2024 ഡിസംബർ 05 വ്യാഴം 1199 വൃശ്ചികം 20
വാർത്തകൾ
- കയറ്റുമതി പ്രോൽസാഹന സെമിനാർ സംഘടിപ്പിച്ചു
പാലാ:കർഷക ഉത്പാദക കമ്പനികളെ കയറ്റുമതി രംഗത്തേക്ക് കൈപിടിച്ചുയർത്താൻ സഹായിക്കുന്ന കേന്ദ്രഗവ സ്ഥാപനമായ
Agricultural and Processed Food Products Export Development Authority എന്ന APEDA യുടയും സംസ്ഥാന സർക്കാരിൻ്റെ കൃഷി വകുപ്പ് എഫ്. പി. ഒ കളുടെ മാർക്കറ്റിങ്ങ് പ്രോൽസാഹിപ്പിക്കാൻ ഏർപ്പെടുത്തിയ “കേരളാ ഗ്രോ ” ബ്രാൻഡ് നെയിം സംബന്ധിച്ചും വിശദീകരിക്കുന്നതിനായി കോട്ടയം ജില്ലയിലെ എല്ലാ കർഷക ഉൽപ്പാദക കമ്പനി /സംഘടനാ പ്രതിനിധികൾക്കും വേണ്ടി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി കാർഷിക സംരംഭക പ്രോൽസാഹന സെമിനാർ സംഘടിപ്പിച്ചു. പാലാ ഷാലോം പാസ്റ്ററൽ സെൻ്ററിൽ നടന്ന സെമിനാറിൻ്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ ഷാജു.വി.തുരുത്തൻ നിർവ്വഹിച്ചു. പി.എസ്.ഡബ്ലിയുഎസ്. ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിച്ചു. പി.എസ്.ഡബ്ലിയു.എസ്. അസി. ഡയറക്ടർ ഫാ.ഇമ്മാനുവൽ

കാഞ്ഞിരത്തുങ്കൽ, പി.ഡി.എസ്-സി.ബി. ബി.ഒ സ്റ്റേറ്റ് കോർഡിനേറ്റർ സാബിൻ ജോസ്,എഫ്.പി.ഒ ഡിവിഷൻ മാനേജർ ഡാൻ്റീസ് കൂനാനിക്കൽ, പ്രോജക്ട് ഓഫീസർ പി.വി. ജോർജ് പുരയിടം എന്നിവർ പ്രസംഗിച്ചു. APEDA ഓഫീസർ ആൽഫീൻ സന്തോഷ്, കൃഷിവകുപ്പ് പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോ ജോസ്, കൃഷി വികസന ഓഫീസർ ജോ പൈനാപ്പള്ളിൽ,മാർക്കറ്റിങ്ങ് ഓഫീസർ യമുന ജോസ് എന്നിവർ ക്ലാസ്സുകൾ നയിച്ചു. പി.എസ്. ഡബ്ബിയു . എസ് ടീമംഗങ്ങളായ ജോയി മടിയ്ക്കാങ്കൽ, സിബി കണിയാം പടി, ഷീബാ ബെന്നി, സെബാസ്റ്റ്യൻ ആരുച്ചേരിൽ, ജോസ് നെല്ലിയാനി, വിമൽ ജോണി, മെർളി ജയിംസ്, തോമസ് മണ്ഡപത്തിൽ, ജോസ് മോൻ ഇടത്തടത്തിൽ, സിൽജോ ഈറ്റ യ്ക്കക്കുന്നേൽ തുടങ്ങിയവർ പ്രോഗ്രാമിന് നേതൃത്വം കൊടുത്തു. പ്രോഗ്രസീവ് ഫാർമേഴ്സ് ഈരാറ്റുപേട്ട, പള്ളം ബ്ലോക്ക് എഫ്.പി.ഒ, കടന്തേരി എഫ്.പി.ഒ, കാഞ്ഞിരപ്പള്ളി എഫ്.പി.ഒ ,പാലാ സാൻതോം എഫ്.പി.ഒ, ളാലം

