spot_img

പ്രഭാത വാർത്തകൾ 2025 ആഗസ്റ്റ് 10

spot_img
spot_img

പ്രഭാത വാർത്തകൾ 2025 ആഗസ്റ്റ് 10

spot_img

Date:

വാർത്തകൾ

👉🗞️ ഒരു ലക്ഷം രൂപയുടെ ഓർമ്മ ഓറേറ്റർ ഓഫ് ദ ഇയർ പുരസ്ക്കാരം സോജു സി ജോസ് നേടി

ഓർമ്മ ഇൻ്റർനാഷണൽ (ഓവർസീസ് റെസിഡൻ്റ് മലയാളീസ് അസോസിയേഷൻ) ടാലെൻ്റ് പ്രമോഷൻ ഫോറം അഗോളതലത്തിൽ സംഘടിപ്പിച്ച സീസൺ 3 അന്താരാഷ്ട്രാ പ്രസംഗ മത്സരത്തിൽ ഒരു ലക്ഷം രൂപയുടെ ‘ഓർമ്മ ഓറേറ്റർ ഓഫ് ദ ഇയർ പുരസ്ക്കാരം’ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി സോജു സി ജോസ് നേടി. പ്രസംഗ മത്സരം ഗ്രാൻഡ് ഫിനാലെ എ ഡി ജി പി പി വിജയൻ ഉദ്ഘാടനം ചെയ്തു. യുവജനങ്ങൾ തങ്ങളുടെ കർമ്മശേഷി രാഷ്ട്ര പുരോഗതിക്കായി വിനിയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഓർമ്മ പ്രസിഡൻ്റ് സജി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജോസ് കെ മാണി എം പി, മാണി സി കാപ്പൻ എം എൽ എ, മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ, ചലച്ചിത്ര സംവീധായകൻ ഭദ്രൻ മാട്ടേൽ, ചലച്ചിത്ര താരം വിൻസി അലോഷ്യസ്, ഓർമ്മ ട്രസ്റ്റി ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, ചലച്ചിത്രതാരം സുവർണ്ണ മാത്യു, ചലച്ചിത്രനിർമ്മാതാവ് ലിസി ഫെർണ്ണാണ്ടസ്, ഫൊക്കാന പ്രസിഡൻ്റ് സജിമോൻ ആൻ്റണി, ഓർമ്മ ടാലെൻ്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ ജോസ്, ഷാജി ആറ്റുപുറം, കുര്യാക്കോസ് മാണിവയലിൽ, ബെന്നി കുര്യൻ, സോയി തോമസ്, ജോർജ് കരുണയ്ക്കൽ, ടോമി ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.

🗞️👉 പടക്ക നിർമ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് മരണം

തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലെ സാത്തൂരിൽ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് തൊഴിലാളികൾ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം നടന്നത്. ലൈസൻസുള്ള സ്വകാര്യ പടക്ക നിർമ്മാണശാലയിലാണ് സ്ഫോടനം നടന്നതെങ്കിലും, സ്ഥാപനത്തിന് ആവശ്യമായ സുരക്ഷാ ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റയാളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് തമിഴ്‌നാട് സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

🗞️👉 പാലായ്ക്ക് നഷ്ടമായത് തിരിച്ചുപിടിക്കണം ജോസ്.കെ.മാണി എം.പി.

പാലാ: ജനം ചുമതല ഏല്പിച്ചവരുടെ അലംഭാവത്തിലും അവഗണനയിലും പാലായ്ക്ക് നഷ്ടമായത് തിരിച്ചുപിടിയ്ക്കുവാൻ പാലായിൽ യുവജന മുന്നേറ്റം നടക്കുകയാണെന്ന് കേരള കോൺ (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി.പറഞ്ഞു.
പാലായിൽ കേരള കോൺഗ്രസ് (എം) ൻ്റെ യുവജന സംഘടനയായ യൂത്ത് ഫ്രണ്ടിൻ്റെ നേതൃത്വത്തിൽ നടത്തിയ യുവജനമാർച്ചിൻ്റെ സമാപനയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

