2024 ഓഗസ്റ്റ് 17 ശനി 1199 ചിങ്ങം 1
വാർത്തകൾ
- കണ്ണൂർ രൂപതയ്ക്ക് ഒരു സഹായമെത്രാൻ
മോൺസിഞ്ഞോർ ഡെന്നീസ് കുറുപ്പശ്ശേരിയെ കണ്ണൂർ രൂപതയുടെ സഹായമെത്രാനായി മാർപ്പാപ്പാ നാമനിർദ്ദേശം ചെയ്തു. പരിശുദ്ധ കന്യകാമറിയത്തിൻറെ സ്വർഗ്ഗാരോപണത്തിരുന്നാൾ ദിനമായിരുന്ന ആഗസ്റ്റ് 15-ന് വ്യാഴാഴ്ചയാണ് ഫ്രാൻസീസ് പാപ്പാ ഈ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. നിയുക്തമെത്രാൻ ഡെന്നീസ് മാൾട്ടയിലെ അപ്പൊസ്തോലിക് നൺഷിയേച്ചറിൽ സേവനമനുഷ്ഠിച്ചുവരവെയാണ് ഈ നിയമനം. കോട്ടപ്പുറം രൂപതയിൽപ്പെട്ട പള്ളിപ്പുറത്ത് 1967 ആഗസ്റ്റ് 4-ന് ജനിച്ച നിയുക്ത മെത്രാൻ ഡെന്നിസ് കുറുപ്പശ്ശേരി ആലുവയിൽ സെൻറ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ വൈദിക പഠനം പൂർത്തിയാക്കുകയും കാനൻ നിയമത്തിൽ ബിരുദം നേടുകയും ചെയ്തു. 1991 ഡിസംബർ 23-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം സഹവികാരി, വികാരി എന്നി നിലകളിൽ സേവനമനുഷ്ഠിക്കുകയും 2001 ജൂലൈ മാസത്തിൽ പരിശുദ്ധസിംഹാസനത്തിൻറെ നയതന്ത്രവിഭാഗത്തിൽ പ്രവേശിക്കുകയും ചെയ്തു.
- പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലി തിരിതെളിഞ്ഞു
പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലിയുടെ ആഘോഷപരിപാടികൾക്ക് ഇന്ന് രാവിലെ 10 മണിക്ക് തുടക്കം കുറിച്ചു. ബിഷപ് വയലിൽ ഹാളിൽ നടന്ന സമ്മേളനത്തിൽ പാലാ രൂപതാധ്യക്ഷനും കോളേജിന്റെ രക്ഷാധികാരിയുമായ മാർ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. ഓട്ടോണമി ഒരു സ്ഥാപനത്തിന്റെ ജന്മ അവകാശമാണ് എന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പ്രിൻസിപ്പൽ ഡോ. സിബി ജയിംസ് ആമുഖ വിവരണം നിർവ്വഹിച്ച സമ്മേളനം കേന്ദ്രസഹമന്ത്രി അഡ്വ. ജോർജ്ജ് കുര്യൻ ജൂബിലി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു പാലാ സെന്റ് തോമസ് കോളേജിനെക്കുറിച്ചുള്ള തന്റെ പഴയകാല ഓർമ്മകൾ പങ്ക് വച്ചു കോളേജിൻ്റെ സ്ഥാപകരും മാർഗ്ഗദർശികളുമായിരുന്ന മഹത് വ്യക്തികൾക്ക് ആദരവ് അർപ്പിച്ചുകൊണ്ട് പാലാ രൂപത മുഖ്യവികാരി ജനറാളും കോളേജ് മാനേജരുമായ ഡോ ജോസഫ് തടത്തിൽ സംസാരിച്ചു. സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രിയും പൂർവ്വവിദ്യാർത്ഥിയുമായ റോഷി അഗസ്റ്റിൻ പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം ചെയ്തു.
- KULTASTIC 2K24 തുടക്കം കുറിച്ചു.
