spot_img

പ്രഭാത വാർത്തകൾ 2025 ആഗസ്റ്റ് 15

spot_img

Date:

വാർത്തകൾ

🗞️👉 കെ.എസ്.എഫ്.ഇയുടെ നേട്ടം കേരളത്തിനാകെ അഭിമാനം : മുഖ്യമന്ത്രി പിണറായി വിജയൻ

ഒരു ലക്ഷം കോടി വിറ്റുവരവ് കൈവരിച്ച കെ.എസ്.എഫ്.ഇയുടെ നേട്ടം കേരളത്തിനും സംസ്ഥാനത്തിന്റെ ധനകാര്യ മേഖലയ്ക്കും അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിസന്ധികളിൽ ഉലയാത്ത വലിയൊരു സാമ്പത്തിക മാതൃകയാണ് കെഎസ്എഫ്ഇ ലോകത്തിന് മുൻപിൽ ഉയർത്തിക്കാട്ടുന്നത്. മലയാളികളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കെഎസ്എഫ്ഇ സാധാരണക്കാർക്ക് സാമ്പത്തിക ആവശ്യങ്ങൾക്ക് ആശ്രയിക്കാവുന്ന സ്ഥാപനങ്ങളിൽ മുൻപന്തിയിലാണ്. കെ.എസ്.എഫ്.ഇ ഒരു ലക്ഷം കോടി വിറ്റുവരവ് നേട്ടം കൈവരിച്ചതിന്റെ പ്രഖ്യാപനവും ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

🗞️👉 മൂന്നിലവ് സെൻ്റ്.പോൾസ് സ്കൂളിൽ നെൽസൺ ഡാൻ്റെ അനുസ്മരണവും മെഗാ രക്തദാന ക്യാമ്പും നടത്തി

മൂന്നിലവ്:വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്ന, അകാലത്തിൽ നിര്യാതനായ നെൽസൺ ഡാൻ്റെ സാറിൻ്റെ അനുസ്മരണവും മെഗാ രക്തദാന ക്യാമ്പും ഹയർസെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. സ്കൂൾ മാനേജർ റവ. ഫാ. കുര്യൻ തടത്തിൽ അധ്യക്ഷത വഹിച്ച യോഗം പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷനൽ ഏജൻസി സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു.. മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.ചാർളി ഐസക്ക് അനുസ്മരണ പ്രഭാഷണം നടത്തി.

🗞️👉 പാകിസ്താന് മറുപടിയുമായി ഇന്ത്യ

പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ. അനാവശ്യ വാചകമടി നിര്‍ത്തിയില്ലെങ്കില്‍ അടുത്തിടെ കിട്ടിയത് പോലെ മുറിവേല്‍ക്കുന്ന പ്രത്യാഘാതങ്ങള്‍ ഇനിയും ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സ്വന്തം തോല്‍വി മറയ്ക്കാനാണ് പാകിസ്താന്‍ കരസേന മേധാവി അസിം മുനീര്‍ വീരവാദം മുഴക്കുന്നതെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാല്‍ പറഞ്ഞു. പാകിസ്താന്‍ തകര്‍ന്നാല്‍ പകുതി ഭൂമിയെയും ഒപ്പം കൊണ്ടുപോകുമെന്നും ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്നും ഇന്ത്യ സിന്ധു നദീജല കരാര്‍ ലംഘിച്ച് ഡാം നിര്‍മ്മിച്ചാല്‍ ബോംബിട്ട് തകര്‍ക്കുമെന്നുമായിരുന്നു പാക് കരസേന മേധാവി അസിം മുനീറിന്റെ പ്രകോപന പ്രസ്താവന. അസിം മുനീറിന്റെ ഈ പ്രസ്താവനക്കെതിരെയാണ് വിദേശകാര്യമന്ത്രാലയം മറുപടി നല്‍കിയത്.

🗞️👉 കിഷ്ത്വാർ മേഘവിസ്ഫോടനം; 60 പേർ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

ജമ്മുകശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘ വിസ്ഫോടനത്തിലും മിന്നൽ പ്രളയത്തിലും 60 മരണം. മരിച്ചവരിൽ രണ്ട് CISF ജവാന്‍മാരും ഉൾപ്പെടും. കിഷ്ത്വാറിലെ ചൊസ്തി മേഖലയിൽ നിരവധി പേരെ കാണാതായി. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ദുരന്തത്തിൽ 167 ഓളം ആളുകൾക്ക് പരുക്കേറ്റിട്ടുണ്ട്. കാര്യമായ നാശനഷ്ട്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും സ്ഥിതിഗതികൾ വിലയിരുത്തി. ജമ്മു കാശ്മീരിന് എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സേനാവിഭാഗങ്ങൾക്ക് നിർദേശം നൽകി.

🗞️👉 ലിസ്റ്റിന്‍ സ്റ്റീഫന്‍ സെക്രട്ടറി; സിനിമാ നിര്‍മാതാക്കളുടെ സംഘടനയെ ഇനി ഇവര്‍ നയിക്കും

നിയമപോരാട്ടങ്ങളും, അത്യന്തം വിവാദങ്ങളും കൊണ്ട് ശ്രദ്ധേയമായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ബി രാകേഷ് നേതൃത്വം നല്‍കുന്ന പാനലിന് ഉജ്ജ്വല വിജയം. അസോസിയേഷന്‍ പ്രസിഡന്റായി ബി രാകേഷിനേയും സെക്രട്ടറിയായി ലിസ്റ്റിന്‍ സ്റ്റീഫനേയും തിരഞ്ഞെടുത്തു. സോഫിയോ പോള്‍, സന്ദീപ് സേനന്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related