എഫ്.പി.ഒ, കർഷക മിത്രം കാഞ്ഞിരപ്പള്ളി, ഇൻഗ്രോം ഭരണങ്ങാനം, ഫെർട്ടിലാൻ്റ് ചിറ്റടി, ഫാത്തിമാപുരം എഫ്.പി.ഒ, കർഷക വിളവിപണന കേന്ദ്രം മൂഴൂർ, എം.എ.എഫ് മാടപ്പള്ളി, അയർക്കുന്നം എഫ്.പി.ഒ,പി.ഡി.എസ് കാഞ്ഞിരപ്പള്ളി, പോങ്ങത്താനം എഫ്.പി.സി, കടുത്തുരുത്തി എഫ്.പി.ഒ, വേമ്പനാട് എഫ്.പി.ഒ, കിങ്ങ്സ് കാക്കൊമ്പ്, കാഞ്ഞിരമറ്റം എഫ്.പി.സി, കോട്ടയം കർഷക ഉൽപ്പന്ന വിപണന സംഘം,പാലാ ഹരിതം എഫ്.പി.സി, അമൃതഗിരി എക്കോ, മാടപ്പള്ളി എഫ്.പി.സി, മദ്ധ്യകേരള എഫ്.പി.ഒ കടുത്തുരുത്തി, നീലൂർ എഫ്.പി.സി, എം.എഫ്.പി.സിമാൻവെട്ടം തുടങ്ങി കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷക കൂട്ടായ്മാ ഭാരവാഹികൾ സെമിനാറിൽ പങ്കെടുത്തു.
- ലഹരി ദുരന്തങ്ങള്‍ക്ക് സര്‍ക്കാരിന് കൂട്ടുത്തരവാദിത്വമുണ്ട് – ഫാ. വെള്ളമരുതുങ്കല്
മദ്യമോ മാരക ലഹരിവസ്തുക്കളോ ഉപയോഗിച്ചത് മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ക്ക് സര്‍ക്കാരിന് കൂട്ടുത്തരവാദിത്വമുണ്ടെന്നും സര്‍ക്കാരിനെയും കട്ടുപ്രതിയായി പരിഗണിക്കണമെന്നും കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന് മുന്‍സംസ്ഥാന സെക്രട്ടറിയും പാലാ രൂപതാ ഡയറക്ടറുമായ ഫാ. ജേക്കബ് വെള്ളമരുതുങ്കല്. കാഞ്ഞിരപ്പള്ളി, പാലാ രൂപതകളുടെയും കോട്ടയം അതിരൂപതയുടെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ലൈസന്‍സ് നല്‍കുകയും സര്‍ക്കാര്‍തന്നെ മദ്യഷാപ്പുകള്‍ നടത്തുകയും ചെയ്ത് അതുമൂലം മനുഷ്യന് അപകടങ്ങളും നാശനഷ്ടങ്ങളും ഉണ്ടാകുന്നുണ്ടെങ്കില്‍ നിശ്ചയമായും സര്‍ക്കാര്‍ കൂട്ടുപ്രതിയാകണം. എം.ഡി.എം.എ., കഞ്ചാവ് പോലുള്ള മാരക ലഹരികള്‍ മൂലമുള്ള കേസുകളും ഈ ഗണത്തില്‍പെടണം. സര്‍ക്കാര്‍ എന്‍ഫോഴ്സമെന്റിന്റെ പരാജയമാണ് ലഹരികടത്ത് വ്യാപകമായിരിക്കുന്നതിന്റെ മുഖ്യകാരണം. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് കുരുവിള അധ്യക്ഷത വഹിച്ചു. ആന്റണി മാത്യു, ജോസ്മോന് പുഴക്കരോട്ട്, ഷാജി അണക്കര, തോമസുകുട്ടി കാഞ്ഞിരപ്പള്ളി, ജോസ് ഫിലിപ്പ്, ജോസ് കവിയില്‍, അലക്സ് കെ. എമ്മാനുവല്‍, സിസ്റ്റര്‍ റോസിന് എന്നിവര്‍ പ്രസംഗിച്ചു.
