പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  31

Date:

വാർത്തകൾ

  • മാര്‍ തോമസ് തറയില്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ നിയുക്ത ആര്‍ച്ച് ബിഷപ്പ്

മേജർ ആർച്ചുബിഷപ്പ്, ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി ഉയര്‍ത്തപ്പെട്ട മാർ തോമസ് തറയിലിനെയും ഷംഷാബാദ് രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ട മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടനെയും ഷാള്‍ അണിയിച്ചു. ചങ്ങനാശ്ശേരി ആർച്ചുബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഷംഷാബാദ് രൂപതയുടെ അഡ്‌മിനിസ്ട്രേറ്റർ മാർ ജോസഫ് കൊല്ലംപറമ്പിൽ പിതാവ് ഇരുവർക്കും ബൊക്കെ നല്‌കി അനുമോദിച്ചു. പാലാ രൂപതാധ്യക്ഷനും പെർമനെൻ്റ് സിനഡ് അംഗവുമായ മാർ ജോസഫ് കല്ലറങ്ങാട്ടു പിതാവ് ആശംസകളർപ്പിച്ചു സംസാരിച്ചു.

  • സീറോ മലബാർ സഭയ്ക്ക് പുതിയ രണ്ട് പിതാക്കന്മാർ

കാക്കനാട് : സീറോ മലബാർ സഭയ്ക്ക് പുതിയ രണ്ട് പിതാക്കന്മാർ. ചനങ്ങനാശ്ശേരി അതിരൂപതയുടെ നിയുക്ത മെത്രപ്പോലീത്തയായി മാർ തോമസ് തറയിൽ പിതാവും ഷംഷാബാദ് രൂപതയുടെ നിയുക്ത പിതാവായി മാർ പ്രിൻസ് ആൻറണി പാണേങ്ങാടൻ പിതാവും തിരഞ്ഞെടുക്കപ്പെട്ടു.

  • മാലിന്യസംസ്കരണവും നിർമ്മാർജ്ജനവും:ബോധവത്കരണക്ലാസ്സ്

കുറവിലങ്ങാട് : ദേവമാതാ കോളേജിലെ SESREC (Social Entrepreneurship Swachhta and Rural Engagement cell) സെല്ലും ഗ്രാമപഞ്ചായത്തും സംയുക്തമായി അധ്യാപകർ,അനധ്യാപകർ,വിദ്യാർത്ഥികൾ,പൊതുജനങ്ങൾ എന്നിവർക്കായി മാലിന്യസംസ്കരണത്തെക്കുറിച്ച് ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു.

  • വിശുദ്ധ നാട്ടിൽ വെടിനിറുത്തൽ അടിയന്തരാവശ്യം: ജെറുസലേമിലെ സഭാനേതാക്കളുടെ സംയുക്ത പ്രസ്താവന

ജെറുസലേം: മധ്യപൂർവ്വദേശത്ത്, യുദ്ധവിരാമത്തിനായി കരാർ ഉണ്ടാകേണ്ടത് അടിയന്തര ആവശ്യമാണെന്നും പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്നും ജെറുസലേമിലെ സഭാനേതാക്കൾ. യുദ്ധത്തടവുകാരെ വിട്ടയക്കണമെന്നും വീടുനാടും വിട്ടുപോകാൻ നിർബന്ധിതരായവർക്ക് തിരിച്ചു വരാൻ സാധിക്കണമെന്നും ഭക്ഷ്യ – വൈദ്യ സഹായങ്ങൾ എല്ലാവർക്കും എത്തിക്കാൻ സാധിക്കണമെന്നും ജെറുസലേമിലെ സഭാനേതാക്കൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. “സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും” (മത്തായി 5:9) എന്ന വചനം തലക്കെട്ടായി നല്‍കിയാണ് പ്രസ്താവന ആരംഭിക്കുന്നത്.

