പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  15

Date:

വാർത്തകൾ

  • സച്ചിനും യുവരാജും സെവാഗും ഗെയ്നു‌ം കളത്തിലേക്ക്?

ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ച താരങ്ങൾക്കായി IPLൽ മാതൃകയിൽ ടൂർണമെന്റ് സംഘടിപ്പിക്കാനുള്ള ആശയവുമായി BCCI. ഇതുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് ബോർഡ് ചർച്ച നടത്തിവരികയാണ്. ലീഗ് നടപ്പിലാക്കിയാൽ സച്ചിൻ ടെണ്ടുൽക്കർ, യുവരാജ് സിങ്, വിരേന്ദർ സെവാഗ്, ക്രിസ് ഗെയ്ൽ, എബി ഡി വില്ലിയേഴ്സ്, ബ്രെറ്റ് ലീ തുടങ്ങി ലോക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളെല്ലാം വീണ്ടും കളിക്കളത്തിൽ ഇറങ്ങിയേക്കും.

  • സംസ്ഥാനത്ത് ശക്തമായ മഴ

കാസർകോട് , കണ്ണൂർ ഒഴികെയുള്ള എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം.

  • ഒമാനിൽ സ്വകാര്യ തൊഴിൽ മേഖലയിൽ നിയന്ത്രണം

ഒമാനിൽ തൊഴിൽ മേഖലയിൽ വീണ്ടും താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. സ്വകാര്യ മേഖലയിൽ 13 ജോലികളിൽ പെർമിറ്റ് അനുവദിക്കുന്നത് താത്കാലികമായി നിർത്തി. 6 മാസത്തേക്കാണ് തൊഴിൽ മന്ത്രാലയം വിലക്ക് ഉത്തരവിറക്കിയിരിക്കുന്നത്. നിർമ്മാണമേഖല ഉൾപ്പടെയുള്ള മേഖലകളിൽ ബാധകമാണ്. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുക ലക്ഷ്യമിട്ടാണ് തീരുമാനം. അതേസമയം, പ്രവാസികൾക്ക് തിരിച്ചടിയാണ് നിയന്ത്രണം.

  • 958 വർഷം പഴക്കമുള്ള വാതിൽ!

ചിത്രത്തിൽ കാണുന്നത് തടികൊണ്ട് നിർമിച്ച ഇംഗ്ലണ്ടിലെ ഏറ്റവും പഴക്കമുള്ള വാതിലാണ്. 1066ൽ വെസ്റ്റ്മിൻസ്റ്റർ ആബി ചർച്ചിലാണ് ഇത് സ്ഥാപിച്ചത്. നിരവധി ബ്രിട്ടീഷ് രാജാക്കന്മാരുടെ ചരിത്രത്തിന്റെ നേർസാക്ഷ്യമാണ് ഈ വാതിൽ. മുഴുവൻ കെട്ടിടവും പുനർനിർമിച്ചെങ്കിലും വാതിൽ മാറ്റിയില്ല. ഈ വാതിലുള്ള മുറിയിൽ പണ്ട് ക്രിസ്ത്യൻ പുരോഹിതർ പ്രാർഥിച്ചിരുന്നു. ഇന്ന് ആ മുറിയിൽ പഴയ രേഖകൾ സൂക്ഷിച്ചിരിക്കുകയാണ്.

  • അധ്യാപകരും കൃഷിയിലേക്ക് വളരണം, മണ്ണും കൃഷിയും ഉള്ള സ്വാഭാവികതയിലേക്ക് നാം എല്ലാവരും വളരണം : മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ : പണിയെടുത്തു കർഷകരാക്കണം പണിയെടുപ്പിച്ചു അല്ല. എല്ലാവരും കൃഷി ചെയ്യാൻ പഠിക്കണം. പണം കൊടുത്തു കൃഷി ചെയ്യിപ്പിച്ചു കൃഷിക്കാരാകാതെ സ്വന്തമായി കൃഷി ചെയ്യ്തു എല്ലാവരും നല്ല കർഷകരാക്കണം. അങ്ങനെ നമ്മുടെ ഭൂമിയെ സംരക്ഷിക്കണം.