- ആലപ്പുഴ കളക്ടറേറ്റിനു മുന്നിൽ നടക്കുന്ന കർഷക സമരം മന്ത്രിമാർ ഇടപെടണം : വെരി.റവ .ഡോ. ടോം പുത്തൻകളം
ആലപ്പുഴ: സംസ്ഥാനത്തെ നെൽകർഷകരുടെ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കളക്ടറേറ്റിനു മുന്നിൽ നടക്കുന്ന നിരാഹാര സമരം ഉത്തരവാദിത്തപ്പെട്ട മന്ത്രിമാർ ഇടപെട്ട് കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് പുളിങ്കുന്ന് ഫൊറോന വികാരി വെരി. റവ. ഡോ. ടോം പുത്തൻകളം സമരപ്പന്തലിൽ എത്തി അഭിവാദ്യം അർപ്പിച്ചു കൊണ്ട് പറഞ്ഞു. കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ച നെല്ലിന്റെ വിലയും സംസ്ഥാന വിഹിതവും കൂട്ടി 32 രൂപ 52 പൈസ വില നൽകണമെന്നും തണ്ണീർമുക്കം ബണ്ട് റെഗുലേറ്റ് ചെയ്യുക , മടവീണ പാടശേഖരങ്ങൾക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്നും ഫാ.ഡോ. ടോം പുത്തൻകളം ആവശ്യപ്പെട്ടു.
- വിക്ഷേപണത്തിന് മിനിറ്റുകൾ മുമ്പ് പിഎസ്എൽവി ദൗത്യം മാറ്റിവച്ചു
സാങ്കേതിക പിഴവിനെ തുടര്‍ന്ന് യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ സൗര നിരീക്ഷണ ഉപഗ്രഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള പിഎസ്എല്‍വി ദൗത്യം വിക്ഷേപണത്തിന് മിനിറ്റുകള്‍ക്കു മുമ്പ് മാറ്റിവച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേയ്സ് സെന്ററില്‍ നിന്ന് വൈകിട്ട് 4.08ന് പ്രോബാ- 3 ഉഗ്രഹങ്ങളുമായി പുറപ്പെടേണ്ടിയിരുന്ന പിഎസ്എല്‍വി സി 59 ദൗത്യമാണ് മാറ്റിവച്ചത്.

- വന്ദേഭാരത് ഒരു മണിക്കൂറോളമായി വഴിയില്‍ കുടുങ്ങി
സാങ്കേതിക തകരാറിനെ തുടര്‍ന്ന് വന്ദേഭാരത് എക്സ്പ്രസ് ഒരു മണിക്കൂറോളമായി വഴിയില്‍ കുടുങ്ങി. ഷൊര്‍ണൂരിനടുത്താണ് ട്രെയിന്‍ കുടുങ്ങിക്കിടക്കുന്നത്. ട്രെയിനിന്റെ ഡോര്‍ സ്റ്റക്കാണെന്നും പുറത്തുപോലും ഇറങ്ങാനാകുന്നില്ലെന്നും യാത്രക്കാര്‍ പറഞ്ഞു. തിരുവനന്തപുരത്തേക്കുള്ള ട്രെയിനാണ് സ്റ്റക്കായത് ഷൊര്‍ണൂരിനും വള്ളത്തോള്‍ നഗറിനും മധ്യെയാണ് ട്രെയിന്‍ കുടുങ്ങിയത്. 10 മിനിറ്റിനുള്ളില്‍ തകരാര്‍ പരിഹരിക്കുമെന്നാണ് ജീവനക്കാര്‍ യാത്രക്കാരോട് പറഞ്ഞതെങ്കിലും ഒരു മണിക്കൂറോളമായി പ്രശ്ന പരിഹാരമുണ്ടായിട്ടില്ല. 5.50ന് ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ നിന്ന് മുന്നോട്ടെടുത്ത ട്രെയിന്‍ അല്‍പ്പം കഴിഞ്ഞു തന്നെ നിന്നു. പിന്നീട് 6.45 ആയിട്ടും ട്രെയിന്‍ നീങ്ങിത്തുടങ്ങിയിട്ടില്ല. തകരാര്‍ പരിഹരിക്കാനുള്ള ഊര്‍ജിതമായ ശ്രമങ്ങള്‍ തുടരുകയാണ്.
