spot_img

പ്രഭാത വാർത്തകൾ 2025 ഡിസംബർ 13

spot_img

Date:

വാർത്തകൾ

🗞️👉 ക്വട്ടേഷൻ നൽകിയത് ഒരു സ്ത്രീയെന്ന് പൾസർ സുനിയുടെ മൊഴി

നടിയെ ആക്രമിച്ച കേസിൽ ചോദ്യങ്ങളുമായി വിചാരണ കോടതി. ദിലീപിലേക്കെത്തിയത് പൾസർ സുനിയുടെ കത്ത് വഴിയാണെന്ന് കോടതി പറയുന്നു. എന്നാൽ ക്വട്ടേഷൻ നൽകിയത് ഒരു സ്ത്രീയെന്ന് പൾസർ സുനി മൊഴി നൽകിയിരുന്നു. ആരാണ് ആ സ്ത്രീയെന്ന് കോടി ചോദിച്ചു. പൾസർ സുനി ആദ്യം ഉന്നയിച്ച സ്ത്രീയിലേക്ക്‌ അന്വേഷണം എത്തിയില്ലെന്ന് കോടതിയുടെ കണ്ടെത്തൽ. വിചാരണ ബോധപൂർവം പ്രതിഭാഗം വൈകിപ്പിച്ചെന്നും കോടതിയുടെ കുറ്റപ്പെടുത്തൽ.

🗞️👉 നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല

നടിയെ ആക്രമിച്ച കേസിൽ‌ എട്ടാം പ്രതിയായിരുന്ന ദിലീപിനെതിരെ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിധി പകർപ്പ്. ദിലീപിനെതിരെ ​ഗൂഢാലോചന തെളിയിക്കാനായില്ല. ദിലീപ് പ്രതികൾക്ക് പണം നൽകിയെന്നതിന് തെളിവില്ലെന്നും വിധി പകർപ്പിൽ പറയുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പുറപ്പെടുവിച്ച വിധി പകർപ്പ് വിവരങ്ങൾ പുറത്തുവന്നു.

🗞️👉KCBC ക്ക് പുതിയ നേതൃത്വം: ഡോ. വർഗീസ് ചക്കാലക്കൽ KCBC അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു

🗞️👉 കേക്കിന്റെയും പേസ്ട്രീയുടെയും പറുദീസ ‘ജിങ്കിൾ ഗാല’ ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജിയിൽ വീണ്ടുമെത്തുന്നു.

പാലാ : ക്രിസ്മസ് ആഘോഷ രാവുകൾക്കായി ഹൃദയങ്ങൾ കണ്ണുംനട്ടിരിക്കുമ്പോൾ, സന്തോഷത്തിന്റെ തൂമഞ്ഞുപോലെ മധുരം പെയ്തിറങ്ങാൻ ഇതാ പാലായിൽ രുചിയുടെ മഹാവേദി ഒരുങ്ങുന്നു. തിരുപ്പിറവിയുടെ ആഘോഷത്തിന് മധുരം പകരാൻ കൊതിയൂറും കേക്കുകളുടേയും പേസ്ട്രികളുടെയും അതിമധുരവുമായി ‘ജിങ്കിൾ ഗാല’യുടെ രണ്ടാം പതിപ്പ് എത്തുകയാണ്.

പാലാ പാലേറ്റ് അണിയിച്ചൊരുക്കുന്ന ഈ മധുരമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്, രുചിപാഠങ്ങളുടെ വേറിട്ട പാത പുതുതലമുറയ്ക്കായി തുറന്നിട്ട ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജിയാണ് (SJIHMCT).

🗓️ തിയ്യതിയും സമയവും: ഡിസംബർ 18, രാവിലെ 10 മണി മുതൽ വൈകുന്നേരം 3.30 വരെ. 📍 വേദി: സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി (SJIHMCT) ക്യാമ്പസ്, പാല.

🗞️👉 ജനറൽ ആശുപത്രിയിൽ ഡിജിറ്റൽ എക്സറേ സൗകര്യം ഏർപ്പെടുത്തി; നഗരസഭയുടെ 1.79 കോടി രൂപയുടെ പദ്ധതി

പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ ആധുനിക ഡിജിറ്റൽ എക്സറേ സൗകര്യം ലഭ്യമായി’
നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1.79 കോടി രൂപ വിനിയോഗിച്ചാണ് വിപണിയിൽ ലഭ്യമായ ഏറ്റവും ഉയർന്ന നിലവാരമുള്ള ഡിജിറ്റൽ എക്സറേ മെഷീൻ ഇവിടെ സ്ഥാപിച്ചിട്ടുള്ളത്.
രണ്ട് സെക്കൻ്റുകൊണ്ട് മികവാർന്ന എക്സറേ ചിത്രങ്ങൾ ലഭ്യമാകുമെന്നതാണ് ഈ ഉപകരണത്തിൻ്റെ ഏറ്റവും വലിയ മേന്മ.

