2024 ഡിസംബർ 09 ഞായർ 1199 വൃശ്ചികം 24
വാർത്തകൾ
- സിറിയയിലെ ആഭ്യന്തര യുദ്ധം; ഇന്ത്യക്കാർ സുരക്ഷിതരെന്ന് ഇന്ത്യൻ എംബസി
സിറിയയിലെ ഇന്ത്യക്കാർ സുരക്ഷിതരെന്ന് ഇന്ത്യൻ എംബസി. ഡമാസ്കസിലെ എംബസി തുറന്ന് പ്രവർത്തിക്കുമെന്ന് അധികൃതർ പറഞ്ഞു. ഇന്ത്യക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നും എംബസി അറിയിച്ചു. ഇന്ത്യക്കാർ സിറിയയിലേക്ക് പോകരുതെന്ന് വിദേശകാര്യ മന്ത്രാലയം നിർദേശം നൽകി. സിറിയയിലുള്ളവർക്ക് പെട്ടെന്ന് തിരിച്ചെത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

- ‘മനുഷ്യനെ 15 മിനിറ്റുകൊണ്ട് കഴുകിയുണക്കും’; വാഷിങ് മെഷീൻ അവതരിപ്പിച്ച് ജപ്പാൻ
വസ്ത്രങ്ങൾ അലക്കി ഉണക്കാൻ പലരീതിയിലുള്ള വാഷിങ് മെഷീൻ ലോകത്ത് എത്തിക്കഴിഞ്ഞു. എന്നാൽ ഇപ്പോൾ ശ്രദ്ധപിടിച്ചുപറ്റുന്നത് ജപ്പാൻ ഒരുക്കിയ വാഷ്ങ് മെഷീനാണ്. ഈ വാഷിങ് മെഷീൻ വസ്ത്രങ്ങൾക്ക് വേണ്ടിയല്ല. മനുഷ്യർക്ക് വേണ്ടിയാണ് ജപ്പാനിലെ ഒരു കമ്പനി വാഷിങ് മെഷീൻ അവതരിപ്പിച്ചിരിക്കുന്നത്. വെറും 15 മിനിറ്റ് കൊണ്ട് മനുഷ്യനെ കഴുകിയുണക്കി തരും ഈ വാഷിങ് മെഷീൻ. മിറായ് നിങ്കേൻ സെന്റകുകി എന്നാണ് മെഷീന്റെ പേര്.

- ‘വഖഫ് നിയമ ഭേദഗതിയിലൂടെ മാത്രം മുനമ്പം വിഷയത്തിന് ശാശ്വതപരിഹാരം’; പ്രകാശ് ജാവ്ദേക്കർ
മുനമ്പം വിഷയത്തിന് ശാശ്വതപരിഹാരം വഖഫ് നിയമ ഭേദഗതിയിലൂടെ മാത്രമെന്ന് ബിജെപി ദേശീയ നേതാവും സംസ്ഥാന പ്രഭാരിയുമായ പ്രകാശ് ജാവ്ദേക്കർ. മുനമ്പം സമരത്തിന്റെ 57-ാം ദിവസമായ ഞായറാഴ്ച്ച മുനമ്പം സമര പന്തൽ സന്ദർശിച്ച ശേഷമായിരുന്നു അദേഹത്തിന്റെ പ്രതികരണം.

ഭരണഘടനയ്ക്ക് മുകളിലുള്ള വഖഫിന്റെ അവകാശങ്ങൾ നിയമനിർമാണത്തിലൂടെ പരിഹരിക്കുമെന്നും. വരാൻ പോകുന്ന പാർലമെന്റിന്റെ ബഡ്ജറ്റ് സെക്ഷനിൽ തന്നെ വഖഫ് ഭേദഗതി നിയമം പാസാക്കുമെന്നും പ്രകാശ് ജാവ്ദേക്കർ പറഞ്ഞു.
- ‘ടൂറിസം വികസനത്തിന് മുൻകൈ എടുക്കേണ്ടത് സംസ്ഥാന സർക്കാരുകൾ’: കേന്ദ്രമന്ത്രി സുരേഷ് ഗോപി
രാജ്യത്തെ വിനോദ സഞ്ചാര വികാസത്തിന് മുൻകൈ എടുക്കേണ്ടത് സംസ്ഥാന സർക്കാരുകളാണെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. വിനോദ സഞ്ചാരം ഒരു സംസ്ഥാന വിഷയം കൂടിയാണ്. സംസ്ഥാന സർക്കാരുകൾ സ്വന്തം നിലയ്ക്ക് മുന്നോട്ട് വയ്ക്കുന്ന പുതിയ വിനോദ സഞ്ചാരപദ്ധതികളെ സർവാത്മനാ പിന്തുണയ്ക്കാനേ പ്രധാനമന്ത്രിക്കും കേന്ദ്ര മന്ത്രിമാർക്കും കഴിയൂവെന്ന് സുരേഷ് ഗോപി പറഞ്ഞു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

- ലോക ചെസ് ചാമ്പ്യൻഷിപ്പ്; നിർണായക ജയം; ലീഡ് എടുത്ത് ഡി ഗുകേഷ്
ലോക ചെസ് ചാമ്പ്യൻഷിപ്പിൽ നിർണായക ലീഡ് എടുത്ത് ഇന്ത്യയുടെ ഡി ഗുകേഷ്. പതിനൊന്നാം റൌണ്ടിൽ ലോകമ്പ്യൻ ഡിങ് ലിറനെ തോൽപ്പിച്ചു. ജയത്തോടെ ഗുകേഷിന് ആറ് പോയിന്റായി. ഡിങ് ലിറന് അഞ്ച് പോയിന്റുകളാണുള്ളത്. ഇനി മൂന്ന് റൗണ്ടുകളാണ് അവശേഷിക്കുന്നത്. ഏഴര പോയിന്റ് നേടുന്നയാൾ അടുത്ത ലോക ചാമ്പ്യനാകും. അടുത്ത മൂന്ന് മത്സരങ്ങളിൽ സമനില പിടിച്ചാൽ ഗുകേഷ് ലോകചാമ്പ്യനാകും.














