2025 ആഗസ്റ്റ് 28 വ്യാഴം 1199 ചിങ്ങം 12
വാർത്തകൾ
🗞️👉 സോഷ്യല്‍ മീഡിയ ക്യാമ്പെയ്‌നിനുള്ള പാറ്റ ഗോള്‍ഡ് അവാര്‍ഡ് കേരള ടൂറിസത്തിന്
തിരുവനന്തപുരം: ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരള ടൂറിസം നടത്തിയ പരിശ്രമങ്ങള്‍ക്കുള്ള പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ (പാറ്റ) 2025 ലെ ഗോള്‍ഡ് അവാര്‍ഡ്
മന്ത്രി പി എ മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി.
തായ്‌ലന്‍ഡിലെ ബാങ്കോക്കിലുള്ള ക്വീന്‍ സിരികിറ്റ് നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ പാറ്റ ട്രാവല്‍ മാര്‍ട്ടിനൊപ്പം നടന്ന പാറ്റ ഗോള്‍ഡ് അവാര്‍ഡ്‌സ് 2025 പരിപാടിയില്‍ മക്കാവോ ഗവണ്‍മെന്റ് ടൂറിസം ഓഫീസ് പ്രതിനിധി മരിയ ഹെലെന ദേ സെന്ന ഫെര്‍ണാണ്ടസ്, പാറ്റ ചെയര്‍ പീറ്റര്‍ സെമോണ്‍, പാറ്റ സിഇഒ നൂര്‍ അഹമ്മദ് ഹമീദ് എന്നിവരില്‍ നിന്നാണ് അവാര്‍ഡ് സ്വീകരിച്ചത്.
🗞️👉 ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ അധ്യാപകരുടെ തിരുവാതിര ശ്രദ്ധ നേടി
ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ ഓണാഘോഷത്തോട് അനുബന്ധിച്ച് ഏറ്റവും ശ്രദ്ധയ മായത് ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ അധ്യാപികമാർ നടത്തിയ തിരുവാതിരകളിയായിരുന്നു സ്കൂളിലെ 18 അധ്യാപികമാരാണ് തിരുവാതിര കളിച്ചത് തങ്ങളുടെ അധ്യാപികമാർ തിരുവാതിരയ്ക്ക് സ്റ്റെഫ് വെച്ചപ്പോൾ ആർപ്പ് വിളികളോടെ വിദ്യാർത്ഥികളും അണിചേർന്നു
🗞️👉 കൊച്ചിക്കെതിരെ 43 പന്തില്‍ നേടിയത് 94 റണ്‍സ്
കേരള ക്രിക്കറ്റ് ലീഗില്‍ (കെ.സി.എല്‍) കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ വെടിക്കെട്ട് ബാറ്റിംഗുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് നായകന്‍ രോഹന്‍ കുന്നുമ്മല്‍. ക്രീസില്‍ ഇടിവെട്ട് ബാറ്റിംഗ് പുറത്തെടുത്ത രോഹന്‍ 19 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. സിക്‌സര്‍ മഴ പെയ്യിച്ചും തുടരെ ബൌണ്ടറികള്‍ നേടിയും ക്രീസില്‍ താണ്ഡവം തുടര്‍ന്ന രോഹന്‍ ആരാധകരെ ആവേശത്തേരിലേറ്റി. കൊച്ചിയുടെ ബോളിംഗ് നിരയെ തച്ചുതകര്‍ ത്തായിരുന്നു രോഹന്റെ ബാറ്റിംഗ്. സെഞ്ചുറിക്ക് ആറ് റണ്‍സകലെയായിരുന്നു കാലിക്കറ്റ് നായകന്റെ മടക്കം.43 പന്തില്‍ നിന്ന് 94 റണ്‍സാണ് രോഹന്‍ അടിച്ചുകൂട്ടിയത്. 8 കൂറ്റന്‍ സിക്‌സറുകളും 6 ബൗണ്ടറികളും തൊങ്ങല്‍ ചാര്‍ത്തിയതായിരുന്നു വലം കൈയ്യന്‍ ബാറ്ററുടെ ആക്രമണാത്മക ഇന്നിംഗ്‌സ് .ഓപ്പണിങ് കൂട്ട്‌കെട്ടില്‍ സച്ചിന്‍ സുരേഷിനൊപ്പം 102 റണ്‍സാണ് രോഹന്‍ കൂട്ടിച്ചേര്‍ത്തത്. 8.3 ഓവറില്‍ സച്ചിന്‍ പുറത്താകുമ്പോള്‍ കാലിക്കറ്റ് ടീം സ്‌കോര്‍ 102 റണ്‍സിലെത്തിയിരുന്നു. ഈ സീസണില്‍ കാലിക്കറ്റ് നായകന്റെ ആദ്യ ഫിഫ്റ്റി ആണിത്.