രൂപതാ കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെയും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെയും സംയുക്ത സംരംഭമായ “കുട്ടികളും കൃഷിയിലേക്ക് ” എന്ന പദ്ധതിയുടെ ഭാഗമായി സ്കൂളുകളിലെ ചിൽഡ്രൺസ് ഫാർമേഴ്സ് ക്ലബ് ചുമതലക്കാരായ അദ്ധ്യാപകർക്കായി പാലാ രൂപതാതല കർ ഷക അദ്ധ്യാപക സംഗമം സംഘടിപ്പിച്ചു. ഇന്നലെ ( ആഗസ്റ്റ് 14 ബുധൻ)2.00 പി.എം ന് ബിഷപ്പ് ഹൗസ് ഹാളിൽ നടന്ന കർഷക അദ്ധ്യാപക സംഗമത്തിന്റെ ഉദ്ഘാടനവും സ്കൂളുകളിലേക്കുള്ള സൗജന്യ പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനവും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു.

  • കാവുംകണ്ടം പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ഓഗസ്റ്റ് 15 വ്യാഴം

 കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി പള്ളിയിൽ 15 വ്യാഴാഴ്ച പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണത്തിരു നാൾ ആഘോഷിക്കും. 6.00 am ജപമാല ആരാധന ,6 . 30 am ആഘോഷമായ പാട്ടു കുർബാന, സന്ദേശം. ഫാ സ്കറിയ വേകത്താനം. തുടർന്ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തൽ , സ്വാതന്ത്ര്യ ദിന സന്ദേശം . ജസ്റ്റിൻ മനപ്പുറത്ത്, അഭിലാഷ് കോഴികോട്ട്, ജോഷി കുമ്മേനിയിൽ, ഡേവീസ് കല്ലറയ്ക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കും.

  • സ്വാതന്ത്ര്യ ദിനാഘോഷം

പാലാ: ലയൺസ് ക്ലബ് ഓഫ് പാലാ സ്‌പൈസ് വാലി സ്വാതന്ത്ര്യ ദിനം കരൂർ ബോയ്‌സ് ടൗണിലെ കുട്ടികളോടൊപ്പം ആഘോഷിക്കും. ആഗസ്റ്റ് 15 ന് രാവിലെ 8.30 ന് ക്ലബ് പ്രസിഡൻറ് ശ്രീ. സുനിൽ സെബാസ്റ്റിൻ പുന്നോലിക്കുന്നേൽ ദേശീയപതാക ഉയർത്തും. ഡോ. ജോർജുകുട്ടി വട്ടോത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകും. തുടർന്ന് കുട്ടികളോടൊപ്പം പ്രഭാതഭക്ഷണവും സ്വാതന്ത്ര്യ ദിനത്തെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരവും നടത്തപ്പെടും. മദർ സുപ്പീരിയർ റവ. സിസ്റ്റർ മേഴ്‌സി എസ്.എം.എസ്, അഡ്വ. രമണൻ നായർ, ഡോ. സണ്ണി വി. സഖറിയ, ശ്രീ  ആന്റോ ജോസ് പടിഞ്ഞാറേക്കര, ശ്രീ. വിയാനി ചാർലി, ശ്രീ. ബിജു കുര്യൻ എന്നിവർ പ്രസംഗിക്കും.

  • ശ്രീജേഷിന് ആദരവ്; 16-ാം നമ്പർ ജേഴ്സി ആർക്കും നൽകില്ല

ഇന്ത്യൻ ഹോക്കി ടീമിന്റെ നെടുംതൂണായിരുന്ന മലയാളി ഗോൾകീപ്പർ പിആർ ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ ആദരം. ശ്രീജേഷിന്റെ പതിനാറാം നമ്പർ ജേഴ്‌സി ഇനി ആർക്കും നൽകില്ല. പതിനാറാം നമ്പർ ജേഴ്സി പിൻവലിക്കുമെന്നാണ് ഹോക്കി ഇന്ത്യ അറിയിച്ചത്. ശ്രീജേഷിന്റെ ഐതിഹാസിക കരിയറിനുള്ള ആദരവായിട്ടാണ് നടപടി. പാരീസ് ഒളിമ്പിക്സിൽ ശ്രീജേഷിന്റെ കരുത്തിൽ ഇന്ത്യ വെങ്കല മെഡൽ നേടിയിരുന്നു.

