അടുക്കളത്തോട്ട മത്സരത്തിന്റെ വിജയികൾക്ക് അവാർഡ് ദാനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷി മനുഷ്യർക്ക് ഊർജം നൽകുന്ന ഇന്ധനമാണ്. കർഷകർ സംസ്കാരത്തിന്റെയും പുരോഗതിയുടെയും സ്ഥാപകരാണ്. വിദേശികൾ പഴയകാലത്ത് ഇന്ത്യയെ തേടി വന്നത് ഇവിടുത്തെ കാർഷിക സമൃദ്ധി അറിഞ്ഞാണ്. സാങ്കേതിക വിദ്യ എത്ര പുരോഗമിച്ചാലും മനുഷ്യന് ഭക്ഷ്യ വസ്തുക്കൾ ഉണ്ടാകണമെങ്കിൽ കൃഷി തന്നെ ആവശ്യമാണ്. കൃഷിയില്ലാതെ മനുഷ്യർക്ക് നിലനിൽപ്പില്ല.
🗞️👉 KSRTC ബസിൽ ദിലീപിന്റെ സിനിമ പ്രദർശിപ്പിച്ചതിൽ യാത്രക്കാരുടെ പ്രതിഷേധം; ടി വി ഓഫ് ചെയ്ത് കണ്ടക്ടർ
കെഎസ്ആർടിസി ബസിൽ ദിലീപിന്റെ സിനിമ പ്രദർശിപ്പിച്ചതിന്റെ പേരിൽ തർക്കവും പ്രതിഷേധവും. തിരുവനന്തപുരം – തൊട്ടിൽപാലം കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സിലാണ് സിനിമ പ്രദർശിപ്പിച്ചതിനെ തുടർന്ന് പ്രതിഷേധമുണ്ടായത്. ഇന്നലെയാണ് സംഭവം ഉണ്ടായത്. പത്തനംതിട്ട സ്വദേശിയായ ലക്ഷ്മി ആർ ശേഖർ ആണ് ബസ്സിനുള്ളിൽ ആദ്യം വിമർശനം ഉന്നയിച്ചത്. പിന്നാലെ മറ്റ് യാത്രക്കാരും പിന്തുണയുമായി എത്തിയതോടെ ബസിലെ ടി വി ഓഫ് ചെയ്തു.
🗞️👉 വി സി നിയമന തര്‍ക്കത്തിനിടെ മുഖ്യമന്ത്രി-ഗവര്‍ണര്‍ കൂടിക്കാഴ്ച
വി സി നിയമന തര്‍ക്കത്തിനിടെ മുഖ്യമന്ത്രി-ഗവര്‍ണര്‍ കൂടിക്കാഴ്ച. ലോക് ഭവനില്‍ നടന്ന കൂടിക്കാഴ്ച 15 മിനിട്ട് നീണ്ടു. ക്രിസ്മസ് വിരുന്നിന് ക്ഷണിക്കാനെത്തിയതെന്ന് സൂചന. വിസി നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഇടപെടലിനെ ഗവര്‍ണര്‍ ഇന്ന് പരസ്യമായി വിമര്‍ശിച്ചിരുന്നു. വിസിയെ നിയമിക്കാനുള്ള അധികാരം ചാന്‍സിലര്‍ക്കാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. നിയമം പാലിക്കാന്‍ പറയുന്നതിന് പകരം നിങ്ങളുടെ ജോലി ഞങ്ങള്‍ ചെയ്യാമെന്ന് കോടതി പറയുന്നത് ശരിയല്ലെന്നും വിമര്‍ശനമുണ്ട്.
🗞️👉 ഓസ്‌ട്രേലിയന്‍ ഹീറോ; സിഡ്‌നിയില്‍ വെടിവെപ്പ് നടത്തിയ അക്രമിയെ കീഴ്‌പ്പെടുത്തി
ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ നടന്ന വെടിവെപ്പില്‍ 12 പേരാണ് മരിച്ചത്. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ബോണ്ടി ബീച്ചില്‍ നടന്ന ജൂതരുടെ ആഘോഷത്തിലാണ് തോക്ക്ധാരികളായ രണ്ട് പേര്‍ കടന്നു കയറി വെടിയുതിര്‍ത്തത്. 18 പേര്‍ക്ക് വെടിവെപ്പില്‍ പരുക്കേറ്റു. അക്രമിയെ പിന്നിലൂടെ വന്ന് കീഴ്‌പ്പെടുത്തിയ അവിടെയുണ്ടായിരുന്ന ഒരാളുടെ വീഡിയോയാണിപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
🗞️👉 ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്റി – 20 യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
ധരംശാലയില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ തീച്ചൂടില്‍ ഉരുകിവീണ് പ്രോട്ടീസ് മഞ്ഞുമല. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്റി – 20 യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. പ്രോട്ടീസിനെ 7 വിക്കറ്റിനാണ് തകര്‍ത്തത്. 118 റണ്‍സ് വിജയലക്ഷ്യം 25 പന്ത് ബാക്കിനില്‍ക്കെ മറികടക്കുകയായിരുന്നു ഇന്ത്യ.
🗞️👉 ‘തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നു; രാഹുൽ ഗാന്ധി
വോട്ട് കൊള്ളയ്ക്കെതിരെ ഡൽഹിയിൽ കോൺഗ്രസിന്റെ മഹാറാലി. മൈതാനിയിൽ നടന്ന റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു. രാംലീല
തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മിഷൻ ഇലക്ഷൻ അട്ടമറിക്കുന്നുവെന്നും വിമർശനം.
🗞️👉 ‘ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ; നമ്മുടെ വോട്ടുകൾ മോഷ്ടിച്ചു;പ്രിയങ്ക ഗാന്ധി
വോട്ട് കൊള്ള ആരോപണത്തിൽ കോൺഗ്രസിന്റെ മഹാറാലിയിൽ ബിജെപിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി. വോട്ട് ചോരി മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രിയങ്ക പ്രസംഗം ആരംഭിച്ചത്. നിങ്ങളുടെ മുദ്രാവാക്യം മോദി വസതിയിൽ ഇരുന്നു കേൾക്കണമെന്നും വോട്ടിന്റെ പ്രാധാന്യം മനസ്സിലാക്കണമെന്നും പ്രിയങ്ക പറഞ്ഞു. ൽഹി രാംലീല മൈതാനിയിലാണ് കോൺഗ്രസിന്റെ മഹാറാലി നടക്കുന്നത്.












