വാർത്തകൾ
🗞🏵 രാജ്യസഭയിലും ‘വഖഫ് ഭേദ ഗതി ബിൽ -2025’ പാസായി. 128 പേരാണ് രാജ്യസഭയിൽ നടന്ന വോട്ടിംഗിൽ ബില്ലി നെ പിന്തുണച്ചത്. 95 പേർ ബില്ലിനെ എതി ർത്തും വോട്ടുചെയ്തു.പ്രതിപക്ഷം നിർദേശിച്ച ഭേദഗതി ശബ്ദ വോട്ടോടെ തള്ളി. ഇനി രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിച്ചാൽ ബിൽ നിയമ മായി മാറും
🗞🏵 ആണവകരാർ ഉണ്ടാക്കാനുള്ള നയതന്ത്ര നീക്കങ്ങൾ പരാജയപ്പെട്ടാൽ ഇ റാനെതിരേ സൈനികനടപടി വേണ്ടിവരു മെന്നു ഫ്രാൻസ്. അതേസമയം, നയതന്ത്ര പരിഹാരത്തിനുള്ള സാധ്യത മങ്ങുകയാ ണെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഷോ ൺ നോയൽ ബാരറ്റ് പറഞ്ഞു.ഇറേനിയൻ വിഷയത്തിൽ ഫ്രഞ്ച് പ്രസി ഡന്റ് ഇമ്മാനുവൽ മക്രോണിൻ്റെ അധ്യ ക്ഷതയിൽ ചേർന്ന യോഗത്തിൽ സംസാ രിക്കുകയായിരുന്നു അദ്ദേഹം.
🗞🏵 മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെ പ്രതിചേര്‍ത്ത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ കുറ്റപത്രം. എക്‌സാലോജിക്കും ശശിധരന്‍ കര്‍ത്തയും സിഎംആര്‍എല്ലും സഹോദര സ്ഥാപനവും പ്രതികളാണ്. സേവനം ഒന്നും നല്‍കാതെ വീണ വിജയന്‍ 2.70 കോടി കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍
🗞🏵 ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 26 ശതമാനം പ കരം തീരുവ (റെസിപ്രോക്കൽ താരിഫ്) ചുമത്തി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇന്ത്യൻ വാണിജ്യമന്ത്രാലയത്തിന്റെ അറി യിപ്പിൽ തീരുവ 27 ശതമാനം എന്നാണ് ക ണക്കാക്കുന്നത്. മരുന്നുകൾ, സെമികണ്ട ക്ടറുകൾ, ചില ധാതുക്കൾ എന്നിവയെ തീ രുവവർധനയിൽനിന്ന് ഒഴിവാക്കി.
🗞🏵 കണ്ണൂർ പാർട്ടി കോൺഗ്രസിൽ തീ രുമാനിച്ച പ്രായപരിധി മധുര പാർട്ടി കോൺഗ്രസിൽ സിപിഎം പുനഃപരിശോധിച്ചേക്കും. യുവാക്കളെയും പുതുതലമുറയെയും പാ ർട്ടിയിലേക്ക് ആകർഷിക്കുക എന്ന ഉദ്ദേ ശ്യത്തോടെ സിപിഎം കൊണ്ടുവന്ന പ്രാ യപരിധി നിബന്ധന പുനഃപരിശോധിക്ക ണ ആവശ്യം പാർട്ടി കോൺഗ്രസിൽ ശ ക്തമാണ്.
🗞🏵 മധ്യപ്രദേശിലെ ജബൽപുരി ൽ പോലീസ് നോക്കിനിൽക്കെ കത്തോലി ക്കാ വൈദികർക്കു നേരേ ഹിന്ദുത്വ സംഘ ടനയായ ബജ്‌രംഗ്‌ദൾ പ്രവർത്തകർ നട ത്തിയ ആക്രമണത്തിൽ ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം. ആക്രമണത്തിനു പിന്നിലെ ഉത്തരവാദിക ളെ നിയമത്തിനുമുമ്പിൽ കൊണ്ടുവരണ മെന്നും ക്രൈസ്‌തവർക്കെതിരേ രാജ്യത്ത് വർധിച്ചുവരുന്ന ആക്രമണങ്ങൾ തടയണ മെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം ചോ ദ്യോത്തരവേള ബഹിഷ്കരിച്ച് വാക്കൗട്ട് നടത്തി.