- കടല്‍ ഭിത്തി നിര്‍മിക്കാത്തതില്‍ പ്രതിഷേധം ; സിപിഐഎം പ്രവര്‍ത്തകരുമായി സംഘര്‍ഷം
അമ്പലപ്പുഴ വളഞ്ഞവഴിയില്‍ പുലിമുട്ടും കടല്‍ ഭിത്തിയും നിര്‍മിക്കാത്തതില്‍ പ്രതിഷേധിച്ച് മന്ത്രി സജി ചെറിയാന് പങ്കെടുത്ത വേദിയിലേക്ക് ബി.ജെ.പി പ്രവര്‍ത്തകരുടെ മാര്‍ച്ച്. മാര്‍ച്ച് തടയാനെത്തിയ സിപിഐഎം പ്രവര്‍ത്തകരുമായി വാക്കേറ്റം. മത്സ്യഫെഡ് ജില്ലാ ഓഫീസ് കെട്ടിട സമുച്ചയ ഉദ്ഘാടനം നടന്ന വളഞ്ഞ വഴിയിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. മന്ത്രി സജി ചെറിയാനായിരുന്നു ഇതിന്റെ ഉദ്ഘാടകന്‍. ബിജെപി പഞ്ചായത്തംഗം സുമിതയുടെ വാര്‍ഡായ നീര്‍ക്കുന്നത്ത് പുലിമുട്ടോടു കൂടിയ കടല്‍ ഭിത്തി നിര്‍മിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഉദ്ഘാടന വേദിയുടെ ഏതാനും സമീപത്തു നിന്ന് മാര്‍ച്ചാരംഭിച്ചത്.പഞ്ചായത്തംഗം സുമിത, ബി.ജെ.പി അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ബാബുരാജ് എന്നിവരുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 30 ഓളം പേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.
- ഉത്തർപ്രദേശിലെ സംഭൽ സന്ദർശിക്കാതെ രാഹുൽയും പ്രിയങ്കയും മടങ്ങി
ഉത്തർപ്രദേശിലെ സംഭൽ സന്ദർശിക്കാതെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മടങ്ങി. തന്നെ തടഞ്ഞത് അവകാശ ലംഘനമാണെന്ന് രാഹുൽ പ്രതികരിച്ചു. ഗാസിപൂർ അതിർത്തിയിൽവച്ചാണ് രാഹുലും പ്രിയങ്കയും അടങ്ങിയ കോൺഗ്രസ് നേതാക്കളെ പൊലീസ് തടഞ്ഞത്. രാഹുലും പ്രിയങ്കയും സംഭലിലേക്ക് എത്തുന്നത് തടയാനായി ആയിരത്തിലധികം പൊലീസുകാരെ ഗാസിപൂർ അതിർത്തിയിൽ വിന്യസിച്ചിരുന്നു. എംപിമാരുടെ വാഹനം ഡല്‍ഹി-മീററ്റ് എക്സ്പ്രസ് ഹൈവേയില്‍ എത്തിയപ്പോഴാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞത്. കെ.സി.വേണുഗോപാലും യുപിയിലെ കോൺഗ്രസ് എംപിമാരും സംഘത്തിലുണ്ടായിരുന്നു. മണിക്കൂറുകളോളം റോഡിൽ കാത്തുകിടന്നെങ്കിലും കോൺഗ്രസ് സംഘത്തെ സംഭലിലേക്ക് പോകാൻ അധികൃതർ അനുവദിച്ചില്ല. തുടർന്നാണ് കോൺഗ്രസ് നേതാക്കൾ മടങ്ങിയത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

- രൂചിക്കൂട്ടുമായി പാലാ ഫുഡ് ഫെസ്റ്റ് ഡിസംബർ 6 മുതൽ
