2024 ഡിസംബർ 14 ശനി 1199 വൃശ്ചികം 29
വാർത്തകൾ
- ഏറ്റുമാനൂർ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാവുന്നു : നിർമ്മാണോദ്ഘാടനം തിങ്കളാഴ്ച
ഏറ്റുമാനൂർ നഗരസഭയിലെയും കാണക്കാരി, മാഞ്ഞൂർ, അതിരമ്പുഴ പഞ്ചായത്തുകളിലെയും കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരത്തിനായി വിഭാവനം ചെയ്ത ഏറ്റുമാനൂർ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാവുന്നു. നിർമ്മാണോദ്ഘാടനം തിങ്കളാഴ്ച നടക്കും. ഏറ്റുമാനൂർ തോംസൺ കൈലാസ് ഓഡിറ്റോറിയത്തിൽ വൈകിട്ട് 5.30 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൽ പദ്ധതിയുടെ നിർമാണോദ്ഘാടനം നിർവ്വഹിക്കും. സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും. ഫ്രാൻസിസ് ജോർജ് എം പി, മോൻസ് ജോസഫ് എംഎൽഎ എന്നിവർ മുഖ്യാതിധിയാകും. കിഫ്ബി വഴി 93.225 കോടി ചെലവിട്ടാണ് ജില്ലയിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതി തുടങ്ങുന്നത്. പൂവത്തുംമൂട്ടിലെ നിലവിലുള്ള ഒമ്പതുമീറ്റർ വ്യാസമുള്ള കിണറിൽ നിന്ന് വിവിധ മേഖലകളിലേക്ക് കുടിവെള്ളം എത്തിക്കുന്നതാണ് പദ്ധതി. പൂവത്തുംമൂട്ടിലെ നിലവിലെ പമ്പ്ഹൗസിനു സമീപം ഉന്നതശേഷിയുള്ള ട്രാൻസ്ഫോമർ, റോവാട്ടർ പമ്പ്സെറ്റ് എന്നിവ സജ്ജമാക്കും.
കിണറ്റിൽ നിന്ന് നേതാജി നഗറിൽ നിർമിക്കുന്ന 22 ദശലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ശുദ്ധീകരണ പ്ലാന്റിലേക്ക് ആദ്യം വെള്ളം എത്തും. ഇതിനോടനുബന്ധിച്ച് 16 ലക്ഷം ലിറ്റർ ഓവർഹെഡ് ടാങ്കും 20 ലക്ഷം ലിറ്റർ ഭൂതല ജലസംഭരണിയും നിർമിക്കും. തുടർന്ന് കുടിവെള്ളം കച്ചേരിക്കുന്നിൽ നിർമിക്കുന്ന 10 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണിയിലെത്തും. അവിടെ നിന്ന് കട്ടച്ചിറയിലേക്കും വിതരണം തുടരും. കട്ടച്ചിറയിലെ നിലവിലുള്ള സംഭരണി പൊളിച്ച് അര ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നതതല സംഭരണി നിർമിക്കും. ശുദ്ധീ കരണ കേന്ദ്രത്തിൽ നിന്ന് ടാങ്കുകളിലേക്ക് 13 കി. മീ. ദൈർഘ്യമുള്ള ട്രാൻസ്മിഷൻ മെയിൻ പൈപ്പ് ലൈനുകളും ടാങ്കുകളിൽനിന്നും 43 കി.മീ ദൈർഘ്യമുള്ള വിതരണ ശൃംഖലയും പൂർത്തീകരിക്കും. നാല് ഘട്ടമായാണ് പദ്ധതി പൂർത്തിയാക്കുന്നത്. ആദ്യഘട്ടമായ പൈപ്പിടിൽ പൂർത്തീകരിച്ചു. തുടർന്നുള്ള പ്രവൃത്തിക്കായി 73.8 കോടി അനുവദിച്ചിട്ടുണ്ട്. ഉദ്ഘാടനയോത്തിൽ വിവിധ തദ്ധേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉപഭോക്താക്കളുംവിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
- ജനറൽ ആശുപത്രിയിൽ ഒഴിവുള്ള തസ്തികളിൽ നിയമനം വേണം,പുതിയ രോഗ നിർണ്ണയ ഉപകരണങ്ങളും ലഭ്യമാക്കണം,”സർക്കാർ കൈതാങ്ങാവണം”:നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ
പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുവാൻ ആരോഗ്യ വകുപ്പിൻ്റെ സമഗ്ര ഇടപെടൽ അഭ്യർത്ഥിച്ച് നഗരസഭാ ചെയർമാൻ മീനച്ചിൽ താലൂക്ക് പരാതി പരിഹാര അദാലത്തിൽ മന്ത്രിമാരായ റോഷി അഗസ്ററ്യൻ്റെയും, വി.എൻ.വാസവകൻ്റെയും ശ്രദ്ധ ക്ഷണിച്ചു. വിവിധ ചികിത്സാ വിഭാഗങ്ങളിലെ മാറ്റപ്പെട്ട ഡോക്ടർമാരുടെ ഒഴുവുകളിൽ നിയമന നടപടികൾ ഉണ്ടാവണമെന്ന് നഗരസഭാ ചെയർമാനും മാനേജിoഗ് കമ്മിറ്റി ചെയർമാനുമായ ഷാജു തുരുത്തൻ ആവശ്യപ്പെട്ടു. പകരം ക്രമീകരണം ഏർപ്പെടുത്താതെയാണ് ഡോക്ടർമാരെ സ്ഥലം മാറ്റുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആശുപത്രിയിൽ എത്തുന്ന രോഗികളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പറഞ്ഞയ്ക്കേണ്ടതായ സാഹചര്യം ഒഴിവാക്കപ്പെടേണ്ടതുണ്ട്.ജനറൽ ആശുപത്രിയുടെ നടത്തിപ്പ് ചുമതല നഗരസഭയ്ക്കാണെങ്കിലും മീനച്ചിൽ താലൂക്കിലേയും പരിസര താലൂക്കുകളിലേയും നിരവധി രോഗികളാണ് ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്. ആധുനിക രോഗനിർണ്ണയ ഉപകരണങ്ങൾ അനുവദിക്കണമെന്നും ചെയർമാൻ സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. രോഗനിർണ്ണയത്തിനായി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യത്തിൽ നിർധന രോഗികൾക്ക് വൻ സാമ്പത്തികഭാരം ഉണ്ടാകുന്നത് ഒഴിവാക്കപ്പെടുവാൻ കൂടുതൽ ഉപകരണങ്ങൾ ലഭ്യമാക്കപ്പെടണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ആശുപത്രിയിൽമുടങ്ങാതെ വൈദ്യുതി ലഭിക്കുന്നതിന് സത്വര നടപടികൾ ഉണ്ടാവണമെന്നും ചെയർമാനും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ആവശ്യമുന്നയിച്ചു. വൈസ് ചെയർപേഴ്സൺ ലീന സണ്ണി, ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബിജു പാലൂപടവൻ, ജയ്സൺമാന്തോട്ടം,പീറ്റർ പന്തലാനി എന്നിവരും നഗരസഭാ ചെയർമാനോടൊപ്പം ആശുപത്രിക്കായുള്ളവിവിധ ആവശ്യങ്ങൾ സംബന്ധിച്ച്നിർദ്ദേശങ്ങൾ സമർപ്പിച്ചു.
- 2019 ലെ പ്രളയം മുതല്‍ വയനാട് ഉരുള്‍പൊട്ടല്‍ വരെ; രക്ഷാപ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ട് കേന്ദ്രം
രക്ഷാപ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ട് കേന്ദ്രം അയച്ച കത്തിന്റെ പകര്‍പ്പ് പുറത്ത്. ഒക്ടോബര്‍ 22നാണ് കത്ത് ലഭിച്ചത്. എയര്‍ലിഫ്റ്റിന് ചെലവായ തുക തിരിച്ചടക്കണമെന്നാണ് പ്രതിരോധ മന്ത്രാലയം നിര്‍ദേശിച്ചത്. 132 . 62 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കണം. 2019 ലെ പ്രളയം മുതല്‍ വയനാട് രക്ഷാപ്രവര്‍ത്തനം വരെയുള്ള സേവനങ്ങള്‍ക്കാണ് ഇത്രയും തുക ആവശ്യപ്പെടുന്നത്. അടിയന്തരമായി തിരിച്ചടക്കണമെന്നാണ് ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നത്.
