2024 ഡിസംബർ 03 ചൊവ്വാ 1199 വൃശ്ചികം 18
വാർത്തകൾ
- മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ നാളെ (ഡിസംബർ 3 ചൊവ്വ) അവധി പ്രഖ്യാപിച്ചു. മദ്രസകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്. പരീക്ഷകൾ മുൻനിശ്ചയ പ്രകാരം നടക്കും. നേരത്തെ കാസർഗോഡ്, തൃശൂർ ജില്ലകളിൽ അവധി പ്രഖ്യാപിച്ചിരുന്നു.
- നാളെ തിരുവനന്തപുരം നഗരസഭാ പരിധിയിൽ അവധി
ബീമാപള്ളി ഉറൂസ് നാളെ (3-12-2024) തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രാദേശിക അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് ഈ അവധി ബാധകമായിരിക്കില്ല. അതേസമയം, കനത്ത മഴയുടെ സാഹചര്യത്തിൽ തൃശൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി നൽകിയിട്ടുണ്ട്.

- തൃശൂർ ജില്ലയിൽ നാളെ അവധി
ജില്ലയിൽ വിവിധയിടങ്ങളിൽ ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ തൃശൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കലക്ടർ അർജുൻ പാണ്ഡ്യനാണ് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്സി, ഐസിഎസ്സി സ്‌കൂളുകൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി ബാധകമാണ്. കാസർഗോഡും അവധി പ്രഖ്യാപിച്ചിരുന്നു.
- കുംഭമേള നടക്കുന്ന സ്ഥലത്തെ ജില്ലയായി പ്രഖ്യാപിച്ച് ഉത്തർപ്രദേശ്
പ്രയാഗരാജിൽ കുംഭമേള നടക്കുന്ന സ്ഥലത്തെ ജില്ലയായി പ്രഖ്യാപിച്ച് യുപി സർക്കാർ. കുംഭമേളക്ക് മുന്നോടിയായാണ് പുതിയ നീക്കം. 4 തഹസിൽദാർ പ്രദേശങ്ങളിലെ 67 വില്ലേജുകളെ ബന്ധിപ്പിച്ച പുതിയ താൽക്കാലിക ജില്ല ‘മഹാ കുംഭ മേള’ എന്നു തന്നെയാകും അറിയപ്പെടുക. കേരളത്തിൽ നിന്ന് ഉൾപ്പെടെ നിരവധി പേർ കാണാൻ പോകുന്ന കുംഭമേള 2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് നടക്കുന്നത്. 12 വർഷത്തിലൊരിക്കൽ ആണ് സംഘടിപ്പിക്കുന്നത്.
- ഏറ്റുമാനൂര്‍ ഗവ.ആശുപത്രിയില്‍ കിടത്തിചികിത്സ പുനരാരംഭിക്കണം
ഏറ്റുമാനൂര്‍ :ഏറ്റുമാനൂര്‍ ഗവ.ആശുപത്രിയില്‍ കിടത്തിചികിത്സ പുനരാരംഭിക്കണമെന്ന്ഏറ്റുമാനൂര്‍ പ്രസ്‌ക്ലബ്ബ് ഹാളില്‍ നടന്നകോണ്‍ഫെഡറേഷന്‍ഓഫ് റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാകമ്മറ്റിആവശ്യപ്പെട്ടു.നിരവധിനാട്ടുകാര്‍ ആശ്രയിക്കുന്നതും പ്രത്യേക വനിതാവാര്‍ഡ് ഉള്‍പ്പടെ 40-പേരെ കിടത്തിചികിത്സിക്കാന്‍സൗകര്യങ്ങളുള്ളതുമാണ് ഈആശുപത്രി.
