2025 ആഗസ്റ്റ് 13 ബുധൻ 1199 കർക്കടകം 28
വാർത്തകൾ
🗞️👉 വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന
ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് മിന്നല്‍ പരിശോധന. 7 ജില്ലകളില്‍ നിന്നായി ആകെ 16,565 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ പിടികൂടി. വെളിച്ചെണ്ണയുടെ വില വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ വകുപ്പിന് ലഭിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രഹസ്യ പരിശോധനകള്‍ നടത്തിയത്. പരിശോധനകള്‍ തുടരുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകളാണ് പരിശോധനകള്‍ നടത്തിയത്. ഏറ്റവുമധികം വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തത് കൊല്ലം ജില്ലയില്‍ നിന്നാണ്. കേര സൂര്യ, കേര ഹരിതം ബ്രാൻഡ് ഉൾപ്പടെ 9337 ലിറ്റർ വെളിച്ചെണ്ണയാണ് കൊല്ലം ജില്ലയിൽ നിന്ന് മാത്രമായി പിടിച്ചെടുത്തത്. രണ്ടാമതായി ആലപ്പുഴ ജില്ലയിൽ നിന്നും മായം കലർന്ന വെളിച്ചെണ്ണ പിടിച്ചെടുത്തു.
🗞️👉 പാലാ അൽഫോൻസാ കോളേജിൽ സ്കിൽ ഓറിയന്റഡ് പ്രോഗ്രാമുകൾക്ക് തുടക്കം കുറിച്ചു.
പാലാ: പാലാ അൽഫോൻസാ കോളേജിൽ സെന്റർ ഫോർ സ്കിൽ ഡെവലപ്മെന്റ് കോഴ്സസ് ആൻഡ് കരിയർ പ്ലാനിങ് (CSDCCP) – ന്റെ ആഭിമുഖ്യത്തിൽ 2025-26 അധ്യയനവർഷത്തിലെ സ്കിൽ ഓറിയന്റ്ഡ് പ്രോഗ്രാമുകളുടെ ഉദ്ഘാടനവും സ്കിൽ എൻഹാൻസ്മെന്റ് കോഴ്സു(skill enhancement course) – കളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് IHRD യും ആയി ഔദ്യോഗിക ധാരണ പത്രം ഒപ്പ് യ്ക്കലും നടന്നു. ബിരുദ പഠനത്തിനോട് അനുബന്ധമായി കുട്ടികളുടെ തൊഴിൽ യോഗ്യത വർദ്ധിപ്പിക്കാൻ കാലാനുസൃതമായ കഴിവുകൾ നേടിയെടുക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ പ്രോഗ്രാമുകളുടെ ഉദ്ദേശലക്ഷ്യം. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ Prof.Dr. Sr. മിനിമോൾ മാത്യു അധ്യക്ഷത വഹിച്ചു. കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, IHRD മുട്ടം പ്രിൻസിപ്പൽ മിസ്. ശ്രീകല വി ടി സ്കിൽ ഓറിയന്റഡ് പ്രോഗ്രാമുകൾ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സ്കിൽ എൻഹാൻസ്മെന്റ് കോഴ്സ്കളുടെ നടത്തിപ്പും ആയി ബന്ധപ്പെട്ടു IHRD യും അൽഫോൻസാ കോളേജും തമ്മിൽ MOU -ഉം ഒപ്പ് വച്ചു. ചടങ്ങിൽ വൈസ് പ്രിൻസിപ്പൽമാരായ Dr. Sr. മഞ്ജു എലിസബത്ത് കുരുവിള, മിസ്. മഞ്ജു ജോസ്, അസിസ്റ്റന്റ് ബർസാർ Rev. Dr. ജോബിൻ സെബാസ്റ്റ്യൻ, CSDCCP കോർഡിനേറ്റർ മിസ്. സാന്ദ്ര ജെയിംസ് എന്നിവർ സംസാരിച്ചു.
🗞️👉 മനോജ്മെൻറ് അസോസിയേഷന്റെ ‘ഫ്ലാഷ് 2K 25’ ഉദ്ഘാടനം ചെയ്തു.