- കരിമ്പ വാഹനാപകടത്തില്‍ ലോറി ഡ്രൈവര്‍മാരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
കരിമ്പ വാഹനാപകടത്തില്‍ അറസ്റ്റിലായ ലോറി ഡ്രൈവര്‍മാര്‍ റിമാന്‍ഡില്‍. കാസര്‍കോട് സ്വദേശി മഹേന്ദ്രപ്രസാദ്, മലപ്പുറം സ്വദേശി പ്രജിന്‍ ജോണ്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. മണ്ണാര്‍ക്കാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ലോറി ഡ്രൈവര്‍ പ്രജിന്‍ ജോണ്‍ നേരത്തെ പിഴവ് പറ്റിയതായി സമ്മതിച്ചിരുന്നു. ലോറി അമിത വേഗതയില്‍ ഓവര്‍ടേക്ക് ചെയ്ത് എത്തുകയായിരുന്നു. ഈ ലോറി ഇടിച്ച് നിയന്ത്രണം നഷ്ട്ടപ്പെട്ടാണ് സിമന്റ് ലോറി മറിഞ്ഞതെന്ന് ഡ്രൈവര്‍ സമ്മതിച്ചു. അപകടത്തിന്റെ CCTV ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചു. നരഹത്യ കുറ്റത്തിനാണ് പ്രജിനെതിരെ കേസെടുത്തത്.
- കുസാറ്റ് യൂണിയന്‍ തെരഞ്ഞെടുപ്പ്; 30 വര്‍ഷത്തിന് ശേഷം ഭരണം പിടിച്ച് KSU
കൊച്ചിന്‍ സാങ്കേതിക സര്‍വ്വകലാശാല യൂണിയന്‍ ഭരണം പിടിച്ചെടുത്ത് കെ എസ് യു. 30 വര്‍ഷത്തിന് ശേഷമാണ് കെ എസ് യുവിന്റെ വിജയം. ചെയര്‍മാനായി കെ എസ് യുവിന്റെ കുര്യന്‍ ബിജു തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ എംഎസ്എഫിനെ ഒഴിവാക്കി ഒറ്റക്കാണ് കെ എസ് യു മത്സരിച്ചത്. 15 ല്‍ 13 സീറ്റും എസ്എഫ്‌ഐയില്‍ നിന്നും പിടിച്ചെടുത്ത് ആധികാരിക വിജയമാണ് പാര്‍ട്ടി സ്വന്തമാക്കിയത്. സംഘടനയ്ക്കുള്ളിലെ തര്‍ക്കങ്ങളും, നിലവില്‍ ഉണ്ടായിരുന്ന യൂണിയനോടുള്ള കടുത്ത അതൃപ്തിയുമാണ് മൂന്ന് പതിറ്റാണ്ട് കൈവെള്ളയില്‍ കൊണ്ട് നടന്ന യൂണിയന്‍ ഭരണം എസ്എഫ്‌ഐയ്ക്ക് നഷ്ടപ്പെടുത്തിയത്.
- ലോകത്തിന്റെ നെറുകയിൽ ഡി. ഗുകേഷും ഇന്ത്യയും
ലോക ചെസ് ചാമ്പ്യൻപട്ടം ഏറ്റുവാങ്ങി ഡി ഗുകേഷ്. ഏറ്റവും പ്രായം കുറഞ്ഞ ചെസ് ചാമ്പ്യനെന്ന ചരിത്രനേട്ടത്തോടെയാണ് ഇന്ത്യയുടെ ഗുകേഷ് കിരീടമണിത്. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചതുരംഗക്കളിയുടെ ചാമ്പ്യൻപട്ടം ഇന്ത്യയിലേക്ക് എത്തുന്നത്. പതിനാല് റൗണ്ട് നീണ്ട ക്ലാസിക്കൽ ഗെയിമിൽ നിലവിലെ ചാമ്പ്യൻ ഡിങ് ലിറനെ അട്ടിമറിച്ച് ഗുകേഷ് ചാമ്പ്യനായത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
- WMA വിന്റര്‍ കപ്പ് സീസണ്‍ വണ്‍: ഐറിഷ് ടസ്‌ക്കേഴ്സും കില്‍ക്കെനി സിറ്റി എഫ് സിയും ജേതാക്കള്‍
അയര്‍ലന്‍ഡിലെ ഇരുപതോളം സെവന്‍സ് ടീമുകളെ പങ്കെടുപ്പിച്ച് വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച WMA വിന്റര്‍ കപ്പ് സീസണ്‍ വണ്‍ണില്‍ ഐറിഷ് ടസ്‌ക്കേഴ്സും കില്‍ക്കെനി സിറ്റി എഫ് സിയും ജേതാക്കള്‍.
