പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  18

Date:

വാർത്തകൾ

  • വിശ്വാസാനുഷ്ഠാനങ്ങൾ ദൈവസ്വനം ശ്രവിക്കുന്നതിനാകണം, പാപ്പാ!

വേനൽക്കാലം അതിൻറെ മൂർദ്ധന്യാവസ്ഥയിൽ എത്തിനില്ക്കുന്ന ദിനങ്ങളിലൂടെ കടന്നു പോകുകയാണ് റോമാ നഗരം. എങ്കിലും ഞായറാഴ്ചകളിലെ പതിവനുസരിച്ച് ഈ ഞായറാഴ്ചയും ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, നയിച്ച പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വിവിധരാജ്യക്കാരായിരുന്ന നിരവധി  വിശ്വാസികൾ, കടുത്ത സൂര്യതാപത്തെ അവഗണിച്ചും, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലും ചത്വരസീമയിലുള്ള സ്തംഭാവലിക്കിടയിലും പരിസരത്തുമായി സന്നിഹിതരായിരുന്നു. കുടകളും തൊപ്പികളും ആദിത്യകിരണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള കവചങ്ങളാക്കപ്പെട്ടു. മദ്ധ്യാഹ്നപ്രാർത്ഥനയ്ക്കായി പാപ്പാ പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയം കൈയ്യടിയോടെയും ആരവങ്ങളോടെയും പാപ്പായ്ക്ക് അഭിവാദ്യമർപ്പിച്ചു.

  • കൊല്‍ക്കത്തയില്‍ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം

പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടറെ ഡ്യൂട്ടിക്കിടെ ബാലാസംഗം ചെയ്തു കോലപ്പെടുത്തിയ സംഭവത്തില്‍ ആരോഗ്യ മേഖലയിലെ പ്രതിഷേധം ഇന്ന് മുതല്‍ രാജ്യവ്യാപകമായി ശക്തമാകും. ഇന്ന് മുതല്‍ ഒ പി സേവനങ്ങള്‍ അടക്കം ബഹിഷ്‌കരിച്ച് പ്രതിഷേധിക്കാന്‍ ആണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ആഹ്വാനം. 24 മണിക്കൂറാണ് ഐഎംഎ ഒപിയും മറ്റ് വാര്‍ഡ് ഡ്യൂട്ടികളും ഉള്‍പ്പെടെ ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുന്നത്. അടിയന്തര സേവനങ്ങള്‍ മാത്രമാണുണ്ടാകുക. 

  • ഇന്നലെ ചിങ്ങം ഒന്ന് – കർഷക ദിനം

പെരുകുന്ന വന്യമൃഗ ശല്ല്യവുമെല്ലാം സൃഷ്ടിച്ച പ്രതിസന്ധികൾക്ക് നടുവിലാണ് ഇക്കുറി കർഷക ദിനാചരണം. അതേസമയം കർഷക ദിനം വിപുലമായി ആഘോഷിക്കാനാണ് കൃഷി വകുപ്പ് തീരുമാനം. ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പേരിൽ ഒരു ലക്ഷം കൃഷിയിടങ്ങൾക്ക് ഇന്നലെ തുടക്കമിട്ടു. എല്ലാ ചടങ്ങുകളും ചിത്രീകരിച്ച് യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്യണമെന്നുമാണ് കൃഷി ഓഫീസർമാർക്ക് നൽകിയ നിർദ്ദേശം.