🗞️👉 പഴയതും പുതിയതുമായ കേസുകള്‍ വാരി പുറത്തേക്കിട്ട് പരസ്പരം തര്‍ക്കിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
ആരോപണവും പ്രത്യാരോപണവുമായി നേതാക്കള്‍ രംഗത്തെത്തിയതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ കേസ് രാഷ്ട്രീയ പോരിന് വഴിമാറുന്നു. പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും പരസ്പരം പുതിയതും പഴയതുമായ കേസുകള്‍ വാരിവലിച്ച് പുറത്തിട്ട് പരസ്പരം സമര്‍ത്ഥിക്കുകയാണ്. ലൈംഗിക ആരോപണ കേസില്‍ അകപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ കേരളത്തിലെ എല്ലാ പൊതുപ്രവര്‍ത്തകര്‍ക്കും നാണക്കേടാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. വാര്‍ത്താസമ്മേളനത്തിനിടയിലായിരുന്നു രാഹുല്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. എല്ലാ വാര്‍ത്താ മാധ്യമങ്ങളും രാഹുല്‍ വിഷയത്തില്‍ നല്ല രീതിയിലാണ് ഇടപെട്ടത് എന്നും ഈ നില തുടരേണ്ടതുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
🗞️👉 ക്ലിഫ് ഹൗസിലെ മാർച്ചിൽ സംഘർഷം
ഷാഫി പറമ്പിൽ എംഎൽഎയെ വടകരയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞതിൽ പ്രതിഷേധവുമായി കോൺഗ്രസ്. ക്ലിഫ് ഹൗസിലേക്ക് കോൺഗ്രസ് പ്രവർത്തകർ നൈറ്റ് മാർച്ച് നടത്തി. രാജ്ഭവന് മുന്നിൽ നിന്ന് ആരംഭിച്ച പ്രതിഷേധമാണിത്. പന്തം കൊളുത്തി പ്രകടനവുമായിട്ടാണ് പ്രവർത്തകർ ക്ലിഫ് ഹൗസിലേക്ക് എത്തിയത്. സമീപത്തുണ്ടായിരുന്ന സിപിഐഎമ്മിന്റെ ഫ്ലക്സ് ബോർഡുകളും കോൺഗ്രസുകാർ തകർത്തു.
🗞️👉 കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ന്യൂ ബ്ലോക്കിൽ തടവിൽ കഴിയുന്ന തൃശൂർ സ്വദേശിയായ യു ടി ദിനേശിൽ നിന്നാണ് ഫോൺ പിടികൂടിയത്. ജയിൽ സൂപ്രണ്ട് നടത്തിയ പരിശോധനയിലാണ് സെല്ലിൽ ഒളിപ്പിച്ച സിം കാർഡ് അടങ്ങിയ ഫോൺ പിടികൂടിയത്. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. പൊതുവെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഫോണുകൾ കണ്ടെത്താറുണ്ടെങ്കിലും കൃത്യമായി ആരുടെ ഫോണെന്ന് കണ്ടെത്തിയ സംഭവം കൂടിയാണിത്.