🗞🏵 സംസ്ഥാനത്തെ എയ്‌ഡ ഡ് സ്‌കൂളുകളിൽ താത്കാലിക അംഗീകാ രത്തോടെ കുറഞ്ഞത് ഒരു അധ്യയന വർ ഷമെങ്കിലും ജോലി ചെയ്തവരിൽ ത സ്തിക നഷ്ടം സംഭവിച്ചവർക്ക് അടുത്തു വരുന്ന സ്ഥിരം ഒഴിവിൽ മുൻകാല സർവീ സ് അംഗീകരിച്ച് (51 എ ക്ലെയിം) നിയമനം നല്കാൻ ഉത്തരവ്.
🗞🏵 ഒന്നരവർഷം നീണ്ട നിയമപോ രാട്ടം ഫലം കണ്ടിരിക്കുകയാണെന്നും മു ഖ്യമന്ത്രിയുടെ മകൾ വീണയല്ല പ്രതിയെ ന്നും മുഖ്യമന്ത്രി പിണറായി വിജയൻ ത ന്നെയാണു പ്രതിയെന്നും ബിജെപി നേ താവ് ഷോൺ ജോർജ്. ഇതു മുഖ്യമന്ത്രി ക്കുവേണ്ടി കൊടുത്ത പണമാണ്. വീണ ഇതിൽ ഒരു ഘടകം മാത്രമേയുള്ളൂ.
പ്രതി മുഖ്യമന്ത്രിയായ സ്ഥിതിക്ക് ഒരു നി മിഷം പോലും അദ്ദേഹത്തിന് അധികാര ത്തിൽ തുടരാൻ ധാർമിക അവകാശമില്ല. അദ്ദേഹം രാജിവയ്ക്കണം.*
🗞🏵 കൊച്ചിയിൽ നടിയെ ആക്രമിച്ച് അശ്ലീലദൃശ്യങ്ങൾ പകർത്തിയ സംഭവ ത്തിനു പിന്നിൽ നടൻ ദിലീപാണെന്ന വെ ളിപ്പെടുത്തലുമായി ഒന്നാം പ്രതി പൾസർ സുനി. സ്വകാര്യ ചാനലിൻ്റെ ഒളികാമറ ഓ പ്പറേഷനിലാണ് പൾസർ സുനി ഇക്കാര്യ ങ്ങൾ വെളിപ്പെടുത്തിയത്. കേസിൽ വിചാ രണ പുരോഗമിക്കുന്നതിനിടെയാണ് സു നിയുടെ വെളിപ്പെടുത്തൽ
🗞🏵 മ്യാൻമർ ഭൂകമ്പമുണ്ടായി അ ഞ്ചാം ദിനം അധ്യാപകനെ കെട്ടിടാവശിഷ്ട ങ്ങൾക്കടിയിൽനിന്നു രക്ഷപ്പെടുത്തി. സ്‌കൂൾ പാഠങ്ങളും സ്വന്തം മൂത്രവുമാണു തന്റെ ജീവൻ നിലനിർത്തിയതെന്നു നാ ല്പത്തേഴുകാരനായ ടിൻ മാവുംഗ് പറ ഞ്ഞു.
🗞🏵 തങ്ങളെ വിമർശിക്കുകയും ത ങ്ങൾക്കെതിരായ പ്രതിഷേധപ്രകടനത്തി ൽ പങ്കെടുക്കുകയും ചെയ്‌ത പലസ്തീൻ യുവാവിനെ ഹമാസ് ഭീകരർ അതിക്രൂരമാ യി കൊലപ്പെടുത്തി. ഉഡായ് റാബി (20) എന്നയാളാണു കൊല്ലപ്പെട്ടത്.
