2024 ഡിസംബർ 10 ചൊവ്വാ 1199 വൃശ്ചികം 25
വാർത്തകൾ
- ഇറ്റലിയിലെ അക്വിലായില്‍ 1500 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ ബസിലിക്ക കണ്ടെത്തി
ഇറ്റലിയിലെ പുരാതന റോമന്‍ നഗരമായ അക്വിലായില്‍ നിന്നും 1500 വര്‍ഷങ്ങളുടെ പഴക്കമുള്ള ക്രിസ്ത്യന്‍ ബസിലിക്ക കണ്ടെത്തി. റോമന്‍ ചക്രവര്‍ത്തി ജസ്റ്റീനിയന്‍ ഒന്നാമന്റെ കാലത്ത് നിര്‍മ്മിക്കപ്പെട്ടതാണ് ഈ ബസിലിക്കയെന്നു കരുതപ്പെടുന്നു. പുരാവസ്തുഗവേഷകനായ സ്റ്റെഫാന്‍ ഗ്രോയുടെ നേതൃത്വത്തിലുള്ള ഗവേഷകരാണ് ചരിത്രപരമായി വളരെയേറെ പ്രാധാന്യമുള്ള ഈ കണ്ടെത്തലിന്റെ പിന്നില്‍. ബൈസന്റൈന്‍ കാലത്ത് അക്വിലായ്ക്കുണ്ടായിരുന്ന വിശ്വാസപരവും ചരിത്രപരവുമായ പ്രാധാന്യത്തെ വെളിപ്പെടുത്തുന്നതാണ് ഈ കണ്ടെത്തലെന്ന് ഓസ്ട്രിയന്‍ ആര്‍ക്കിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദി ഓസ്ട്രിയന്‍ അക്കാദമി ഓഫ് സയന്‍സസിലെ (ഒ.എ.ഡബ്ലിയു) ഗവേഷകര്‍ വ്യക്തമാക്കി.
- സംസ്ഥാനത്ത് വാഹന രജിസ്ട്രേഷന് എവിടെ വേണമെങ്കിലും ചെയ്യാം
കേരളത്തില്‍ വാഹന ഉടമയുടെ താമസ സ്ഥലം അനുസരിച്ച്, അതാത് ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളിലാണ് നിലവില്‍ വാഹനം രജിട്രര്‍ ചെയ്യേണ്ടത്. ഈ രീതിയില്‍ മാറ്റം വരും. എവിടെ നിന്ന് വേണമെങ്കിലും വാഹനം രജിസ്ട്രര്‍ ചെയ്യാം. അതിന് ബി എച്ച് രജിസ്ട്രേഷന് സമാനമായി ഏകീകൃത നമ്പര്‍ സംവിധാനം കൊണ്ടുവരാനാണ് ആലോചന. ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് മോട്ടോര്‍വാഹന വകുപ്പ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട പഠനത്തിനായി സാങ്കേതികമ്മിറ്റി രൂപീകരിച്ചു. മോട്ടോര്‍ വാഹന വകുപ്പ് ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. രണ്ട് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
- ജെ സി ഡാനിയേല്‍ പുരസ്കാരം ഷാജി എന്‍ കരുണിന്
മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2023ലെ ജെ.സി ഡാനിയേല്‍ പുരസ്കാരത്തിന് സംവിധായകന് ഷാജി എന്‍.കരുണിനെ തെരഞ്ഞെടുത്തതായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന ജെ.സി ഡാനിയേല്‍ അവാര്‍ഡ്.
- സ്കൂൾ ബസ് തലയിലൂടെ കയറിയിറങ്ങി വയോധികന് ദാരുണാന്ത്യം
റോഡ് മുറിച്ച് കടക്കവെ സ്കൂൾ ബസിടിച്ച് വയോധികന് ദാരുണാന്ത്യം. കോട്ടയം ഭരണങ്ങാനം മറ്റത്തിൽ ഭൂമിരാജാണ് (80) മരിച്ചത്. ഇന്ന് വൈകിട്ട് നാലോടെ ഭരണങ്ങാനം ടൗണിൽ നിന്ന് ചൂണ്ടച്ചേരിയിലേയ്ക്ക് തിരിയുന്ന ജങ്ഷനിലായിരുന്നു അപകടം. ഹോട്ടലിൽ നിന്ന് ചായ കുടിച്ച് ഇറങ്ങിയ ശേഷം റോഡ് മുറിച്ച് കടക്കുമ്പോഴാണ് അപകടമുണ്ടായത്.
- സിറിയുമായുളള ആത്മസൗഹൃദം നഷ്ടപ്പെടുമെന്ന ഭീതിയിൽ ഡൽഹി
പ്രസിഡന്റ് ബാഷർ അൽ അസദിന്റെ പുറത്താകലിന് പിന്നാലെ ഡമാസ്കസിന്റെ തെരുവുകളിൽ ആഘോഷങ്ങളും ആർപ്പുവിളികളും നിറയുമ്പോൾ, സിറിയക്ക് പുറത്ത്, ഏറെ ദൂരെയുള്ള ദില്ലിയിൽ അതല്ല സ്ഥിതി. സിറിയ എന്ന അറബ് രാജ്യത്തെ അധികാരമാറ്റം ഡൽഹിയിലെ അധികാര ഇടനാഴികളിൽ ആശങ്കയുടെ കരിനിഴൽ വീഴ്ത്തിയിട്ടുണ്ട്. നീണ്ട 54 വർഷം അധികാരത്തിലിരുന്ന അസദ് കുടുംബത്തിൻ്റെ വാഴ്ച അവസാനിക്കുമ്പോൾ, ഇന്ത്യയ്ക്ക് നഷ്ടമായത് സിറിയ എന്ന ആത്മസുഹൃത്തിനെയാണ്. ഇനി സിറിയയുടെ ഇന്ത്യ നിലപാടിൽ എന്ത് മാറ്റമുണ്ടാകുമെന്ന് ലോകരാജ്യങ്ങളും ഉറ്റുനോക്കുന്നുണ്ട്.