  • ക്രൈസ്തവസഭകൾ മാനവവികസനത്തിനായി ഒരുമിച്ചു പ്രവർത്തിക്കണം: ഫ്രാൻസിസ് പാപ്പാ

2024 ഓഗസ്റ്റ് 28 മുതൽ 30 വരെ ഇറ്റലിയിലെ ത്രാനിയിൽ നടക്കുന്ന പതിനേഴാമത് അന്തർക്രൈസ്തവ സിമ്പോസിയത്തിൽ സംബന്ധിക്കുന്നവർക്കും, തദവസരത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നവർക്കും ആശംസകൾ അർപ്പിച്ചുകൊണ്ട്, ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം കൈമാറി. അനുദിനം അഭൂതപൂർവമായ മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന മാനവികബന്ധത്തെക്കുറിച്ചുള്ള ചർച്ചകളാണ് ഇത്തവണത്തെ സിമ്പോസിയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

  • ചങ്ങനാശ്ശേരി അതിരൂപതയിൽതൊഴിലാളി പ്രസ്ഥാനത്തിന്റെ സ്ഥാപകൻ അഭിവന്ദ്യമാർ ജോസഫ്പെരുന്തോട്ടംപിതാവിന്പ്രാർത്ഥനാ മംഗളങ്ങൾ

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയിൽ ആദ്യ തൊഴിലാളി പ്രസ്ഥാനത്തിന് രൂപം കൊടുത്തത് 1978-ൽ കുട്ടനാട്ടിൽ പുളിങ്കുന്ന് ഫൊറോനാ ദൈവാലയത്തിന്റെ തിരുമുറ്റത്ത് ആയിരുന്നു.അന്നത്തെ പുളിങ്കുന്ന് വലിയപള്ളിയുടെ കൊച്ചച്ചനായി സേവനമനുഷ്ഠിച്ചിരുന്ന ഫാ.ജോസഫ് പെരുന്തോട്ടം പുളിങ്കുന്ന് ഇടവകയിൽ നടത്തിയ ഭവന സന്ദർശനത്തിൽ കർഷകരും കർഷക തൊഴിലാളികളും തുടങ്ങി ദിവസ വേതനക്കാരുടെ  വിഷമങ്ങളും  ദുരിതങ്ങളും നേരിൽകണ്ട് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ തൊഴിലാളികളുടെ സമഗ്ര വളർച്ചയെ ലക്ഷ്യം വച്ചുകൊണ്ട്  C W M (കാത്തലിക് വർക്കേഴ്സ് മൂവ്മെന്റ്) എന്ന  തൊഴിലാളി പ്രസ്ഥാനത്തിന് ആരംഭം കുറിച്ചു.

  • കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് വൻ അപകടം

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് വൻ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. നാദാപുരം ഗവ. ആശുപത്രിക്ക് സമീപം ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ബസില്‍ കുടുങ്ങിപ്പോയ കെഎസ്ആര്‍ടിസി ഡ്രൈവറെ ഫയര്‍ഫോഴ്സെത്തിയാണ് രക്ഷപ്പെടുത്തിയത്.

  • വയനാടിന്റെ കണ്ണീർ; മഹാദുരന്തത്തിന് ഇന്നലെ ഒരു മാസം

മുണ്ടക്കൈ ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായിട്ട് ഇന്നലെ ഒരു മാസം. സർക്കാർ കണക്കുകൾ പ്രകാരം 231 പേരുടെ ജീവനാണ് ഉരുൾപ്പൊട്ടലിൽ പൊലിഞ്ഞത്. 78 പേർ ഇന്നും കാണാമറയത്ത് ആണ്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ട 3 ഗ്രാമങ്ങളിലുള്ളവർ ദുരന്തമുണ്ടാക്കിയ വേദനകളിലാണ് ഇപ്പോഴും കഴിയുന്നത്. 8 കിലോമീറ്ററോളം ദൂരത്തിൽ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങളെ ഇല്ലാതാക്കിയാണ് മഹാദുരന്തം കടന്നുപോയത്.

  • മുകേഷിന്റെ രാജിക്കായി സർക്കാരിനുമേൽ കടുത്ത സമ്മർദ്ദം ചെലുത്തി സിപിഐ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ആരോപണവിധേയനായ സി.പി.എം എം.എല്‍.എ മുകേഷിനെതിരെ കടുത്ത നിലപാടുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു.

