spot_img

പ്രഭാത വാർത്തകൾ 2025 ഡിസംബർ 02

spot_img

Date:

വാർത്തകൾ

🗞️👉 സൂറത്തിൽ മലയാളി വിദ്യാർത്ഥി ജീവനൊടുക്കി; ക്യാമ്പസിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം

സൂറത്തിൽ മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. തൃശൂർ സ്വദേശി അദ്വൈത് നായരാണ് മരിച്ചത്. സൂറത്ത് എസ്‌.വി.എൻ‌.ഐ.ടിയിലെ ബി.ടെക് മൂന്നാം വർഷ വിദ്യാർത്ഥിയാണ് അദ്വൈത്. ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയായിരുന്നു ആത്മഹത്യശ്രമം. ക്യാമ്പസിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം.

🗞️👉 തമിഴ്നാടിനും ആന്ധ്രാപ്രദേശിനും പ്രളയ മുന്നറിയിപ്പ് നൽകി കേന്ദ്ര ജല കമ്മിഷൻ

ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ തമിഴ്നാടിന്റെ തീരദേശ മേഖലകളിൽ ശക്തമായ മഴതുടരുന്നു. തമിഴ്നാട്ടിലെ ചെന്നൈ, തിരുവള്ളൂർ ജില്ലകളിലും ആന്ധ്രാപ്രദേശിലെ തിരുപ്പതി, നെല്ലൂർ ജില്ലകളിലും കേന്ദ്ര ജല കമ്മിഷൻ പ്രളയമുന്നറിയിപ്പ് നൽകി.

ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ നാല് ജില്ലകളിലെയും മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

മഴയ്ക്കൊപ്പം തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റും വീശുന്നുണ്ട്. 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയിൽ ഇതുവരെ സംസ്ഥാനത്ത് നാല് മരണം റിപ്പോർട്ട് ചെയ്തു. ഡിറ്റ് വാ ആഞ്ഞടിച്ച ശ്രീലങ്കയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. 334 പേർ മരിച്ചു. 370 പേരെ കാണാനില്ല. രാജ്യത്തെ 25 ജില്ലകളിലായുള്ള 11 ലക്ഷം പേരെയാണ് ഡിറ്റ് വാ ചുഴലിക്കാറ്റ് ബാധിച്ചത്.

🗞️👉 അർച്ചനയുടെ മരണം: ഭർതൃമാതാവ്‌ അറസ്റ്റിൽ, സ്ത്രീധന പീഡന വകുപ്പുകള്‍ ചുമത്തി

തൃശൂർ വരന്തരപ്പിള്ളിയിൽ ഗർഭിണിയായ യുവതി തീ കൊളുത്തി മരിച്ച സംഭവത്തിൽ ഭർതൃമാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നന്തിപുലം മാട്ടുമല മാക്കോത്ത് രജനി (49)യെയാണ് അറസ്റ്റ് ചെയ്തത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. നേരത്തെ, അർച്ചനയുടെ അച്ഛന്റെ പരാതിയിൽ ഭർത്താവ് ഷാരോണിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഷാരോണിൻ്റെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീധന പീഡന വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

🗞️👉 രാഹുല്‍ മാങ്കൂട്ടം; തദേശ തിരഞ്ഞെടുപ്പില്‍ വിവാദങ്ങളുടെ പെരുമഴ

വിവാദങ്ങളും രാഷ്ട്രീയ പോരുമൊക്കെ തിരഞ്ഞെടുപ്പില്‍ സാധാരണമാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി വിവാദങ്ങള്‍ മാത്രമായി മാറുകയാണ് തിരഞ്ഞെടുപ്പ് രംഗം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് കിഫ്ബിയുമായി ബന്ധപ്പെട്ട് ,സിപിഐഎം നേതാവും മുന്‍ധനമന്ത്രിയുമായ ഡോ തോമസ് ഐസക്കിനെതിരെ ഇ ഡി നോട്ടീസ് അയച്ചത് വന്‍വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം പിന്നീട് ഇ ഡി കിഫ്ബി വിഷയത്തില്‍ ഇ ഡി മൗനം പാലിക്കുകയായിരുന്നു. മസാലബോണ്ട് വഴി വിദേശത്തുനിന്നും നിക്ഷേപം സ്വീകരിച്ചത് നിയമപ്രകാരമല്ലെന്നായിരുന്നു ഇ ഡിയുടെ ആരോപണം.

