spot_img

പ്രഭാത വാർത്തകൾ 2025 ഡിസംബർ 10

spot_img

Date:

വാർത്തകൾ

🗞️👉  UDFന്റെ വികൃത മുഖം മറച്ചുവയ്ക്കാൻ കഴിയില്ല’; മുഖ്യമന്ത്രി

പ്രതിപക്ഷ നേതാവ് വിഡി സതീശനോട് ചോദ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏതെങ്കിലും ഒരു പദ്ധതിയെ പ്രതിപക്ഷം എതിർക്കാതിരുന്നിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും വികൃത മുഖം മറച്ചുവയ്ക്കാൻ കഴിയില്ലെന്ന് അദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചോദ്യങ്ങൾ ഉന്നയിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ പീഡനക്കേസിനെ കുറിച്ചും ഫേസ്ബുക്ക്‌ പോസ്റ്റിൽ പരാമർശിക്കുന്നു.

🗞️👉 ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് പടുകൂറ്റൻ ജയം; പ്രോട്ടീസിനെ 101 റൺസിന് തകർത്തു

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ട്വന്റി 20യിൽ ഇന്ത്യക്ക് പടുകൂറ്റൻ ജയം. 101 റൺസിനാണ് പ്രോട്ടീസിനെ തകർത്തത്. ഇന്ത്യയുടെ 175 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്ക വെറും 74 റൺസിന് ഓൾഔട്ടായി. ഹാർദിക് പണ്ഡ്യയുടെ മസിൽ പവറിന് പിന്നാലെ ബൗളർമാരും കണ്ടെറിഞ്ഞപ്പോൾ പ്രോട്ടീസ് തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്.

🗞️👉 ദിലീപിനെ വെറുതെവിട്ടതിലും കോൺഗ്രസിൽ ഭിന്നാഭിപ്രായം

നടി പീഡനക്കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടതിനെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഇതിനിടെ കോൺഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ് യു ഡി എഫ് കൺവീനറും എം പിയുമായ അടൂർ പ്രകാശ്. കേസിൽ അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്നും, അവൾക്കൊപ്പം നിൽക്കുമെന്നുമായിരുന്നു കോൺഗ്രസിന്റെ പ്രമുഖ നേതാക്കളുടെ നിലപാട്. അതിജീവിതയ്ക്ക് പൂർണപിന്തുണ നൽകുമെന്നായിരുന്നു സർക്കാരിന്റെയും നിലപാട്. ഇതിനിടയിലാണ് യു ഡി എഫ് കൺവീനർ ഭിന്നാഭിപ്രായവുമായി രംഗത്തെത്തിയത്. അപ്പീൽ പോവുന്നത് സർക്കാരിന് വേറെ ജോലിയൊന്നും ഇല്ലാത്തതുകൊണ്ടാണ് ചെയ്യുന്നത് എന്നും, ദിലീപിനെ ബുദ്ധിമുട്ടിക്കാനാണ് സർക്കാർ നീക്കമെന്നുമായിരുന്നു അടൂർ പ്രകാശിന്റെ പ്രതികരണം.

🗞️👉 വോട്ടുകൊള്ള നടത്തുന്നവർ രാജ്യദ്രോഹികൾ; ഇലക്ഷൻ കമ്മീഷനെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു എന്ന് രാഹുൽ ഗാന്ധി

ലോക്സഭയിലെ SIR ചർച്ചയിൽ ബിജെപിക്കും ആർഎസ്എസിനും എതിരെ ആഞ്ഞടിച്ചു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ജനാധിപത്യത്തെ തകർക്കുന്നു എന്നും, വോട്ടുകൊള്ള നടത്തുന്നവർ രാജ്യദ്രോഹികളാണെന്നും രാഹുൽ. ഇന്ദിര ഗാന്ധി വിജയിച്ചത് വോട്ട് ചോരിയിലൂടെ എന്ന് ബിജെപി അംഗം നിഷികാന്ത്‌ ദുബൈ ആരോപിച്ചു. വന്ദേ മാതരത്തെ അവഗണിക്കാൻ ജവഹർ ലാൽ നെഹ്‌റു പരമാവധി ശ്രമിച്ചെന്നു രാജ്യസഭയിലെ ചർച്ചയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

🗞️👉 ജക്കാർത്തയിൽ ഏഴ് നില കെട്ടിടത്തിൽ വൻ തീപിടുത്തം; 20 മരണം

ഇന്തോനേഷ്യയിലെ തലസ്ഥാനമായ ജക്കാർത്തയിൽ ഏഴ് നില കെട്ടിടത്തിലുണ്ടായ വൻ തീപിടുത്തത്തിൽ 20 മരണം. അഞ്ച് പുരുഷന്മാരും 15 സ്ത്രീകളുമാണ് അപകടത്തിൽപ്പെട്ടത്. ഓഫീസ് കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ബാറ്ററി പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. തീ അണച്ചെങ്കിലും നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മരിച്ചവരിൽ ഭൂരിഭാഗം ആളുകളും ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് നിഗമനം.