- ദിണ്ഡിഗലിലെ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ 30 പേർ ചികിത്സയിൽ
തമിഴ്നാട് ദിണ്ഡിഗലിലെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ 30 പേർ ചികിത്സയിൽ. 3 പേരുടെ നില ഗുരുതരമായി തുടരുന്നു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. മരിച്ച ഏഴ് പേരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് സർക്കാർ 3 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. ഇന്നലെ രാത്രി ഒൻപതേമുക്കാലോടെയുണ്ടായ തീപിടുത്തത്തിൽ ഏഴ് പേരാണ് മരിച്ചത്. നൂറ്റിയിരുപതോളം പേരാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. താഴത്തെ നിലയിലുണ്ടായിരുന്ന 6 പേരും ലിഫ്റ്റിൽ കുടുങ്ങിയ മൂന്ന് വയസ്സുകാരനുമാണ് മരിച്ചത്. ഫയർഫോഴ്സ് യൂണിറ്റുകളെത്തി രാത്രി പന്ത്രണ്ട് മണിയോടെ തീ പൂർണമായും അണച്ചു. പൊള്ളലേറ്റവരേയും ശ്വാസതടസ്സമുണ്ടായവരേയുമാണ് ദിൻഡിഗൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
- അമേരിക്കയിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാര്‍ക്ക് നിര്‍ദേശവുമായി റഷ്യ
റഷ്യ- അമേരിക്ക നയതന്ത്ര ബന്ധം ഉലഞ്ഞതിന് പിന്നാലെ അമേരിക്കയിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാര്‍ക്ക് നിര്‍ദേശവുമായി റഷ്യ. യൂറോപ്പിലേക്ക് യാത്ര ചെയ്യുന്നത് പരമാവധി ഒഴിവാക്കണമെന്നും റഷ്യ പൗരന്മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. 1962ലെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിയ്ക്ക് ശേഷം ആദ്യമായി റഷ്യ- അമേരിക്ക ബന്ധം വല്ലാതെ വഷളായ പശ്ചാത്തലത്തിലാണ് റഷ്യയുടെ കര്‍ശന നിര്‍ദേശം. അമേരിക്കന്‍ ഉദ്യോഗസ്ഥരാല്‍ നിങ്ങള്‍ വേട്ടയാടപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് റഷ്യയുടെ മുന്നറിയിപ്പ്.
- അധ്യാപകന്റെ കൈവെട്ടിയ കേസിലെ മുഖ്യസൂത്രധാരന് ഹൈക്കോടതി ജാമ്യം അനുവദിച്ചു
മതനിന്ദ ആരോപിച്ച് പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യസൂത്രധാരന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ ജില്ലാ ഭാരവാഹിയായിരുന്ന എം കെ നാസറിന്റെ ശിക്ഷ മരവിപ്പിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. വിചാരണ കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി നടപടി. ജസ്റ്റിസുമാരായ വി രാജാ വിജയരാഘവന്‍, പിവി ബാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കേസില്‍ വിചാരണ കാലത്തും ശിക്ഷാവിധിക്ക് ശേഷവും 9 വര്‍ഷത്തിലധികം കാലമായി ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് എന്ന സാഹചര്യം കൂടി പരിഗണിച്ചാണ് തീരുമാനം.
- ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വയനാട്ടില്‍ നിന്ന് പുതിയ താരോദയം
സജ്‌നക്കും മിന്നുമണിക്കും പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വയനാട്ടില്‍ നിന്ന് പുതിയ ഒരു താരം കൂടി. കല്‍പ്പറ്റ സ്വദേശിനിയായ വി.ജെ. ജോഷിതക്കാണ് മലേഷ്യയില്‍ നടക്കാനിരിക്കുന്ന അണ്ടര്‍ 19 ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ഡിസംബര്‍ പതിനഞ്ചിന് ആരംഭിക്കുന്ന ഏഷ്യ കപ്പ് വനിതകളുടെ അണ്ടര്‍ 19 ലോക കപ്പിന് മുന്നോടിയായി നടക്കുന്ന പ്രധാന ടൂര്‍ണമെന്റ് കൂടിയാണ്. കഴിഞ്ഞ വര്‍ഷം വനിത പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ബൗളിങ് സംഘത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അണ്ടര്‍ 19 ടീം ക്യാപ്റ്റന്‍ ആയിരുന്ന ജോഷിത അണ്ടര്‍ 23, സീനിയര്‍ ടീം അംഗവുമാണ്.