മുകേഷ് മാറി നില്‍ക്കണം എന്നതാണ് പാർട്ടി നിലപാടെന്നും   മുകേഷ് ധാർമികതയുടെ പേരില്‍ മാറി നില്‍ക്കണമെന്നതാണ് സി.പി.ഐ എക്സിക്യൂട്ടീവ് തീരുമാനമെന്ന് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ അറിയിച്ചു. യോഗത്തില്‍ ഉയർന്നു വന്ന ഭൂരിപക്ഷ തീരുമാനവും മുകേഷിനെതിരായിരുന്നു. അദ്ദേഹത്തെ മാറ്റിനിർത്തണമെന്ന പൊതുവികാരം കൂടി പരിഗണിച്ചാണ് സിപിഐ ഇത്തരം തീരുമാനത്തിലേക്കെത്തിയത്. മുകേഷിന്റെ രാജിക്കായി കടുത്ത സമ്മർദ്ദവുമായാണ് ഘടക കക്ഷിയായ സി പി ഐ രംഗത്തെത്തിയിരിക്കുന്നത്.

  • ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന വയനാടിനായി യേശുദാസ് ആലപിച്ച സാന്ത്വനഗീതം പങ്കുവച്ച് മോഹന്‍ലാല്‍

വയനാടിൻ്റെ വേദനയിൽ സാന്ത്വനം പകർന്നുകൊണ്ട്, മലയാളത്തിൻ്റെ പ്രിയപ്പെട്ട ദാസേട്ടൻ ആലപിച്ച സ്നേഹഗാനം. പ്രകൃതിദുരന്തം നഷ്ടപ്പെടുത്തിയതെല്ലാം വീണ്ടെടുക്കാൻ, കേരള സർക്കാർ നേതൃത്വം നൽകുന്ന പുനർനിർമ്മാണ സംരംഭങ്ങളെ സഹായിക്കുന്നതിനുവേണ്ടിയുള്ളതാണ് ഈ സാന്ത്വനഗാനം.രമേശ് നാരായണൻ്റെ സംഗീതത്തിൽ റഫീക്ക് അഹമ്മദ് രചിച്ച ഈ ഗാനം ദാസേട്ടൻ ഹൃദയസ്പർശിയായി ആലപിച്ചിരിക്കുന്നു.

  • ഷിരൂരിൽ അപകടത്തിൽപ്പെട്ട അർജുന്റെ കുടുബത്തിന് ആശ്വാസമായി സഹകരണ വകുപ്പിന്റെ കൈത്താങ്ങ്

അർജുനെ അപകടത്തിൽ കാണാതായതോടെ അനാഥമായ കുടുബത്തിന് ജീവിതത്തിലേക്ക് തിരികെയെത്താനായി അർജുന്റെ ഭാര്യയ്ക്ക് ജോലി നൽകിയിരിക്കുകയാണ് സഹകരണ വകുപ്പ്. മന്ത്രി വി എൻ വാസവനാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. അർജുനന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലാണ് നിയമനം നൽകുന്നത്.

  • റാങ്കുകളുടെ തിളക്കത്തിൽ ദേവമാതാ കോളേജ് ഇക്കണോമിക്സ് വിഭാഗം

കുറവിലങ്ങാട്: മഹാത്മാഗാന്ധി സർവ്വകലാശാല എം എ ഇക്കണോമെട്രിക്സ് പരീക്ഷയിൽ തുടർച്ചയായ മൂന്നാം തവണയും ഒന്നാം റാങ്ക് നേട്ടമെന്ന നിറവിൽ ദേവമാതാ കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗം. 2020ൽ കോഴ്സ് ആരംഭിച്ചതുമുതൽ ദേവമാതാ കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലെ വിദ്യാർത്ഥികൾ സർവകലാശാലയുടെ എം എ ഇക്കണോമെട്രിക്സ് പരീക്ഷയിൽ ഉയർന്ന സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. അക്കാദമിക് മികവിനോടുള്ള കോളേജിൻ്റെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ് ഈ ശ്രദ്ധേയമായ നേട്ടം.ഈ നേട്ടം കോളേജിൻ്റെ പ്രശസ്തി ഉയർത്തുക മാത്രമല്ല, കേരളത്തിലെ ഒരു പ്രമുഖ അക്കാദമിക് സ്ഥാപനമെന്ന നിലയിലുള്ള അതിൻ്റെ പങ്ക് ഉയർത്തിക്കാട്ടുകയും ചെയ്യുന്നു.