🗞️👉 ചെങ്കോട്ട സ്ഫോടനം: എട്ടാമത്തെ പ്രതി അറസ്റ്റിൽ; പിടിയിലായത് ഡോക്ടർ ബിലാൽ നസീർ മല്ല

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ജമ്മു കാശ്മീർ ബാരമുള്ള സ്വദേശി ഡോക്ടർ ബിലാൽ നസീർ മല്ലയാണ് അറസ്റ്റിലായത്.സ്ഫോടന കേസിൽ അറസ്റ്റിൽ ആകുന്ന എട്ടാമത്തെ പ്രതിയാണ് ഡോക്ടർ ബിലാൽ നസീൽ മല്ല. എൻ ഐ എ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച കാറോട്ടിച്ച ഡോക്ടർ ഉമർ മുഹമ്മദിന് അറസ്റ്റിലായ ഡോക്ടർ ബിലാൽ നസീർ മല്ല സഹായങ്ങൾ ചെയ്തു നൽകിയിരുന്നുവെന്നും ആക്രമണവുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിച്ചുവെന്നും അന്വേഷണസംഘം കണ്ടെത്തി. വൈറ്റ് കോളർ ഭീകരസംഘം സ്ഫോടന പരീക്ഷണം നടത്തിയതായി അറസ്റ്റിലായ പ്രതികൾ അന്വേഷണ സംഘത്തിന് മൊഴി നൽകി.

🗞️👉 വ്യാജ പ്രീ പോൾ ഫലം പ്രചരിപ്പിച്ച സംഭവം; കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു- തിരഞ്ഞെടുപ്പ് കമ്മീഷണർ

വ്യാജ പ്രീ പോൾ ഫലം ഫേസ്ബുക്കിലിട്ട ശാസ്തമംഗലത്തെ ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖയ്ക്കെതിരെ തുടർനടപടി ഉണ്ടാകുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ. സൈബർ സെല്ലിൽ നിർദേശം നൽകുകയും കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ നടപടി ഉണ്ടാകും. പോസ്റ്റ് ഷെയർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പോസ്റ്റ്‌ പിൻവലിച്ചതായി വിവരം ലഭിച്ചു, അത് മാറ്റാനായി നിർദേശം നൽകിയെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി.

🗞️👉 ബിജെപി സർവേ പ്രചാരണം ചട്ടലംഘനം: നടപടിയെടുക്കുമെന്ന് കെ.എസ്. ശബരീനാഥൻ

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ജയിക്കുമെന്ന പ്രീ പോൾ സർവെ ഫലം പ്രചരിപ്പിച്ച ശാസ്തമംഗലത്തെ എൻഡിഎ സ്ഥാനാർഥി ആർ ശ്രീലേഖയ്ക്കെതിരെ യുഡിഎഫ് സാനാർഥി കെ എസ് ശബരീനാഥൻ. ആർ ശ്രീലേഖയുടെ പോസ്റ്റ് ചട്ടലംഘനമെന്നും നിഷ്കളങ്കമെന്ന് കരുതാനാകില്ലെന്നും കെ എസ് ശബരീനാഥൻ പറഞ്ഞു . പോസ്റ്റിൽ രാഷ്ട്രീയമുണ്ട്. അവർ ഭയക്കുന്നത് കോൺഗ്രസിനെയാണ്. കൃത്യമായ നടപടികളുമായി പാർട്ടി മുന്നോട്ടു പോകുമെന്ന് കെ എസ് ശബരീനാഥൻ പറഞ്ഞു. 51 സീറ്റുകൾ‌ നേടികൊണ്ട് യുഡിഎഫ് തിരുവനന്തപുരം കോർപ്പറേഷൻ നേടുമെന്നും ജനങ്ങളുടെ സഹായമുണ്ടെന്നും അദേഹം പറഞ്ഞു. വഞ്ചിയൂരിലും മുട്ടടയിലും ഇൻ ക്യാമറ ആവശ്യപ്പെട്ടുണ്ടായിരുന്നു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related