  • ദൈവവിശ്വാസവും ധാർമ്മികതയുമാണ് സമാധാനപൂർവ്വ ജീവിതത്തിന്റെ അടിസ്ഥാനം” മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: സകല തിന്മകളിൽനിന്നും നമ്മെ മോചിപ്പിക്കുന്നതിൽ ധാർമികബോധനം വലിയപങ്കു വഹിക്കുന്നുണ്ട്. ഈ ധാർമികബോധത്തിന്റെ അടിസ്ഥാനമായി നിലകൊള്ളുന്നത് ദൈവവിചാരമാണ്. ജീവിതത്തെ നശിപ്പിക്കുന്ന മദ്യം മയക്കുമരുന്ന് തുടങ്ങിയവയ്ക്കെതി രെയുള്ള പോരാട്ടത്തിൽ ധാർമികബോധനവും ദൈവവിചാരവും വലിയ സഹായവും പ്രചോ ദനവുമായിരിക്കും എന്ന് സ്‌കൂൾ തലത്തിലുള്ള മതബോധന-സാന്മാർഗിക പരിശീലന പരീക്ഷയിൽ സമ്മാനാർഹരായവരെ അഭിനന്ദിച്ചുകൊണ്ടു പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. തൻ്റെ സ്‌കൂൾ വിദ്യാഭ്യാസ സമയത്തും ഇപ്പോഴു മുള്ള വ്യാത്യാസങ്ങളെയും ചൂണ്ടിക്കാണിച്ചുകൊണ്ട് കുട്ടികളിൽ സാമൂഹ്യ പ്രതിബദ്ധത വളർന്നുവരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പിതാവ് സംസാരിച്ചു. അൽഫോൻസിയൻ പാസ്റ്റ റൽ ഇൻസ്റ്റിറ്റ്യൂട്ടിൽവച്ചു നടന്ന സമ്മാനദാന ചടങ്ങിൽ രൂപത വിശ്വാസപരിശീലന ഡയറ ക്ടർ ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ എല്ലാവരെയും സ്വാഗതം ചെയ്‌തു സംസാരി ക്കുകയും പാലാ രൂപത കോർപറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ അനുമോ ദനസന്ദേശം നൽകുകയും ശ്രീമതി ഷീബ ബിനോയ് നന്ദിയർപ്പിച്ചു സംസാരിക്കുകയും ചെയ്തു.

  • മലയോര മേഖലകളിൽ മണ്ണിടിച്ചിൽ

കോട്ടയം : ഇന്നലെ രാത്രിയിൽ ഉണ്ടായ ശക്തമായ മഴയിൽ ജില്ലയിലെ മലയോര മേഖലകളിൽ മണ്ണിടിച്ചിൽ ഉണ്ടായി. ജാഗ്രത പാലിക്കുക.

  • കോട്ടയത്ത് മലവെള്ളപ്പാച്ചിൽ

മലയോരത്തുണ്ടായ മലവെള്ളപാച്ചിലിന് പിന്നാലെ മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും വെള്ളം കയറി. കൂട്ടിക്കൽ കാവാലി മേഖലകളിൽ ഉരുൾപൊട്ടലുണ്ടായെന്നും റിപ്പോർട്ടുണ്ട്. മുണ്ടക്കയത്ത് മണിമലയാറ്റിലും കാഞ്ഞിരപ്പള്ളി ചിറ്റാർപുഴയിൽ ജലനിലപ്പ് ഉയർന്നിട്ടുണ്ട്. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാത്രിയിൽ അതിശക്തമായ മഴയാണ് പ്രദേശത്തുണ്ടായത്. രാവിലെയോടെ മഴയ്ക്ക് നേരിയ ശമനമുണ്ട്.

  • മേതിൽ ദേവികയ്ക്ക് നോട്ടീസ്

നർത്തകി മേതിൽ ദേവികയ്ക്ക് നോട്ടീസ് അയച്ച് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി. പകർപ്പവവകാശം ലംഘിച്ച് നൃത്താവിഷ്കാരം നടത്തിയെന്ന പരാതിയിലാണ് നടപടി. ദേവികയുടെ ക്രോസ് ഓവർ എന്ന നൃത്തരൂപം തിരുവനന്തപുരം നിഷിലെ ഇംഗ്ലീഷ് അധ്യാപിക സിൽവി മാക്‌സി മേന രൂപകൽപ്പന ചെയ്ത മുദ്രനടനം എന്ന നൃത്താവിഷ്കാരത്തിന്റെ പകർപ്പെന്നാണ് പരാതി. ദേവികയുടെ വിശദീകരണം തേടിയാണ് കോടതി നോട്ടീസ് അയച്ചത്.