🗞🏵 മ്യാൻമർ ഭൂകമ്പമുണ്ടായി അ ഞ്ചാംദിനം അധ്യാപകനെ കെട്ടിടാവശിഷ്ട ങ്ങൾക്കടിയിൽനിന്നു രക്ഷപ്പെടുത്തി. സ്‌കൂൾ പാഠങ്ങളും സ്വന്തം മൂത്രവുമാണു തന്റെ ജീവൻ നിലനിർത്തിയതെന്നു നാ ല്പത്തേഴുകാരനായ ടിൻ മാവുംഗ് പറ ഞ്ഞു.
🗞🏵 സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 2024 സമഗ്ര സംഭാവനാ പുരസ്കാരം പ്രശസ്ത കവി വി. മധുസൂധനൻ നായർക്ക്. 50,000 രൂപയും പ്രശസ്തിപത്രവും ടി. കലാധരൻ രൂപകല്പന ചെയ്ത ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
🗞🏵 ജനാധിപത്യത്തിൽ ജനങ്ങൾ ഒപ്പം നിൽക്കുന്നതാണ് പ്രധാനമെന്നും അവരെ സേവിക്കുന്നവർക്കൊപ്പം നിൽക്കുമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സിപിഎമ്മും കോൺഗ്രസും ചെയ്തത് എന്താണെന്ന് പാർലമെന്റിൽ കണ്ടതാണ്. ഞങ്ങൾക്ക് ചെയ്യാനുള്ളത് ഞങ്ങൾ ചെയ്യുമെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.
🗞🏵 ആശാ വര്‍ക്കര്‍മാരുടെ വേതനം പരിഷ്‌കരിക്കുന്നതു പഠിക്കാന്‍ കമ്മിഷനെ വയ്ക്കാമെന്ന സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാതെ ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍. ഓണറേറിയം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ കമ്മിഷനെ നിയോഗിക്കേണ്ട ആവശ്യമില്ലെന്നു സമരസമിതി വ്യക്തമാക്കി..
🗞🏵 ഗുജറാത്തിലെ ജാംനഗറില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്ന് വീണ് പൈലറ്റിന് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.പതിവ് പരിശീലന പറക്കലിന്റെ ഭാഗമായി അംബാല വ്യോമത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ജാഗ്വര്‍ യുദ്ധവിമാനമാണ് തകര്‍ന്നത്.
🗞🏵 വഖഫ് നിയമ ഭേദഗതി ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു ബില്ലിന്മേൽ 8 മണിക്കൂറാണ് ചർച്ച നടക്കുക. രാജ്യത്തെ എല്ലാ സംസ്ഥാന സർക്കാരുമായും ന്യൂനപക്ഷ കമ്മീഷനുമായും ചർച്ച നടത്തി രൂപപ്പെടുത്തിയതാണ് ഇപ്പോൾ അവതരിപ്പിക്കുന്ന ബില്ല്. ജെപിസി എല്ലാ നിർദേശങ്ങളും സ്വീകരിച്ചുവെന്നും ജെപിസി അംഗങ്ങൾക്ക് നന്ദി അറിയിക്കുകയാണെന്നും കിരൺ റിജിജു രാജ്യസഭയിൽ ബില്ലവതരണത്തിനിടെ പറഞ്ഞു.
🗞🏵 വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ പാസായതോടെ മുനമ്പത്ത് ജനങ്ങളുടെ ആഹ്ളാദ പ്രകടനം. മുനമ്പം സമരപന്തലിൽ പടക്കംപൊട്ടിച്ചാണ് സമരക്കാർ ആഹ്ളാദപ്രകടനം നടത്തിയത്. പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും ഒപ്പം ബിജെപിക്കും മുനമ്പം നിവാസികൾ അനുകൂല മുദ്രാവാക്യം മുഴക്കി. വഖഫ് ഭേദഗതി ബില്ലിൽ ലോക്‌സഭയിൽ നടന്ന ചർച്ചകൾ മുനമ്പത്തെ സമരപന്തലിൽ സ്ഥാപിച്ച ടെലിവിഷനിൽ സമരക്കാർ ലൈവായി കണ്ടിരുന്നു.
