spot_img

പ്രഭാത വാർത്തകൾ 2025 ഡിസംബർ 01

spot_img

Date:

വാർത്തകൾ

🗞️👉 പാർലമെൻ്റ് ശീതകാല സമ്മേളനം: തീവ്ര പട്ടിക പരിഷ്കരണം (SIR) മുഖ്യ അജണ്ടയാക്കാൻ ‘ഇന്ത്യ’ സഖ്യം

പാർലമെന്റിന്റ ശീത കാല സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ തീവ്ര പട്ടിക പരിഷ്കരണം സർക്കാരിനെതിരെ പ്രധാന ആയുധമാക്കാൻ ഇന്ത്യ സഖ്യം. സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ കോൺഗ്രസും, ടിഎംസിയും അടക്കമുള്ള പാർട്ടികൾ വിഷയം ഉന്നയിച്ചു. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിലും, എസ്ഐആർ പ്രതിപക്ഷത്തിന്റെ മുഖ്യ അജണ്ടയായി ഉയർന്നു വരും എന്ന് ഉറപ്പായി. എസ്‌ഐആർ വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ പാർട്ടികൾ ഏകകണ്ഠമായി തീരുമാനിച്ചു. സമ്മേളനത്തിന് മുമ്പായി സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ ഇക്കാര്യം അറിയിച്ചു. എസ്ഐആർ അവഗണിച്ചു മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്ന് സമജ്വാദി പാർട്ടി നേതാവ് രാം ഗോപാലര് യാദവ് യോഗത്തിൽ അറിയിച്ചു. ഭരണപക്ഷം യോഗത്തിൽ ഇക്കാര്യത്തിൽ കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടില്ല.

🗞️👉 ഉത്തര്‍ പ്രദേശില്‍ ബിഎല്‍ഒ ആത്മഹത്യ ചെയ്തു; ജോലി സമ്മര്‍ദമെന്ന് സൂചന

ഉത്തര്‍ പ്രദേശില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ജോലികള്‍ നടക്കുന്നതിനിടെ ഒരു ബൂത്ത് ലെവല്‍ ഓഫിസര്‍ കൂടി ആത്മഹത്യ ചെയ്തു. തൂങ്ങി മരണമായിരുന്നു. ജോലിയുടെ അമിത സമ്മര്‍ദമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് വിവരം. ബഹേരി ഗ്രാമത്തില്‍ നിന്നുള്ള സര്‍വേഷ് സിങ് എന്നയാളാണ് വീട്ടിലെ സ്റ്റോര്‍ മുറിയില്‍ തൂങ്ങിമരിച്ചത്. 46 വയസായിരുന്നു. ഒക്ടോബര്‍ ഏഴിനാണ് ഇദ്ദേഹത്തിന് ബിഎല്‍ഒ ആയുള്ള ചുമതല നല്‍കിയത്. ദിവസങ്ങളായി ഇയാള്‍ തൊഴിലിലെ കടുത്ത സമ്മര്‍ദം മൂലം വല്ലാത്ത മാനസികാവസ്ഥയിലായിരുന്നുവെന്ന് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞു.

🗞️👉 മുനമ്പത്തെ സമരം അവസാനിപ്പിച്ച് ഭൂസംരക്ഷണ സമിതി

മുനമ്പത്തെ സമരം അവസാനിപ്പിച്ച് ഭൂസംരക്ഷണ സമിതി. കരമടയ്ക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയ പശ്ചാത്തലത്തിലാണ് സമരസമിതി പ്രതിഷേധം അവസാനിപ്പിച്ചത്. എന്നാല്‍ പ്രതിഷേധക്കാര്‍ക്കിടയിലെ അഭിപ്രായ ഭിന്നത തുടരുന്നതിനിടെ മറുവിഭാഗം പുതിയ പ്രതിഷേധം തുടങ്ങുമെന്ന് പ്രഖ്യാപിച്ചു. മമന്ത്രിമാരായ കെ രാജനും പി രാജീവുമെത്തി സമരക്കാര്‍ക്ക് നാരങ്ങാനീര് നല്‍കിയതോടെയാണ് പ്രതിഷേധത്തിന് താത്ക്കാലിക വിരാമമായത്. ഭൂമിയിലെ റവന്യൂ അവകാശങ്ങള്‍ പൂര്‍ണമായി ലഭിക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് മറുവിഭാഗം പറയുന്നത്. മതിയായ കൂടിയാലോചനകള്‍ നടത്താതെയാണ് സമരസമിതി സമരം അനസാനിപ്പിക്കാന്‍ തീരുമാനമെടുത്തതെന്നും മറുവിഭാഗം ആരോപിച്ചു.