  • കുട്ടുകൃഷിയിലൂടെ മണ്ണിൽ പൊന്ന് വിളയിക്കുന്ന കർഷകർക്ക് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്

ചെമ്മലമറ്റം . കുട്ടു കൃഷിയിലുടെ മണ്ണിൽ പൊന്ന് വിളയിക്കുന്ന കർഷകർക്ക് ലിറ്റിൽ ഫ്ളവർഹൈസ്കൂൾ വിദ്യാർത്ഥികളുടെ ആദരവ്. കർഷക ദിനത്തിന്റെ ഭാഗമായിട്ടാണ് കൂട്ടുകൃഷി ചെയ്യുന്ന ചെമ്മലമറ്റം സ്വദേശികളായ റ്റോമി പൊരിയത്ത് – സജി മുകളേൽ – ജോസ് വെള്ളുകുന്നേൽ എന്നിവരെയാണ് വിദ്യാർത്ഥികൾ ആദരിച്ചത് കൃഷിസ്ഥലങ്ങൾ പാട്ടത്തിന് എടുത്ത് വിവിധ പഞ്ചായത്തുകളിൽ കപ്പ, ചേന മഞ്ഞൾ വാഴ – തുടങ്ങി നിരവധി വിഭവങളാണ് ഈ കർഷകർ കുട്ടു കൃഷിയിലൂടെ വിളവ് കൊയ്യുന്നത് വിവിധ കൃഷി രീതികളെ കുറിച്ച് കർഷകർ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് നയിച്ചു. ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് കർഷകരെ പൊന്നാടയണിയിച്ച് ആദരിച്ചു അധ്യാപകരായ അജൂജോർജ് ജോർജ് സി തോമസ് .ജിജി ജോസഫ് എന്നിവർ നേതൃർത്വം നല്കി.

  • 12-ാം നൂറ്റാണ്ടിലേക്ക് കടന്ന് മലയാള വർഷം

ഈ പുലരി മലയാള വർഷത്തിന്റെ ആരംഭം മാത്രമല്ല പുതിയ ഒരു നൂറ്റാണ്ടിന്റെ കൂടി തുടക്കമാണ്. ഇന്ന് കൊല്ലവർഷം 1200 ആരംഭിക്കുകയാണ്. കേരളത്തിന്റേത് മാത്രമായ കാലഗണനാരീതിയെ ആണ് കൊല്ലവർഷം അഥവ മലയാള വർഷം എന്ന് അറിയപ്പെടുന്നത്. എഡി 825ൽ ആണ് ഇതിന്റെ തുടക്കം. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം എന്നിങ്ങനെ 12 മാസങ്ങളാണ് കൊല്ലവർഷത്തിൽ ഉള്ളത്.

  • ട്രെയിൻ അപകടത്തിൽ അട്ടിമറി സംശയം

ഉത്തർപ്രദേശിൽ സബർമതി എക്സ്പ്രസ് പാളം തെറ്റിയ സംഭവത്തിൽ അട്ടിമറി സംശയത്തിൽ റെയിൽവെ. സംഭവം പരിശോധിക്കുകയാണെന്നും റെയിൽവെ മന്ത്രി വ്യക്തമാക്കി. ശനിയാഴ്ച പുലർച്ചെ 2:30നായിരുന്നു സംഭവം. ട്രാക്കിൽ വച്ചിരുന്ന പാറകളിൽ തട്ടിയാണ് ട്രെയിനിന്റെ 20 കോച്ചുകൾ പാളം തെറ്റിയതായാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് ഏഴ് ട്രെയിനുകൾ റദ്ദാക്കിയതായും മൂന്നെണ്ണം വഴിതിരിച്ചുവിട്ടതായും റെയിൽവേ അറിയിച്ചു.