🗞🏵 സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി അഞ്ചുപേർ മരിച്ചു. അഖിൽ അലക്സ്, ടീന എന്നിവരാണ് മരണപ്പെട്ടത്. വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
🗞🏵 കൊച്ചി കായലിലേക്ക് മാലിന്യ പൊതി എറിഞ്ഞ ഗായകന്‍ എം.ജി ശ്രീകുമാറിന് കാല്‍ ലക്ഷം രൂപയുടെ പിഴ. മുളവുകാട് പഞ്ചായത്തിലെ ഗായകന്റെ വീട്ടില്‍ നിന്നും മാലിന്യപ്പൊതി വീഴുന്നതിന്റെ വീഡിയോ ദൃശ്യം വിനോദ സഞ്ചാരിയുടെ മൊബൈല്‍ ഫോണില്‍ പതിയുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹം വിഡിയോ സഹിതം പരാതി നല്‍കിയതോടെ പഞ്ചായത്ത് അധികൃതര്‍ ഗായകന് 25,000 രൂപയുടെ പിഴ നോട്ടിസ് നല്‍കുകയായിരുന്നു.
🗞🏵 ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി ഷെറിന്റെ മോചനം മരവിപ്പിച്ചു സര്‍ക്കാര്‍. ബാഹ്യ സമ്മര്‍ദമുണ്ടായെന്ന ആരോപണത്തെത്തുടര്‍ന്നാണ് മന്ത്രിസഭയുടെ തീരുമാനം മരവിപ്പിച്ചത്.തീരുമാനം എടുത്ത് രണ്ട് മാസമായിട്ടും റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് കൈമാറിയിട്ടില്ല.
🗞🏵 കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മൂന്നര വയസ്സുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ്. മെഡിക്കല്‍ കോളജില്‍ ചികിത്സ തേടാനെത്തിയ കുഞ്ഞിനെയാണ് മാതാവ് ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. ശരീരത്തില്‍ ഗുരുതര പരുക്കുകളോടെയായിരുന്നു കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നത്.അതേസമയം കുട്ടിയെ മാതാവ് നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് കുഞ്ഞിന്റെ പിതാവിന്റെ സഹോദരന്‍ പറഞ്ഞു
🗞🏵 ആലപ്പുഴയില്‍ ഒന്നര കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ സിനിമ മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് എക്‌സൈസ്. പ്രതികള്‍ രണ്ട് സിനിമാ താരങ്ങളുടെ പേരുകളാണ് വെളിപ്പെടുത്തിയതെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ എസ് വിനോദ് കുമാര്‍ പറഞ്ഞു. പ്രതികളുമായി താരങ്ങള്‍ക്കുള്ള ബന്ധത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ സിനിമ താരങ്ങളെ നോട്ടീസ് അയച്ച് വിളിപ്പിക്കുമെന്നും എക്‌സൈസ് അറിയിച്ചു
🗞🏵 ആലുവയില്‍ നിന്ന് കാണാതായ നിയമ വിദ്യാര്‍ത്ഥിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. തിരുവന്തപുരം സ്വദേശി അതുല്‍ ഷാബുവിന്റെ മൃതദേഹമാണ് ഉളിയന്നൂരിലെ സ്‌കൂബാ ടീം ആലുവ പുഴയില്‍ നിന്ന് മുങ്ങിയെടുത്തത്. എടത്തല മണി മുക്കിലെ ന്യൂവല്‍സ് കോളജിലെ എല്‍എല്‍ബി വിദ്യാര്‍ത്ഥിയാണ് അതുല്‍.
🗞🏵 തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി സുകാന്ത് സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കൊച്ചിയില്‍ ഐ ബി ഉദ്യോഗസ്ഥനാണ് മലപ്പുറം സ്വദേശി സുകാന്ത് സുരേഷ്.
🗞🏵 ചാലക്കുടി നഗരത്തിൽ ഇറങ്ങിയ പുലിയെ മയക്കുവെടിവെക്കാൻ തീരുമാനമായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. പുലിയെ കണ്ടാൽ ഉടൻ തന്നെ മയക്കുവെടിവെക്കാൻ ആണ് നിർദേശം.
