2024 ഏപ്രിൽ 27 ഞായർ 1199 മേടം 14
വാർത്തകൾ
🗞️ 👉 പാവങ്ങളുടെ പാപ്പ നിത്യതയിലേക്ക്; ഫ്രാൻസിസ് മാർപാപ്പയ്ക്ക് യാത്രാ മൊഴി ചൊല്ലി ലോകം
ലോകമെങ്ങുമുള്ള സാധുജനങ്ങളുടെ ശബ്ദമായിരുന്ന ഫ്രാൻസിസ് മാർപാപ്പ മണ്ണിലേക്ക് മടങ്ങി. ഫ്രാൻസിസ് മാർപാപ്പയുടെ ആഗ്രഹ പ്രകാരം റോമിലെ സാന്താമരിയ മജോറെ ബസിലിക്കയിലാണ് അന്ത്യവിശ്രമം ഒരുക്കിയത്. കർദിനാൾ ജൊവാന്നി ബാറ്റിസ്റ്റയുടെ മുഖ്യകാർമികത്വത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ. പുരോഹിത ശ്രേഷ്ഠന് വിട ചൊല്ലാൻ ജനസാഗരമാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് ഒഴുകിയെത്തിയത്. രാഷ്ട്രപതി ദ്രൗപദി മുർമു, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെ 130 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചടങ്ങുകൾക്ക് സാക്ഷ്യംവഹിച്ചു.
🗞️ 👉 പൂവരണി ശ്രീ മഹാദേവ ക്ഷേത്രം
വ്യാജട്രസ്റ്റിന് പൂവരണി മഹാദേവ ക്ഷേത്രവുമായി യാതൊരു ബന്ധവുമില്ല എന്നും തെക്കേ മഠത്തിനാണ് ക്ഷേത്രത്തിൻ്റെയും സ്വത്തുക്കളുടെയും പരിപൂർണ്ണ അവകാശവും എന്ന മുൻസിഫ് കോടതി ഉത്തരവു പ്രാബല്യത്തിൽ വന്നു. എന്നാൽ ട്രസ്റ്റിലേ ചില ആളുകളുടെ
രാഷ്ട്രീയ സ്വാധീനവും പണവും മറ്റും ഉപയോഗിച്ച് പോലീസ് / റവന്യൂ അധികാരികളെകൊണ്ട് വ്യാജമായി ലോ ആൻഡ് ഓർഡർ ഇഷ്യൂ ഉണ്ട് എന്ന് പറഞ്ഞ് കള്ള റിപ്പോർട്ടിൻമേൽ പാലാ പോലീസ് ക്ഷേത്ര വഴിപാട് കൗണ്ടറിന്റെ താക്കോലുകൾ ദേവസ്വം മുതൽ പിടിയിൽ നിന്നും വാങ്ങിച്ചു കൊണ്ടുപോയി പോവുകയും ചെയ്തു. തുടർന്ന് പാലാ ആർ ഡി ഒ യുടെ ഏകപക്ഷീയമായ ഉത്തരവുപ്രകാരം ക്ഷേത്രത്തിൻറെ ഭരണം ട്രസ്റ്റിനെ തിരികെ ഏൽപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. മേൽപ്പിടി ആർ ഡി ഓ ഉത്തരവിനെതിരെ ബഹുമാനപ്പെട്ട കോട്ടയം സെഷൻസ് കോടതിയിൽ തേക്കേമഠം മാനേജർ അപ്പീൽ നൽകി. ബഹുമാനപ്പെട്ട കോടതി പാലാ ആർഡിഒ (സബ് ഡിവിഷനൽ മജിസ്ട്രേറ്റ്) കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തിട്ടുള്ളതും ആണ്.ദേവസ്വം വക കൂട്ടിക്കൽ വില്ലേജിൽ ഉൾപ്പെട്ടിരിക്കുന്ന വസ്തുവകൾ വ്യാജട്രസ്റിൻ്റെ ആസ്തിയിലേക്ക് ചേർക്കുന്നതിനായി ചില അവകാശവാദങ്ങൾ ഉന്നയിക്കുന്നു. ഇത് തികച്ചും ദുരുദ്ദേശപരവും ഭക്ത ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുക എന്ന ഗൂഢ ലക്ഷ്യത്തോട് കൂടി ഉള്ളതാണ്.
