2024 ഡിസംബർ 15 ഞായർ 1199 വൃശ്ചികം 30
വാർത്തകൾ
- യേശുവുമായി കണ്ടുമുട്ടൽ നടത്തുന്ന സകലരുടെയും ഹൃദയങ്ങളിലും ജീവിതങ്ങളിലും സുവിശേഷത്തിൻ്റെ ആനന്ദം നിറയുന്നു
സുവിശേഷത്തിൻ്റെ ആനന്ദം യേശുവുമായി കണ്ടുമുട്ടൽ നടത്തുന്ന സകലരുടെയും ഹൃദയങ്ങളിലും ജീവിതങ്ങളിലും നിറയുന്നു. അവൻ്റെ രക്ഷയുടെ വാഗ്ദാനം സ്വീകരിക്കുന്നവർ പാപം, സങ്കടം, ആന്തരിക ശൂന്യത, ഏകാന്തത എന്നിവയിൽനിന്ന് മോചിതരാകുന്നു. ക്രിസ്തുവിനോടൊപ്പം ആനന്ദം സ്ഥിരമായി പുതിയതായി ജനിക്കുന്നു” (നം. 1). ചിലപ്പോൾ സങ്കടത്തിൻ്റെ നിമിഷങ്ങളുണ്ടാകാം. പക്ഷേ, എപ്പോഴും സമാധാനം ഉണ്ടായിരിക്കും. യേശുവിനോടൊപ്പം ആനന്ദവും സമാധാനവും ഉണ്ട്. പരിശുദ്ധാത്മാവിൻ്റെ വരമായ ആനന്ദത്തിന് മറ്റേതൊരു മാനുഷിക സന്തോഷവും പോലെ ഒരുതരം നിറവും പൂർത്തീകരണവും അനുഭവപ്പെടും. എപ്പോഴും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാൻ അത് ഒരുവന് ഇടയാക്കുന്നു.
- ദേവമാതാ കോളേജിൽ പൂർവ വിദ്യാർത്ഥി സമ്മേളനം
ദേവമാതാ കോളേജിൽ പൂർവ്വ വിദ്യാർത്ഥി സമ്മേളനം മുട്ടുചിറ ഫൊറോന പള്ളി വികാരിയും പൂർവ്വ വിദ്യാർത്ഥിയുമായ ഫാദർ അബ്രാഹം കൊല്ലിത്താനത്തുമലയിൽ
ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ സിറിയക് പാറ്റാനി ,ഫാ.ഡോ.സാജു ജോർജ്, പി. ജെ. സക്കറിയാസ് എന്നിവരെ പൂർവ്വ വിദ്യാർത്ഥി രത്നം അവാർഡ് നൽകി ആദരിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റും മുൻ എം എൽ. എ യുമായ പി.എം.മാത്യു, സെക്രട്ടറി ജോണി ആറുതൊട്ടിയിൽ
ഫാദർ ജോസഫ് മണിയഞ്ചിറ ജാൻസി ജോർജ് എന്നിവർ സംസാരിച്ചു.
- മാരിയമ്മൻ കോവിലിൽ നാൽപ്പത്തിയൊന്ന് മഹോത്സവം ഡിസംബർ 27-ന് സമാപിക്കും
ഏറ്റുമാനൂർ: മാരിയമ്മൻ കോവിലിൽ നവംബർ 16- ന് ആരംഭിച്ച നാൽപ്പത്തിയൊന്ന് മഹോത്സവം ഡിസംബർ 27-ന് ചരിത്ര പ്രസിദ്ധമായ മഞ്ഞൾ നീരാട്ടോടുകൂടി
സമാപിക്കുമെന്ന് ക്ഷേത്രഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 26 -ന് രാവിലെ മാരിയമ്മൻ പൊങ്കാലയും രാത്രി 12 ന് ആഴിപ്രവേശനവും നടക്കും. തീചാമുണ്ഡി, മുത്തപ്പൻ വെള്ളാട്ടം, മുടിയേറ്റ് എന്നിവവിവിധ ദിവസങ്ങളിൽ അരങ്ങേറും.
16- ന് വൈകീട്ട് 6.45-ന് ക്ഷേത്രം മേൽശാന്തി മുട്ടത്ത്മന ഇല്ലത്ത് എം.കെ. ശ്രീകുമാർ നമ്പുതിരി ദീപം പ്രകാശിപ്പിക്കുന്നതോടെ കലാപരിപാടികൾക്ക് തുടക്കമാകും.