🗞️👉 ആലപ്പുഴയിലും അമീബിക് മസ്തിഷ്കജ്വരം; തണ്ണീർമുക്കം സ്വദേശിയായ 10 വയസുകാരന് രോഗബാധ

ആലപ്പുഴയിലും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തണ്ണീർമുക്കം സ്വദേശിയായ പത്ത് വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി.
ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം നൽകി. വൃത്തിയില്ലാത്ത കുളങ്ങൾ, ജലാശയങ്ങൾ, വെള്ളക്കെട്ടുകൾ, ക്ലോറിനേഷൻ നടത്താത്ത സ്വിമ്മിങ് പൂളുകൾ എന്നിവയിൽ കുളിക്കുകയോ നീന്തുകയോ ചെയ്യരുത്. നീന്തൽ പരിശീലന കേന്ദ്രങ്ങളിലെ നീന്തൽ കുളങ്ങൾ ക്ലോറിനേറ്റ് ചെയ്യണം. കുട്ടികൾ ചെറുകുളങ്ങളിലും കെട്ടിനിൽക്കുന്ന വെള്ളത്തിലും കുളിക്കാനും കളിക്കാനും ഇറങ്ങുന്നില്ലെന്ന് അധ്യാപകരും രക്ഷകർത്താക്കളും ഉറപ്പാക്കണം. വീടുകളിലെയും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെയും ജലസ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് നിർദേശം.

🗞️👉 പാലാ രൂപത ബൈബിൾ കൺവൻഷൻ പന്തലിൻ്റെ കാൽനാട്ടുകർമ്മവും ജെറിക്കോ പ്രാർത്ഥനയും ഇന്ന്

പാലാ : പാലാ രൂപത 43-ാമത് കൃപാഭിഷേകം ബൈബിള്‍
കണ്‍വെന്‍ഷൻ പന്തലിൻ്റെ കാൽനാട്ടുകർമ്മം സെൻ്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ ഇന്ന് തിങ്കളാഴ്ച വൈകുന്നേരം 4 നു ബിഷപ്പ് മാർ.ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. പ്രോട്ടോസിഞ്ചെലൂസ്, വികാരി ജനറാളുമാർ, പ്രോക്യൂററ്റർ, ചാൻസലർ, രൂപതയിലെ വിവിധ സംഘടനാ ഡയറക്ടർമാർ, വിവിധ ഇടവക വികാരിമാർ, എന്നിവർ സന്നിഹിതരായിരിക്കും.

തുടർന്ന് വൈകിട്ട് അഞ്ചുമണി മുതൽ കൺവൻഷൻ വിജയത്തിനായുള്ള ജെറിക്കോ പ്രാർത്ഥനയും ആരംഭിക്കും.

ഡിസംബർ 01 മുതൽ 18 വരെ നടക്കുന്ന പ്രാർത്ഥനകൾക്ക് രൂപതയിലെ വിവിധ ഫൊറോനകളിൽ നിന്നുള്ള ഇടവക പ്രാർത്ഥനാഗ്രൂപ്പുകൾ നേതൃത്വം വഹിക്കും. എല്ലാ ദിവസവും വൈകിട്ട് 5 മണിക്ക് ജപമാലയോടെ ആരംഭിക്കും. ഒക്ടോബർ മുതൽ നടക്കുന്ന മധ്യസ്ഥപ്രാർത്ഥന ഇപ്പോഴും തുടരുന്നു.