  • പാലാ സെൻ്റ്.തോമസ് HSS ൽ ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം അരങ്ങ് 2 K 24

പാലാ സെൻ്റ്.തോമസ് HSS ൽ ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം അരങ്ങ് 2 K 24 സ്കൂൾ പ്രിൻസിപ്പൽ റെജിമോൻ കെ.മാത്യു ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യം വയ്ക്കുന്ന വിദ്യാഭ്യാസത്തിലെ സുപ്രധാന ഘടകമാണ് കലോത്സവമെന്നും അതിൻ്റെ അരങ്ങിലേക്ക് ഇന്ന് കടന്നു വരുന്ന കുട്ടികൾ വരുംകാലങ്ങളിൽ ലോകത്തിൻ്റെ അരങ്ങു വാഴേണ്ടവരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കലോത്സവ കൺവീനർ ഫാ. എബിൻ ജോസഫ്, സ്കൂൾ ചെയർപേഴ്സൺ കുമാരി ആഷ്ലിൻ മരിയ, സ്കൂൾ കലാസാഹിത്യവേദി സെക്രട്ടറി കുമാരി ലിഡ മരിയ ജിൻസ് എന്നിവർ പ്രസംഗിച്ചു. വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലുമായി 100 ലധികം വിദ്യാർത്ഥികൾ മൽസരിക്കുന്നുണ്ട്.ശ്രീമതി. സുമ മാത്യു,ശ്രീമതി. ഷീബ അഗസ്റ്റിൻ, ശ്രീമതി.അനു അപ്പച്ചൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

  • വലിയകുമാരമംഗലം സ്കൂളിൽ നെൽസൺ ഡാന്റെ അനുസ്മരണവും രക്തദാന ക്യാമ്പും

മൂന്നിലവ്: വലിയകുമാരമംഗലം സെന്റ്. പോൾസ് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകനായിരുന്ന പരേതനായ നെൽസൺ ഡാന്റെ സാറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും നാളെ ആഗസ്റ്റ് 31 ശനിയാഴ്ച രാവിലെ 10 മണിക്ക് ഹയർ സെക്കന്ററി ഓഡിറ്റോറിയത്തിൽ വച്ച് നടത്തും. സ്കൂൾ മാനേജർ റവ. ഫാ. മാത്യു കാവനാടിമലയിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം, മാണി സി. കാപ്പൻ MLA ഉദ്ഘാടനം ചെയ്യും. പാലാ കോർപ്പറേറ്റ് സെക്രട്ടറി റവ. ഫാ. ജോർജ്ജ് പുല്ലുകാലായിൽ അനുസ്മരണസന്ദേശം നൽകുന്നതാണ്. മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചാർലി ഐസക്ക്, വാർഡ് മെമ്പർ ശ്രീമതി. മായ അലക്സ്, പ്രിൻസിപ്പൽ ശ്രീ.ബിനോയി ജോസഫ്, ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ, PTA പ്രസിഡന്റ് ശ്രീ. റോബിൻ എഫ്രേം, NSS പ്രോഗ്രാം ഓഫീസർ ഫാ. എബിച്ചൻ TP, പാലാ ബ്ലഡ് ഫോറം കൺവീനർ ശ്രീ. ഷിബു തെക്കേമറ്റം തുടങ്ങിയവർ തദവസരത്തിൽ സംസാരിക്കുന്നതാണ്.

  • ഗതാഗതം നിരോധിച്ചു കോട്ടയം:ഏറ്റുമാനൂർ- എറണാകുളം റോഡിൽനിന്നു തലയോലപ്പറമ്പ് മാർക്കറ്റ് റോഡ് ആരംഭിക്കുന്ന ഭാഗത്ത് അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഓഗസ്റ്റ് 31 മുതൽ താത്കാലികമായി നിരോധിച്ചതായി പൊതുമരാമത്തു വകുപ്പ് നിരത്തുവിഭാഗം വൈക്കം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. എറണാകുളത്തിനുപോകേണ്ട വാഹനങ്ങൾ പള്ളിക്കവലയിൽനിന്നു തിരിഞ്ഞു തലപ്പാറ നീർപ്പാറ് റോഡ് വഴി പോകണം. (കെ.ഐ.ഒ.പി.ആർ. 1903/2024)

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...