- ലോകത്തിലെ ഏറ്റവും വലിയ തിരുപ്പിറവി ദൃശ്യം വീണ്ടും സ്പെയിനില്‍
ലോകത്തെ ഏറ്റവും വലിയ തിരുപിറവി ദൃശ്യമെന്ന നിലയില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടംപിടിച്ച തിരുപ്പിറവിദൃശ്യം സ്പെയിനില്‍ വീണ്ടും പ്രദര്‍ശനത്തിന്. സ്പെനിലെ തുറമുഖ നഗരമായ അലിക്കാന്റയില്‍ ഡിസംബര്‍ 7-ന് ഇക്കൊല്ലവും പ്രദര്‍ശനം ആരംഭിച്ചു. വൈകിട്ട് 6 മണിയോടെ റാംബ്ലാ-എക്സ്പ്ലാനഡ ഇന്റര്‍സെക്ഷനില്‍ സംഗീതപരിപാടിക്ക് ശേഷമാണ് തിരുപ്പിറവി ദൃശ്യത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്. വര്‍ഷങ്ങളായി അലിക്കാന്റയിലെ ടൌണ്‍ഹാള്‍ പ്രദര്‍ശിപ്പിക്കാറുണ്ടായിരുന്ന ഈ പടുകൂറ്റന്‍ തിരുപ്പിറവി ദൃശ്യം ടൌണ്‍ഹാളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ എസ്പാസിയോ സെനെക്കായിലാണ് പ്രദര്‍ശിപ്പിക്കുന്നത്.
- ടീകോമിന് നഷ്ടപരിഹാരം നല്കുന്നുവെന്നത് തെറ്റായ ചിത്രീകരണം ; മുഖ്യമന്ത്രി
സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് പിന്മാറുന്നതിന് ടീകോമിന് നഷ്ടപരിഹാരം നല്കുന്നുവെന്നത് തെറ്റായ ചിത്രീകരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഭൂമിയ്ക്കും മറ്റുമായി ചെലവാക്കിയ ഓഹരി മൂല്യമാണ് സ്വതന്ത്ര വിലയിരുത്തലിലൂടെ മടക്കി നല്‍കുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. കാലതാമസം വരുമെന്നത് കൊണ്ടാണ് ആര്ബിട്രേഷന് പോകാത്തത്. പദ്ധതിയുടെ ഭൂമി ആര്‍ക്കും പതിച്ചുകൊടുക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
- ശ്രുതിക്ക് ആശംസയുമായി മുഖ്യമന്ത്രി
വയനാട് ദുരന്തത്തിൽ ഉറ്റവരെയും പിന്നീടുണ്ടായ അപകടത്തിൽ പ്രതിശ്രത വരനെയും നഷ്ടപ്പെട്ട ശ്രുതി സർക്കാർ ജോലിയിൽ പ്രവേശിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രുതി ഒരിടത്തും ഒറ്റപ്പെട്ടുപോകില്ലെന്ന് സർക്കാർ ഉറപ്പു നൽകിയിരുന്നെന്നും ഇന്ന് ശ്രുതി ജോലിയിൽ പ്രവേശിച്ചതോടെ ആ ഉറപ്പ് പാലിക്കപ്പെട്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവിടെയാരും ഒറ്റപ്പെട്ടുപോകില്ലെന്നത് ഈ സർക്കാരിന്റെയും നാടിന്റെയും ഉറപ്പാണെന്നും അത് പാലിക്കപ്പെടുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു. ചേർത്തുനിർത്തലിന്റെ ഇത്തരം മാതൃകകളാണ് കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാൻ നമുക്ക് പ്രേരകമാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
- സഞ്ജയ് മല്‍ഹോത്ര പുതിയ RBI ഗവർണർ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവർണറായി റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്രയെ കേന്ദ്ര സർക്കാർ നിയമിച്ചു. ഡിസംബർ 10ന് കാലാവധി അവസാനിക്കുന്ന ശക്തികാന്ത ദാസിൻ്റെ പകരക്കാരനായാണ് മൽഹോത്ര എത്തുന്നത്. 1990 ബാച്ച് രാജസ്ഥാൻ കേഡറിലെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസറാണ് സഞ്ജയ് മൽഹോത്ര. കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ എഞ്ചിനീയറിംഗ് ബിരുദധാരിയായ അദ്ദേഹം യുഎസിലെ പ്രിൻസ്റ്റൺ സർവകലാശാലയിൽ നിന്ന് പബ്ലിക് പോളിസിയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
- വയനാട് ദുരന്തം: രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി
മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്ര സഹായം വൈകുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. വിഷയത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ആരോപിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കഴിഞ്ഞ് 100 ദിവസം കഴിഞ്ഞിട്ടും കേരളത്തിന് ഇതുവരെ ഒരു രൂപ പോലും നല്‍കിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.