🗞️👉 തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ബസുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിച്ചു; 11 മരണം

തമിഴ്‌നാട് ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് പതിനൊന്ന് പേര്‍ മരിച്ചു. നാല്‍പതോളം പേര്‍ക്ക് പരുക്കേറ്റു. ചികിത്സയിലുള്ളവരില്‍ ചിലരുടെ നില ഗുരുതരമാണ്. കാരക്കുടി കുമ്പന്‍കുടി പാലത്ത് ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം. തിരുപ്പൂരില്‍ നിന്ന് കാരക്കുടിയിലേയ്ക്ക് പോയ ബസും കാരക്കുടിയില്‍ നിന്ന് ദിണ്ടിഗലിലേയ്ക്ക് പോയ ബസുമാണ് കൂട്ടിയിടിച്ചത്.

🗞️👉 ടെലിവിഷൻ റേറ്റിങിന് ബാർക് ഉദ്യോഗസ്ഥന് കോഴ; വിശദ അന്വേഷണം വേണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ഫെഡറേഷൻ

കേരളത്തിലെ ടെലിവിഷൻ റേറ്റിങ് തിരിമറി സംബന്ധിച്ച ട്വന്റിഫോറിന്റെ വെളിപ്പെടുത്തലിൽ വിശദവും സമയബന്ധിതവുമായ അന്വേഷണം ആവശ്യപ്പെട്ട് രാജ്യത്തെ വാർത്ത ചാനലുകളുടെ സംഘടനയായ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ഫെഡറേഷൻ. ‘ഓപ്പറേഷൻ സത്യ’യിലൂടെ ട്വന്റിഫോർ പുറത്ത് കൊണ്ടുവന്ന വിവരങ്ങൾ ഉത്കണ്ഠാജനകമാണെന്നും എൻബിഎഫ് വ്യക്തമാക്കി. അതിനിടെ തിരിമറിയെ കുറിച്ച് ടെലിവിഷൻ റേറ്റിങ് ഏജൻസിയായ ബാർക്ക് ഇന്ത്യ പ്രഖ്യാപിച്ച ഫോറൻസിക് ഓഡിറ്റിങ്ങ് തുടരുകയാണ്.

🗞️👉 വീട്ടില്‍ നിന്ന് നമ്മുടെ അച്ഛനും സഹോദരനുമെല്ലാം ജയിലിലേക്കുള്ളത് ഒരു വ്യാജ പരാതിയുടെ ദൂരം മാത്രം; ന്യായീകരിച്ച് രാഹുല്‍ ഈശ്വര്‍

തനിക്കെതിരെ വന്നത് വ്യാജ പരാതിയാണെന്നും ലൈംഗിക അധിക്ഷേപം നേരിട്ടെന്ന് പറയുന്ന യുവതിയുടെ ചിത്രങ്ങള്‍ താന്‍ പങ്കുവച്ചില്ലെന്നും രാഹുല്‍ ഈശ്വര്‍. പൊലീസ് അറസ്റ്റ് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുവതിയുടെ ഫോട്ടോ താന്‍ പരസ്യപ്പെടുത്തി എന്നത് കള്ളമാണെന്നും തന്നെ കുടുക്കാനാണ് ശ്രമം നടക്കുന്നതെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. 

🗞️👉 അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുൽ ഈശ്വർ അറസ്റ്റിൽ, ജാമ്യമില്ല വകുപ്പ് ചുമത്തി

സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ ഈശ്വർ അറസ്റ്റിൽ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസിൽ, അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസിലാണ് സൈബർ പൊലീസിന്റെ നടപടി.ജാമ്യമില്ല വകുപ്പാണ് ചുമത്തിയിട്ടുള്ളത്. കേസിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ നാലാം പ്രതിയാണ്. മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ല സെക്രട്ടറി രഞ്ജിത പുളിക്കലിനെ രണ്ട് കേസുകളിൽ പ്രതിചേർത്തു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related