പാലായ്ക്ക് പുത്തൻ രുചി അന്നുഭവം വാരി വിതറി ഒരു കൂടക്കീഴിൽ നാവൂറും ഭക്ഷ്യവിഭവങ്ങൾ സമൃദ്ധിയായി ഒരുക്കി വിളമ്പുന്നു. പുഴക്കര മൈതാനിയിൽ വരൂ … Dec 6 മുതൽ 10 വരെ ആസ്വദിക്കു 5 ദിവസം പാലായിൽ രുചിയൂറുന്ന നൂറു നൂറു വിഭവങ്ങൾ ഒരു കുടക്കീഴിൽ …. പാലായുടെ സ്വന്തം ഫുഡ് ഫെസ്റ്റ് 2024 പുഴക്കര മൈതാനത്ത്’ ആഗോള വൈവിധ്യങ്ങളുമായി പാലായിൽ ഭക്ഷ്യ മേളയ്ക്ക് തുടക്കമാവുന്നു. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ യൂത്ത് വിങ്ങിൻ്റെ നേത്യത്വത്തിലാണ് പാലാ ഫുഡ് ഫെസ്റ്റ്-2024 സംഘടിപ്പിക്കുന്നത്. ഡിസംബർ 6 ന് വൈകിട്ട് 4 മണിക്ക് മണി C കാപ്പൻ MLA ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ വി.സി ജോസഫ്, ബൈജു കൊല്ലംപറമ്പിൽ, ജോൺ ദർശന, എബിസൺ ജോസ്, ജോസ്റ്റ്യൻ വന്ദന, ആൻ്റണി കുറ്റിയാങ്കൽ, ഫ്രെഡി നടുത്തെട്ടിയിൽ, അനൂപ് ജോർജ്, ചെ യ്സ് തോമസ്, സിറിൾ ടോം, ജോസ് ചന്ദ്രത്തിൽ, വിപിൻ പോൾസൺ, ജോയൽ വെള്ളിയേപ്പള്ളി, തുടങ്ങിയവർ പങ്കെടുത്തു. ഡിസംമ്പർ 6, 9, 10 തീയതികളിൽ വൈകിട്ട് 4 മണിക്കും. ജൂബിലി തിരുനാൾ പ്രധാന ദിവസമായ 7, 8 തീയതികളിൽ ഉച്ചയ്ക്ക് 12 മണിക്കും. ഭക്ഷ്യമേള ആരംഭിക്കും.’ വൈകുന്നേരം 11 വരെ ഭക്ഷ്യമേള ഉണ്ടായിരിക്കും.ടൈറ്റിൽ സ്പോൺസർ ഫെഡറൽ ബാങ്ക് – മുഖ്യ സ്പോൺസൺ മാർ പുളിമൂട്ടിൽ സിൽക്ക്സ്, വിശ്വാസ്, സെൻ്റ് ജോസഫ് എൻജനീയറിംഗ് കോളേജ്, പ്രിയ സൗണ്ട്സ്, റേഡിയോ മംഗളം, മെഡിക്കൽ പാട്ണൻ മാർ സ്ലീവാ മെഡിസിറ്റി ,കൂടാതെ ഒട്ടനവധി വ്യാപാര സ്ഥാപനങ്ങളും സഹകരിക്കുന്നു. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ഡി ജെ ,ഗാനമേള ” ഡാൻസ് നൈറ്റ്, മ്യൂസിക്ക് ബാൻറ് തുടങ്ങിയ കാലാവിരുന്ന് ഉണ്ടായിരിക്കും.

ഡിസംബർ 6മുതൽ 10 വരെ പാലാ നഗര ഹൃദയത്തിൽ പുഴക്കര മൈതാനത്ത് വെച്ചാണ് പാലാ ഫുഡ് ഫെസ്റ്റ് നടത്തുന്നത്. ചൈനീസ്, അറബിക്, തായ്, കോണ്ടിനെന്റൽ, ഫ്യൂഷൻ എന്നിവയും വിവിധതരം ഇൻഡ്യൻ, തനിനാടൻ, ഷാപ്പ് കറികൾ, ശീതളപാനീയ ങ്ങൾ, ഐസ്ക്രീമുകൾ, ഷെയ്ക്കുകൾ, മധുരപലഹാര ങ്ങൾ തുടങ്ങിയ രുചികരമായ വിഭവങ്ങളും ഫുഡ് ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അനവധി വൈവിദ്ധ്യമാർന്ന വിഭവങ്ങളുമായി അൻപതിലധികം സ്റ്റാളുകളിലായാണ് ഫുഡ് ഫെസ്റ്റ്-2024 നടത്തുന്നത്. ഇതിനോടനുബന്ധിച്ച് എല്ലാദിവസവും വേദിയിൽ വച്ച് കലാപരിപാടികൾ നടത്തപ്പെടും.പാലായുടെ സാമുഹിക സാംസ്കാരിക മേഖലകളിൽ നിറസാന്നിദ്ധ്യമായി നിലകൊളളുന്ന കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗിൻ്റെ ഈ സംരംഭത്തിന് എല്ലാവിധ പിന്തുണയും അഭ്യർത്ഥിക്കുന്നു.ഏവരെയും പാലാ ഫുഡ്ഫെസ്റ്റ് 2024-ലേയ്ക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.