രാമപുരം മാർ ആഗസ്തീനോസ് കോളേജ് മാനേജ്മെൻറ് അസോസിയേഷൻ ‘ഫ്ലാഷ് 2K25 2025-26 വർഷത്തെ പ്രവർത്തന ഉദ്ഘാടനം നടത്തി. കോളേജ് മാനേജർ റവ. ഫാ. ബെർക്കുമൻസ് കുന്നുംപുറം ആധ്യക്ഷത വഹിച്ചു. കിൻഫ്ര ഫിലിം & വീഡിയോ പാർക്ക് ചെയർമാൻ ബേബി ഉഴുത്തുവാൽ ഉദ്ഘാടനം നിർവഹിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ എം എ എച്ച് ആർ എം ഒന്നും രണ്ടും റാങ്ക് കരസ്ഥമാക്കിയ അനൗഷ്ക ഷൈൻ , അഞ്ജലി എസ് മോഹൻ എന്നിവരെ തദവസരത്തിൽ ആദരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, രാമപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സണ്ണി അഗസ്റ്റിൻ പൊരുന്നക്കോട്ട് , വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് അലഞ്ചേരിയിൽ, സിജി ജേക്കബ്, ഡിപ്പാർട്മെന്റ് മേധാവി ലിൻസി ആൻറണി, സ്റ്റാഫ് കോഡിനേറ്റർ മാരായ രമ്യ കെ എം, ഫാ. ഡോ. ബോബി ജോൺ, മാനേജ്മെൻറ് അസോസിയേഷൻ സെക്രട്ടറി മാഹിൻ ഷറഫുദ്ദീൻ , മാനേജ്മെൻറ് അസോസിയേഷൻ വൈസ് പ്രസിഡൻറ് എമിൽ ജോർജ് എന്നിവർ പ്രസംഗിച്ചു.
🗞️👉 വിഭജനഭീതി ദിനം സംബന്ധിച്ച പുതിയ ഉത്തരവ് പുറത്തിറക്കിയ ഡോ. ബിജു രാജിവച്ചു
ക്യാംപസുകളില്‍ വിഭജന ഭീതി ദിനം ആചരിക്കണമെന്ന നിര്‍ദേശം കേരള സര്‍വകലാശാല മയപ്പെടുത്തിയതിന് പിന്നാലെ പുതുക്കിയ ഉത്തരവിറക്കിയ സര്‍വകലാശാല കോളജ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ സ്ഥാനമൊഴിഞ്ഞു. ഇടത് അധ്യാപക സംഘടനയുടെ മുന്‍ അധ്യക്ഷന്‍ കൂടിയായ ഡോ. ബിജുവാണ് രാജിവച്ചത്. ആഗസ്റ്റ് 14 വിഭജന ഭീതി ദിനമായി എല്ലാ കോളജുകളും ആചരിക്കണമെന്നാണ് ആദ്യ ഉത്തരവെങ്കില്‍ പിന്നീട് ഇതുമായി ബന്ധപ്പെട്ട തീരുമാനം അതത് കോളജുകള്‍ക്ക് എടുക്കാമെന്ന് ചൂണ്ടിക്കാട്ടി പുതിയ ഉത്തരവിറക്കിയിരുന്നു. ആദ്യ ഉത്തരവിനോടുള്ള മുഖ്യമന്ത്രിയുടെ എതിര്‍പ്പ് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു പുതിയ ഉത്തരവ്.
🗞️👉 കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ; എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
കോതമംഗലത്തെ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവ്. മുഖ്യമന്ത്രിക്കും,സംസ്ഥാന പൊലീസ് മേധാവിക്കും കത്തയച്ചു. കേരള പൊലീസ് ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍ എന്നാണ് കുടുംബത്തിന്റെ ആരോപണം. നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ മതതീവ്രവാദ ഭീകര സംഘടനകളുടെ പങ്കാളിത്തം ഉള്ളതായി സംശയിക്കുന്നതായി കുടുംബം വ്യക്തമാക്കി. മകള്‍ ആത്മഹത്യ ചെയ്തത് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ ശ്രമമായി. എന്‍ഐഎക്ക് കേസ് കൈമാന്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.