ചടങ്ങിൽ കലാം വേൾഡ് റിക്കോർഡ് നേടിയ ദേവാൻഷി .എസ്. കൃഷ്ണയെആദരിക്കും.
ഏഴിന് നൃത്താർച്ചന,7.30 -ന് ഭക്തിഗാനസുധ, 17 – ന് രാത്രി 7.30 -ന് തിരുവാതിരകളി,
18-ന് രാത്രി ഏഴിന് സഗീത നൃത്താഞ്ജലി.
19 – ന് രാത്രി ഏഴിന് നൃത്തം സർഗം സംഗീതം, 20-ന് രാത്രി ഏഴിന് ഭക്തിഗാനമാധുരി, 21- ന്
രാത്രി 7.30 -ന് കോഴിക്കോട് ശ്രീനിവാസനും സംഘവും അവതരിപ്പിക്കുന്ന
തീചാമുണ്ഡി, കരിംകുട്ടിച്ചാത്തൻ.
22- ന് രാത്രി 7.30 -ന് കണ്ണൂർ പെരുവണ്ണാൻ പ്രദീപനും സംഘവും അവതരിപ്പിക്കുന്ന മുത്തപ്പൻ വെള്ളാട്ടം.
23-ന് രാത്രി ഏഴിന് നവരസം – 2024.
24- ന് രാത്രി 7.30 -ന് കളമെഴുത്തും പാട്ടും,
10- ന് ശങ്കരൻകുട്ടി മാരാർ സ്മാരക മുടിയേറ്റ് സംഘത്തിൻ്റെ മുടിയേറ്റ്.
25 -ന് രാത്രി 7.30 -ന് നൃത്തനാടകം ശങ്കര ധ്യാനം, 26-ന് രാവിലെ 7.30-ന് മാരിയമ്മൻ പൊങ്കാലയ്ക്ക് നാഷണൽ ഫോറൻസ് നേറ്റിങ്ഗേൾ അവാർഡ് നേടിയ ഷീലാറാണി
ദീപം തെളിക്കും. വൈകീട്ട് അഞ്ചിന് കുംഭം എഴുന്നള്ളിപ്പ്ഘോഷയാത്ര.7.05-ന് പുഷ്പാഭിഷേകം , പുഷ്പാലങ്കാരം.7.30 -ന് കറുപ്പൻ ഊട്ട് എട്ടിന് നാമാഭിഷേകം, രാത്രി 12.30-ന് ആഴിപൂജ, ആഴിപ്രവേശനം .
27-ന് രാവിലെ ഒൻപതിന് മാരിയമ്മയ്ക്ക് മഞ്ഞൾ നീരാട്ട്’ , 12-ന് മഹാ പ്രസാമൂട്ടോടെ
നടയടക്കും.
പ്രസിഡൻ്റ് പി. പ്രമോദ് കുമാർ, സെക്രട്ടറി
പി.പി. വിനയകുമാർ, ട്രഷറർ പി.കെ. രമേശ്
വൈസ് പ്രസിഡന്റ് എം.സി മുരുകൻ, പി.എച്ച്. പ്രദീപ്, എം.ജി പ്രസാദ്, അനീഷ് മോഹൻ
എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
- കുട്ടികളിൽ ജിജ്ഞാസ ഉണർത്തുന്നവരായി അധ്യാപകർ മാറണമെന്ന് ;ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ: പാലാ കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സംഘടിപ്പിച്ച അധ്യാപക അനധ്യാപക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട്. പ്രപഞ്ചത്തോടും ഈശ്വരനോടുമുള്ള ജിജ്ഞാസയാണ് വിദ്യാർത്ഥികളെ ലോകത്തോളം വലുതാക്കുന്നത്. പ്രകൃതിയുടെ കാർഷിക പാഠങ്ങൾ അധ്യാപകർ വിദ്യാർഥികൾക്ക് പകർന്ന് നൽകണമെന്നും കൃഷി നമ്മുടെ സംസ്കാരമാണ് എന്ന തിരിച്ചറിവ് അധ്യാപകർ വിദ്യാർഥികൾക്ക് നൽകണമെന്നും ബിഷപ് കൂട്ടിച്ചേർത്തു. വികാരി ജനറൽ മോൺ.