മുട്ടുച്ചിറ ഫൊറോനയുടെ പ്രവർത്തന വർഷത്തെ കലാ മത്സരങ്ങൾക്ക് ഇന്നു തുടക്കം കുറിച്ചു. Fr. Mathew Vazhacharickal ഉദ്ഘാടനം ചെയ്തു. അധ്യക്ഷനായി മുട്ടുചിറ ഫൊറോന പ്രസിഡൻറ് Risen സംസാരിക്കുകയുണ്ടായി. ഫൊറോനാ സിൻഡിക്കേറ്റും രൂപത കൗൺസിലറുമായ ബിബിനും സമ്മേളനത്തിൽ സംസാരിക്കുകയും ഉണ്ടായി. യോഗത്തിൽ രൂപത വൈസ് പ്രസിഡൻറ് ടിൻസി ബാബു, ജനറൽ സെക്രട്ടറി ലിജോ ജോയ്, സ്റ്റേറ്റ് ട്രഷറർ നിഖിൽ ഫ്രാൻസിസ് എന്നിവർ യോഗത്തിൽ സമ്മേളിക്കുകയും ഉണ്ടായി.
- ഓട്ടോണമി ഒരു സ്ഥാപനത്തിന്റെ ജന്മവകാശമാണ് : മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ സെന്റ് തോമസ് കോളേജിന് ഈ പദവി പണ്ടേ കിട്ടേണ്ടത് ആയിരുന്നു എന്നും. ഉള്ളതിൽ കൂടുതൽ പറഞ്ഞു നടക്കുന്ന കോളേജ് അല്ല സെന്റ് തോമസ് കോളേജ്. ആറ്റുതീരത്തു നട്ട വൃക്ഷമാണ് പാലാ സെന്റ് തോമസ് കോളേജ് എന്നും പിതാവ് പറഞ്ഞു. പാലാ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനും ജൂബിലി സമ്മേളനത്തിൽ ആണ് പിതാവ് ഇക്കാര്യം പറഞ്ഞത്.
- മാർ സ്ലീവാ മെഡിസിറ്റിയിലെ നഴ്സിംഗ് വിഭാഗത്തിന് എൻഎബിഎച്ച് അക്രഡിറ്റേഷൻ ലഭിച്ചു
പാലാ . മാർ സ്ലീവാ മെഡിസിറ്റിയിലെ നഴ്സിംഗ് വിഭാഗത്തിന് നഴ്സിംഗ് എക്സലൻസിനുള്ള എൻഎബിഎച്ച് അക്രഡിറ്റേഷൻ ലഭിച്ചു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ എൻഎബിഎച്ച് നഴ്സിംഗ് എക്സലൻസ് അക്രഡിറ്റേഷൻ പ്രഖ്യാപനവും സർട്ടിഫിക്കറ്റ് കൈമാറ്റവും നിർവ്വഹിച്ചു. ചീഫ് നഴ്സിംഗ് ഓഫീസർ ലഫ്.കേണൽ മജല്ല മാത്യു, ക്വാളിറ്റി വിഭാഗം മാനേജർ സിറിയക് ജോർജ് എന്നിവർ ചേർന്നു സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ആതുരസേവന രംഗത്ത് കേരളത്തിലെ നഴ്സുമാർ വഹിക്കുന്ന പങ്ക് ലോകം അംഗീകരിച്ചു കഴിഞ്ഞതായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. ആരോഗ്യ സേവനത്തിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ മികവിന്റെ കേന്ദ്രമായി മാറാൻ മാർ സ്ലീവാ മെഡിസിറ്റിക്ക് സാധിച്ചു കഴിഞ്ഞു. ഗ്രാമീണ മേഖലയിൽ പൊതുജനസേവനത്തിനായി ഇത്തരത്തിൽ ഒരു ആശുപത്രി നിർമ്മിക്കാൻ നേതൃത്വം നൽകിയ പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ ദീർഘവീക്ഷണവും നന്മയും എക്കാലവും ആദരിക്കപ്പെടുമെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു.
