spot_img

പ്രഭാത വാർത്തകൾ 2025 ആഗസ്റ്റ് 21

spot_img

Date:

വാർത്തകൾ

🗞️👉 ഭിന്നശേഷി സംവരണ വിഷയത്തിൽ ടീച്ചേഴ്സ് ഗിൽഡ് രാമപുരം SHLP യൂണിറ്റ് പ്രതിഷേധിച്ചു

രാമപുരം – കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിൻ്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 23 -ാം തിയതി കോട്ടയത്തും സെപ്റ്റംബർ 29-ാംതീയതി തിരുവനന്തപുരത്തും സംഘടിപ്പിക്കുന്ന സമരപരിപാടികൾക്ക് മുന്നോടിയായിഭിന്നശേഷി സംവരണ വിഷയത്തിൽ ക്രിസ്ത്യൻ മാനേജ്മെന്റുകളോടുള്ള സർക്കാരിന്റെ വിവേചനം അവസാനിപ്പിക്കുക ,അധ്യാപക, അനധ്യാപക നിയമനങ്ങൾ അംഗീകരിക്കുക എന്നീ അഭ്യർത്ഥനയുമായി രാമപുരം SHLP School യൂണിറ്റിലെ അധ്യാപകർ പ്രതിഷേധിച്ചു.

🗞️👉 യുവനേതാവിനെതിരായ വെളിപ്പെടുത്തൽ; ‘വിഷയത്തെ കുറിച്ച് അറിയില്ല’; സണ്ണി ജോസഫ്

യുവനേതാവിനെതിരായ വെളിപ്പെടുത്തലിൽ പ്രതികരിക്കാതെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. വിഷയത്തെ കുറിച്ച് അറിയില്ലെന്നും ഇപ്പോൾ പ്രതികരിക്കാൻ കഴിയില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. യുവ നേതാവിൽ നിന്നും ദുരനുഭവമുണ്ടായി, അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നായിരുന്നു യുവ നടി റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തൽ. പ്രതിപക്ഷ നേതാവിനോട് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നായിരുന്നു യുവ നടി റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തൽ.പാർട്ടിയിലെ പല സ്ത്രീകൾക്കും ദുരനുഭവമുണ്ടായി. അവർ കാര്യങ്ങൾ തുറന്നു പറയണം. ധാർമികതയുണ്ടെങ്കിൽ നേതൃത്വം നടപടിയെടുക്കണമെന്നും റിനി ആൻ ജോർജ് പറഞ്ഞിരുന്നു. എന്നാൽ യുവനേതാവിന്റെ പേര് വെളിപ്പെടുത്താൻ റിനി തയാറായിട്ടില്ല.

🗞️👉 40 അടി താഴ്ചയുള്ള കിണറ്റില്‍ വീണ രണ്ടരവയസുകാരി ലെനറ്റിന് പുതുജീവന്‍, രക്ഷകനായി സ്വന്തം പിതാവും സഹസംവിധായകനും

കടുത്തുരുത്തി: കിണറ്റില്‍ വീണ രണ്ടര വയസ്സുകാരിക്ക് രക്ഷകനായി പിതാവും സിനിമ സഹസംവിധായകനും. മാഞ്ഞൂര്‍ തൂമ്പില്‍ പറമ്പില്‍ സിറിളിന്റെ മകള്‍ ലെനറ്റ് സിറിള്‍(രണ്ടര) ആണ് ചെറിയ ഉയരത്തില്‍ ചുറ്റുമതില്‍ കെട്ടിയ 40 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്. ഉടന്‍ തന്നെ പിതാവ് സിറിളും സംഭവം കണ്ട് നിന്ന സിനിമ സഹസംവിധായകന്‍ ഇരവിമംഗലം നീലംപടത്തില്‍ തോമസുകുട്ടി രാജുവും മറ്റൊരു തൊഴിലാളിയും കിണറ്റില്‍ ഇറങ്ങി ഇരുവരെയും രക്ഷിച്ചു. തുടര്‍ന്ന് കടുത്തുരുത്തി അഗ്നിരക്ഷാസേനയെത്തിയാണ് കിണറ്റില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്.

🗞️👉 രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധവുമായി ബിജെപി. പാലക്കാട്ടെ എംഎൽഎ ഓഫീസിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തി. യുവനടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പ്രതിഷേധം. എംഎൽഎ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെ പൊലീസും പ്രവര്‍ത്തകരും തമ്മിൽ ഉന്തും തള്ളുമായി. സംഘര്‍ഷമുണ്ടായതോടെ പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമം തുടങ്ങി.

🗞️👉 നക്രാപുതുവലിൽ ഇനി ശുദ്ധജലം റെഡി; കുടിവെള്ള ശുദ്ധീകരണ പ്ലാന്റിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 26ന് നടക്കും

കോട്ടയം: നക്രാപുതുവലിലെ 42 കുടുംബങ്ങൾക്ക് ഇനി വീടുകളിലേക്ക് ശുദ്ധജലം എത്തും. പായിപ്പാട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന കുടിവെള്ള ശുദ്ധീകരണ പ്ലാന്റിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 26ന് നാലുകോടി സെന്റ് തോമസ് ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി. നിർവഹിക്കും. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. അധ്യക്ഷത വഹിക്കും.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related