- പാലാ ഗാഡലൂപ്പെദേവാലയത്തിൽ പരിശുദ്ധ ദൈവ മാതാവിന്റെ മധ്യസ്ഥ തിരുനാൾ
പാലാ ഗാഡലൂപ്പെ റോമൻ കത്തോലിക്കാ ദേവാലയത്തിൽ പരിശുദ്ധ ദൈവ മാതാവിന്റെ മധ്യസ്ഥ തിരുനാൾ ഡിസംബർ 3 മുതൽ 12 വരെ തീയതികളിൽ നടക്കും. ഡിസംബർ 3 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് തിരുനാൾ കൊടിയേറ്റ് നടക്കും. സംഘടനാ ദിനം, ആത്മാഭിഷേക ദിനം, സന്യസ്ഥ ദിനം, കുടുംബദിനം, യുവജന ദിനം, ദിവ്യകാരുണ്യ ദിനം തുടങ്ങിയവ 12 വരെ തീയതികളിൽ ആചരിക്കും. ഡിസംബർ 10 ചൊവ്വാഴ്ച വൈകിട്ട് ആറിന് ഇടവക കലാസമിതി ഒരുക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും. ഡിസംബർ 11ന് വൈകിട്ട് 3.45 ന് ദിവ്യബലിയെ തുടർന്ന് പാലാ ടൗണിലേക്ക് പ്രദിക്ഷണം നടക്കും. പാലാ ളാലം ജംഗ്ഷനിൽ ഫാദർ ഡൊമിനിക് സാവിയോ സന്ദേശം നൽകും. പ്രധാന തിരുനാൾ ദിവസമായ ഡിസംബർ 12ന് വൈകിട്ട് 4:30ക്ക് ദിവ്യബലിക്ക് ഫാദർ സെബാസ്റ്റ്യൻ തെക്കതേച്ചേരിൽ കാർമികത്വം വഹിക്കും. ഫാദർ ബൈജു എം വിൻസെൻറ് സന്ദേശം നൽകും. ദിവ്യകാരുണ്യ ആശീർവാദം, കൊടിയിറക്ക്, സ്നേഹവിരുന്ന്, ഗാനമേള എന്നിവയോടെ ചടങ്ങുകൾ സമാപിക്കും.

- സാമൂഹിക പ്രശ്നങ്ങൾ സർക്കാരുകളുടെ ശ്രദ്ധയിൽ പെടുത്തുന്നതിൽ ദീപികയുടെ സേവനങ്ങൾ ശ്ലാഹനീയം :മോൺ. ജോസഫ് കണിയോടിക്കൽ
ചേർപ്പുങ്കൽ : സാമൂഹിക പ്രശ്നങ്ങൾ സർക്കാരുകളുടെ മുന്നിൽ അവതരിപ്പിക്കുന്നതിൽ ദീപികയുടെ പങ്ക് സ്ലാഹനീയം എന്ന് മോൺ. ജോസഫ് കണിയോടിക്കൽ പ്രസ്താവിച്ചു. പരിസ്ഥിതി ലോല പ്രശ്നം, മുനമ്പം വിഷയം, റബർ വിലയിടിവ് തുടങ്ങിയ വിഷയങ്ങളിൽ സഭയുടെ നാവായി മാറുവാൻ ദീപികയ്ക്ക് സാധിച്ചു എന്നും അദ്ദേഹം പറഞ്ഞു. ദീപിക ഫ്രണ്ട്സ് ക്ലബ് ചേർപ്പുങ്കൽ ഫൊറോന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചേർപ്പുങ്കൽ ഫൊറോനാപള്ളി വികാരി ഫാ. ജോസഫ് പാനാമ്പുഴ അധ്യക്ഷത വഹിച്ചു. ഡി എഫ് സി രൂപതാ ഡയറക്ടർ ഫാ. ജോർജ് നെല്ലിക്കുന്നുചെരിവുപുരയിടം ആമുഖ പ്രഭാഷണം നടത്തി. ഫൊറോന ഡയറക്ടർ ഫാ. ചാൾസ് പേണ്ടാനത്ത്, സംസ്ഥാന പ്രസിഡന്റ് ജോർജ്തോമസ് വടക്കേൽ, രൂപത പ്രസിഡന്റ് ജയ്സൺ ജോസഫ് കുഴികോടിയിൽ, വനിതാവിഭാഗം പ്രസിഡന്റ് ജാൻസി ജോസഫ് തോട്ടക്കര, ഫൊറോനാ പ്രസിഡന്റ് ഫ്ലവറി സെബാസ്റ്റ്യൻ വാളനാട്ട്, തുടങ്ങിയവർ പ്രസംഗിച്ചു. രൂപതയുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി 75 വർഷത്തിലേറെയായി ദീപിക വരിക്കാരായവരെയും വിശ്വാസ പരിശീലന പരീക്ഷയിൽ പന്ത്രണ്ടാം ക്ലാസ്സിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികളെയും ചടങ്ങിൽ അനുമോദിച്ചു. ദീപിക പത്രത്തിന്റെ വിതരണം ഇടവകകളിൽ സുഗമമായി നിർവഹിക്കുന്ന വിതരണക്കാർക്ക് പ്രത്യേക പാരിതോഷികവും നൽകി.

