2025 ആഗസ്റ്റ് 25 തിങ്കൾ 1199 ചിങ്ങം 09
വാർത്തകൾ
🗞️👉 പാലായിൽ സൗജന്യ ഇ.എൻ.റ്റി പരിശോധന ക്യാമ്പ് 26 ന്
പാലാ . മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ സെന്റ് തോമസ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മാർ സ്ലീവാ സർവ്വീസ് സെന്ററിൽ വച്ച് ( ഹെഡ് പോസ്റ്റ് ഓഫീസിന് എതിർവശം) സൗജന്യ ഇ.എൻ.റ്റി പരിശോധന ക്യാമ്പ് 26 ചൊവ്വാഴ്ച്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണിവരെ നടത്തും. ചെവി, മൂക്ക്, തൊണ്ട സംബന്ധമായ രോഗങ്ങൾ നേരിടുന്നവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. വിദഗ്ധ ഡോക്ടർ പരിശോധനയ്ക്ക് നേതൃത്വം നൽകും. രജിസ്ട്രേഷന് ബന്ധപ്പെടുക. ഫോൺ – 7907742620.
🗞️👉 സര്‍വകലാശാലകളിലെ സ്ഥിരം വിസി നിമയനം: വിജ്ഞാപനം പുറത്തിറക്കി സര്‍ക്കാര്‍
സര്‍വകലാശാലകളിലെ സ്ഥിരം വിസി നിമയനത്തിനായി തുടര്‍ നടപടികള്‍ വേഗത്തിലാക്കി സര്‍ക്കാര്‍. സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ വി സി നിയമനത്തിനായുള്ള വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. സുപ്രിംകോടതി നിര്‍ദേശ പ്രകാരമാണ് നടപടിയുണ്ടായിരിക്കുന്നത്. ഇന്നലെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് വിജ്ഞാപനം പുറത്തിറക്കിയത്. രണ്ട് സര്‍വകലാശാലയിലെ നിയമനങ്ങള്‍ക്കായി സാധാരണഗതിയില്‍ രണ്ട് വിജ്ഞാപനങ്ങളാണ് പുറത്തിറക്കേണ്ടത്. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലേക്കായി ഒരു ചെയര്‍പേഴ്സണ്‍ എന്ന സുപ്രിംകോടതി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വിജ്ഞാപനം ഇറക്കുകയും അതില്‍ വി സി നിയമനവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ക്ഷണിക്കുന്നുവെന്ന് വ്യക്തമാക്കുകയുമായിരുന്നു.
🗞️👉 സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വയനാട് സ്വദേശിയായ 25 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നാണ് ഇയാൾ രോഗലക്ഷണത്തോടെ ചികിത്സതേടി ആശുപത്രിയിൽ എത്തിയത്. ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ രോഗികളാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉള്ളത്.ഇതിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആറുപേരും വയനാട് ജില്ലയിലെ രണ്ടുപേരും ആണ് ചികിത്സയിൽ ഉള്ളത്.
🗞️👉 കല്യോട്ട് കോൺഗ്രസ് മാർച്ചിൽ സംഘർഷം
കാസർഗോഡ് കല്യോട്ട് കോൺഗ്രസ് മാർച്ചിൽ സംഘർഷം. പെരിയ ഇരട്ടകൊലപാതക കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചതിനെതിരെയാണ് പ്രതിഷേധം. പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് കല്യോട്ട് ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
🗞️👉 സംസ്ഥാനത്ത് ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്പോട്ട് മിറർ നിർബന്ധമാക്കി
ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്പോട്ട് മിറർ നിർബന്ധമാക്കി. നവംബർ ഒന്ന് മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെയാണ് തീരുമാനം. കെഎസ്ആർടിസി ബസ്സുകൾക്കും സ്കൂൾ വാഹനങ്ങൾക്കും ഇത് ബാധകം. ഹെവി വാഹന ഡ്രൈവർമാരുടെ ബ്ലൈൻഡ് സ്പോട്ടുകളിൽ ആണ് കൂടുതൽ അപകടങ്ങൾ നടന്നതെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.