🗞️ 👉 ഇന്ത്യയ്ക്കും പാകിസ്താനുമിടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് ഇറാൻ
കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് ഇറാൻ. ഇന്ത്യയ്ക്കും പാകിസ്താനുമിടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഘ്ച്ചി. ഇന്ത്യയും പാകിസ്താനും സഹോദര അയൽക്കാരാണെന്നും മേഖലയിൽ സമാധാനം പുലരണമെന്നും ഇറാൻ പ്രതികരിച്ചു. എക്സിലൂടെയാണ് പ്രതികരണം.
🗞️ 👉 ഇന്ത്യയും പാകിസ്താനുമായി വര്‍ഷങ്ങള്‍ നീണ്ട അതിര്‍ത്തി തര്‍ക്കമുണ്ട്, അവരത് പരിഹരിക്കും: ട്രംപ്
ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായത് മോശമായ ആക്രമണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കശ്മീര്‍ അതിര്‍ത്തിയിലുള്ളത് വര്‍ഷങ്ങളായുള്ള തര്‍ക്കമെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയും പാകിസ്താനുമായി വളരെ അടുത്ത ബന്ധമാണുള്ളത്. പ്രശ്‌നം പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
🗞️ 👉 ഭീകരാക്രമണം: പാകിസ്താന്റെ പങ്ക് സ്ഥിരീകരിച്ച് ഇന്റലിജന്‍സ്
ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് സംബന്ധിച്ച് ഇന്റലിജന്‍സിന് നിര്‍ണായക വിവരം ലഭിച്ചതായി ഇന്ത്യ ലോകരാജ്യങ്ങളെ അറിയിച്ചു. ഇതിനെ സാധൂകരിക്കുന്ന ദൃക്‌സാക്ഷികളില്‍ നിന്നുള്ള മൊഴികളും ടെക്‌നികല്‍ തെളിവുകളും ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ടെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി 13 ലോകനേതാക്കളുമായുള്ള ഫോണ്‍ സംഭാഷണത്തിലും 30 അംബാസിഡര്‍മാരുമായുള്ള മീറ്റിംഗിലും ഈ വിവരങ്ങള്‍ അറിയിച്ചതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
🗞️ 👉 കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും -ജില്ലാതല സെമിനാർ
കോട്ടയം :കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കാർഷിക മേഖലയിൽ വിവിധങ്ങളായ പദ്ധതികളും പരിപാടികളും ആവിഷ്കരിക്കുമ്പോൾ ഗ്രാമതലത്തിൽ കർഷകരെ കൂട്ടിയിണക്കി നിരവധിയായ പ്രവർത്തനങ്ങൾ നടപ്പിലാക്കുവാൻ ആഗ്രഹിക്കുന്ന സഹകരണ ബാങ്കുകൾ, ഇതര ഏജൻസികൾ, കർഷക കൂട്ടായ്മകൾ എന്നിവർക്കായി നൂതന കാർഷിക കർമ്മ പരിപാടികൾ സംബന്ധിച്ച് ആശയവിനിമയം നടത്തുന്നതിനും കോട്ടയം ജില്ലയിൽ നിലവിലുള്ള സംഘാത കർഷക സംരംഭകർക്ക് നബാർഡ്, എൻ.സി.ഡി.സി, എസ്.എഫ്.എ.സി,നാഫെഡ്, കേരളാ ബാങ്ക്, എസ്.എച്ച്.എം, കൃഷി,വ്യവസായ വകുപ്പുകൾ തുടങ്ങി വിവിധ സർക്കാർ ഏജൻസികളുടെ കാർഷിക സംരംഭകത്വ സഹായ പദ്ധതികൾ വിശദീകരിക്കുന്നതിക്കുന്നതിനുമായുള്ള സെമിനാർ ഏപ്രിൽ ഇരുപത്തൊമ്പതിന് ചൊവ്വാഴ്ച രണ്ടു മണിക്ക് കോട്ടയത്തു നടക്കും.
🗞️ 👉 പാകിസ്താനിലെ അല്ലാമ ഇഖ്ബാല്‍ എയര്‍പോര്‍ട്ടില്‍ തീപിടുത്തം
പാകിസ്താന്‍ ലാഹോറിലെ അല്ലാമ ഇഖ്ബാല്‍ എയര്‍പോര്‍ട്ടില്‍ തീപിടുത്തം. പാകിസ്താന്‍ ആര്‍മിയുടെ വിമാനത്തില്‍ തീപടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് ഫയര്‍ എഞ്ചിന്‍ എത്തി തീയണയ്ക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്. വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കി. അപകടത്തിന്റെ പശ്ചാത്തലത്തില്‍ റണ്‍വേ അടച്ചിട്ടു.