🗞🏵 താമരശ്ശേരി ഷഹബാസ് കൊലപാതകക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ വിധി പറയാനായി ഏപ്രില്‍ എട്ടിലേക്ക് മാറ്റി. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുകജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് ജാമ്യാപേക്ഷ തള്ളിയതോടെയാണ് കുറ്റാരോപിതര്‍ ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചത്.
🗞🏵 ഏപ്രിൽ മുതൽ ജൂൺ വരെ ഇന്ത്യയിൽ പതിവിലും കൂടുതൽ ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ, കിഴക്കൻ ഇന്ത്യയിലും വടക്കുപടിഞ്ഞാറൻ സമതലങ്ങളിലും കൂടുതൽ ചൂട് കൂടുമെന്നാണ് അറിയിപ്പ്. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും സാധാരണയേക്കാൾ ഉയർന്ന താപനിലയായിരിക്കും അനുഭവപ്പെടുകയെന്നും കാലാവസ്ഥാ വകുപ്പ് മേധാവി മൃത്യുഞ്ജയ് മൊഹാപത്ര വിശദമാക്കുന്നത്.
🗞🏵 എറണാകുളം ചെമ്പറക്കിയില്‍ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. അയല്‍വാസിയായ 55 കാരന്‍ അറസ്റ്റിലായി. തമിഴ്നാട് സ്വദേശി രാജനെയാണ് തടിയിട്ടപറമ്പ് പൊലീസ് പിടികൂടിയത്. പെണ്‍കുട്ടി ഏട്ടു മാസം ഗര്‍ഭിണിയാണെന്ന് പൊലീസ് പറയുന്നു. പീഡന വിവരം വീട്ടുകാര്‍ മറച്ചുവെച്ചു.
🗞🏵 ആഗോള കത്തോലിക്ക സഭയുടെ ആസ്ഥാനമായ വത്തിക്കാനില്‍ നിന്നുള്ള വിവരങ്ങളും ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശങ്ങളും ഉള്‍പ്പെടെയുള്ള വാര്‍ത്തകള്‍ ആഗോള സമൂഹത്തിന് ലഭ്യമാക്കുന്ന വത്തിക്കാൻ ന്യൂസിന്റെ സേവനം ഇനി 56 ഭാഷകളിൽ. ഏതാണ്ട് ഒരുകോടിയോളം ആളുകളുള്ള അസർബൈജാനിലെ ഭാഷയായ അസർബൈജാനിയിലും വത്തിക്കാൻ ന്യൂസ് സേവനമാരംഭിച്ചു.
🗞🏵 അമേരിക്കന്‍ ഗവൺമെന്റിന്റെ കൂട്ട നാടുകടത്തൽ ശ്രമങ്ങളുടെ ഫലമായി ഉണ്ടായ അശാന്തിയില്‍ ആശങ്ക പ്രകടിപ്പിച്ച് കത്തോലിക്ക, ഇവാഞ്ചലിക്കല്‍ നേതാക്കളുടെ റിപ്പോര്‍ട്ട്. യുഎസിലെ ക്രൈസ്തവ കുടുംബങ്ങളിൽ കൂട്ട നാടുകടത്തലിന്റെ സാധ്യതയുള്ള പ്രത്യാഘാതങ്ങൾ ഉണ്ടെന്ന് യുഎസ് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്‌സ്, നിലവിൽ, നാടുകടത്തലിന് സാധ്യതയുള്ള വ്യക്തികളില്‍ 80% ക്രൈസ്തവരാണ്. ഈ വിഭാഗത്തിലെ ഭൂരിഭാഗവും കത്തോലിക്കരാണ്..
🗞🏵 വടക്കൻ ഇറാഖിലെ സ്വയംഭരണ മേഖലയായ കുർദിസ്ഥാനില്‍ അസീറിയൻ ക്രൈസ്തവ ആഘോഷത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവമുള്ള തീവ്രവാദിയാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രാദേശിക ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇക്കഴിഞ്ഞ ഏപ്രില്‍ 1 ചൊവ്വാഴ്ചയാണ് ദോഹുക്ക് നഗരത്തില്‍ ആഘോഷത്തിനിടെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമണമുണ്ടായത്