ഡോ. ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ചു. ഇൻകം ടാക്സ് കമ്മീഷണർ വി റോയി ജോസ് ഐ.ആർ.എസ് മുഖ്യപ്രഭാഷണം നടത്തി. കോർപറേറ്റ് സെക്രട്ടറി ഫാ.ജോർജ് പുല്ലുകാലായിൽ, റവ. ഡോ. ജോസഫ് കാക്കല്ലിൽ, അക്കാഡമിക് കൗൺസിൽ ഡയറക്ടർ ഫാ.ജോർജ് പറമ്പിത്തടത്തിൽ, ടീച്ചേഴ്സ് ഗിൽഡ് ഡയറക്ടർ ഫാ.ജോർജ് വരകുകാലാപറമ്പിൽ, പ്രസിഡൻറ് ജോബി കുളത്തറ, മരങ്ങാട്ടുപിള്ളി സെൻ്റ് തോമസ് ഹൈസ്കൂൾ പ്രധാന അധ്യാപിക ലിൻ്റ എസ് പുതിയാപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
- രക്ഷാദൗത്യത്തിന് ചിലവായ തുക ആവശ്യപ്പെട്ട കേന്ദ്ര : കടുത്ത പ്രതിഷേധവുമായി കേരളം
പ്രളയം മുതല്‍ വയനാട് ദുരന്തം വരെയുള്ള ദുരന്തമുഖത്തെ എയര്‍ലിഫ്റ്റിങ് രക്ഷാദൗത്യത്തിന് ചിലവായ തുക തിരിച്ചടയ്ക്കണമെന്ന കേന്ദ്ര തീരുമാനത്തില്‍ കടുത്ത പ്രതിഷേധവുമായി കേരളം. തുക ഒഴിവാക്കി തരണമെന്ന് കേന്ദ്രത്തോട് കേരളം വീണ്ടും ആവശ്യപ്പെടും. പാര്‍ലമെന്റിന് മുന്നില്‍ കേരള എം.പിമാര്‍ പ്രതിഷേധിച്ചു. ദുരന്തമുഖത്ത് വിവേചനം പാടില്ലെന്ന് പ്രിയങ്കാഗാന്ധി പറഞ്ഞു
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
- മുല്ലപ്പെരിയാര്‍ ഡാമില്‍ അറ്റകുറ്റപ്പണി നടത്താന്‍ തമിഴ്‌നാടിന് അനുമതി
മുല്ലപ്പെരിയാര്‍ ഡാമില്‍ അറ്റകുറ്റപ്പണി നടത്താന്‍ തമിഴ്‌നാടിന് അനുമതി നല്‍കി. സ്പില്‍വേ, അണക്കെട്ട് എന്നിവിടങ്ങളില്‍ സിമന്റ് പെയിന്റിങിന് ഉള്‍പ്പെടെ ഏഴ് ജോലികള്‍ക്കാണ് അനുമതി നല്‍കിയത്. കര്‍ശന ഉപാധികളോടെ ജലവിഭവ വകുപ്പാണ് അനുമതി നല്‍കി ഉത്തരവ് ഇറക്കിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേരളത്തില്‍ എത്തിയ ബുധനാഴ്ച തന്നെയാണ് മുല്ലപ്പെരിയാര്‍ ഡാം അറ്റകുറ്റപ്പണിയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവ് ഇറക്കിയതും. ഉപാധികളോടെയാണ് അനുമതി. സ്പില്‍വേ, അണക്കെട്ട് എന്നിവിടങ്ങളില്‍ സിമന്റ് പെയിന്റിങിന് ഉള്‍പ്പെടെ ഏഴ് അറ്റകുറ്റപ്പണികള്‍ക്കാണ് അനുമതി.