- ഞാനൊരു ചരിത്രകാരനാണ്, രാഷ്ട്രീയക്കാരനല്ല – വില്യം ഡാൽറിംപിൾ
പാലാ: ഇന്ത്യൻ ആശയങ്ങൾ ലോകത്തിലെങ്ങും വ്യാപിച്ചതും അവ ലോകത്തിന്റെ ആശയമായി പരിണമിച്ചതും എങ്ങനെയെന്ന് വിശദമാക്കിക്കൊണ്ട് താനൊരു ചരിത്രകാരൻ മാത്രമാണെന്നും തന്നെ ഒരു രാഷ്ട്രീയക്കാരനായി കാണെരുതെന്നും പ്രശസ്ത ബ്രിട്ടീഷ് ചരിത്രകാരൻ വില്യം ഡാൽറിംപിൾ പാലാ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച ലക്ചർ സീരിസ് ഉദ്ഘാടനം ചെയ്തു കൊണ്ട് വ്യക്തമാക്കി.
- ദൈവദാസന്‍ ഫാ. ആർമണ്ട് മാധവത്ത് അനുസ്‌മരണ സമ്മേളനം നടത്തി
ദാരിദ്ര്യം അക്ഷരാർഥത്തിൽ സ്വജീവിതത്തിൽ പാലിച്ച ഫാ. ആർമണ്ടിന്റെ ജീവിതം ദൈവസന്നിധിയിൽ പ്രീതികരമായതിൻ്റെ തെളിവാണ് ദൈവദാസ പദവിയെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ഫാ. ആർമണ്ട് മാധവത്ത് അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കർദ്ദിനാൾ. മൂല്യങ്ങളിൽ അധിഷ്‌ഠിതമായ ജീവിതം വഴി സ്വർഗ രാജ്യത്തിന്റെ അവ കാശികളാകാൻ ഫാ. ആർമണ്ട് ഏവരെയും പ്രചോദിപ്പിക്കുന്നുവെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

- പാലാ ജൂബിലി തിരുനാളിന് കൊടിയേറി സി.വൈ.എം.എല്‍. നാടകമേളയും തുടങ്ങി
പാലാ: അമലോത്ഭവ ജൂബിലി തിരുനാളിന് പാലായില്‍ കൊടിയേറി. തുടര്‍ന്ന് സി.വൈ.എം.എല്‍. സംഘടിപ്പിക്കുന്ന അച്ചായന്‍സ് ഗോള്‍ഡ് സ്‌പോണ്‍സര്‍ ചെയ്യുന്ന അഖില കേരള പ്രൊഫഷണല്‍ നാടകമേളയും ടൗണ്‍ഹാളില്‍ ആരംഭിച്ചു. നാടകമേള മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തേല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡിക്‌സണ്‍ പെരുമണ്ണില്‍ അദ്ധ്യക്ഷത വഹിച്ചു. ഫാദര്‍ ജോസഫ് തടത്തില്‍, ഫാദര്‍ ജോര്‍ജ് മൂലേച്ചാലില്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തി. ബിജു വാതല്ലൂര്‍, അഡ്വ. സന്തോഷ് കെ. മണര്‍കാട്ട്, ക്ലീറ്റസ് ഇഞ്ചിപറമ്പില്‍, സതീഷ് മണര്‍കാട്ട് എന്നിവര്‍ പ്രസംഗിച്ചു.
- ആഘോഷകാലം ഇന്ത്യാക്കാർ അടിച്ചുപൊളിച്ച് ആഘോഷിച്ചു, ഖജനാവിലേക്ക് നവംബർ മാസത്തിൽ 1.82 ലക്ഷം കോടിയെത്തി
ആഘോഷകാലം ഇന്ത്യാക്കാർ അടിച്ചുപൊളിച്ച് ആഘോഷിച്ചതോടെ കേന്ദ്ര-സംസ്ഥാന ഖജനാവുകളിലേക്ക് എത്തിയത് 1.82 ലക്ഷം കോടി രൂപ. നവംബർ മാസത്തിലെ ജിഎസ്ടി വരുമാനമാണിത്. മുൻവർഷത്തെ അപേക്ഷിച്ച് നികുതി വരുമാനത്തിൽ 8.5ശതമാനം വർദ്ധനവുണ്ടായി. എന്നാൽ ഒക്ടോബർ മാസത്തെ അപേക്ഷിച്ച് നികുതി വരുമാനം കുറഞ്ഞു.