- 40 വർഷങ്ങൾക്ക് മുന്നിലെ ഓർമ്മകളുമായി -കേന്ദ്രസഹമന്ത്രി അഡ്വ . ജോർജ്ജ് കുര്യൻ
സെന്റ് തോമസ് കോളേജിലെ തന്റെ വിദ്യാഭ്യാസ കാലഘട്ടത്തിലെ ഓർമ്മകൾ പങ്കുവച്ച് അഡ്വ. ജോർജ്ജ് കുര്യൻ പാലാ സെന്റ് തോമസ് കോളേജിലെ പ്ലാറ്റിനും ജൂബിലി ആഘോഷചടങ്ങിലെ ഉദ്ഘാടന പ്രസംഗത്തിലാണ് തന്റെ കലാലയ ജീവിത ഓർമ്മകൾ ബാഹുമാനപ്പെട്ട മന്ത്രി പങ്കുവച്ചത്.
- ബിജെപിയിലെ മിതത്വത്തിന്റെ സ്വരമായിരുന്ന വാജ്‌പേയി
ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ഓര്‍മ്മയായിട്ട് ഇന്ന് ആറു വര്‍ഷം. ‘ഈ യുവാവ് ഭാവിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകും’. ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ നിന്ന് ആദ്യമായി എം പിയായ ഒരു യുവാവിനെ, 1957-ല്‍ ഒരു വിദേശ നയതന്ത്രപ്രതിനിധിയ്ക്ക് പരിചയപ്പെടുത്തുമ്പോള്‍ അന്നത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു വിശേഷിപ്പിച്ചത് ഇങ്ങനനെയാണ്. നാലു ദശാബ്ദങ്ങള്‍ക്കുശേഷം നെഹ്രുവിന്റെ പ്രവചനം യാഥാര്‍ത്ഥ്യമായി. 1996-ല്‍ അടല്‍ ബിഹാരി വാജ്പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയായി.
- ബസ് തട്ടി യുവാവിന് പരിക്ക്
കാവുംകണ്ടം :ബസ് തട്ടി ബൈക്ക് യാത്രക്കാരന്റെ കാലിന് ഗുരുതര പരിക്കേറ്റു.. ഇന്നലെ രാവിലെ 7.15 ന് കാവുംകണ്ടത്ത് വെച്ചാണ് അപകടം .ജോലി സ്ഥലത്തേക്ക് പോകുമ്പോഴാണ് മറ്റത്തിപ്പാറ സ്വദേശിയായ പള്ളിപ്പടിക്കൽ ജിസ് ജെയിംസിനെ മാറാനാത്ത ബസ് നിയന്ത്രണം വിട്ട് ഇടിച്ചുതെറിപ്പിച്ചത്. കാലിന് ഗുരുതര പരിക്കേറ്റ ജിസിനെ പ്രവിത്താനം കാവുകാട്ട് മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
- മുണ്ടക്കൈയിലെ ജനകീയ തിരച്ചില്‍ ഇന്നലെ അവസാനിച്ചു
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുള്ള ജനകീയ തിരച്ചില്‍ ഇന്നലെ അവസാനിപ്പിച്ചു. ഇനിമുതല്‍ ആവശ്യാനുസരണം ഉള്ള തിരച്ചില്‍ ആയിരിക്കും നടക്കുക. ഇതിനായി വിവിധ സേനാംഗങ്ങള്‍ തുടരും. ചാലിയാറിലും ദുരന്തം ഉണ്ടായ പ്രദേശത്തും ഇന്നലെ നടത്തിയ തിരച്ചിലിലും മൃതദേഹങ്ങളോ ശരീര ഭാഗങ്ങളോ കണ്ടെത്താനായിരുന്നില്ല. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഇന്നലെ പരിഗണിച്ചു. ഹര്‍ജിയിലെ പരിഗണനാ വിഷയങ്ങളില്‍ ഡിവിഷന്‍ ബെഞ്ച് ഇന്നലെ തീരുമാനമെടുത്തു. സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റ് നടത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കും. ഉരുള്‍പൊട്ടല്‍ ദുരന്തം സംബന്ധിച്ച് സര്‍വ്വേ ഓഫ് ഇന്ത്യയും റിപ്പോര്‍ട്ട് നല്‍കിയേക്കും. ദുരന്തത്തെയും പരിസ്ഥിതി വിഷയങ്ങളെയും സംബന്ധിച്ച് അമികസ് ക്യൂറിയും നിലപാട് അറിയിക്കും.
