2024 ഏപ്രിൽ 26 ശനി 1199 മേടം 13
വാർത്തകൾ
🗞️ 👉 അൽഫോൻസാ കോളജ് സമ്മർ ക്യാമ്പിൽ സ്വയം പരിചരണ ബോധവത്കരണ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കപ്പെട്ടു
പാലാ അൽഫോൻസാ കോളേജിൽ നടത്തിവരുന്ന ദശ ദിന സമ്മർ ക്യാമ്പിൽ സ്വയം പരിചരണത്തെ കുറിച്ചുള്ള ബോധവൽക്കരണ പരിപാടികളുടെ ഉദ്ഘാടനം ശ്രീമതി നിഷ ജോസ് കെ മാണി നിർവഹിച്ചു. തുടർന്ന് സ്വയം പരിചരണവും ആരോഗ്യമുള്ള ബന്ധങ്ങളും എന്ന വിഷയത്തിൽ സെമിനാർ നയിക്കുകയും കൂടുതൽ കുട്ടികളെ ക്യാമ്പിൽ പങ്കെടുപ്പിച്ച വരെ ആദരിക്കുകയും ചെയ്തു. ആരോഗ്യകരമായ ബന്ധങ്ങൾ രൂപപ്പെടുത്തുന്നതിനും നയിക്കുന്നതിനും സോഷ്യൽ മീഡിയ മുതലായ സൗകര്യങ്ങൾ എങ്ങനെ ഉപയോഗിക്കണമെന്ന് കുട്ടികൾ അനുഭവ കഥകളിലൂടെ മനസ്സിലാക്കി.
അൽഫോൻസാ കോളജിന്റെയും ലയൺസ് 318 ബി യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ജൂവൽസ് ഓഫ് പത്തനംതിട്ടയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ ക്യാമ്പ് എട്ടു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് മാത്രമായി ഉള്ളതാണ്.
ഏപ്രിൽ 22 മുതൽ മെയ് 3 വരെ രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ നടക്കുന്ന ഈ ക്യാമ്പിൽ 8 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾക്കാണ് പ്രവേശനം.
🗞️ 👉 ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു
ഏറ്റുമാനൂർ സീനിയർ സിറ്റിസൺസ് വെൽഫെയർ അസ്സോസിയേഷൻ ആസ്ഥാന മന്ദിരം ബഹു: സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി V N വാസവൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ഡോ:V V സോമൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഓഫീസ് സമുച്ചയത്തിൻ്റെ ഉദ്ഘാടനം ശ്രീ ഫ്രാൻസിസ് ജോർജ് എം.പി നിർവ്വഹിച്ചു. ഫെഡറേഷൻ ഓഫ് സീനിയർ സിറ്റസൺസ് അസ്സോസിയേഷൻസിൻ്റെ സംസ്ഥാന പ്രസിഡൻ്റ് ശ്രീ K രാധാകൃഷ്ണൻ നായർ IPS(റിട്ട), മുനിസിപ്പൽ
ചെയർപേഴ്സൺ ശ്രീമതി ലൗലി ജോർജ് പടികര , പ്രതിപക്ഷ നേതാവ് ശ്രീ ഇ എസ് ബിജു ,സഹകരണ ബാങ്ക് പ്രസിഡൻ്റ് ശ്രീ ബിജു കൂമ്പിക്കൻ, ജില്ലാ സെക്രട്ടറി V k ലീലാമണി, സംസ്ഥാന ട്രഷറാർ K K വാസുദേവമേനോൻ, വൈസ് പ്രസിഡൻ്റ് അശോക് കുമാർ, കൗൺസിലർമാരായ ബീനാ ഷാജി, സിബി ചിറയിൽ6 , ഉഷാ സുരേഷ് , മുൻ സംസ്ഥാന പ്രസിഡൻ്റുമാരായ ഡോ. ജോസ് ചന്ദർ , N അരവിന്ദാക്ഷൻ നായർ തുടങ്ങിയവർ സംസാരിച്ചു
🗞️ 👉 പഹൽഗാം ഭീകരാക്രമണം മാപ്പർഹിക്കാത്ത കൊടും ക്രൂരത -എസ്.എം. വൈ. എം. വെള്ളികുളം യൂണിറ്റ്
വെള്ളികുളം:കാശ്മീരിലെ പഹൽഗാം ഗ്രാമത്തിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ നടത്തിയ കൂട്ടക്കുരുതിയിൽ മലയാളി ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ടതിൽ അനുശോചിച്ചുകൊണ്ട് വെള്ളികളും എസ്. എം. വൈ. എം. യൂണിറ്റും വിവിധ ഭക്തസംഘടനകളും ആദരാഞ്ജലി അർപ്പിച്ചു. അലൻ ജേക്കബ് കണിയാം കണ്ടത്തിൽ അധ്യക്ഷത വഹിച്ചു .വികാരി ഫാ.സ്കറിയ വേകത്താനം, ജെസ്ബിൻ വാഴയിൽ, പ്രവീൺ വട്ടോത്ത് , റ്റോബിൻസ് കൊച്ചുപുരക്കൽ, സാന്റോ തേനമാക്കൽ, സ്റ്റെഫിൻ നെല്ലിയേകുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.
🗞️ 👉 ഭീകരരില്‍ നിന്ന് 11 ജീവന് രക്ഷിച്ച നസാകത് അഹമ്മദ് ഷാ
അവരെന്റെ അതിഥികളാണ്. എന്നെ വെടിവെച്ച ശേഷം മാത്രമേ അവര്‍ക്ക് എന്തെങ്കിലും സംഭവിക്കാന്‍ അനുവദിക്കുമായിരുന്നുള്ളൂ’ – പഹല്‍ഗാമിലെ സാഹസത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് നസാകത് അഹമ്മദ് ഷാ എന്ന 30 വയസുകാരന് പറഞ്ഞു. ബൈസാരന് താഴ്വരയില് അഴിഞ്ഞാടിയ ഭീകരര്‍ക്ക് മുന്നില്‍ നിന്ന് നസാകത് അഹമ്മദ് ഷാ രക്ഷിച്ചത് നിരപരാധികളായ 11 ജീവനാണ്.
🗞️ 👉 കനത്ത മഴ; അരുണാചലില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ കുടുങ്ങി
കനത്ത മഴ തുടരുന്ന അരുണാചല്‍ പ്രദേശില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ കുടുങ്ങി. മഴയ്ക്കൊപ്പമുള്ള മണ്ണിടിച്ചിലിലും പാറവീഴ്ചയിലുമാണ് മലയാളികള്‍ കുടുങ്ങിയിരിക്കുന്നത്. പ്രദേശത്ത് വൈദ്യുതിയോ ഇന്റര്‍നെറ്റോ ഇല്ലാത്തതിനാല്‍ പുറത്തുള്ളവരുമായി ബന്ധപ്പെടാനും ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് കുടുങ്ങിയ സഞ്ചാരികള്‍ പറഞ്ഞു. കോഴിക്കോട് നിന്നുള്ള സംഘമാണ് ഹൈയുലിയാങ്ങില്‍ കുടുങ്ങിയത്.
🗞️ 👉 പഹൽഗാം ആക്രമണത്തിൽ CPIM പ്രചരണ ക്യാമ്പയിൻ സംഘടിപ്പിക്കും: എം.വി.ഗോവിന്ദൻ
പഹൽഗാം ആക്രമണത്തിന് ഉത്തരവാദികളായ ഭീകരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കുറ്റകൃത്യത്തിന് നേതൃത്വം കൊടുത്തവർ കശ്മീരിലെ ജനങ്ങളുടെയും രാജ്യത്തിൻ്റെയും ശത്രുക്കൾ. ദൂരിപക്ഷ വർഗീയത പോലെതന്നെ ന്യൂനപക്ഷ വർഗീയതയും ജനതാൽപര്യത്തിന് എതിരാണ്.
🗞️ 👉 യുഡിഎഫ് പ്രവേശനം അനിവാര്യം: പി വി അൻവർ
യുഡിഎഫ് നേതാക്കളുമായുള്ള ചർച്ച ആശാവവഹമെന്ന് പി വി അൻവർ. രാഷ്ട്രീയ കക്ഷിയെന്ന നിലയിൽ മുന്നണി പ്രവേശനം അനിവാര്യം. മുന്നണി പ്രവേശനത്തിന് ധൃതിയില്ല. ലക്ഷ്യം പിണറായിസം അവസാനിപ്പിക്കലെന്നും അൻവർ വ്യക്തമാക്കി. ഇപ്പോൾ നടക്കുന്നത് സിപിഐഎം ബിജെപി മെർജിംഗ്. എ കെ ജി സെന്റർ നിറം മാറ്റി, ചുവപ്പ് നെഗറ്റീവ് എനർജി എന്ന് സിപിഐഎം സെക്രട്ടറി പറയുന്നുവെന്നും അൻവർ പരിഹസിച്ചു.
🗞️ 👉 ഇന്ത്യക്കെതിരെ പ്രമേയം പാസാക്കി പാകിസ്താൻ സെനറ്റ്
ഇന്ത്യക്കെതിരെ പ്രമേയം പാസാക്കി പാകിസ്താൻ സെനറ്റ്. പാകിസ്താൻ ഉപ പ്രധാനമന്ത്രി ഇഷാഖ് ധർ ആണ് പ്രമേയം അവതരിപ്പിച്ചത്. പഹൽഗാം ആക്രമണത്തിൽ പാകിസ്താനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പ്രമേയം. ഏതെങ്കിലും തരത്തിൽ ആക്രമിക്കാൻ ശ്രമിച്ചാൽ പാകിസ്ഥാൻ തിരിച്ചടിക്കുമെന്ന് പാകിസ്താൻ അറിയിച്ചു. സെനറ്റ് ചെയർമാൻ യൂസഫ് റാസ ഗിലാനിയുടെ നേതൃത്വത്തിൽ നടന്ന ഒരു സെഷനിൽ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ പ്രമേയം അവതരിപ്പിച്ചു.