- രക്ഷാപ്രവർത്തനത്തിന് ചെലവായ തുക ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ കത്തയച്ചതിനെതിരെ ജോൺ ബ്രിട്ടാസ് എംപി
കേരളം ഇന്ത്യയുടെ ഭാഗമാണെന്നും രക്ഷാപ്രവർത്തനത്തിന്റെ തുക പോലും പിടിച്ചു വാങ്ങുന്നുവെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് എംപി വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി തുടക്കത്തിൽ പറഞ്ഞതൊക്കെ പച്ചക്കള്ളമെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. ദുരന്തം സംബന്ധിച്ച വിവരം കൃത്യമായി നൽകിയിരുന്നു. പ്രളയകാലത്ത് നൽകിയ അരിയുടെ തുക പിടിച്ചു വാങ്ങി. ഒരു കച്ചവടമാക്കി മാറ്റുകയാണ് കേന്ദ്രമെന്ന് ജോൺ ബ്രിട്ടാസ് വിമർശിച്ചു. ബ്രിട്ടിഷ് ഭരണകാലത്ത് പോലും ഇത്തരത്തിൽ കാണിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
- മയക്കുമരുന്നിൻ്റെ ഇരകൾ കൂടുംബിനികളും കുട്ടികളുമാണ്: റവ: ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ
പാലാ: പുരുഷന്മാരാണ് മദ്യം, മയക്കുമരുന്ന് ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ മുൻപിലെങ്കിലും ഇവയുടെ ദുരിതം പേറുന്ന ഇരകൾ സ്ത്രീകളും കുഞ്ഞുങ്ങളുമാണന്ന് രൂപതാ വിശ്വാസപരിശീലനകേന്ദ്രം ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ അഭിപ്രായപ്പെട്ടു. കാരിത്താസ് ഇൻഡ്യയും കേരള സോഷ്യൽ സർവ്വീസ് ഫോറവും സംയുക്തമായി നടപ്പിലാക്കുന്ന സജീവം- മയക്കുമരുന്നു യജ്ഞത്തിൻ്റെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി മാതാപിതാക്കൾക്കായി സംഘടിപ്പിച്ച പ്രസംഗ മൽസരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എ.കെ.സി.സി രൂപതാ ഡയറക്ടർ കൂടിയാവ റവ. ഡോ ഞാറക്കുന്നേൽ.പി.എസ്.ഡബ്ലിയു.എസ് പപ്ലിക് റിലേഷൻസ് ഓഫീസർ ഡാൻ്റീസ് കൂനാനിക്കൽ അദ്ധ്യക്ഷത വഹിച്ചു. സജീവം സ്‌റ്റേറ്റ് കോർഡിനേറ്റർ സജോ ജോയി വട്ടക്കുന്നേൽ, കാരിത്താസ് ഇൻഡ്യാ പ്രോജക്ട് ഓഫീസർ മെർളി ജയിംസ്, ഓഫീസ് മാനേജർ സി.ലിറ്റിൽ തെരേസ് എസ്.എ.ബി.എസ് തുടങ്ങിയവർ പ്രസംഗിച്ചു. പി.എസ്.ഡബ്ലിയു.എസ് ടീമംഗങ്ങളായ സെബാസ്റ്റ്യൻ ആരുച്ചേരിൽ, സിൽജോ ഈറ്റയ്ക്കക്കുന്നേൽ ഷീബാബെന്നി, ശാന്തമ്മ ജോസഫ്, സൗമ്യാ ജയിംസ്, ജിജി സിൻ്റോ തുടങ്ങിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.
- തെന്മല ഡാമിൻ്റെ ഷട്ടറുകൾ തുറന്നു
കനത്ത മഴയിൽ കല്ലടയാറ്റിലെ ജലനിരപ്പുയർന്നതിനാൽ തെന്മല ഡാമിന്റെ 3 ഷട്ടറുകൾ തുറന്നു. 5 സെൻ്റി മീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. ഡാമിൻ്റെ ജലസംഭരണ ശേഷി 115.29യിൽ എത്തിയതോടെയാണ് റൂൾ കർവ് പ്രകാരം ഷട്ടർ തുറന്നത്. നിലവിൽ ഡാമിന്റെ പരിസരത്ത് മഴ പെയ്യുന്ന സാഹചര്യമില്ല എന്നിരുന്നാലും കല്ലടയാറിന്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
- മയക്കുമരുന്നിനെതിരെ പ്രസംഗം മൽസരം:ഷീബാ ബിനോയി പള്ളി പറമ്പിലും അരുൺ തോമസ് പരുത്തുപ്പാറയും ഒന്നാം സ്ഥാനക്കാർ
പാലാ: പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി രൂപതാതലത്തിൽ മാതാപിതാക്കൾക്കായി സംഘടിപ്പിച്ച പ്രസംഗമൽസരത്തിൽ ഷീബാ ബിനോയി പള്ളിപ്പറമ്പിൽ രാമപുരവും അരുൺ തോമസ് പരുത്തപ്പാറ അരുണാപുരവും യഥാക്രമം വനിതാ പുരുഷവിഭാഗ ങ്ങളിൽ ഒന്നാം സ്ഥാനത്തിന് അർഹരായി. വനിതാ വിഭാഗത്തിൽ രണ്ടാം സ്ഥാനത്തിന് ജാനറ്റ് മാത്യു കുരീയ്ക്കാട്ട് പറത്താനവും പുരുഷ വിഭാഗത്തിൽ ഷിനോജ് മാത്യു കൈതമറ്റത്തിൽ കടുത്തുരുത്തിയും അർഹരായി. വനിതാവിഭാഗത്തിൽ രശ്മി സോബി പുല്ലാട്ട് മാവടിയും പുരുഷ വിഭാഗത്തിൽ അഗസ്റ്റ്യൻ മാത്യു കിഴക്കേക്കുന്നേൽ രാമപുരവും മൂന്നാം സ്ഥാനത്തിന് അർഹരായി. സ്നേഹാമോൾ എസ് പുളിയോരത്തേൽ കോതനല്ലൂർ, പി.ജെ. ജോസഫ് പൂവക്കോട് ജയ്ഗിരി എന്നിവർ പ്രോൽസാഹന സമ്മാനത്തിനും അർഹരായി. മൽസരാനന്തരം നടന്ന ചടങ്ങിൽ പി.എസ്.ഡബ്ലിയു.എസ്. അസി. ഡയറക്ടർ ഫാ.ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ സന്നിഹിരായിരുന്നു. ചങ്ങനാശ്ശേരി സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ പ്രോഗ്രാം ഡയറക്ടറായിരുന്ന ജോസ് പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി എ.കെ. ജെ.എം സ്കൂൾ അധ്യാപകനായിരുന്ന കെ.പി. വിനയൻ പൊൻകുന്നം, പുതുപ്പള്ളി സെൻ്റ് ജോർജ് ഗവ. ഹയർ സെക്കൻ്ററി സ്കൂൾ കൗൺസിലർ ഷീനാ ജയ്സൺ നട്ടാശ്ശേരി എന്നിവർ വിധികർത്താക്കളായിരുന്നു.
- യഥാർത്ഥ സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കപ്പെടുന്ന ഒന്നാണ്
സുവിശേഷത്തിൻ്റെ ആനന്ദം, സുവിശേഷാത്മക ആനന്ദം, മറ്റ് ഏതൊരു ആനന്ദത്തിൽനിന്നും വിഭിന്നമായി, എല്ലാദിവസവും നവീകരിക്കപ്പെടാവുന്നതാണ്. അത് പങ്കുവയ്ക്കപ്പെടുന്നതുമാണ്.
നമ്മുടെ ജീവിതത്തിന് അർത്ഥം വീണ്ടെടുക്കുന്ന സ്നേഹം നാം സ്വീകരിച്ചുവെങ്കിൽ, ആ സ്നേഹം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിൽ വീഴ്ചവരുത്തുവാൻ നമുക്ക് എങ്ങനെ കഴിയും . ആത്മാവിൻ്റെ ഫലം എന്നനിലയിൽ ആനന്ദത്തിൻ്റെ ഇരട്ടിഫലമാണത്. കാലത്തിന്റെ അനുപേക്ഷണീയമായ ക്ഷയത്തിന് അത് വിധേയമാകും എന്നു മാത്രമല്ല മറ്റുള്ളവരുമായി പങ്കുവയ്ക്കുമ്പോൾ അത് വർദ്ധിക്കുകയും ചെയ്യുന്നു. യഥാർത്ഥ സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കപ്പെടുന്ന ഒന്നാണ്; അത് പ്രസരിക്കുകയും ചെയ്യുന്നു.
- മുതിർന്ന കോൺഗ്രസ് നേതാവ് ഇ.വി.കെ.എസ് ഇളങ്കോവൻ അന്തരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഇ.വി.കെ.എസ് ഇളങ്കോവൻ അന്തരിച്ചു. 75 വയസായിരുന്നു. ശ്വാസതടസത്തെ തുടർന്ന് തമിഴ്നാട്ടിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈറോഡ് ഈസ്റ്റ് നിന്നുള്ള നിയമഭാംഗമാണ്. കഴിഞ്ഞമാസമാണ് ഇളങ്കോവനെ ചെന്നൈയിലുള്ള സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.