  • ചോലത്തടം കാവാലി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു

കൂട്ടിക്കൽ: കൂട്ടിക്കലിൽ സ്ഥിതിഗതികൾ ശാന്തമെന്നു അധികൃതർ. ചോലത്തടം കാവാലി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ഇന്നത്തെ തൊഴിലുറപ്പ് ജോലികൾ ഒഴിവാക്കുവാൻ നിർദ്ദേശം നൽകിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. മണ്ണിടിഞ്ഞതിനെ തുടർന്ന് ചോലത്തടം കാവാലി റോഡിൽ ഗതാഗതം നടത്തപ്പെട്ടു 10 മണിക്ക് മുമ്പായി തന്നെ മണ്ണ് മാറ്റി ഗതാഗതം പുനസ്ഥാപിക്കും എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. വിവിധ ഭാഗങ്ങളിൽ ചെറിയ ചെറിയ മണ്ണിടിച്ചിലുകൾ ഉണ്ടായിട്ടുണ്ട്. ഇന്നലെ വൈകുന്നേരം മുതൽ ചോലത്തടം കാവാലി മേഖലയിൽ ശക്തമായ മഴയായിരുന്നു.

  • കടലിലേക്ക് ചാടിയ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി

അടൽ സേതുവിൽ നിന്നും കടലിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ ക്യാബ് ഡ്രൈവറും ട്രാഫിക് പൊലീസും ചേർന്ന് അതിസാഹസികമായി രക്ഷിക്കുന്ന വീഡിയോ വൈറലാകുന്നു. 57 കാരിയായ സ്ത്രീ പാലത്തിൽ നിന്നും ചാടാൻ ശ്രമിച്ചപ്പോൾ അവരുടെ മുടിയിൽ പിടിച്ച് വലിച്ചാണ് ക്യാബ് ഡ്രൈവറും ട്രാഫിക് പോലീസും കൂടി സാഹസികമായ രക്ഷപ്പെടുത്തിയത്. മുംബൈ പൊലീസാണ് വീഡിയോ Xൽ ഷെയർ ചെയ്ിരിക്കുന്നത്.

  • ഇന്നലെ  വ്യാപകമായ  മഴ

പത്തനംതിട്ട ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട്. സംസ്ഥാനത്ത് ഇന്നലെ വ്യാപക മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. അതിശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ പത്തനംതിട്ട ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍ഗോഡ് ഒഴികെ മറ്റുള്ള മുഴുവന്‍ ജില്ലകളിലും ഇന്നലെ യെല്ലോ അലര്‍ട്ട് ആണ്. തെക്കന്‍ കര്‍ണ്ണാടയ്ക്ക് മുകളില്‍ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ചക്രവാത ചുഴിയ്ക്ക് മുകളിലായി കര്‍ണ്ണാടക മുതല്‍ കന്യാകുമാരി വരെ ന്യൂനമര്‍ദ്ദ പത്തിയും സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായി ഈ ആഴ്ച മഴ വ്യാപകമായെക്കും. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്.മഴയ്‌ക്കൊപ്പം ഇടിമിന്നലും സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അതേസമയം ശക്തമായ കാറ്റിനും മോശം കലാവസ്ഥക്കും സാധ്യത ഉള്ളതിനാല്‍ കേരള ലക്ഷദ്വീപ് കര്‍ണ്ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും.