- കൊഴുവനാൽ ഗേൾസ് ടൗണിന്റെ 61-ാം വാർഷികം
സ്നേഹഗിരി മിഷനറി സിസ്റ്റേഴ്‌സിൻ്റെ ആദ്യ സ്ഥാപനങ്ങളിൽ ഒന്നായ ഗേൾസ് ടൗൺ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. കൊഴുവനാൽ വികാരി ബഹുമാനപ്പെട്ട ജോർജ് വെട്ടുകല്ലേൽ അച്ഛൻ അധ്യക്ഷം അലങ്കരിച്ചു. വാർഷിക സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ജോസ്മോൻ മുണ്ടക്കൻ ഉദ്ഘാടനം ചെയ്തു. പാലാ ഡിവൈഎസ്പി ശ്രീ. കെ. സദാൻ, കൊഴുവനാൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൽ ശ്രീമതി ബെല്ലാ ജോസഫ് , ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സോണി തോമസ്, കൊഴുവനാൽ പഞ്ചായത്ത് മെമ്പർ ശ്രീ. ജോസഫ് പി സി വയലിൽ, ഫാ. ജോസഫ് പാറയിൽ അസോസിയേഷൻ പ്രതിനിധി ശ്രീ. ബേബി തോണക്കരപാറയിൽ, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ശ്രീ ഷിബു തെക്കേമറ്റം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഗേൾസ് ടൗണിലെ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടത്തപ്പെട്ടു.
- ദേവമാതാ കോളേജിൽ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം
കുറവിലങ്ങാട്: ദേവമാതാ കോളെജ് വൈവിധ്യപൂർണമായ പരിപാടികളോടെ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. രാവിലെ പ്രിൻസിപ്പൽ ഡോ.സുനിൽ സി. മാത്യു ദേശീയ പതാക ഉയർത്തുകയും തുടർന്ന് .ഗാന്ധി- അംബേദ്കർ പ്രതിമകളിൽ പുഷ്പാർച്ചന നടത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു.ദേവമാതാ എൻ.സി.സി. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനറാലിയും വാർ മെമ്മോറിയലിൽ പുഷ്പാർച്ചനയും നടത്തി. തുടർന്ന്, എൻ.എസ്.എസി.ന്റെ ആഭിമുഖ്യത്തിൽ ഇൻഡിപെൻഡൻസ് ഡേ മെഗാ ക്വിസ് കോമ്പറ്റീഷൻ നടത്തി. നൂറ് കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.കോളേജ് പ്രിൻസിപ്പൽ ഡോ.സുനിൽ സി.മാത്യു, വൈസ് പ്രിൻസിപ്പൽ റവ.ഫാ. ഡിനോയി കവളമാക്കൽ, ബർസാർ റവ. ഫാ .ജോസഫ് മണിയഞ്ചിറ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ശ്രീ. റെനീഷ് തോമസ്, ശ്രീമതി വിദ്യ ജോസ്, എൻ.സി.സി. ഓഫീസർ ക്യാപ്റ്റൻ ഡോ. സതീശ് തോമസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
- തായിവാനിൽ ഭൂചലനം; 6.3 തീവ്രത രേഖപ്പെടുത്തി
24 മണിക്കൂറിനുള്ളിൽ തായിവാനിൽ രണ്ട് ഭൂചലനങ്ങളാണ് ഉണ്ടായത്. ഭൂചലനത്തിൽ തലസ്ഥാനമായ തായ്കെയിൽ കെട്ടിടങ്ങൾ കുലുങ്ങിയതായാണ് റിപ്പോർട്ടുകൾ. 9.7 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കൻ തായിവാനിലെ ഹുവാലിയനിൽ നിന്ന് 34 കിലോമീറ്റർ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതുവരെ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
- ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച മലയാള ചിത്രം സൗദി വെള്ളക്ക
70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ സൗദി വെള്ളക്ക (സംവിധാനം: തരുൺ മൂർത്തി) മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച തമിഴ് ചിത്രമായി പൊന്നിയിൻ സെൽവൻ 1 ഉം മികച്ച തെലുങ്ക് ചിത്രമായി കാർത്തികേയ 2ഉം മികച്ച കന്നഡ ചിത്രമായി കെജിഎഫ് ചാപ്റ്റർ 2 തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഹിന്ദി ചിത്രം ഗുൽമോഹറാണ്. 2022ലെ ചിത്രങ്ങളുടെ ദേശീയ അവാർഡ് പ്രഖ്യാപനമാണ് ഇപ്പോൾ നടക്കുന്നത്.
- പുതുതായി രൂപീകരിക്കുന്ന ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനം ആഗസ്റ്റ് 17 ന്
ഏറ്റുമാനൂർ .എസ് എം എസ് എം ലൈബ്രറിയിൽ സ്ഥാപിച്ച ആധുനിക മൾട്ടിപർപ്പസ് ഇൻട്രക്ടീവ് ഫ്ലാറ്റ് പാനൽ സൗണ്ട് സിസ്റ്റം എന്നിവയുടെ സ്വിച്ച് ഓൺ കർമ്മവും ,പുതുതായി രൂപീകരിക്കുന്ന ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനവും 2024 ആഗസ്റ്റ് 17 ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ഏറ്റുമാനൂർ പബ്ലിക് ലൈബ്രറി ഹാളിൽ പ്രസിഡൻ്റ് ജി.പ്രകാശ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ബഹുമാനപ്പെട്ട സഹകരണ ദേവസ്വം തുറമുഖ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ അവർകൾ നിർവഹിക്കുന്നു.എംഎൽഎ ഫണ്ടിൽ നിന്നും അദ്ദേഹം അനുവദിച്ച രണ്ടര ലക്ഷം രൂപ വിനിയോഗിച്ചാണ് ഈ സംവിധാനം പൂർത്തിയാക്കിയിട്ടുള്ളത്. പത്രസമ്മേളനത്തിൽ ജി.പ്രകാശ് ,സെക്രട്ടറി അഡ്വ പി.രാജീവ് ചിറയിൽ , എ.പി സുനിൽ, രാജു എബ്രഹാം ,ലൈബ്രേറിയൻ കെ ആർ രഞ്ജിത് എന്നിവർ പങ്കെടുത്തു .
- 54-ാം സംസ്ഥാന ചലച്ചിത്ര പുരസ്കാരം; ഞെട്ടിച്ച് ആടുജീവിതം!
54-ാം സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിക്കുമ്പോൾ ഗഗനചാരിയ്ക്കും ആടുജീവിതത്തിനും പുരസ്‌കാരങ്ങൾ. ഗഗനചാരി പ്രത്യേക ജൂറി പരാമർശം സ്വന്തമാക്കിയപ്പോൾ മികച്ച ജനപ്രിയ ചിത്രമായി ആടുജീവിതം തെരഞ്ഞെടുക്കപ്പെട്ടു. ആകെ 9 പുരസ്കാരങ്ങളാണ് ആടുജീവിതം പല വിഭാഗങ്ങളിലായി സ്വന്തമാക്കിയത്. പൃഥ്വിരാജിനു ലഭിക്കുന്ന മൂന്നാമത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമാണ് ഇത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision