Date:

  🗞🏵  പാലാ വിഷൻ  ന്യൂസ് 🗞🏵
ഏപ്രിൽ 16, 2023 ഞായർ 1198 മേടം 2 

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em

വാർത്തകൾ

🗞🏵 ദു​ബാ​യി​ൽ വ​ൻ തീ​പി​ടി​ത്തം. ര​ണ്ട് മ​ല​യാ​ളി​ക​ളും ര​ണ്ട് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പ​ടെ 15 പേ​ർ മ​രി​ച്ചു. മ​ല​പ്പു​റം വേ​ങ്ങ​ര സ്വ​ദേ​ശി കാ​ള​ങ്ങാ​ട​ൻ റി​ജേ​ഷ്(37), ഭാ​ര്യ ജി​ഷി(32) എ​ന്നി​വ​രാ​ണ് മ​രി​ച്ച മ​ല​യാ​ളി​ക​ൾ. മരിച്ചവരിൽ പാക്കിസ്ഥാൻ, സുഡാൻ സ്വദേശികളും ഉൾപ്പെടുന്നു

🗞🏵 പോ​ലീ​സ് ഏ​റ്റു​മു​ട്ട​ലി​ൽ മ​ക​ൻ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി മു​ൻ എം​പി ആ​തി​ഖ് അ​ഹ​മ്മ​ദും സ​ഹോ​ദ​ര​ൻ അ​ഷ​റ​ഫും വെ​ടി​യേ​റ്റു മ​രി​ച്ചു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടേ​യും പോ​ലീ​സി​ന്‍റെ​യും കൺമു​ന്നി​ലാ​യി​രു​ന്നു ദാ​രു​ണ​സം​ഭ​വം. പ്ര​യാ​ഗ്‌രാ​ജ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഇ​രു​വ​രേ​യും പോ​ലീ​സ് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​ച്ച​പ്പോ​ൾ അ​ജ്ഞാ​ത​രാ​യ അ​ക്ര​മി​ക​ൾ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​ലീ​സ് കൊ​ണ്ടു​പോ​കും വ​ഴി ആ​തി​ഖ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം.
 
🗞🏵 സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വും ഗു​ണ്ടാ ത​ല​വ​നു​മാ​യ ആ​തി​ഖ് അ​ഹ​മ്മ​ദും സ​ഹോ​ദ​ര​നും വെ​ടി​യേ​റ്റ് മ​രി​ച്ച​തി​ന് പി​ന്നാ​ലെ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. പ്ര​യാ​ഗ്‌​രാ​ജി​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് വി​ച്ഛേ​ദി​ച്ചു. കാ​ണ്‍​പൂ​രി​ലും ജാ​ഗ്ര​ത നി​ർ​ദേ​ശ​മു​ണ്ട്. ഡി​ജി​പി​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​യാ​ഗ്‌രാ​ജി​ലെ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.

🗞🏵 ഉത്തർപ്രദേശിലെ കൊടുംക്രിമിനലുകളിൽ ഒരാളായ അതിഖ് അഹമ്മദിന്റെ സാമ്രാജ്യം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സർക്കാർ തകർത്തത് 50 ദിവസംകൊണ്ട്. സമാജ്‌വാദി പാർട്ടിയുടെ നേതാവായിരുന്ന അതിഖ് അരനൂറ്റാണ്ടിലെ രാഷ്ട്രീയ, ക്രിമിനൽ പ്രവർത്തനങ്ങൾകൊണ്ട് നേടിയെടുത്തത് 1400 കോടി രൂപയുടെ സ്വത്തുവകകൾ. ഇതുൾപ്പെടെ അതിഖിന്റെയും കൂട്ടാളികളുടെയും സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടി.

🗞🏵 സു​ഡാ​നി​ല്‍ സൈ​ന്യ​വും അ​ര്‍​ധ​സൈ​നി​ക​രും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ല്‍ രൂ​ക്ഷം. പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​രം ത​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്ന് റാ​പ്പി​ഡ് സ​പ്പോ​ര്‍​ട്ട് ഫോ​ഴ്‌​സ്(​ആ​ര്‍​എ​സ്എ​ഫ്) അ​വ​കാ​ശ​പ്പെ​ട്ടു. സു​ഡാ​ൻ ത​ല​സ്ഥാ​ന​മാ​യ ഖാ​ർ​ത്തൂ​മി​ലെ പ്ര​സി​ഡ​ൻ​ഷ്യ​ൽ കൊ​ട്ടാ​ര​ത്തി​നും സൈ​നി​ക ആ​സ്ഥാ​ന​ത്തി​നും ചു​റ്റും ക​ന​ത്ത പോ​രാ​ട്ടം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

🗞🏵 കേന്ദ്ര സായുധ പോലീസ് സേനകളിലേയ്ക്കുള്ള പരീക്ഷ ഇനി മലയാളത്തിലും എഴുതാം. ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ മലയാളം ഉള്‍പ്പെടെ 13 പ്രാദേശിക ഭാഷകളില്‍ പരീക്ഷ നടത്താനാണ് കേന്ദ്ര ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്. പ്രാദേശിക ഭാഷയെ പ്രോത്സാഹിപ്പിക്കുക, പ്രാദേശിക യുവാക്കളെ സായുധ പോലീസ് സേനയിലേക്ക് ചേരാന്‍ അനുവദിക്കുക എന്നീ ലക്ഷ്യങ്ങളാണ് ഈ തീരുമാനത്തിന് പിന്നിൽ.
 
🗞🏵 സംസ്ഥാനത്ത് ഏപ്രിൽ 16 മുതൽ 18 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 30 മുതൽ 40 കി.മീ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചു.

🗞🏵 സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് കനക്കും. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 °C വരെയും കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിൽ 37 °C വരെയും (സാധാരണയെക്കാൾ 2 °C മുതൽ 4 °C വരെ കൂടുതൽ) താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

🗞🏵 തലശ്ശേരി ആർച്ച്ബിഷപ്പ് ജോസഫ് പാംപ്ലാനിയെ സന്ദർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തലശ്ശേരി ബിഷപ്പ് ഹൗസിൽ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്.ക്രൈസ്തവ സഭകളെ അടുപ്പിക്കാനുള്ള ബിജെപി നീക്കത്തിന് തടയിടാനാണ് കോൺഗ്രസിന്റെ നീക്കമെന്നാണ് വിവരം. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെയും താമരശ്ശേരി ബിഷപ്പിനെയും അദ്ദേഹം സന്ദർശിക്കും.

🗞🏵 ശബരിമല വിമാനത്താവളത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചതായി റിപ്പോർട്ട്. സംസ്ഥാനം സമർപ്പിച്ച സാങ്കേതിക, സാമ്പത്തിക സാധ്യതാ റിപ്പോർട്ട് അംഗീകരിച്ചാണ് കോട്ടയം ജില്ലയിൽ ചെറുവള്ളി എസ്റ്റേറ്റിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന വിമാനത്താവളത്തിന് കേന്ദ്രവ്യോമയാന മന്ത്രാലയം അനുമതി നൽകിയത്.വ്യോമയാനമന്ത്രാലയത്തിന്റെ അനുമതി ഉണ്ടെങ്കിൽ മാത്രമേ പരിസ്ഥിതി മന്ത്രാലയം, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ധനകാര്യമന്ത്രാലയം തുടങ്ങിയവയുടെ അംഗീകാരത്തിന് അപേക്ഷിക്കാനാകൂ.

🗞🏵 രാജ്യത്ത് മെയ് പകുതിയോടെ കോവിഡ് കേസുകൾ അരലക്ഷത്തിലേക്ക് കടക്കുമെന്ന് ഐഐടി കാൺപൂർ പ്രൊഫസർ ഡോ. മനീന്ദ്ര അഗർവാൾ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് പ്രൊഫസർ പ്രവചനം നടത്തിയത്. മാത്തമാറ്റിക്കൽ മോഡൽ അടിസ്ഥാനമാക്കിയുള്ള പ്രവചനത്തിൽ, മെയ് മാസം 50 മുതൽ 60,000 വരെ കോവിഡ് കേസുകൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. ആവശ്യമായ ഡാറ്റ ലഭിച്ചാൽ, ഒരാഴ്ചയ്ക്കകം കൃത്യമായ പ്രവചനം പ്രൊഫസർ നടത്തുന്നതാണ്.
 
🗞🏵 ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ പോസ്റ്റർ കടിച്ചുകീറിയ നായയ്ക്കെതിരെ പോലീസിൽ പരാതി.  വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ പോസ്റ്റർ നായ കീറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിന്നാലെ ഒരു കൂട്ടം സ്ത്രീകൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു. പരിഹാസരൂപേണ പ്രതിപക്ഷ പാർട്ടിയായ ടിഡിപിയുടെ പ്രവർത്തക ദേസരി ഉദയശ്രീയാണ് പരാതി നൽകിയത്. വൈഎസ്ആര്‍സിപി തലവനും മുഖ്യമന്ത്രിയുമായ ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ ആക്ഷേപഹാസ്യം നിറഞ്ഞ വീഡിയോ പങ്കുവെച്ചു കൊണ്ടാണ് ഇവർ പരാതി നൽകിയത്.

🗞🏵 ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാൾ ഇഡിയ്ക്കും സിബിഐയ്ക്കുമെതിരെ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു. ഇഡിക്കും സിബിഐയ്ക്കുമെതിരെ കേസ് ഫയൽ ചെയ്യുമെന്ന കെജ്രിവാളിന്റെ പരാമർശത്തിലാണ് അദ്ദേഹം മറുപടിയുമായി രംഗത്തെത്തിയത്. ഡൽഹി മുഖ്യമന്ത്രി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാൽ, കോടതിക്കെതിരെയും കെജ്രിവാൾ കേസ് കൊടുക്കുമോയെന്ന് അദ്ദേഹം ചോദിക്കുന്നു.
 
🗞🏵 അതിർത്തിയിൽ മയക്കുമരുന്നു വേട്ട. പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേയ്ക്ക് ഡ്രോൺ ഉപയോഗിച്ച് കടത്താൻ ശ്രമിച്ച ഹെറോയിൻ പിടികൂടി. അതിർത്തി സുരക്ഷാ സേനയാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. മൂന്ന് കിലോഗ്രം ഹെറോയിൻ പിടികൂടിയതായി ബിഎസ്എഫ് അറിയിച്ചു.?

🗞🏵 മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതികളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ. ഡൽഹി പോലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. വിശാൽ എന്ന 26 കാരനാണ് അറസ്റ്റിലായത്. ഗുഡ്ഗാവിലെ വൻകിട കമ്പനിയിൽ എച്ച്ആർ പ്രൊഫഷണലായി ജോലി ചെയ്ത് വരികയായിരുന്നു അദ്ദേഹം. വിലയേറിയ കാറും വീടുമെല്ലാം കാണിച്ച് ഇയാൾ യുവതികളുടെ വിശ്വാസം ആർജിച്ചായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്.

🗞🏵 സ്വകാര്യ ചിത്രങ്ങൾ പകർത്തി ഡോക്ടറെ ഹണി ട്രാപ്പിൽ പെടുത്താൻ ശ്രമിച്ച യുവതിയും സുഹൃത്തും പിടിയിൽ. ഗൂഡല്ലൂർ സ്വദേശി നസീമ ബി, ഇടുക്കി സ്വദേശി മുഹമ്മദ്‌ അമീൻ എന്നിവരാണ് പിടിയിലായത്. ഡോക്ടറുടെ കയ്യിൽ നിന്ന് അഞ്ചു ലക്ഷത്തിലധികം രൂപയാണ് ഇരുവരും ചേർന്ന് തട്ടിയത്. കൊച്ചിയിലാണ് സംഭവം. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

🗞🏵 മാ​ര​ക​മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പൊലീസ് പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് വ​ട​ക​ര മാ​ക്കൂ​ൽ​പീ​ടി​ക വ​ട​ക്ക​യി​ൽ വീ​ട്ടി​ൽ വി.​കെ. മു​ഹ​മ്മ​ദ് ന​സ​ൽ (21) ആ​ണ് പി​ടി​യി​ലാ​യ​ത്.

🗞🏵 ബി​ഹാ​റി​ലെ കി​ഴ​ക്ക​ൻ ച​മ്പാ​ര​നി​ൽ വി​ഷ​മ​ദ്യ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 20 ആ​യി. നി​ര​വ​ധി പേ​ർ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ല​ക്ഷ്മി​പു​ർ, പ​ഹാ​ർ​പു​ർ, ഹ​ർ​സി​ദ്ധി ബ്ലോ​ക്കു​ക​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് ഇ​ര​യാ​യ​ത്. 19 നും 48 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ് മ​രി​ച്ച​ത്.

🗞🏵 നിലമ്പൂർ വഴിക്കടവ് ചെക്ക് പോസ്റ്റിൽ വൻ ലഹരിവേട്ട. മൂവായിരം കിലോ ഹാൻസാണ് എക്സൈസ് വിഭാഗം നടത്തിയ പരിശോധനയിൽ പിടികൂടിയത്. ലോറിയിൽ ബിസ്ക്കറ്റിനും മിഠായികൾക്കും ഇടയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു ഹാൻസ്. സംഭവത്തിൽ പാലക്കാട് സ്വദേശികളായ അബ്ദുൽ ഷഫീഖ് (35), അബ്ദുൽ റഹ്മാൻ (35) എന്നിവരെ അറസ്റ്റ് ചെയ്തു.
 
🗞🏵 ഭീകരവാദവും തീവ്രവാദവുമായി ഇപ്പോള്‍ മുസ്‌ലിങ്ങള്‍ നിരീക്ഷണവലയത്തിലാണെന്ന് നടന്‍ മാമുക്കോയ. തീവ്രവാദവും വര്‍ഗീയവാദവും അങ്ങേയറ്റം എതിര്‍ക്കുന്ന മതമാണ് ഇസ്‌ലാം. തീവ്രവാദിക്കും പറയാനുള്ളത് കേള്‍ക്കണം എന്ന് പറഞ്ഞ മാമുക്കോയ സമ്പന്നനായൊരു ബിന്‍ലാദന്‍ അമേരിക്കയില്‍ ബോംബിടാനുള്ള കാരണമെന്താണെന്നും അയാളെ അമേരിക്ക എന്തു ചെയ്‌തെന്നും അന്വേഷിക്കണമെന്നും, മഅ്ദനി എത്രയോ വര്‍ഷങ്ങളായി തീവ്രവാദിയെന്നു പറഞ്ഞ് ജയിലില്‍ കിടക്കുകയാണ് അയാളെ കോടതിയില്‍ കൊണ്ടുവന്ന് വിചാരണ ചെയ്ത് ചെയ്ത കുറ്റം ബോധിപ്പിച്ച്‌ സമ്മതിക്കുകയാണെങ്കില്‍ ശിക്ഷിക്കണമെന്നും മമ്മുക്കോയ  ആവശ്യപ്പെട്ടു.

🗞🏵 വ​ർ​ക്ക​ല ന​ഗ​ര​ത്തി​ലെ ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റ് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ മൂ​ന്നം​ഗ സം​ഘ​ത്തി​ലെ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി പി​ടി​യി​ൽ. വെ​ട്ടൂ​ർ കു​ഴി​വി​ള വീ​ട്ടി​ൽ സ്വ​ദേ​ശി പൂ​ട എ​ന്ന ഷം​നാ​ദാ​ണ്​ (35) പി​ടി​യി​ലാ​യ​ത്. 2022 ഡി​സം​ബ​ർ 13-ന് ​പു​ല​ർ​ച്ച ഒ​ന്ന​ര​യോ​ടെ​യാ​ണ് കേസിനാസ്പദമായ സംഭവം നടന്നത്
 
🗞🏵 ബേക്കറിയിലെ വില്‍പ്പനത്തുകയില്‍ തിരിമറി നടത്തി 60 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത ജീവനക്കാരന്‍ അറസ്റ്റില്‍. ചങ്ങനാശ്ശേരി ചീരംഞ്ചിറ ഈരയില്‍ വീട്ടില്‍ വീട്ടില്‍ മേബിള്‍ വര്‍ഗീസിനെ (27)യാണ് കോട്ടയം ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ യു. ശ്രീജിത്ത് അറസ്റ്റുചെയ്തത്. ആന്‍സ് ബേക്കറിയുടെ കോട്ടയം കഞ്ഞിക്കുഴിയിലെ ബ്രാഞ്ച് മാനേജരായിരുന്നു.സാധനങ്ങള്‍ വില്‍ക്കുന്നയിനത്തില്‍ ആളുകള്‍ നല്‍കുന്ന പണം കമ്പനിയുടെ ഗൂഗിള്‍ പേ അക്കൗണ്ട് മറച്ചുവെച്ച് ഇയാളുടെ പേരിലുള്ള വിവിധ അക്കൗണ്ടുകളിലേക്ക് ക്യുആര്‍ കോഡ് മുഖേന ട്രാന്‍സ്ഫര്‍ ചെയ്‌തെടുത്താണ് തട്ടിപ്പ് നടത്തിയത്.

🗞🏵 വിശുദ്ധ വാരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുവിശേഷമെത്തിച്ചുകൊണ്ട് ‘റെഗ്നം ക്രിസ്റ്റി ഫൗണ്ടേഷന്റെ’ കീഴില്‍ മെക്സിക്കോയില്‍ രൂപം കൊണ്ട അപ്പസ്തോലിക സംരംഭമായ ‘യൂത്ത് ആന്‍ഡ് മിഷ്ണറി ഫാമിലി’യുടെ ഇരുപതിനായിരത്തിലധികം മിഷ്ണറിമാര്‍. സംരഭത്തിന്റെ മുപ്പതാമത് വാര്‍ഷികത്തിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് ഹൃദയം നിറഞ്ഞ സന്തോഷത്തോടെയാണ് തങ്ങള്‍ മെഗാമിഷന്‍ 2023-ന് പരിസമാപ്തി നല്‍കിയതെന്നു ‘ജുവന്റുഡ് വൈ ഫാമിലിയ മിഷനേര മെക്സിക്കോ സെന്റ്രോ അമേരിക്ക’യുടെ ഡയറക്ടറായ ബ്രെന്‍ഡ ട്രെവീനോ പറഞ്ഞു. പന്ത്രണ്ടായിരത്തിലധികം മിഷ്ണറിമാര്‍ മെക്സിക്കോയിലും, 24 രാജ്യങ്ങളില്‍ നിന്നുള്ള ഇരുപതിനായിരത്തിലധികം മിഷ്ണറിമാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി ഇക്കൊല്ലത്തെ സുവിശേഷ പ്രഘോഷണ യജ്ഞത്തില്‍ പങ്കുചേര്‍ന്നുവെന്നും ട്രെവീനോ കൂട്ടിച്ചേര്‍ത്തു.

🗞🏵 വിശുദ്ധ യൊവാക്കിമിന്റെയും അന്നയുടെയും തിരുന്നാൾ അനുസ്മരിച്ചുകൊണ്ട് മുത്തശ്ശി മുത്തച്ഛന്മാർക്കും പ്രായമായവർക്കും വേണ്ടിയുള്ള മൂന്നാം ആഗോള ദിനം ആഘോഷിക്കാൻ സഭ തയ്യാറെടുക്കുന്നു. “അവിടുത്തെ കാരുണ്യം തലമുറകൾ തോറും നിലനിൽക്കും” (ലൂക്ക 1:50) എന്ന പ്രമേയത്തോടെ 2023 ജൂലൈ 23 ഞായറാഴ്‌ചയാണ് പ്രായമായവർക്കു വേണ്ടിയുള്ള മൂന്നാമത്തെ ലോക ദിനാചരണം നടക്കുക. യേശുവിന്റെ മുത്തശ്ശി മുത്തച്ഛന്മാരായ വിശുദ്ധ യൊവാക്കിമിന്റെയും അന്നയുടെയും തിരുനാളിനോടു ചേർന്ന് എല്ലാ വർഷവും ജൂലൈ മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് സഭ ഈ ദിനം ആചരിക്കുന്നത്. 

ഇന്നത്തെ തിരുവചനം | ഏപ്രിൽ 16 | യോഹന്നാൻ 20: 19 – 29
https://youtu.be/hYU6yqiqsCs

https://youtu.be/hYU6yqiqsCs

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ...

വയനാട്ടില്‍ കുതിപ്പ് തുടര്‍ന്ന് പ്രിയങ്ക ഗാന്ധി

വയനാട്ടിൽ പടവെട്ടി പ്രിയങ്കഗാന്ധിയുടെ കുതിപ്പ്.102413വോട്ടുകൾക്ക് മുന്നിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയായ പ്രിയങ്ക ഗാന്ധി. വാർത്തകൾ...

അനുദിന വിശുദ്ധർ – വിശുദ്ധ ക്ലമന്റ് മാര്‍പാപ്പ

92-101 കാലയളവില്‍ സേവനം ചെയ്ത വിശുദ്ധ ക്ലമന്റ് ആദ്യ മാര്‍പാപ്പാമാരില്‍ ഒരാളായിരുന്നു;...