🗞️👉 രാമപുരം കോളേജിൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ഫെസ്റ്റ് ‘ടേക്ക് ഓഫ് 2K25’ നടത്തി

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് മാനേജ്മെന്റ് ഡിപ്പാർട്മെന്റിന്റെ ആഭിമിഖ്യത്തിൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഫെസ്റ്റ് ‘ടേക്ക് ഓഫ് 2K25’ കോളേജ് ക്യാമ്പസിൽ നടത്തപ്പെട്ടു. ഫെസ്റ്റിൽ ഇരുനൂറിൽപരം വിദ്യാർഥികൾ പങ്കെടുത്തു കോളേജ് മാനേജർ ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. വിശ്വാസ് ഫുഡ് പ്രോഡക്റ്റ്സ് മാനേജിങ് ഡയറക്ടർ സോണി ജെ ആന്റണി ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ് മാനേജ്മെന്റ് ഡിപ്പാർട്ടമെന്റ് മേധാവി ലിൻസി ആന്റണി, കോഡിനേറ്റർമാരായ ഡോ. ഫാ. ബോബി ജോൺ, റോയി ജോർജ്, രമ്യ കെ എം തുടങ്ങിയവർ പ്രസംഗിച്ചു .

🗞️👉 ബി സന്ധ്യ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ദിലീപ് കോടതിയിലും ആവര്‍ത്തിച്ചു

നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ മാത്രമല്ല നടന്‍ ദിലീപും വിചാരണക്കോടതി ജഡ്ജിക്കെതിരെ ആരോപണം ഉന്നയിച്ചതായുള്ള വിവരങ്ങള്‍ വിധിപകര്‍പ്പില്‍. പ്രോസിക്യൂഷനെതിരേയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേയും ദിലീപ് ആരോപണം ഉന്നയിച്ചെങ്കിലും അത് ജഡ്ജി ഗൗരവത്തിലെടുത്തില്ലെന്നായിരുന്നു ദിലീപിന്റെ ആരോപണം. ജഡ്ജിയെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചതായുള്ള ആരോപണം പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടായെന്ന് വിധി പകര്‍പ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഇത് തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. 

🗞️👉 കത്തോലിക്കാ കോൺഗ്രസ് അടുക്കളത്തോട്ടം മത്സരം: നീലൂരിലെ ഡൊമിനിക് ജോസഫ് മഠത്തിപറമ്പിലിന് കർഷകമിത്രം അവാർഡ്

പാലാ:കത്തോലിക്കാ കോൺഗ്രസ് പാലാ രൂപതാ സമിതി നടത്തിയ പതിനൊന്നാമത് അടുക്കളത്തോട്ടം മത്സരത്തിൽ നീലൂർ ഇടവകാംഗമായ ഡൊമിനിക് ജോസഫ് മഠത്തിപറമ്പിൽ കർഷക മിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. തന്റെ കൃഷിയിടവും പരിസരവും ആരെയും ആകർഷിക്കുന്ന രീതിയിൽ ആണ് അദ്ദേഹം ക്രമീകരിച്ചിട്ടുള്ളത്. വിവിധയിനം പച്ചക്കറികൾ വിളവെടുപ്പിന് പാകമായി നിൽക്കുന്നു. തക്കാളി, വഴുതന, വെണ്ട, കോവൽ , ചീര, മുരിങ്ങ, പയർ , പാവൽ തുടങ്ങിയവയെല്ലാം മികച്ച രീതിയിൽ പരിപാലിക്കപ്പെട്ടു വരുന്നു. സ്വന്തം ആവശ്യത്തിന് ശേഷം വിൽക്കുകയും ചെയ്യുന്നു. ജൈവകൃഷി രീതിയിലാണ് പരിപാലനം. വളപ്രയോഗവും കീടങ്ങളുടെ പ്രതിരോധവും പരമാവധി ജൈവ രീതിയിൽ എന്നാൽ ശാസ്ത്രീയമായും ചെയ്യുന്നു. ഡോമിനിക് എല്ലാ ദിവസവും നിശ്ചിത സമയം തൻറെ പച്ചക്കറിത്തോട്ടത്തിൽ എത്തി ചെടികളെ പരിപാലിക്കും. പച്ചക്കറി കൃഷി കൂടാതെ മറ്റു കൃഷികളും ഉണ്ട് ഇതിന് കുടുംബാംഗങ്ങളുടെ പിന്തുണയും ലഭിക്കുന്നു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related