🗞️ 👉 പഹൽഗാം ആക്രമണ പശ്ചാത്തലത്തിൽ ത്യശൂർ പൂരത്തിന് സുരക്ഷ കൂട്ടി
പഹൽഗാം ആക്രമണ പശ്ചാത്തലത്തിൽ ത്യശൂർ പൂരത്തിന് സുരക്ഷ കൂട്ടിയെന്ന് ഡിജിപി ഷെയ്ക് ദർവേഷ് സാഹിബ്. സുരക്ഷയ്ക്ക് പ്രത്യേക കമൻ്റോകളെ നിയോഗിക്കും. ആന്റി ഡ്രോൺ സിസ്റ്റവും നടപ്പാക്കുമെന്ന് ഡിജിപി അറിയിച്ചു. രണ്ടുമാസം മുമ്പ് തന്നെ തൃശൂർ പൂരം നടത്തിപ്പിനാവശ്യമായ നടപടികൾ പൊലീസ് കൈക്കൊണ്ടിട്ടുണ്ട്. 4000ത്തിലധികം പൊലീസിനെ വിന്യസിപ്പിക്കും. 35 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പൊലീസിനെയാകും വിന്യസിപ്പിക്കുക.
🗞️ 👉 ശോഭാ സുരേന്ദ്രന്റെ വീടിന് പരിസരത്ത് പൊട്ടിയത് ‘ഗുണ്ട്’
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ വീടിന് പരിസരത്ത് പൊട്ടിയത് പടക്കമെന്ന് പൊലീസ്. സംഭവത്തിൽ പ്രദേശവാസിയായ യുവാവിനെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രദേശവാസിയായ യുവാവിൻ്റെ സുഹൃത്തുക്കളാണ് ഗുണ്ട് എറിഞ്ഞത്. ഇവർക്ക് മറ്റ് ദുരുദ്ദേശങ്ങൾ ഒന്നും തന്നെ ഉണ്ടായില്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
🗞️ 👉 കണ്ണൂര്‍ സര്‍വകലാശാലയില്‍ പരീക്ഷകള്‍ മുടങ്ങി
കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് പരീക്ഷകള്‍ മുടങ്ങി. ഇന്ന് നടക്കേണ്ട രണ്ടാം സെമസ്റ്റര്‍ MDC പരീക്ഷകളാണ് മുടങ്ങിയത്. പരീക്ഷാ നടത്തിപ്പില്‍ ഗുരുതര വീഴ്ചയെന്ന് ആരോപിച്ച് കെഎസ്‌യുവും, എംഎസ്എഫും സര്‍വകലാശാല ആസ്ഥാനത്ത് പ്രതിഷേധിച്ചു. കണ്ണൂര്‍ സര്‍കലാശാലയില്‍ 68 വിഷയങ്ങളിലായിരുന്നു ഇന്ന് പരീക്ഷ. അതില്‍ 54 വിഷയങ്ങളിലെ ചോദ്യ പേപ്പറുകള്‍ രാവിലെ 10 മണിക്ക് മുന്‍പായി കോളജുകളില്‍ എത്തി.
🗞️ 👉 കോഴിക്കോട് താമസിക്കുന്ന പാക് പൗരന്മാർക്ക് രാജ്യം വിടാൻ നോട്ടീസ്
കോഴിക്കോട് താമസിക്കുന്ന പാകിസ്താൻ പൗരൻമാരോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി പൊലീസ്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രനിർദേശത്തെ തുടർന്നാണ് നടപടി. ലോങ്ങ് ടേം വിസയുണ്ടായിരുന്ന നാല് പേർക്കാണ് നോട്ടീസ് നൽകിയത്. കോഴിക്കോട് റൂറൽ പരിധിയിൽ നാല് പേർക്കാണ് നോട്ടീസ് നൽകിയത്.
🗞️ 👉 തുറമുഖത്തിന്റെ കമ്മീഷനിംഗ് ഒരുക്കങ്ങള്‍ വിലയിരുത്തി
വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് ഒരുക്കങ്ങള്‍ വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിയാണ് മെയ് രണ്ടിന് വിഴിഞ്ഞം തുറമുഖം കമ്മീഷന്‍ ചെയ്യുന്നത്. ഇതിനു മുന്നോടിയായാണ് സന്ദര്‍ശനം. തുറമുഖവകുപ്പ് മന്ത്രി വി എല്‍ വാസവന്‍, വിഴിഞ്ഞം തുറമുഖത്തിന്റെ എംഡി ദിവ്യ എസ് അയ്യര്‍, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. മുഖ്യമന്ത്രി കുടുംബ സമേതമാണ് വിഴിഞ്ഞത്തെത്തിയത്.