2024 ഡിസംബർ 11 ബുധൻ 1199 വൃശ്ചികം 26
വാർത്തകൾ
- വഞ്ചിയൂരില്‍ പൊതുവഴിയില്‍ CPIM ഏരിയാ സമ്മേളനം നടത്തിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
തിരുവനന്തപുരം വഞ്ചിയൂരില്‍ പൊതുവഴിയില്‍ സിപിഐഎം ഏരിയാ സമ്മേളനം നടത്തിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സംഭവത്തില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഡിവിഷന്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും പോലീസ് മേധാവിയും വിശദീകരണം നല്‍കണം. സ്റ്റേഷന്‍ ഹൗസ് ഓഫീസറോട് നേരിട്ട് ഹാജരാകാനും കോടതി ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ യാത്രാവകാശത്തെ തടസ്സപ്പെടുത്തുന്നതാണ് റോഡ് തടഞ്ഞുള്ള പരിപാടിയെന്ന് നിരീക്ഷിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ രൂക്ഷ വിമര്‍ശനം. ഹൈക്കോടതിയുടെ തന്നെ മുന്‍ ഉത്തരവുകളുടെ ലംഘനമാണിത്.
- മലപ്പുറത്ത് അമ്മയും ഭിന്നശേഷിക്കാരിയായ മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍
മലപ്പുറം താനൂരിൽ അമ്മയെയും ഭിന്നശേഷിക്കാരിയായ മകളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. താനൂർ സ്വദേശിനി ലക്ഷ്മി ദേവി എന്ന ബേബി (74) മകൾ ദീപ്തി (36) എന്നിവരാണ് മരിച്ചത്. ലക്ഷ്മി ദേവി തൂങ്ങി മരിച്ച നിലയിലും മകൾ ദീപ്തി ഇതേ മുറിയിലെ കട്ടിലിൽ മരിച്ച നിലയിലുമായിരുന്നു. സംഭവ സ്ഥലത്ത് പൊലീസെത്തി പരിശോദന നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
- വോട്ടിംഗ് മെഷീനെതിരെ മഹാരാഷ്ട്രയിൽ കൂടുതൽ ഗ്രാമങ്ങൾ രംഗത്ത്
വോട്ടിംഗ് മെഷീനെതിരെ മഹാരാഷ്ട്രയിൽ കൂടുതൽ ഗ്രാമങ്ങൾ രംഗത്ത്. സത്താറയിലെ കൊലേവാടിയിൽ വോട്ടിംഗ് മെഷീനെതിരെ ഗ്രാമസഭ പ്രമേയം പാസാക്കി. അടുത്ത തെരഞ്ഞെടുപ്പുകൾ ബാലറ്റ് പേപ്പറിൽ നടത്തണമെന്നാണ് പ്രമേയം. രാജ്യത്ത് ഇവിഎമ്മിനെതിരെ പ്രമേയം പാസാക്കുന്ന ആദ്യത്തെ ഗ്രാമസഭയാണ് കൊലേ വാടിയിലേത്. വോട്ടിംഗ് മെഷീനെതിരെ മഹാരാഷ്ട്രയിൽ കൂടുതൽ ഗ്രാമങ്ങൾ രംഗത്ത്. സത്താറയിലെ കൊലേവാടിയിൽ വോട്ടിംഗ് മെഷീനെതിരെ ഗ്രാമസഭ പ്രമേയം പാസാക്കി. അടുത്ത തെരഞ്ഞെടുപ്പുകൾ ബാലറ്റ് പേപ്പറിൽ നടത്തണമെന്നാണ് പ്രമേയം. രാജ്യത്ത് ഇവിഎമ്മിനെതിരെ പ്രമേയം പാസാക്കുന്ന ആദ്യത്തെ ഗ്രാമസഭയാണ് കൊലേ വാടിയിലേത്.
- വയനാട് ദുരന്തം; വീട് നിർമിച്ചു നൽകാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല: പിണറായി വിജയന് സിദ്ധരാമയ്യയുടെ കത്ത്
വയനാട് ദുരന്ത സഹായവുമായി ബന്ധപ്പെട്ട് കേരളത്തിനു കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദുരന്ത ബാധിതർക്ക് വീടുവെച്ചു നൽകാമെന്ന കർണാടകയുടെ വാഗ്ദാനത്തിൽ കേരളത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെ മറുപടി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകിയിരിക്കുന്നത്. കേരള ചീഫ് സെക്രട്ടറി തലത്തിൽ വിഷയം സംസാരിച്ചിരുന്നു. വീട് നിർമിച്ച് നൽകാമെന്ന വാഗ്ദാനം നടപ്പാക്കാൻ കർണാടക ഇപ്പോഴും തയാറാണെന്ന് കത്തിൽ വ്യക്തമാക്കുന്നു. സര്‍ക്കാരിനു നൽകിയ വാഗ്ദാനത്തിൽ നാളിതുവരെയായിട്ടും മറുപടി ലഭിക്കാത്തതിനാൽ പദ്ധതി നടപ്പാക്കാൻ കഴിയാത്തസാഹചര്യമാണുള്ളതെന്നും ഇപ്പോഴും വീട് നിര്‍മിക്കാനുള്ള സ്ഥലം പണം കൊടുത്ത് വാങ്ങാനും നിര്‍മാണം നടത്താനും കര്‍ണാടക സര്‍ക്കാര്‍ തയ്യാറാണെന്നും സിദ്ധരാമയ്യ കത്തിൽ വ്യക്തമാക്കി.
- നടിയെ ആക്രമിച്ച കേസ്; രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത. തന്നെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചട്ട വിരുദ്ധമായി തുറന്ന് പരിശോധിച്ചെന്ന് വ്യക്തമായിട്ടും ഉത്തരവാദികൾക്കെതിരെ നടപടിയുണ്ടായില്ല. ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിക്കും സുപ്രീം കോടതിക്കും കത്ത് നൽകിയിരുന്നു. എന്നാൽ, യാതൊരു നടപടിയും ഉണ്ടായില്ലെന്ന് അതിജീവിത രാഷ്ട്രപതിക്ക് അയച്ച കത്തിൽ പറയുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
- കര്‍ണാടകയുടെ വീട് വാഗ്ദാനത്തിൽ സര്‍ക്കാർ നിലപാട് തീര്‍ത്തും അപമാനകരം; വിഡി സതീശൻ
വയനാട്ടിൽ 100 വീടുകൾ വാഗ്ദാനം ചെയ്തുള്ള കർണാടക സര്‍ക്കാരിന്‍റെ കത്തിനോട് സംസ്ഥാന സർക്കാർ നിസംഗത പുലർത്തിയുള്ള നിലപാട് തീര്‍ത്തും അപമാനകരമാണെന്ന് വി ഡി സതീശൻ. വയനാട് പുനരധിവാസത്തിൽ അങ്ങേയറ്റം നിരുത്തരവാദപരമായ സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. 100 വീടുകൾ നിർമ്മിച്ചു നൽകാമെന്ന കർണാടക സർക്കാരിന്‍റെ വാഗ്ദാനത്തോട് ഒട്ടും ക്രിയാത്മകമായ പ്രതികരണമല്ല സംസ്ഥാന സർക്കാർ നടത്തിയത്.
- കോൺഗ്രസിന്റെ എതിർപ്പ് ഗൗരവമാക്കേണ്ട; പിന്തുണച്ച് ലാലു പ്രസാദ് യാദവ്
ഇന്ത്യ സഖ്യത്തിന്റെ നേതൃത്ത്വം, തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയെ ഏൽപിക്കണമെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. കോൺഗ്രസിന്റെ എതിർപ്പ് ഗൗരവമാക്കേണ്ടതില്ലെന്നും മമതയ്ക്ക് ഉത്തരവാദിത്തം നൽകണമെന്നും തങ്ങൾ യോജിപ്പിലാണെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇന്ത്യ സഖ്യത്തിന്റെ നേതൃത്ത്വം ഏറ്റെടുക്കാൻ താത്പര്യമുണ്ടെന്ന് മമത ബാനർജി വ്യക്തമാക്കിയത്. ഇതിനു പിന്നാലെ നിരവധി നേതാക്കൾ മമതയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മമതയെ പിന്തുണച്ചുകൊണ്ടുള്ള ലാലു പ്രസാദിന്റെ പ്രസ്ഥാവന.