🗞️👉 ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

പാലക്കാട് ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. കോയമ്പത്തൂർ കറുപ്പകം കോളജിലെ ബയോ ടെക്നോളജി വിദ്യാർഥികളാണ് മരിച്ചത്. ശ്രീഗൗതം, അരുൺകുമാർ എന്നിവരാണ് മരണപ്പെട്ടത്. നാലരമണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് അരുൺകുമാറിന്റെ മൃതദേഹം കണ്ടെത്താൻ സാധിച്ചത്. ശ്രീഗൗതമിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുഴയിലെ ഒഴുക്കിനെ കുറിച്ച് കൃത്യമായ ധാരണ ഇല്ലാതിരുന്ന ഇവർ കുളിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു . ശ്രീഗൗതം രാമേശ്വരം സ്വദേശിയാണ്. നെയ് വേലി സ്വദേശിയാണ് അരുൺ. സ്‌കൂബ സംഘം, ഫയർ ഫോഴ്‌സ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

🗞️👉 കേരള കോൺഗ്രസ് (എം) ൻ്റെ ശക്തി വിളിച്ചറിയിച്ച് പാലായിൽ യൂത്ത്ഫ്രണ്ട് യുവജന റാലി

പാലാ: കേരള കോൺഗ്രസ് (എം) ൻ്റെ യുവജനശക്തി വിളിച്ചറിയിച്ചു കൊണ്ട് പാലാ നഗരത്തിൽ യൂത്ത്ഫ്രണ്ട് (എം) നേതൃത്വത്തിൽ വൻ യുവജന റാലി നടത്തി.
പാലാ കിഴതടിയൂർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം കുരിശുപളളി കവലയിൽ സമാപിച്ചു.
യൂത്ത്ഫ്രണ്ട് (എം) പ്രസിഡണ്ട് സിറിയക് ചാഴികാടൻ യുവജന റാലി ഫ്ലാഗ് ഓഫ് ചെയ്തു.

🗞️👉 കുറുപ്പന്തറയിൽ മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ സർജറി യൂണിറ്റ്

കുറുപ്പന്തറ: മേമ്മുറി വെറ്റിനറി ആശുപത്രിയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈല്‍ വെറ്റിനറി സര്‍ജറി യൂണിറ്റ് (എംഎസ്‌യു) പ്രവര്‍ത്തനമാരംഭിച്ചു. കോട്ടയത്തിന്റെ ഉപകേന്ദ്രമായി തെരഞ്ഞെടുക്കപെട്ടാണ് മേമ്മുറിയില്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. വളര്‍ത്തുമൃഗങ്ങളായ നായ, പൂച്ച എന്നിവയ്ക്കുള്ള വന്ധ്യകരണം അടക്കമുള്ള ശസ്ത്രക്രിയക്കായി കോട്ടയം എംഎസ്‌യു മദര്‍ യൂണിറ്റിന്റെ കീഴിലെ ഉപകേന്ദ്രങ്ങളില്‍ ഒന്നാണ് മേമ്മുറിയിലേത്. മാഞ്ഞൂരിലെയും സമീപ പഞ്ചായത്തുകളിലെയും വളര്‍ത്തുമൃഗങ്ങളുടെ ശസ്ത്രക്രിയകള്‍ ഒരാഴ്ച്ചയില്‍ ഒരു ദിവസം (വ്യാഴം) സര്‍ക്കാര്‍ ഫീസ് നിരക്കില്‍ ഇവിടെ നടത്തും.

🗞️👉 യൂത്ത് ഫ്രണ്ട് (എം) നിയോജകമണ്ഡലം സമ്മേളനം ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യുന്നു

യൂത്ത് ഫ്രണ്ട് (എം) നിയോജക മണ്ഡലം സമ്മേളനം ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യുന്നു നിയോജക മണ്ഡലം പ്രസിഡണ്ട് തോമസ് കുട്ടി വരിക്കയിൽ അദ്ധ്യക്ഷത വഹിച്ചു. ഗവ. ചീഫ് വിപ്പ് എൻജയരാജ്, പ്രമോദ് നാരായൺ എം എൽ എ . തോമസ് ചാഴികാടൻ എക്സ് എം.പി സ്റ്റീഫൻ ജോർജ് എക്സ് എം എൽ എ ,. ബൈജു പുതിയിടത്തുചാലിൽ, സിറിയക് ചാഴികാടൻ,റ്റോബി തൈപ്പറമ്പിൽ, സാജൻ തൊടുക, പ്രൊഫ.ലോപ്പസ് മാത്യു, റ്റോബിൻ കെ അലക്സ്, ജോർജ്ജ് കുട്ടി ആഗസ്തി, ബേബി ഉഴുത്തുവാൽ ജോസുകുട്ടി പൂവേലിൽ എന്നിവർ പ്രസംഗിച്ചു

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related