  • ഇറ്റലിയിൽ ലീജ്യോണെല്ലോസിസ് രോഗം പടരുന്നു

ഇറ്റലിയിലെ ഫാഷൻ തലസ്ഥാനമായ മിലാനിൽ ലീജ്യോണെല്ലോസിസ് രോഗം പടരുന്നു. രോഗം ബാധിച്ച് 3 പേർ മരിച്ചു. ശ്വാസകോശങ്ങളെ ബാധിക്കുന്ന ഒരു തരം ന്യുമോണിയയാണ് ലീജ്യോണെല്ലോസിസ്. ലീജ്യോണല്ല ബാക്ടീരിയയാണ് ഈ രോഗം പടർത്തുന്നത്. സാധാരണയായി ഇത്തരം ബാക്ടീരിയകൾ ശുദ്ധജലത്തിലും എയർ കണ്ടീഷൻ സിസ്റ്റം തുടങ്ങിയ മനുഷ്യ നിർമ്മിത ആവാസ വ്യവസ്ഥയിലും ഇവ കാണപ്പെടുന്നു. രോഗം ബാധിച്ച 15 ശതമാനം ആൾക്കാരിൽ അത് തീവ്രം ആകാറുണ്ട്.

  • ആഗസ്റ്റ് 21ന് സംസ്ഥാന വ്യാപക ഹർത്താൽ ആഹ്വാനം

പട്ടികജാതി-പട്ടിക വർഗ സംവരണം സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഓഗസ്റ്റ് 21ന് ആദിവാസി-ദലിത് സംഘടനകളുടെ ഹർത്താൽ ആഹ്വാനം. വയനാടിനെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉപസംവരണത്തിന് അനുമതി നൽകിയ സുപ്രീം കോടതി വിധി പട്ടിക ജാതിക്കാർക്കിടയിൽ ഭിന്നത സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണെന്ന് വിവിധ ആദിവാസി-ദലിത് സംഘടകൾ സംയുക്തമായി നൽകിയ പ്രസ്താവനയിലാണ് വ്യക്തമാക്കി.

  • ജിഎസ്ട‌ി കൗൺസിൽ യോഗം സെപ്തംബർ 9ന്

ജിഎസ്ടി കൗൺസിലിന്റെ 54-ാമത് യോഗം സെപ്റ്റംബർ 9ന് ദില്ലിയിൽ നടക്കും. നികുതി നിരക്കുകൾ ക്രമീകരണം, നികുതി സ്ലാബുകളിൽ മാറ്റം, ഡ്യൂട്ടി വിപരീതം എടുത്തുകളയൽ തുടങ്ങിയ വിഷയങ്ങളിൽ സമ്മേളനത്തിൽ ചർച്ച നടക്കും. ആരോഗ്യ, ലൈഫ് ഇൻഷുറൻസ്, കൈത്തറി അസംസ്കൃത വസ്തു‌ക്കൾ, എംപി ലാഡ്സ് ഫണ്ടുകൾ എന്നിവയുടെ നികുതി എടുത്തുകളയണമെന്ന് ആവശ്യങ്ങൾ ഉയർന്നതിനാൽ ഇതിൽ ജിഎസ്ടി കൗൺസിൽ തീരുമാനം പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.

  • ഷെയ്ഖ് ഹസീനയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി ബംഗ്ലദേശ്

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി ബംഗ്ലദേശ്. രാജ്യത്ത് നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ പലചരക്കുകട ഉടമയായ അബു സെയ്ദ് എന്നയാൾ വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു. ഇതിലാണ് ഹസീനയ്ക്കെതിരെ കുറ്റം ചുമത്തിയത്. ഹസീനയ്ക്കെതിരെ കുറ്റം ചുമത്തുന്നതിന് ധാക്ക ചീഫ് മെട്രൊപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി അനുമതി നൽകി. നിലവിൽ ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ് ഷെയ്ഖ് ഹസീന.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...

പിടിമുറുക്കി ഇന്ത്യ; ലീഡ് 200 കടന്നു

ഓസ്ട്രേലിയക്കെതിരായ പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ പിടി മുറുക്കി ഇന്ത്യ. രണ്ടാം ദിനം...

എല്ലാവർക്കും നന്ദി; തോൽവിയിൽ പ്രതികരിച്ച് രമ്യ ഹരിദാസ്

ചേലക്കര ഉപതെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ പ്രതികരിച്ചു രമ്യ ഹരിദാസ്. 'ചേലക്കരയിൽ നല്ലൊരു...