spot_img

പ്രഭാത വാർത്തകൾ 2024 ഡിസംബർ 12

spot_img
spot_img

പ്രഭാത വാർത്തകൾ 2024 ഡിസംബർ 12

spot_img

Date:

വാർത്തകൾ

  • ക്രൈസ്തവരുടെ സ്വത്തുക്കള്‍ സ്വന്തമാക്കില്ലെന്ന് ഉറപ്പ് ലഭിച്ചു; പ്രതീക്ഷ പങ്കുവെച്ച് സിറിയന്‍ ബിഷപ്പ്

ആസാദ് കുടുംബത്തിന്റെ അരനൂറ്റാണ്ട് നീണ്ടുനിന്ന ഭരണം അവസാനിപ്പിച്ചുകൊണ്ട് അല്‍ക്വയ്ദയില്‍ നിന്നും ഉത്ഭവിച്ച ഹയാത്ത് തഹ്‌രീർ അൽ-ഷാം എന്ന തീവ്ര ഇസ്ലാമിക സംഘടന സിറിയയുടെ നിയന്ത്രണം ഏറ്റെടുത്ത സാഹചര്യത്തില്‍ ആലപ്പോയിലെ അപ്പസ്തോലിക വികാരിയും സിറിയയിലെ ലാറ്റിന്‍ സഭാതലവനുമായ ബിഷപ്പ് ഹന്നാ ജല്ലൌഫ് കാത്തലിക് ന്യൂസ് ഏജന്‍സിയുടെ അറബിക് ഭാഷാ പങ്കാളിയായ ‘എ.സി.ഐ മെനാ’യോട് വിഷയത്തില്‍ അഭിപ്രായം അറിയിച്ചു. അഭിമുഖത്തില്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെക്കുറിച്ചും സിറിയന്‍ ക്രിസ്ത്യാനികളുടെ ഭാവിയെക്കുറിച്ചും അദ്ദേഹം വിവരിച്ചു.

  • പാർട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല, അവഗണന ഉണ്ടായെന്ന് ആവർത്തിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ തനിക്ക് അവഗണന ഉണ്ടായെന്ന് ആവർത്തിച്ച് ചാണ്ടി ഉമ്മൻ എം എൽ എ. താൻ പാർട്ടിക്കെതിരെയോ പ്രതിപക്ഷനേതാവിനെതിരെയോ ഒന്നും പറഞ്ഞിട്ടില്ല. വ്യക്തിപരമായി ആർക്കെതിരെയും പറഞ്ഞിട്ടില്ല.

  • ചക്കുളത്തുകാവ് പൊങ്കാല; ആലപ്പുഴയിലെ നാല് താലൂക്കുകളിൽ അവധി പ്രഖ്യാപിച്ചു

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഭക്തജന സംഗമത്തിന് വേദിയൊരുങ്ങുന്ന ചക്കുളത്തുകാവിൽ പൊങ്കാലയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി. പൊങ്കാലയോട് അനുബന്ധിച്ച് ഡിസംബർ 13ന് കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പൊതുപരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടത്തുന്നതിന് ഈ ഉത്തരവ് ബാധകമല്ലെന്നും കളക്ടർ‌ അറിയിച്ചു.

  • തദ്ദേശ ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് തിരിച്ചടി; നേട്ടം കൊയ്ത് യുഡിഎഫ്

സംസ്ഥാനത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് തിരിച്ചടി. മൂന്ന് പഞ്ചായത്തുകളില്‍ ഇടതുമുന്നണിയ്ക്ക് ഭരണം നഷ്ടമായി. തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടന്ന 31 വാര്‍ഡുകളില്‍ 16 ഇടങ്ങളില്‍ യുഡിഎഫിനാണ് ജയം. 11 വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. മൂന്നിടത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും ജയം നേടി.

  • തോട്ടട ഗവൺമെന്റ് ITI കോളജിൽ എസ്എഫ്ഐ കെഎസ്‌യു സംഘർഷം

കണ്ണൂർ തോട്ടട ഗവൺമെന്റ് ഐടിഐ കോളജിൽ എസ്എഫ്ഐ കെഎസ്‌യു പ്രവർത്തകർ തമ്മിൽ സംഘർഷം. കെഎസ്‌യു കൊടിമരം എസ്എഫ്ഐ തകർത്തതിനെ ചൊല്ലിയാണ് തർക്കം. തുടർന്നുണ്ടായ സംഘർഷത്തിലെ പൊലീസ് ലാത്തിച്ചാർജിൽ നിരവധി വിദ്യാർത്ഥികൾക്ക് പരുക്കേറ്റിട്ടുണ്ട്.

  • ഹേമ കമ്മിറ്റി റിപ്പോർട്ട്; മൊഴിയിൽ കൃത്രിമത്വം നടന്നതായി സംശയം

ഹേമ കമ്മിറ്റിയിലെ അന്വേഷണവുമായി ബന്ധപ്പെട്ട ഹർജികളിൽ മറ്റൊരു നടി കൂടി സുപ്രീം കോടതിയെ സമീപിച്ചു. ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴിയിൽ കൃത്രിമത്വം നടന്നതായി സംശയിക്കുന്നുവെന്ന് നടി. പ്രത്യേക അന്വേഷണ ഏജൻസി തന്നെ ഇത് വരെയും സമീപിച്ചിട്ടില്ല എന്ന് നടി പറയുന്നു. നാളെ ഹേമ കമ്മിറ്റി റിപ്പോർട്ടിന് മേലുള്ള അന്വേഷണത്തിനെതിരെയുള്ള ഹർജികൾ സുപ്രീംകോടതി പരിഗണിക്കാൻ ഇരിക്കെയാണ് നീക്കം.

  • കാബൂളിൽ സ്ഫോടനം; താലിബാന്റെ അഭയാർത്ഥികാര്യ മന്ത്രി കൊല്ലപ്പെട്ടു

കബൂളിലെ സ്ഫോടനത്തിൽ അഫ്ഗാൻ താലിബാന്റെ അഭയാർത്ഥികാര്യ മന്ത്രി ഖലീലുർ റഹ്മാൻ ഹഖാനി കൊല്ലപ്പെട്ടു. കാബൂളിലെ മന്ത്രാലയത്തിലാണ് ബോംബ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഹഖാനി ശൃംഖയുടെ സ്ഥാപകനായ ജലാലുദീൻ ഹഖാനിയുടെ സഹോദരനാണ് കൊല്ലപ്പെട്ട ഖലീലുർ റഹ്മാൻ ഹഖാനി.

  • കണ്ണൂർ സർവകലാശാല ലിറ്ററേച്ചർ ഫെസ്റ്റിവൽ കെ.എസ്‌.യു ബഹിഷ്കരിക്കും

കണ്ണൂർ സർവകലാശാല ലിറ്ററേച്ചർ ഫെസ്റ്റിവൽ കെ.എസ്‌.യു ബഹിഷ്കരിക്കും.കണ്ണൂർ ഐ.ടി.ഐ യിൽ ഇന്നുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കില്ലെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. കണ്ണൂർ തോട്ടട ഐടിഐയിലാണ് എസ്എഫ് ഐയും കെ.എസ്.യുവും തമ്മിൽ ഏറ്റുമുട്ടിയത്. കെഎസ് യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റിബിന് ക്രൂര മർദനമേറ്റു. പൊലീസ് ലാത്തി വീശി. ക്യാമ്പസിൽ കെഎസ്‌യുവിന്റെ കൊടി കെട്ടുന്നതിന് ചൊല്ലിയാണ് സംഘർഷമുണ്ടായത്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related