🗞️👉 കലൂർ സ്റ്റേഡിയം നവീകരണം പാതിവഴിയിൽ; സ്പോൺസർക്ക് ജി.സി.ഡി.എ. സമയം നീട്ടി നൽകി

കലൂർ സ്റ്റേഡിയം നവീകരണത്തിന് സ്പോൺസർക്ക് സമയം നീട്ടി നൽകി ജി.സി.ഡി.എ. ഈ മാസം 20-ാം തീയതിവരെയാണ് സമയം നീട്ടി നൽകിയത്. ഏറ്റെടുത്ത നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെയാണ് സ്പോൺസർ സ്റ്റേഡിയം ജി.സി.ഡി.എക്ക് തിരികെ നൽകിയത്. അര്ജന്റീന ടീമിന്റെ കേരള സന്ദർശനത്തിനായി സെപ്റ്റംബർ 26 നൽകിയ സ്റ്റേഡിയം ഇന്നലെയാണ് സ്പോൺസർ ജി.സി.ഡി.എക്ക് തിരികെ നൽകിയത്. സ്റ്റേഡിയത്തിൽ 70 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ നടത്തുമെന്നാണ് സ്പോൺസർ പ്രഖ്യാപിച്ചത്.

🗞️👉 രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ നടപടിയെടുക്കാൻ കോൺഗ്രസിൽ ധാരണ; അറസ്റ്റുണ്ടായാൽ പുറത്താക്കും

ലൈംഗിക പീഡന പരാതി നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് എതിരെ കൂടുതൽ നടപടിയെടുക്കുന്നതിൽ കോൺഗ്രസിൽ ധാരണ. മുൻകൂർ ജാമ്യാപേക്ഷയിലെ കോടതി ഉത്തരവിന് ശേഷം തീരുമാനിക്കാം എന്നാണ് ധാരണ. പ്രധാന നേതാക്കൾക്കിടയിൽ നടന്ന കൂടിയാലോചനയിലാണ് തീരുമാനം. പീഡന പരാതിയിൽ അറസ്റ്റ് ഉണ്ടായാൽ രാഹുലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കും. അതേസമയം ലൈംഗികപീഡന, ഭ്രൂണഹത്യ കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംൽഎഎ അഞ്ചാംദിവസവും ഒളിവിലാണ്. വ്യാപക പരിശോധന നടത്തിയിട്ടും പൊലീസിന് രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താനായില്ല. പാലക്കാട് നിന്നും രാഹുൽ മുങ്ങിയതെന്ന് കരുതുന്ന ചുവന്ന കാർ സിനിമാ താരത്തിന്റേതെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം.

🗞️👉 എഴുത്തുകാരിയും അദ്ധ്യാപികയുമായിരുന്ന ബി. സരസ്വതി അന്തരിച്ചു

കോട്ടയം: പ്രശസ്ത എഴുത്തുകാരിയും അദ്ധ്യാപികയുമായിരുന്ന ബി. സരസ്വതി (94) ഏറ്റുമാനൂരിലെ വസതിയിൽ ഇന്ന് ഉച്ചതിരിഞ്ഞ് അന്തരിച്ചു. കിടങ്ങൂർ എൻ. എസ്. എസ് ഹൈസ്കൂളിലെ ഹെഡ്മിസ്ട്രസായി ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ടീച്ചർ, സാഹിത്യ-വിദ്യാഭ്യാസ മേഖലകളിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related