  • പാലാ സെന്റ് തോമസ് കോളേജ് വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ ചാലക ശക്തി കേന്ദ്ര മന്ത്രി അഡ്വക്കേറ്റ് ജോർജ്

നവോത്ഥാന മൂല്യങ്ങളെ കേരള സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രാപ്യമാക്കിയത് ക്രൈസ്തവ സഭയുടെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളമാണെന്നും, അതിന്റെ തുടർച്ചയാണ്,പാലാ സെന്റ് തോമസ് കോളേജ് എന്നും കേന്ദ്രമന്ത്രി അഡ്വക്കേറ്റ് ജോർജ് കുര്യൻ പ്രസ്താവിച്ചു. പാലാ സെന്റ് തോമസ് കോളജിലെ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

  • ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്നില്ല

ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്ത് വിടില്ലെന്ന് സർക്കാർ. നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചതിന്റെ പശ്ചാത്തലത്തിൽ കോടതി വിധി വന്നതിന് ശേഷം റിപ്പോർട്ട് പുറത്തുവിട്ടാൽ മതിയെന്നാണ് സർക്കാർ തീരുമാനം. റിപ്പോർട്ട് പുറത്തുവിടുന്നതിനു മുൻപു മൊഴി കൊടുത്തവർക്ക് പകർപ്പ് നൽകണമെന്നാണ് രഞ്ജിനിയുടെ ആവശ്യം. ഹർജി തിങ്കളാഴ്ച പരിഗണിക്കും. ഇതിന് ശേഷമാകും റിപ്പോർട്ട് പുറത്തുവിടുക.

  • ഓട്ടോകൾക്ക് ഇനി നാടാകെ ഓടാം

ഓട്ടോറിക്ഷകൾക്ക് ഇനി കേരളം മുഴുവൻ സർവീസ് നടത്താം. ജില്ലാ അതിർത്തികളിൽ 20 കിലോമീറ്റർ എന്ന നിബന്ധന ഇതോടെ ഇല്ലാതാകും. ട്രാൻസ്പോർട്ട് അതോറിറ്റിയുടേതാണ് തീരുമാനം. തൊഴിലാളി യൂണിയനുകളുടെ ആവശ്യം പരിഗണിച്ചാണ് ട്രാൻസ്പോർട്ട് അതോറിറ്റി തീരുമാനം. ഓട്ടോറിക്ഷകൾക്ക് ദീർഘ ദൂര പെർമിറ്റ് നൽകുന്നതിനെ ഉദ്യോഗസ്ഥർ എതിർത്തിരുന്നു. അപകട സാധ്യത കണക്കിലെടുത്താണ് പെർമിറ്റ് നിയന്ത്രിയിച്ചിരുന്നത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

തിരച്ചിലിന്റെ ഭാഗമാകാൻ റിട്ടയേർഡ് മേജർ ജനറൽ എം ഇന്ദ്രബാലൻ നാളെ ഷിരൂരിലെത്തും

പത്ത് ദിവസം കൂടി ഷിരൂരിൽ തുടരുമെന്ന് ഡ്രഡ്ജിംഗ് കമ്പനിയും അറിയിച്ചു. ആവശ്യമെങ്കിൽ...

അമേരിക്കയിൽ വീണ്ടും വെടിവെപ്പ്

അമേരിക്കയിലെ അലബാമ സ്റ്റേറ്റിൽ ബർമിങ്ഹാം നഗരത്തിൽ നടന്ന വെടിവെപ്പിൽ നാല് പേർ...

കാലാവസ്ഥ പ്രവചനത്തിനായി വയനാട്ടിൽ റഡാർ സംവിധാനം വരുന്നു

ഉരുൾപൊട്ടൽ പോലുള്ള പ്രകൃതി ദുരന്തങ്ങൾ നേരിടുന്ന വയനാട്ടിൽ കാലാവസ്ഥ പ്രവചനത്തിനായി റഡാർ...

ഷിരൂർ ദൗത്യം; ഗംഗാവലി പുഴയിൽ നിന്ന് കണ്ടെത്തിയത് അർജുൻ്റെ ലോറിയുടെ എഞ്ചിൻ

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള...